ഭാഗം - 41
അജി എഴുന്നേറ്റ് ചെല്ലുമ്പോൾ അപ്പുവും അമ്മയും പാചക
തിരക്കിലായിരുന്നു .
അജിയും ഒപ്പം കൂടി .
രാത്രി കേട്ട സംഭാഷണത്തിന്റെ വിശദ വിവരങ്ങൾ മക്കളോട് ചോദിക്കണമെന്ന് മീനാക്ഷിയമ്മ ആദ്യം കരുതിയെങ്കിലും ആ തീരുമാനം മാറ്റി . ഇനി എന്തെങ്കിലും വിഷയം ഉണ്ടായാൽ ചോദിക്കാമെന്ന് അവർ കരുതി .
മുത്തുവിന് ഭക്ഷണം നേരത്തെ കൊടുത്തു , അവന് ക്ലാസ്സിൽ പോകേണ്ടതാണ് .
ബാങ്കിൽ പോകാൻ റഡിയായി അപ്പു വന്നു . അമ്മയെ ബോധ്യപ്പെടുത്താൻ വേണ്ടി പ്രാതൽ കഴിക്കാനിരുന്നു .
ദോശ വിളമ്പി കൊടുക്കുന്നതിനിടയിൽ അജി സങ്കടത്തോടെ അപ്പുനെ നോക്കി , അവൻ അൽപം കഴിച്ച് അമ്മയോട് യാത്ര പറഞ്ഞ് പോയി .
അജിക്ക് കരച്ചിൽ വന്നു ...
അവൻ ഫോണെടുത്ത് അനാമികയെ വിളിച്ചു . അനാമിക തിരക്കിലായിരുന്നു . എങ്കിലും അവൾ ഫോൺ എടുത്തു .

" അനു വരില്ലേ ഇന്ന് "
" നീ പേടിക്കണ്ട . ഇവിടത്തെ ചടങ്ങ് കഴിഞ്ഞാൽ
ഉടൻ തിരിക്കും "
" ഉം . വേഗം വരണേ "
" ശരി "
കോൾ കട്ടാക്കി തിരിഞ്ഞതും പുറകിൽ അമ്മ .
" അനുനാണോ വിളിച്ചത് "
" അതെ "
" അവൾ ഇന്ന് വരോ "
" വരും..... ഞാൻ കുറച്ചു നേരം കിടക്കട്ടെ
"
അതും പറഞ്ഞ് അജി മുറിയിൽ കയറി വാതിലടച്ചു . മീനാക്ഷിയമ്മ
സംശയത്തോടെ ആലോചനയിൽ മുഴുകി നിന്നു .
......................................
അടിയന്തര ചടങ്ങുകൾ അനാമികയാണ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ
കർമി എതിർപ്പ് പ്രകടിപ്പിച്ചു . " ഞാൻ ഇന്നേവരെ സ്ത്രീകളെകൊണ്ട് അസ്ഥി
എടുപ്പിച്ചിട്ടില്ല . ഇനി ഒട്ടു ചെയ്യത്തുമില്ല . "
" അന്ന് കർമം ചെയ്യിച്ചപ്പോൾ നിങ്ങൾക്ക്
ബുദ്ധിമുട്ടില്ലായിരുന്നല്ലോ ....? " സഹദേവൻ
കർമിയോട് ആരാഞ്ഞു .
" അതുപോലെയാണോ ഇത് ...! ആൺമക്കൾ ഇല്ലാത്തടത്ത്
മരുമക്കൾ കർമ്മം ചെയ്യും അതുമില്ലാത്തിടത്തു മാത്രമേ പെൺകുട്ടികൾ ചിതക്ക് തീ
കൊളുത്താറുള്ളൂ ... പക്ഷേ ഇവിടെ അങ്ങനെയല്ലല്ലോ . അസ്ഥി എടുക്കണ്ടത് പുരുഷന്മാരാണ്
."
" എന്ന് എവിടയാ പറഞ്ഞിട്ടുള്ളത് ...?
" അനിരുദ്ധനുംവിട്ട് കൊടുക്കാൻ തയ്യാറായില്ല .
" ഞാൻ പഠിച്ച ശാസ്ത്രം അങ്ങനെയാ
അനുശാസിക്കുന്നത് ."
" അതുതന്നെയല്ലേ ഞാൻ ചോദിച്ചത് . ഏത്
ഗ്രന്ഥത്തിലാണ് അങ്ങനെ എഴുതിവെച്ചതെന്ന് ...? "
" മോനെ ..., നിന്നോട്
തർക്കിക്കാൻ ഞാനില്ല . ആചാരങ്ങൾ ഒക്കെ ഒരു വിശ്വാസമാണ് . നിലനിന്ന് പോരുന്ന കീഴ്
വഴക്കം . ഒരാൾക്ക് വേണ്ടി അതിനെ മാറ്റിമറിക്കാൻ ഞാനാളല്ല ... അങ്ങനെ ചെയ്താൻ
എന്റെ ഗുരു കാരണവന്മാരോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ നിന്ദയായിരിക്കുമത് .
വിശ്വാസങ്ങളെ കാത്ത് സൂക്ഷിക്കുക എന്നതാണ് സത്യവിശ്വാസിയായ ഒരാളുടെ കടമ ."
വിശ്വാസങ്ങളെ കാത്ത് സൂക്ഷിക്കുക എന്നതാണ് സത്യവിശ്വാസിയായ ഒരാളുടെ കടമ ."
" എങ്കിൽ ഞാനൊരു കാര്യം പറയട്ടെ , മറ്റാരേക്കാളും
ഇന്നീ കർമ്മം ചെയ്യാൻ ഏറ്റവും യോജ്യ അനുവാണ് . അമ്മാവന്റെ ആത്മാവ്
ആഗ്രഹിക്കുന്നതും അതുതന്നെയാണ് . ഞങ്ങളുടെ ഒക്കെ വിശ്വാസവും അതുതന്നെയാണ് . ഇളയത്
പറഞ്ഞല്ലോ വിശ്വാസങ്ങൾ കാത്ത് സൂക്ഷിക്കുക എന്നതാണ് നിങ്ങളെ പോലുള്ളവരുടെ
കടമയെന്ന് എങ്കിൽ ഞങ്ങളുടെ ഒക്കെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് ചടങ്ങുകൾ നടത്താൻ
ഇളയതിന് കഴിയുമോ ...? ഇതൊക്കെ നമ്മൾ നടത്തുന്നത് എന്തിന് വേണ്ടിയാ മരിച്ചുപോയ
ആളുടെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്ക് ... അപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും
പ്രിയപ്പെട്ടയാൾ വേണ്ടയോ കർമങ്ങൾ ചെയ്യാൻ ...? "
" മോൻ പറഞ്ഞത് ശരിയായിരിക്കാം . പക്ഷേ ഇന്നത്
ഇന്നാർക്ക് എന്നു പറഞ്ഞിട്ടുണ്ട് . അതിൽ മാറ്റം വരുത്താൻ ഞാൻ യോഗ്യനല്ല . ഓരോ
ആചാരങ്ങളും ഒരു സത്യമാണ് വിശ്വാസത്തിന്റെ .., പരമ്പര
പരമ്പരയായുള്ള സംസ്കാരത്തിന്റെ കൈമാറ്റമാണ് ."
" ആചാരങ്ങളൊക്കെ സത്യമാണങ്കിൽ നരബലി നടത്താൻ
ഇന്ന് ഇളയത് കൂട്ട് നിൽക്കുമോ ...?"
" എന്താ സഹദേവാ തന്റെ മകൻ പറയുന്നേ ...? അയാളെ
കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണ്ടതിന് പകരം താനൊന്നും മിണ്ടാതെ നിന്നാലെങ്ങനാ
..."
" ഇളയതിന് ഇപ്പോ എന്താ പ്രശ്നം . അസ്ഥി സ്ത്രീകൾ
എടുക്കാൻ പാടില്ല അത്രയല്ലേ ഉള്ളൂ . എങ്കിൽ കേട്ടോളൂ ഇതൊരു സ്ത്രീ പൂർണ സ്ത്രീയല്ല
..."
ആ വാക്കുകൾ അനാമികയിലും കർമിയിലും ഒരുപോലെ നടുക്കം
ഉണ്ടാക്കി ...
കർമിയുടെ സംശയം മാറാൻ സഹദേവന് അനാമികയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു . ' ജനിച്ചത് പുരുഷനായിട്ടാണ് . വൈദ്യ ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചന്ന് പറഞ്ഞാലും പുരുഷശരീരം പൂർണമായി മാറ്റാൻ കഴിയില്ല ... പൂർവ്വ അവസ്ഥയുമായി അതിന് മരിക്കുവോളം കാലം ബന്ധമുണ്ടായിരിക്കും ... ' സഹദേവന്റെ വാക്കുകൾ അനാമികയുടെ കാതിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ... മനസ്സില്ലാമനസ്സോടെ കർമി അനാമികയെകൊണ്ട് കർമങ്ങൾ പൂർത്തിയാക്കി വീട്ടുമുറ്റത്ത് അസ്ഥികലശം സ്ഥാപിച്ചു ... എല്ലാവരും പോയി കഴിഞ്ഞപ്പോൾ അനാമിക സഹദേവനോട് തിരിച്ച് പോകുന്നതിനെ പറ്റി സംസാരിച്ചു ...

" ഓപ്പോൾ സമ്മതിച്ചാൽ മാത്രം പൊയ്ക്കോ
..."
അനാമിക ഇന്ദിരാമ്മയുടെ മുറിയിലേക്ക് പ്രവേശിച്ചു . മേശപ്പുറത്ത് ഇരിക്കുന്ന വാസുദേവന്റെ ചിത്രത്തിലേക്ക് മിഴികൾനട്ട് ഇരിക്കുകയായിരുന്നു ഇന്ദിരയപ്പോൾ . അനാമിക അവർക്കരികിലായി ചെന്നിരുന്നു അവരുടെ കരതലം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു

"അമ്മേ ... ഞാൻ തിരിച്ച് പോവുകയാണ് ..."
വസുന്ധര ഒരു നിമിഷം മിഴികൾ ഉയർത്തി അനാമികയെ ഒന്നു നോക്കി
പിന്നെ അവളെ ഇറുകെ പുണർന്നുകൊണ്ട് പൊട്ടി കരഞ്ഞു ... അനാമികക്കും സങ്കടം അടക്കാൻ
കഴിഞ്ഞില്ല അവൾ മനസ്സിലിത്രനാളും അടക്കിയതൊക്കെയും ഇന്ദിരയുടെ ചുമലിലേക്ക്
വർഷിച്ചു .... കുറേനേരം ഇരുവരും കരഞ്ഞു പിന്നെ നിശബ്ദരായി ഇരുന്നു .... പോകാനായി
അനു എഴുന്നേറ്റപ്പോൾ ഇന്ദിര അനാമികയോടായി പറഞ്ഞു
" അച്ഛനേ മാത്രമേ നിനക്ക് നഷ്ടപ്പെട്ടിട്ടുള്ളൂ ... ഈ അമ്മ ഇവിടെയുണ്ട് കാണണം എന്ന് തോന്നുമ്പോഴൊക്കെ ഇങ്ങോട്ടേക്കുവരണം ... കേട്ടോ നീ ..."
" അച്ഛനേ മാത്രമേ നിനക്ക് നഷ്ടപ്പെട്ടിട്ടുള്ളൂ ... ഈ അമ്മ ഇവിടെയുണ്ട് കാണണം എന്ന് തോന്നുമ്പോഴൊക്കെ ഇങ്ങോട്ടേക്കുവരണം ... കേട്ടോ നീ ..."
" ഉം ...''
ഒന്നമർത്തി മൂളിക്കൊണ്ട് അനാമിക മുറിക്ക് പുറത്തേക്ക് ഇറങ്ങി . അണപൊട്ടിവന്ന സങ്കടം സാരി തലപ്പുകൊണ്ടവൾ കടിച്ചമർത്തി ....
സഹദേവനോടും കമലത്തിനോടും യാത്ര പറഞ്ഞിറങ്ങി ... കമലം ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ...!
സഹദേവന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല തന്റെ ഓപ്പോൾ അനുവിനെ മടക്കി അയക്കുമെന്നത് ...
ഏട്ടത്തിൽ കണ്ടു തുടങ്ങിയ മാറ്റങ്ങൾ നല്ലതിനായിരിക്കണേ ഭഗവാനേ ... അയാൾ ജഗതീശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു ...
കാറിൽ കയറുന്നതിന് മുൻപും ഇന്ദിരാമ്മയുടെ തുടർചികിത്സയെപ്പറ്റി സഹദേവനെ ഓർമ്മപ്പെടുത്തി .

" ഇനി അതിന്റെ ഒന്നും ആവിശ്വമില്ല ..."
കേട്ടുനിന്ന വസുന്ദര കൂട്ടിച്ചേർത്തു .
ഇന്ദിരയുടെ വാക്കുകൾ കേട്ട എല്ലാവരും അവരെ തന്നെ സാകൂതം വീക്ഷിച്ചു ... അവസാനമായി അനു ഇന്ദിരയുടെ ഇരു കവിളിലും ഒരു നൂറ് ചുംബനങ്ങൾ നൽകി ... ഇന്ദിര തിരിച്ച് അനുവിന്റെ മുഖം കൈകുമ്പിളിൽ കോരിയിടുത്ത് നെറുകയിൽ ചുംബിച്ചു ...
കാറ് ഗെയിറ്റ് കടന്ന് വരുന്നത് വരെ അവർ ഇരുവരും പരസ്പരം കെെവീശി വിട പറഞ്ഞു കൊണ്ടിരുന്നു ... ഒരു പൊട്ടുപോലെ വസുന്ധര കണ്ണിൽ നിന്നകന്നപ്പോൾ അനുസീറ്റിലേക്ക് ചാരി കിടന്നു , ഡ്രൈവിംഗിന്റെ ഇടയിലും റിയർവ്യൂ മിററിലൂടെ അനിരുദ്ധൻ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു ... അയാൾക്ക് അവളോട് എന്തൊക്കയോ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ അവളുടെ ഈ അവസ്ഥയിൽ എന്തുപറഞ്ഞ് തുടങ്ങുമെന്നറിയാതെ വളയത്തിൽ കൈകൾ ഓടിച്ചുകൊണ്ടിരുന്നു ...

............................
മെയ്ൻ ഗൈറ്റ് കടന്ന് അനിരുദ്ധന്റെ കാർ വന്നപ്പോൾ അവരെ
പ്രതീക്ഷിച്ച വണ്ണം അജി സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു . കാറിലിരുന്നു കൊണ്ട്
തന്നെ അജിയെ അനാമികയും കണ്ടു .
അപ്പുന്റെ വില്ലക്ക് മുൻപിൽ കാർ നിറുത്താനായി അനാമിക അനിരുദ്ധനോട് ആവശ്യപ്പെട്ടു . ഡോർ തുറന്ന് അവർ പുറത്തിറങ്ങും മുൻപേ അജി അവരുടെ അടുത്തേക്ക് എത്തിയിരുന്നു .
അനാമിക അനിരുദ്ധനെ അജിക്ക് പരിചയപ്പെടുത്തി കൊടുത്തു . അവർ പരസ്പരം ഹസ്തദാനം നടത്തി . അജി അവരെ വീട്ടിലേക്ക് ക്ഷണിച്ചു .
അനാമികയുടെ സംസാരം കേട്ടുകൊണ്ട് മീനാക്ഷിയമ്മ പുറത്തേക്ക് വന്നു . പുതിയ അഥിതിയുമായി അവർ കുശലന്വേഷണം നടത്തിയപ്പോൾ അനിരുദ്ധനു ചായ കൂട്ടുന്ന തിരക്കിലായിരുന്നു അജി .
അനാമിക അടുക്കളയിലേക്ക് ചെന്നപ്പോൾ അജി ശബ്ദം താഴ്ത്തി പറഞ്ഞു .

" അനു , നിന്നെ
കണ്ടപ്പോഴാ എന്റെ ശ്വാസം നേരേ വീണത് "
" നീ ആകെ കോലം കെട്ടല്ലോ , ഭക്ഷണമൊന്നും
കഴിക്കുന്നില്ലേ അജി നീ ?
" എന്ത് കഴിച്ചിട്ട് എന്താ . ഒരു മനസ്സമാധാനവും
ഇല്ല "
" നിന്റെ ഈ മട്ടും ഭാവവും കണ്ടാലറിയാം , അപ്പു
സംശയിക്കുന്നതിൽ തെറ്റില്ലന്ന് . അവനേയും കുറ്റം പറയാൻ പറ്റില്ലല്ലോ ...! "
" ഇന്നിനി അയാളെ കാണാൻ പോകാൻ പറ്റുമോ ?
''
" യാത്രാക്ഷീണമുണ്ട് പിന്നേ ഒരാഴ്ചയായില്ലേ
വീട് പൂട്ടി കിടക്കുന്നത് , എല്ലാം വൃത്തിയാക്കണം . ഇത്ര ദിവസം നീ ക്ഷമിച്ചില്ലേ . ഈ
ഒരു ദിവസം കൂടി ക്ഷമിക്ക് . നാളെ ഞാൻ എന്തായാലും സിദ്ധാർത്ഥിന്നെ കണ്ട്
സംസാരിക്കാം , അയാളുടെ മനസിലിരുപ്പ് അറിയാൻ ശ്രമിക്കാം . വീണ്ടും നിങ്ങൾ
തമ്മിൽ ഒരു കുടിക്കാഴ്ച ഉണ്ടാകാതിരിക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യാൻ നോക്കാം
"
" ശ്രമിച്ചാൽ പോര അനു . ഇനി ഒരിക്കലും അയാൾ
എന്റെ മുൻപിൽ വരാൻ ഇടയാകരുത് . ഇപ്പോൾ ഇതെല്ലാം പറയാൻ നീ മാത്രമേ ഉള്ളൂ "
അജി അനാമികയുടെ കൈകൾ കൂട്ടി പിടിച്ച് പ്രതീക്ഷയോടെ അവളുടെ
കണ്ണുകളിലേക്ക് നോക്കി .
അടുക്കളയിലേക്ക് കയറി വന്ന മീനാക്ഷിയമ്മ അവരുടെ
സംസാരത്തിന്റെ അവസാന ഭാഗം കേൾക്കാനിടയായി .
അനാമിക അജിയുടെ കൈ വേർപെടുത്തി കൊണ്ട് പുറത്തേക്ക്
ഇറങ്ങിപ്പോയി . പകർന്ന് വെച്ച ചായ എടുത്ത് കൊണ്ട് അജിയും ഹാളിലേക്ക് പോയി .
ചായ കുടിക്കുമ്പോൾ അനിരുദ്ധന്റെ മനസ്സ് തനിക്കു ചുറ്റും
കാണുന്ന കാഴ്ചകൾ തുലനം ചെയ്യുകയായിരുന്നു .
അനാമിക ഇവിടെയുളളവർക്ക് വെറുമൊരു കൗതുകവസ്തുവല്ല . അവൾ
അവർക്ക് കൂടപ്പിറപ്പും ഒരു സഹജീവിയുമാണ് , അങ്ങനെയാണ്
അവളോടുളള അവരുടെ പെരുമാറ്റം .
പക്ഷേ ഇവരെ പൂർണമായി ഉൾക്കൊള്ളാൻ ഇനിയും ഞങ്ങളിൽ ഭൂരിഭാഗം പേർക്കും എന്തുകൊണ്ട് കഴിയുന്നില്ല ???
പക്ഷേ ഇവരെ പൂർണമായി ഉൾക്കൊള്ളാൻ ഇനിയും ഞങ്ങളിൽ ഭൂരിഭാഗം പേർക്കും എന്തുകൊണ്ട് കഴിയുന്നില്ല ???
.........................
" അമ്മായിയെ കാണാൻ വരില്ലേ ?
കാറിൽ കയറും മുൻപ് അനിരുദ്ധൻ ചോദിച്ചു .
കാറിൽ കയറും മുൻപ് അനിരുദ്ധൻ ചോദിച്ചു .
" വരണം " അവൻ കൂട്ടിച്ചേർത്തു .
" ഉം " അവൾ മൂളി .
" വരുമ്പോൾ മുൻകൂട്ടി വിളിച്ചാൽ മതി , കാറുമായി
ഞാൻ വരാം "
അവൾ നോക്കി നിന്നതല്ലാതെ മറുപടി പറഞ്ഞില്ല .
" എങ്കിൽ ശരി , ഞാനിറങ്ങട്ടെ
?
" പോയ് വരു "
അനിരുദ്ധൻ യാത്ര പറഞ്ഞ് പോയപ്പോ ൾ അനാമികചെന്ന് അജിയുടെ
കയ്യിൽ നിന്നും വീടിന്റെ ചാവി വാങ്ങി വില്ലയിലേക്ക് നടന്നു .
...................................
അജി ഹോസ്പിറ്റലിലേക്ക് പോയി . അപ്പു എത്തിയിട്ടുമില്ല .
മീനാക്ഷിയമ്മ അനാമികയുടെ വീട്ടിലേക്ക് ചെന്നു . അവൾ കിടക്കുകയായിരുന്നു .
മീനാക്ഷിയമ്മ വന്ന വിവരം മുത്തു ചെന്ന് പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് ഹാളിലേക്ക്
വന്നു . ഇപ്പോൾ വരാമെന്നും പറഞ്ഞ് മുത്തു പുറത്തേക്ക് പോയി . മീനാക്ഷിയമ്മ അവളെ
നോക്കി .
" ഇന്ദിരാമ്മയക്ക് എങ്ങനെയുണ്ടിപ്പോൾ ?
" ഇപ്പോൾ നല്ല മാറ്റം ഉണ്ട് , അമ്മയ്ക്ക്
ചായ എടുക്കട്ടെ ?
" വേണ്ടാ , നിന്നോട്
ഒരു കാര്യം ചോദിക്കാനാണ് വന്നത് "
" എന്താ അമ്മേ ?
" അറിയില്ല എന്നു മാത്രം എന്നോട് പറയണ്ട "
" അമ്മ കാര്യം പറയു "
" അജിക്ക് എന്താ പ്രശ്നം ?
അനാമിക കുഴങ്ങി , എന്ത്
പറയണം ?
" അജിക്ക് എന്താ , ഒരു
കുഴപ്പോം ഇല്ലല്ലോ "
" നോക്ക് അനു , ജീവിതത്തിൽ
വ്യത്യസ്ഥതമായ പല തീരുമാനങ്ങളിലൂടെയും പോയവളാണ് ഞാൻ . എന്നെ തളർത്താൻ പോന്ന ഒരു
രഹസ്യവും ഇനിയില്ല . നിനക്ക് ധൈര്യമായിട്ട് എന്നോട് പറയാം "
" അമ്മേ അത് "
" അപ്പുവും അജിയും സന്തോഷത്തോടെ മുഖാമുഖം
നോക്കി ഒന്ന് ചിരിച്ചിട്ട് , മിണ്ടിയിട്ട്
എത്ര ദിവസമായെന്ന് അറിയോ . ഇത് എവിടെച്ചെന്ന് അവസാനിക്കും . ഇതിനു മാത്രം എന്താ
അവർക്കിടയിലെ പ്രശ്നം ?
" അമ്മ പേടിക്കുന്ന പോലെ ഒന്നുമില്ല "
" അത് എന്നോട് പറഞ്ഞാലെന്താ , ഞാൻ
കേട്ടു നിങ്ങൾ സംസാരിച്ചത് . അനു നാളെ ആരെയാണ് കാണാൻ പോകുന്നത് . എനിക്കറിയണം
"
" അമ്മേ ..... അത് ..... പിന്നെ "
" പറ "
" അത്........"
അനാമിക എല്ലാം മീനാക്ഷിയമ്മയോട് പറഞ്ഞു . എല്ലാം കേട്ടതിനു
ശേഷം അവർ ചോദിച്ചു .
" പണ്ടെങ്ങോ ഉണ്ടായ ഒരിഷ്ടം , വേണ്ടാന്ന്
വെച്ച ഒരിഷ്ടം - അതിന്റെ പേരിൽ എന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നേ ? അപ്പൂനോട്
പറഞ്ഞൂടായിരുന്നോ അജിക്ക് ?
" അജിയോട് ഞാനാ പറഞ്ഞത് തൽക്കാലം അപ്പു
അറിയണ്ടാന്ന് . അപ്പുനെറെ മനസ്സ് അമ്മക്ക് അറിഞ്ഞൂടെ ചെറിയ കാര്യം മതി വിഷമിക്കാൻ , ആരും
ടെൻഷനാണ്ട . നാളെ രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി അയാളോട് ഞാൻ സംസാരിച്ചോളാം
"
" അനു എപ്പോഴാ പോകുന്നത് "
" 9 മണിക്ക് ഇറങ്ങാം "
" ഞാനും വരുന്നു കൂടെ "
" അമ്മയോ , ഞാൻ
തനിച്ച് പോയ്ക്കോളാം "
" പോരാ , ഞാനും
വരും . അജിയും അപ്പുവും അറിയണ്ട . പോയി വന്ന ശേഷം പറയാം "
" ഒന്നൂടെ ആലോചിച്ചിട്ട് പോരേ ?
" ഞാൻ ആലോചിച്ചു . എന്റെ മക്കളുടെ ജീവിതം
തകർക്കരുതെന്ന് കാല് പിടിച്ചെങ്കിലും അപേക്ഷിക്കണം "
....................................
പിറ്റേന്ന് രാവിലെ അപ്പു പോയതിനു ശേഷമാണ് മീനാക്ഷിയമ്മ
ഒരുങ്ങിയത് .
" അമ്മ എവിടെ പോകുന്നേ ? അജി
ചോദിച്ചു .
" അമ്പലത്തിൽ "
" ഏത് ?
" അനുന്റെ ഷോപ്പിൽ പോകുന്ന വഴി ഒരു ശിവക്ഷേത്രം
ഉണ്ടെന്ന് പറഞ്ഞു "
" അമ്മ തനിച്ച് എങ്ങനാ പോവുക ? നിൽക്ക്
ഞാനും കൂടി വരാം "
" വേണ്ടാ , പോകുമ്പോൾ
അനു ഉണ്ട് കൂടെ , പിന്നെ കുറച്ച് അധിക സമയം അവിടെ ഇരിക്കണം , മനസ്സിന്
ഒരു സമാധാനം വേണം "
" അപ്പു അറിഞ്ഞാൽ ?
" നേരിൽ നിന്ന് മിണ്ടിയാലല്ലേ അറിയൂ . അത്
ഇപ്പോൾ ഈ വിട്ടിലില്ലല്ലോ "
" എന്നാലും അമ്മേ .... തനിച്ച് "
" ഇപ്പോഴും എന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്ക്
പറ്റും , പോകാനും വരാനും എനിക്കറിയാം "
" എങ്കിൽ ഞാൻ അനുനെ വിളിച്ചിട്ട് വരാമെന്ന്
പറഞ്ഞ് അജി അനാമികയുടെ വീട്ടിലേക്ക് നടന്നു . അവൾ പോകാനായി വീട്
പൂട്ടിമുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു .
" അനുന്റ കൂടെ അമ്മയും ഉണ്ടെന്ന് പറയുന്നല്ലോ ? വേവലാതിയോടെ
അജി ചോദിച്ചു .
" എന്നോട് പറഞ്ഞിരുന്നു അമ്പലത്തിലേയ്ക്ക്
ഉണ്ടെന്ന് "
" അപ്പോൾ അനു സിദ്ധാർത്ഥിന കാണാൻ പോകില്ലേ ?
" എന്തിനാ നീ ടെൻഷനാകുന്നേ . അമ്മയെ അമ്പലത്തിൽ
വിട്ട് ഞാൻ അയാളെ കാണാൻ പോയ്ക്കൊളാം , തിരിച്ച്
വന്ന് അമ്മയെ ഭദ്രമായി ഇവിടെ എത്തിക്കാം പോരേ ?
" ഉം "
" പോയിട്ട് വരാം "
" ഉം "
...................................
നീലാംബരി ഹോസ്പിറ്റലിനു മുൻപിൽ എത്തിയപ്പോൾ മീനാക്ഷിയമ്മ
അനാമികയെ നോക്കി . അവർ വിശ്വനാഥന്റ റൂം ലക്ഷ്യമാക്കി നടന്നു . വഴിയും റൂം നംമ്പറും
അജി ക്രിത്യമായി പറഞ്ഞു കൊടുത്തിരുന്നു .
" സിദ്ധാർത്ഥിനെ കണ്ടാൽ അനുന് അറിയോ ?
" ഇല്ലാ " എന്നവൾ തലയാട്ടി .
റൂം നംമ്പർ നോക്കി നടക്കവേ സിദ്ധാർത്ഥ് അവർക്ക് എതിരേ വന്ന്
പുറത്തേക്ക് പോയി .
അജി പറഞ്ഞ റൂം എത്തിയപ്പോൾ അനാമിക മീനാക്ഷിയമ്മയെ നോക്കി , വാതിൽ
പതിയെ തുറന്നു . ഇരുവരും അകത്ത് കടന്നു .
മുറിയിലേക്ക് വന്ന അപരിചിതരെക്കണ്ട് വിശ്വനാഥൻ കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു .
മുറിയിലേക്ക് വന്ന അപരിചിതരെക്കണ്ട് വിശ്വനാഥൻ കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു .
" ആരാ മനസ്സിലായില്ല ?
" സിദ്ധാർത്ഥ് ...?
സംസാരിച്ചത് മീനാക്ഷിയമ്മയാണ് .
" അവൻ ഇപ്പോൾ പുറത്തേക്ക് പോയതുള്ളു , നിങ്ങളെ
മനസ്സിലായില്ല ?
" ഞങ്ങൾ സിദ്ധാർത്ഥിനെ കാണാൻ വന്നതാണ് , ഞങ്ങളെ
പറഞ്ഞാൽ അറിയില്ല "
" ഇരിക്കു " വിശ്വനാഥൻ കട്ടിലിന്റെ എതിരേ
മേശക്കരുകിലായി കിടന്ന ചെയർ ചൂണ്ടിക്കാട്ടി പറഞ്ഞു .
അവർ മടിച്ചു നിന്നു .
അവർ മടിച്ചു നിന്നു .
" നിങ്ങൾ എങ്ങനെയാണ് പരിചയം ? വിശ്വനാഥൻ
വീണ്ടും ചോദിച്ചു .
" അത് തന്നയാ പറഞ്ഞത് , ഞങ്ങൾ
ആരാണെന്ന് പറഞ്ഞാൽ സാറിന് മനസ്സിലാകില്ല . മനസ്സിലാകണമെങ്കിൽ വിസ്തരിച്ച് പറയേണ്ടി
വരും "
" അമ്മേ........ " അനാമിക
മീനാക്ഷിയമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു .
" സിദ്ധാർത്ഥിന്റെ മിക്ക പരിചയക്കാരേയും
എനിക്കറിയാം പക്ഷേ നിങ്ങളെ ഒട്ടും മനസ്സിലാകുന്നില്ല "
" എല്ലാവരെയും അറിയോ ? ആ
കൂട്ടത്തിൽ ഒരു അജിയെയും ?
" അജീ...... അജിയെ നിങ്ങൾക്കെങ്ങനെ അറിയാം .
അജി.... എവിടെയുണ്ട് , എവിടെയുണ്ട് എന്റെ കുട്ടി . അവൻ നിങ്ങളുടെ കൂടെ
വന്നിട്ടുണ്ടോ ?
അയാൾ വാതിലിലേക്ക് എത്തി നോക്കി .
" ഇല്ല... അവൻ വരില്ല . നിങ്ങളാരെയും ഇനി
കാണരുതെന്നാണ് അവന്റെ ആഗ്രഹം . പക്ഷേ നിങ്ങളുടെ വളർത്തു മകൻ അവന്റെ പിന്നാലെ കൂടി
ഓരോ നിമിഷവും എന്റെ കുട്ടിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ് "
" സിദ്ധുവോ ? അവൻ
കണ്ടോ അജിയെ ? അവർ തമ്മിൽ സംസാരിച്ചോ ?
" അത് പറഞ്ഞ് അവസാനിപ്പിക്കാനാണ് ഞങ്ങൾ ഇത്രടം
വരെ വന്നത് "
" ഇത് പറയു , സിദ്ധു
അജിയെ കണ്ടാ ?
" അതു തന്നെയാണ് സാറിനോട് ഞങ്ങൾ പറഞ്ഞത് .
ഇത്രയും നാൾ എന്റെ കുട്ടിക്ക് മനസമാധാനം ഉണ്ടായിരുന്നു . ഇപ്പോഴത് നിങ്ങളുടെ മകൻ
കാരണം നഷ്ടമായി . അവനൊടൊന്നു പറഞ്ഞേക്കണം എന്റെ കുട്ടിയുടെ പുറകെ നടന്ന് ശല്യം
ചെയ്യരുതെന്ന് . കുടുംബവും കുട്ടികളുമായി ജീവിക്കുന്ന ആളല്ലേ ഇനിയും അജിയെ വെറുതെ
വിടണമെന്ന് സാറ് പറഞ്ഞ് മനസ്സിലാക്കിക്കണം "
" നിങ്ങൾ എന്താണ് പറയുന്നതെന്ന് എനിക്ക്
മനസിലാകുന്നില്ല "
" സാറിനൊന്നും മനസ്സിലാകില്ല . ഞങ്ങൾ
പറയുന്നതിന്റെ പൊരുൾ അവന് നല്ലതുപോലെ മനസ്സിലാകും "
" ഇല്ല . നിങ്ങൾക്ക് ആള് തെറ്റിയതാകും . എന്റെ
സിദ്ധു അങ്ങനെയൊന്നും ചെയ്യില്ല . അവനൊരിക്കലും ആരേയും ദ്രോഹിക്കാൻ കഴിയില്ല
"
" അത് സാറിന്റെ തെറ്റായ ചിന്ത . നിങ്ങളുടെ മകൻ
ചെയ്തതുപോലെ ഒരു ദ്രോഹം വെറെയാരും അജിയോട് ചെയ്തിട്ടില്ല "
" ദ്രോഹമോ ? എന്ത്
ദ്രോഹമാണ് അവൻ അജിയോട് ചെയ്തത് ?
" അവൻ ചെയ്തതോ......?
" അമ്മേ..... വേണ്ടാ " അനാമിക
മീനാക്ഷിയമ്മയെ തടഞ്ഞു .
" അനു , നീയൊന്ന്
അടങ്ങിയിരിക്ക് . സാറും അറിയട്ടെ , മകന്റെ
തനിനിറം "
ഭാഗം - 42
" പറയൂ..... എന്റെ സിദ്ധു എന്ത് ദ്രോഹമാണ്
അജിയോട് ചെയ്തത് ? "
" അജിയും സിദ്ധാർത്ഥും ഒരിക്കൽ നല്ല
സുഹൃത്തുക്കൾ ആയിരുന്നു ."
" അത് എനിക്കും അറിയാവുന്ന കാര്യമാണല്ലോ
."
" വെറും സുഹൃത്തുക്കൾ മാത്രമായിരുന്നില്ല .
അതിലുപരിയായിരുന്നു അവർ തമ്മിലുളള ബന്ധം . ചിലപ്പോൾ കേട്ടാൽ സാറിനെന്നല്ല ആർക്കും
ആർക്കും വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല സിദ്ധാർത്ഥിന്റെ കൂടെ ഒന്നിച്ചൊരു ജീവിതം
സ്വപനം കണ്ടാണ് അജി കഴിഞ്ഞിരുന്നത് . അതിനു തക്ക പ്രതീക്ഷയും നിങ്ങളുടെ മകൻ
അജിക്ക് നൽകിയിട്ടുണ്ടായിരുന്നു ...! പക്ഷേ , അവസാനം
വിവാഹമെന്ന കാരണം പറഞ്ഞ് അജിയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു പോയവൻ വീണ്ടും
വന്നിരിക്കാ ..., സ്വസ്ഥതകളയാൻ എല്ലാ ബന്ധവും അവസാനിപ്പിച്ചു പോയൊരാൾ വീണ്ടും
തേടി വരുന്നത് എന്തിനാണ് ...? ഇനി
മറ്റുവല്ല സൂക്കേടും ആണേങ്കിൽ അതിനുളള മരുന്ന് എന്റെ കുട്ടിയുടെ പക്കലില്ല . ഇവനെ
പോലെയുളളവന്മാക് വേണ്ടത് മറ്റു പലതാണ് .അത് മനസ്സിലാക്കാൻ അജിക്ക് അന്ന്
കഴിയില്ലായിരുന്നു . ആ ഒരു തെറ്റ് മാത്രമേ അജിക്ക് പറ്റിയിട്ടുളളു . പഴയ
ബന്ധത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ് അവന്റെ ഭാവമെങ്കിൽ എന്ത്
ചെയ്തിട്ടായാലും എന്റെ കുട്ടികൾക്ക് വേണ്ടി അവന്റെ ശല്യം ഞാൻ
അവസാനിപ്പിച്ചിരിക്കും ."
" എന്തറിഞ്ഞിട്ടാണ് നിങ്ങൾ സിദ്ധുനെ
കുറ്റക്കാരനായി കാണുന്നത് ...? "
" ഇപ്പോഴും സാറിന് അവന്റെ സ്വഭാവ
ദുഷ്യത്തെക്കുറിച്ച് മനസ്സിലായില്ലേ ...? ഒന്നുമറിയാത്ത
ഒരു പാവം പെൺകുട്ടിയുടെ ജീവിതം കൂടിയാണ് അവനു വേണ്ടി നിങ്ങളെല്ലാവരും കുരുതി
കൊടുത്തിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ മനസ്സിന്റെ വലിപ്പം അറിയാൻ കഴിയാത്ത
ഇവനൊക്കെ പുഴുത്ത് പുഴുത്തേ ചാകു ..."
" അരുത് . ഇനിയും എന്റെ കുട്ടിയെ ശപിക്കരുത് .
ഓരോ നിമിഷവും നെഞ്ചു നീറി നീറിയാ അവൻ ജീവിക്കുന്നത് . അത് എനിക്ക് മാത്രമേ അറിയൂ .
ഒന്നും തന്നെ അവന്റെ ഇഷ്ടത്തിന് വേണ്ടി ചെയ്തതല്ല . എല്ലാം എന്റെ സ്വാർത്ഥക്ക്
വേണ്ടി ഞാൻ പറഞ്ഞ് ചെയ്യിച്ചതാണ് ."
അത് കേട്ട് മീനാക്ഷിയമ്മയും അനാമികയും മുഖാമുഖം നോക്കി
" സാറ് , എന്താണ്
പറഞ്ഞു വരുന്നത് ...? "
" എനിക്കറിയാമായിരുന്നു അജിയും സിദ്ധാർത്ഥും
തമ്മിലുളള അടുപ്പത്തെപ്പറ്റി .
അന്ന് സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വന്നപ്പോൾ പോർച്ചിൽ സിദ്ധാർത്ഥിന്റെ വണ്ടി ഇരിപ്പുണ്ട് . അജിയുടെ ചെരുപ്പ് കണ്ടപ്പോൾ അവനും വന്നിട്ടുണ്ടെന്ന് ഞാൻ ഊഹിച്ചു . ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ ഹാളിലും ലൈബ്രറിയിലും അവരെ തിരഞ്ഞു . അവരുടെ സംസാരമൊന്നും കേൾക്കാതെ വന്നപ്പോൾ സിദ്ധുവിന്റെ മുറിയിലേക്കുള്ള സ്റ്റപ്പുകൾ കയറി മുറിയുടെ വാതിൽക്കൽ എത്തി . പാതി ചാരിയ വാതിൽ വിടവിലൂടെ ഒരിക്കലും കാണാൻ പറ്റാത്ത രീതിയിൽ അവരിരുവരെയും അന്നാദ്യമായി ഞാൻ കണ്ടു ...! ആ ഒരവസ്ഥയിൽ അവരെ കാണാൻ ഇടയായ ഞാൻ ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാതെ ക്ഷീണിതനായി കഴിഞ്ഞിരുന്നു ."

വിശ്വനാഥൻ തിരികെ മുറിയിലെത്തി തളർച്ചയോടെ കട്ടിലിലേക്ക്
ഇരുന്നു . സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിലും അയാളുടെ ശരീരം വിയർപ്പിൽ
കുളിച്ചിരുന്നു ...!
തന്റെ മുറിയിൽ ഫാൻ കറങ്ങുന്ന ശബ്ദം കേട്ട് മുറിയിൽ വന്ന് നോക്കിയ അവരെ നേരിടാൻ കഴിയാതെ അയാൾ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു .
ആ ദിവസം പിന്നീട് വിശ്വനാഥൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയില്ല . ഭക്ഷണം കഴിക്കാനും മറ്റും സിദ്ധാർത്ഥ് വിളിച്ചപ്പോഴെല്ലാം പിന്നെ കഴിച്ചോളാം എന്ന ഒഴുക്കൻ മട്ടിൽ പറഞ്ഞ് ഒഴിഞ്ഞുമാറി .
താൻ വളർത്തിയ കുട്ടി , തന്റെ മാനസപുത്രൻ ഇത്രക്ക് അധപതിച്ചെന്ന് ഉൾക്കൊള്ളാൻ ആ അധ്യാപക മനസ്സ് ഒരുക്കമല്ലായിരുന്നു . സിദ്ധാർത്ഥിനോട് അതേ പറ്റി നേരിട്ട് സംസാരിക്കണമെന്ന് പലകുറി ചിന്തിച്ചു . പക്ഷേ എന്ത് പറഞ്ഞു തുടങ്ങുമെന്ന് അയാൾക്കൊരു ഊഹവും ഇല്ലായിരുന്നു . ഒരു ദിവസം അയാൾ സിദ്ധാർത്ഥിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവൻ അജിയുമായി ഫോൺ സംഭാഷണത്തിലായിരുന്നു . സിദ്ധാർത്ഥിന്റെ സംഭാഷണം സാ കുതം വീക്ഷിച്ച വിശ്വനാഥന് അവന്റെ മറുപടിയിൽ നിന്നും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളിൽ നിന്നും ആ ബന്ധത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഊഹിക്കാൻ കഴിഞ്ഞു . അപ്രതീക്ഷിതമായി വിശ്വനാഥനെ കണ്ട സിദ്ധാർത്ഥ് ഫോൺ സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചു .

" എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്
."
" എന്താ അങ്കിൾ ...?
"
" അല്ലാ ആരായിരുന്നു ഫോണിൽ ...? ഇത്ര
കളിച്ചു ചിരിക്കാൻ മാത്രം ."
" അത് അജി ... അങ്കിളിനെ വിളിച്ച്
കിട്ടാതായപ്പോൾ ..."
" അവനിപ്പോൾ എന്നെ വിളിക്കാറില്ല . പിന്നെ
വിളിച്ചിട്ട് കിട്ടാതെയിരിക്കാൻ ഇപ്പോൾ ലാന്റ് ഫോണിന് കുഴപ്പമൊന്നുമില്ലല്ലോ
"
" അങ്കിളെന്താ പറയാനുണ്ടെന്ന് പറഞ്ഞത് ...?
"
" എന്നും നീ ഫോണിലുളള കളിയും ചിരിയും
ക്ലബ്ബുമായി ജീവിച്ചാൽ മതിയോ ...? നിനക്കും
വേണ്ടേ ഒരു കൂട്ട് ...? "
" എനിക്ക് അങ്കിൾ ഉണ്ടല്ലോ . "
" ഞാൻ അതല്ല ഉദ്ദേശിച്ചത് . ഇപ്പോൾ തന്നെ
പ്രായം എത്രയായെന്നാ വിചാരം ...?എന്നും
ഇങ്ങനെ ഒറ്റത്തടിയായി ജീവിച്ചാൽ മതിയോ ...? "
" അത് തന്നയല്ലേ ഞാനും പറഞ്ഞത് . എനിക്ക്
അങ്കിളും അങ്കിളിന് ഞാനും ഉണ്ടല്ലോ ഇനിയെന്തിനാ മറ്റൊരു കൂട്ട് . "
" സിദ്ധാർത്ഥ് നീ കളി പറയാതെ . എന്റെ സുഹൃത്ത്
ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട് . നമ്മുടെ ചുറ്റുപാട് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ
. ഞായറാഴ്ച നമുക്ക് അവിടം വരെ പോകണം ."
" ഇനിയും അതിന്റെ ആവശ്യമുണ്ടോ അങ്കിൾ ...? വീണ്ടും
പോയി മറ്റുളളവരുടെ മുൻപിൽ നാണം കെടാൻ . പറയത്തക്ക മേൽവിലാസം ഇല്ലാതെ അവരുടെ മുൻപിൽ
വീണ്ടുമൊരു കോമാളിയാകാൻ എനിക്ക് വയ്യ അങ്കിൾ "
" ഇത് മുൻപത്തെ പോലെ അല്ല ."
" എപ്പോഴും അങ്കിൾ അങ്ങനെ തന്നെയല്ലേ പറയാ .
പക്ഷേ മുൻപുണ്ടായ അനുഭവങ്ങൾ അങ്കിൾ മറന്നെങ്കിലും ഞാൻ മറന്നിട്ടില്ല . ഇവിടേയും
എന്ത് മേൽവിലാസത്തിലാണ് അങ്കിൾ എന്നെ പരിചയപ്പെടുത്തിയിരിക്കുന്നത് ...? അച്ഛനാരാണെന്ന്
അറിയാതെ പിഴച്ചു പെറ്റ ഒരു പൂർവ്വ വിദ്യാർത്ഥിനിയുടെ മകനെന്നോ ...?
"
" സിദ്ധാർത്ഥ് നീ കരുതുന്ന പോലെ അല്ല എല്ലാവരും
."
" അത് ചിലപ്പോൾ അങ്ങനെയായിരികാം . എല്ലാവരും
ഒരുപോലെ ആകില്ല പക്ഷേ , എല്ലാവരും ചോദിക്കുന്ന ചോദ്യവും അവർക്ക് അറിയേണ്ട ഉത്തരവും
ഒന്നു മാത്രം ആണല്ലോ ...! തന്തയാരാണെന്ന് അറിയാത്ത ഒരാളെ വിവാഹം കഴിക്കാൻ
ഇക്കാലത്ത് എതെങ്കിലും ഒരു പെൺകുട്ടി തെയ്യാറാകുമെന്ന് അങ്കിളിനെ ഉറപ്പിച്ച് പറയാൻ
കഴിയുമോ ...? "
" അതൊക്കെ നിന്റെ തെറ്റായ ചിന്തയാണ് . ഞായറാഴ്ച
അത്രടം വരെ പോയി ആ കുട്ടിയെ കണ്ടു കഴിയുമ്പോൾ മാറാവുന്ന ബാലിശമായ ചിന്തകൾ ...
ഞാൻ അവരോട് വാക്ക് പറഞ്ഞതാണ് ഞായറാഴ്ച അവിടം വരെ ചെല്ലാമെന്ന് ഇനി ഇക്കാര്യത്തിൽ ഒരു ചർച്ച വേണ്ടാ "
ഞാൻ അവരോട് വാക്ക് പറഞ്ഞതാണ് ഞായറാഴ്ച അവിടം വരെ ചെല്ലാമെന്ന് ഇനി ഇക്കാര്യത്തിൽ ഒരു ചർച്ച വേണ്ടാ "
പക്ഷേ പെണ്ണുകാണാൻ പോകാൻ സിദ്ധാർത്ഥ് ഒരുക്കമല്ലായിരുന്നു .
മുൻപ് പറഞ്ഞ പല കാരണങ്ങൾ അവൻ അയാൾക്ക് മുൻപിൽ നിരത്തി .
" എന്ത് ഭാവിച്ചാ നീ തുടങ്ങുന്നേ ...? എന്നും
ഒറ്റക്ക് ജീവിച്ചാൽ മതിയോ ? "
" അങ്കിൾ എത്രയാ കല്ല്യാണം കഴിച്ചിട്ട്
ജീവിക്കുന്നേ ...? അതേ പോലെ ഞാനും അങ്ങ് ജീവിക്കും ."
" ഞാനോ ... എനിക്ക് ജീവിക്കാൻ നീ ഉണ്ടായിരുന്നു
നിനക്കോ ...? "
" എനിക്കും ആരെയെങ്കിലും ദൈവം കൊണ്ടുത്തരും
..."
" അല്ല ഇപ്പോൾ നിനക്ക് ദൈവത്തിലൊക്കെ
വിശ്വാസമുണ്ടോ ...? "
" അന്ധമായ വിശ്വാസം ഇല്ല . "
" ആരേ കൊണ്ടുവരുമെന്നാ നീ പറയുന്നത് ...? അതും
കൂടി അറിഞ്ഞാൽ കൊളളാം . "
" വരും , ഒരിക്കലെന്റെ
ജീവിതത്തിലേക്കും ഒരാൾ ..."
" ആ ഒരാൾ ആരാണെന്നാണ് ചോദിച്ചത് . അജിയാണോ ...?
"
വിശ്വനാഥന്റെ ചോദ്യത്തിനു മുൻപിൽ സിദ്ധാർത്ഥ്
ഞെട്ടിത്തരിച്ചു പോയി .
" അങ്കിൾ ...! "
" ഞാൻ ഒന്നും അറിയുന്നില്ലന്ന് നീ കരുതരുത്
സിദ്ധു . നിങ്ങൾ തമ്മിലുള്ള മോശമായ ബന്ധത്തെപ്പറ്റി നിന്നോട് എങ്ങനെ
സംസാരിക്കണമെന്ന് അറിയാത്തതുകൊണ്ടു മാത്രമാണ് ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നത് .
ഇനിയും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ എനിക്ക് കഴിയില്ല . ഇതൊന്നും ശരിയല്ല
... ഒരിക്കലും ശരിയാവുകയുമില്ല . നിങ്ങൾ കരുതുന്ന പോലെയൊന്നുമല്ല ജീവിതം . അത്
ആദ്യം നീ മനസ്സിലാക്ക് . അജിയോ ...? പ്രായമോ
പക്വതയോ ഇല്ലാത്ത കുട്ടി . അവനേയും പറഞ്ഞ് മനസ്സിലാക്കേണ്ടതിനു പകരം നീ അവനെ
..."
" അങ്കിൾ പറ പിന്നെ എന്താ ജീവിതം ...? മനസ്സുകൊണ്ട്
ഇഷ്ടപ്പെട്ട രണ്ടു പേർ ജീവിക്കുമ്പോൾ അല്ലേ ജീവിതം ഉണ്ടാകുന്നത് . അതോ ഒരിക്കലും
കൂടിച്ചേരാത്ത മനസ്സുകൾ മറ്റുളളവർക്ക് വേണ്ടി കൂട്ടിച്ചേർത്ത് ജീവിതാവസാനം വരെ
അഡ്ജസ്റ്റ് ചെയ്യുന്നതാണോ നിങ്ങളെല്ലാം പറയുന്ന ജീവിതം ...? ദാമ്പത്യം
...?
എനിക്കറിയാം മറ്റാരെക്കാളും എന്റെ സന്തോഷങ്ങൾക്ക് വിലകൽപിക്കുന്ന അങ്കിൾ എന്റെ മനസ്സും മനസ്സിലാക്കുമെന്ന് . "
എനിക്കറിയാം മറ്റാരെക്കാളും എന്റെ സന്തോഷങ്ങൾക്ക് വിലകൽപിക്കുന്ന അങ്കിൾ എന്റെ മനസ്സും മനസ്സിലാക്കുമെന്ന് . "
" ഇല്ല . ഇതാണ് നീ മനസ്സിൽ കണക്ക്
കൂട്ടിവെച്ചിരിക്കുന്നതെങ്കിൽ ഒരിക്കലും എനിക്കത് അംഗികരിക്കാൻ കഴിയില്ല .
നാലാളറിഞ്ഞാൽ എന്താകും ...? ഞാൻ വളർത്തിയ കുട്ടി നശിച്ച് പോയേന്ന് അറിഞ്ഞാൽ പിന്നെ ഞാൻ
പഠിപ്പിയ്ക്കുന്ന കുട്ടികളെ പറ്റി ആളുകൾ എന്ത് കരുതും ...?
"
" അജിയെ എനിക്ക് ഇഷ്ടമാണ് . ജീവിതാവസാനം വരെ
അവൻ എന്റെയൊപ്പം കാണണമെന്ന് അവൻ ആഗ്രഹിക്കുന്നതിലും ഇരട്ടി ഞാൻ ആഗ്രഹിക്കുന്നുണ്ട്
. അതിൽ എന്ത് തെറ്റാണ് അങ്കിൾ കാണുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല ... ? ഞങ്ങൾ
രണ്ടു പേരും ആണുങ്ങൾ ആയതാണോ തെറ്റ്
... ? "
... ? "
" നിന്റെ ഈ ചിന്ത തന്നെ തെറ്റാണ് . സമൂഹം
ഇതൊന്നും ഒരിക്കലും അംഗികരിക്കില്ല . ആർക്കും ഇതൊന്ന് ഉൾക്കൊളളാനും കഴിയില്ല .
"
" സമൂഹം അംഗീകരിച്ചിട്ടാണോ അങ്കിൾ എന്നെ
ഏറ്റെടുത്തത് ...? വളർത്തിയത് ... ? പഠിപ്പിച്ചത്
...? എന്നെ ഈ നിലയിലാക്കിയത് ...? അങ്കിളിനറിയോ
മറ്റാരുടെ ഒപ്പം ജീവിക്കുന്നതിലും സന്തോഷത്തോടെയാണ് ഞാനിന്ന് കഴിയുന്നത് ...! അവൻ
എന്റെ ഒപ്പം ഉണ്ടെങ്കിൽ ആ സന്തോഷം ദിനംപ്രതി വർദ്ധിക്കുകയുളളു . "
" ഒന്നുമറിയാത്ത ഒരു കുട്ടിയുടെ മനസ്സിൽ
വേണ്ടാത്ത ചിന്തകൾ തോന്നിപ്പിച്ചിട്ട് ... പറഞ്ഞ് തിരുത്തുന്നതിനു പകരം വളം വെച്ചു
കൊടുത്ത നീ ചെയ്തതാണ് എറ്റവും വലിയ തെറ്റ് . എന്നെ വിശ്വസിച്ച് മാത്രമാണ് അവൻ
ഇവിടെ വന്നിരുന്നത് പക്ഷേ നീ ചെയ്തതോ ...? നിനക്ക്
എങ്ങനെ തോന്നിയെടാ എന്നോട് ഈ ചതി ചെയ്യാൻ ...? "
" ഞാൻ ആരേയും ചതിച്ചിട്ടില്ല അങ്കിൾ . എന്നെ
മനസ്സിലാക്കിയ ഒരാളെ ഇഷ്ടപ്പെട്ടതാണോ ഇത്ര വലിയ തെറ്റ് ... ? അവനൊടൊത്ത്
ഇനിയുള്ള കാലം ജീവിക്കണമെന്ന് ആഗ്രഹിച്ചതാണോ ഞാൻ ചെയ്ത കുറ്റം ...?
"
" തെറ്റ് , തെറ്റ്
തന്നെയാണ് സിദ്ധു . അത് നീ എത്ര തന്നെ ന്യായികരിക്കാൻ ശ്രമിച്ചാലും . നീ നിന്നേ
പറ്റി മാത്രമേ ചിന്തിച്ചുളളു . ഒരു നിമിഷം എന്നെ പറ്റി നിനക്ക് ചിന്തിക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ ...? ഒരിക്കലും ഇങ്ങനെയൊന്നും മാറാൻ കഴിയില്ലായിരുന്നു .
സമൂഹത്തിന് മുൻപിൽ എനിക്കുള്ള വിലയും നിലയും നീ ചിന്തിച്ചില്ല . നീ നിന്റെ കാര്യം
മാത്രം നോക്കി . നീ വെറുമൊരു സ്വാർത്ഥനായിപ്പോയല്ലോ ...! "
" അങ്ങനെ പറയല്ലേ അങ്കിൾ . അങ്കിളിന്റെ
സിദ്ധുന് സ്വാർത്ഥനാകാൻ കഴിയുമെന്ന് അങ്കിളിന് തോന്നുന്നുണ്ടോ ...?
"
" ഇന്നലെ വരെ കഴിയില്ലായിരുന്നു . പക്ഷേ
ഇന്നിനിക്കത് ബോധ്യമായി . നിന്റെ സന്തോഷത്തിനു വേണ്ടി നീ എന്ത് മാർഗവും
സ്വീകരിക്കുമെന്ന് . എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ...! ബന്ധങ്ങളുടെ
വിലയറിയാത്ത നിന്നേപോലെ ഒരാളെയാണല്ലോ ഞാൻ സംരക്ഷിച്ചതെന്ന് ഓർക്കുമ്പോൾ ..."
" അങ്ങനെ ഒരിക്കലും പറയരുതേ അങ്കിൾ "
" നിനക്ക് എങ്ങനെ തോന്നിയെടാ എട്ടും പൊട്ടും
തിരിയാത്ത പയ്യന്റ കൂടെ ഇനിയുളള കാലം ജീവിക്കണമെന്ന് പറയാൻ ...? നീ
നിന്റെ സുഖത്തെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളു . നിന്റെ നേട്ടങ്ങളെ മാത്രമേ
സ്വപ്നം കണ്ടുള്ളു . നിനക്ക് മാറ്റാരെയും കുറിച്ച് ചിന്തിക്കണ്ട . നിന്റെ
കൊള്ളരുതായ്മ ഞാൻ ഒരുത്തൻ മാത്രം സഹിച്ചാൽ മതി . പക്ഷേ , അജിയോ
...? അവന് ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ ...?
ഒരിക്കലും നിങ്ങളുടെ ബന്ധത്തെ അംഗീകരിക്കാത്ത വീടും വീട്ടുകാരേയും ഉപേക്ഷിച്ച് വരുന്ന അവന് കൊടുക്കാൻ എന്താ നിന്റെ കയ്യിൽ ഉള്ളത് ...? അവന് നഷ്ടമാകുന്ന അച്ഛനെയും അമ്മയേയും പകരം കൊടുക്കാൻ നിനക്കാകുമോ ...? കൂടപ്പിറപ്പുകൾക്ക് പകരം നിൽക്കാൻ നിനക്ക് കഴിയോ ...? ബന്ധുക്കളുടെയും സമൂഹത്തിന്റെയും പരിഹാസത്തിൽ നിന്ന് ജീവിതാവസാനം വരെ അവനെ സംരക്ഷിക്കാൻ നിനക്ക് പറ്റോ ...? ബന്ധങ്ങളിലെ വിലയറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നീ ഇങ്ങനെ ചെയ്യില്ലായിരുന്നു . എന്റെ മകനെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന നീ ഇങ്ങനെ എന്റെ കഴുത്ത് വെട്ടുമെന്ന് കരുതിയില്ല ..."

" എന്നോട് ക്ഷമിക്കു അങ്കിൾ . എനിക്ക് കഴിയില്ല
അങ്കിൾ അജിയില്ലാതെ ഒരു ജീവിതം . "
" ഈ നാണം കെട്ട ജീവിതം ജീവിക്കുന്നതിനു മുൻപ്
നിനക്ക് എന്നെ ഒന്ന് കൊന്നു തരാമോ ...? എനിക്ക്
കഴിയില്ല സിദ്ധു സമൂഹത്തിന്റെ മുൻപിൽ പരിഹാസപാത്രമായി ജീവിക്കാൻ .
നിന്നേക്കുറിച്ച് എന്നിലുള്ള പ്രതീക്ഷകളാണ് നീ തല്ലിതകർക്കുന്നത് ."
" എന്റെ സന്തോഷത്തിനു വേണ്ടി എന്റെ അങ്കിളിനെ
കൊല്ലാൻ എനിക്ക് കഴിയില്ല . ഞാൻ അത്ര നന്ദിയില്ലാത്തവനല്ല അങ്കിൾ - എനിക്ക്
അങ്കിളും വേണം അജിയും വേണം "
" നിനക്ക് തീരുമാനിക്കാം സിദ്ധു , ഞാൻ
വേണോ ...അജി വേണോ എന്ന് . പക്ഷേ , ഒന്ന്
നീ ആലോചിച്ചാൽ നല്ലത് അജി നിന്റെ ഒപ്പമുണ്ടായാൽ അവന് നീ മാത്രമേ കാണു ... തിരിച്ച്
കിട്ടാത്ത വിധം പലതും അവന് നഷ്ടമാകും എന്നന്നേക്കുമായി
. എന്റെ വാക്ക് അനുസരിക്കാനുളള ദയ എന്നോട് കാണിച്ചാൽ നിനക്കും അജിക്കും ഒന്നും നഷ്ടമായില്ല . നിനക്ക് ഒരു ജീവിതം ഉണ്ടാകുന്നതിനൊടൊപ്പം അവനും ഒരു ജീവിതമുണ്ടാകുന്നത് നിനക്ക് കാണാം അതല്ല മറിച്ച് ഒരു ദിവസം മാത്രം നിന്നോടൊപ്പം സന്തോഷിച്ച് ജീവിതകാലം മുഴുവൻ ഉറ്റവരെ ഓർത്ത് വിലപിക്കുന്ന അജിയെയാണ് നിനക്ക് വേണ്ടതെങ്കിൽ നിന്റെ ഇഷ്ടം പോലെ തീരുമാനിക്കാം . "

പിന്നേടുള്ള ദിനങ്ങൾ സിദ്ധുവിന് ഉറക്കമില്ലാത്ത രാത്രികൾ
ആയിരുന്നു ... ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെ ലോങ്ങ് ലീവ് എടുത്തു ...
ക്ലബ്ബിലേക്കുള്ള പോക്ക് അവസാനിച്ചു അവന്റെ ലോകം ആ മുറി മാത്രമായി . അജി
വിളിക്കുമ്പോഴെല്ലാം അവനോട് സന്തോഷപൂർവ്വം സംസാരിക്കുമ്പോഴെല്ലാം സിദ്ധുവിന്റെ
ഉളളം നീറുകയായിരുന്നു . സിദ്ധാർത്ഥും അജിയും തമ്മിലുളള ഫോൺ സംഭാഷണം ശ്രദ്ധിക്കാൻ
ഇടയായ വിശ്വനാഥൻ അവസാനം അറ്റകൈ പ്രയോഗത്തിന് ശ്രമിച്ചു ... അമിത അളവിൽ ഗുളികകൾ
വാരി കഴിച്ച് അബോധാവസ്ഥയിൽ ആയ വിശ്വനാഥനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു .
വിശ്വനാഥനെപ്പോലെ ഒരു പ്രൊഫസർ ഒരിക്കലും എണ്ണത്തിലധികം ഗുളികകൾ കഴിക്കുകയില്ലെന്ന്
ഡോക്ടർ സംശയം പ്രകടിപ്പിച്ചപ്പോൾ മാത്രമാണ് വിശ്വനാഥന്റെത് ഒരു ആത്മഹത്യാശ്രമം
ആയിരുന്നതെന്ന് സിദ്ധാർത്ഥിന് മനസ്സിലായത് . l C U വിൽ
തന്നെ കാണാൻ വന്ന സിദ്ധാർത്ഥിന് എതിരെ അയാൾ മുഖം തിരിച്ചു ചങ്കുതകരുന്ന
വേദനയോടെയാണ് സിദ്ധാർത്ഥ് പുറത്തേക്ക് ഇറങ്ങിയത്
... അജിയോടൊ ...? അങ്കിളിനോടൊ ...? ആരോടാണ് തനിക്ക് കടപ്പാട്
ആരെയാണ് കൂടെ കൂട്ടെണ്ടത്
.... ?
ജീവിക്കണോ ...? മരിക്കണോ ...?
... അജിയോടൊ ...? അങ്കിളിനോടൊ ...? ആരോടാണ് തനിക്ക് കടപ്പാട്
ആരെയാണ് കൂടെ കൂട്ടെണ്ടത്
.... ?
ജീവിക്കണോ ...? മരിക്കണോ ...?
താൻ മരിച്ചാൽ അങ്കിളിന് ആരുണ്ടാകും ...? ഇപ്പോഴത്തെ
അവസ്ഥയിൽ അദ്ദേഹത്തെ കൈവെടിയാൻ കഴിയില്ല . അതുപോലെ തന്നെയാണ് അജിയും .
അവന്റെ പഠനം മുടങ്ങും . ഭാവി തകരും . ചിലപ്പോൾ തന്റെ വേർപാടിൽ അവനും ജീവിതം അവസാനിപ്പിച്ചെന്ന് വരും ... അത് ഉണ്ടാകരുത് . എന്റെ ജീവിതം നഷ്ടപെട്ടാലും അവനൊരിക്കലും തകർന്ന് പോകരുത് . അവനു സന്തോഷമായി ഇരിക്കണം . എങ്കിലേ തനിക്ക് സമാധാനം ഉണ്ടാകു . എല്ലാം ഇവിടം കൊണ്ട് അവസാനിക്കണം ... പിന്നീട് ഒരു കൂട്ടിച്ചേരൽ ഉണ്ടാകാൻ ഇടവരരുത് ... പറഞ്ഞതും ചെയ്തതുമായ പലതും മറക്കണം ... മറക്കാൻ ശ്രമിക്കണം ... മനസ്സകന്നാൽ കണ്ണും അകലും . അജിയെ ഉപേക്ഷിച്ചു കൊളളാമെന്ന തിരുമാനത്തിൽ സിദ്ധാർത്ഥ് എത്തിച്ചേർന്നു . അതേ പറ്റി വിശ്വനാഥനോട് അവനത് സൂചിപ്പിച്ചു . പക്ഷേ അജിയുടെ ക്ലാസ്സ് കഴിയുന്ന വരെ അവൻ സാവകാശം ആവശ്യപ്പെട്ടു . പെട്ടെന്നുളള തന്റെ പിന്മാറൽ കണ്ടാൽ അവന് പഠിതത്തിൽ ശ്രദ്ധ കുറയും ചിലപ്പോൾ ഇതുവരെ കഷ്ടപ്പെട്ട തൊക്കയും വെളളത്തിൽ വരച്ച വരപ്പോലെ ആകും . സിദ്ധാർത്ഥ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് വിശ്വനാഥനും തോന്നി . അജിയുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഒരു തീരുമാനം എടുക്കുന്നത് ശരിയല്ലന്ന് അയാൾക്കും തോന്നി . അതിനാൽ അയാൾ ചെറിയ വിട്ടുവീഴ്ചകൾ അനുവദിച്ചു . ദീർഘമല്ലാത്ത ഫോൺ സംഭാഷണങ്ങൾ വീണ്ടും തുടർന്നു . അപ്പോഴും വിശ്വനാഥന്റെ മനസ്സ് കലുഷിതമായിരുന്നു ... ഈ ഫോൺ വിളി വീണ്ടും പഴയ ബന്ധം ദൃഡമാക്കുമോ ...? എന്ന ഭയം അയാളെ അലട്ടി . ഇത് എങ്ങനെ പൂർണ്ണമായി അവസാനിപ്പിക്കും എന്ന ചിന്തയിലാരുന്നു പിന്നെടയാൾ ....
ആരോടാണ് ഇതൊന്ന് ഷെയർ ചെയ്യുക . പുറത്തറിഞ്ഞാൽ തനിക്കും കൂടിയാണ് നാണക്കേട് . ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി ഒരു മുഖം വിശ്വനാഥൻ തിരഞ്ഞു . വിശ്വസിച്ച് പറയാൻ പറ്റിയ ഒരാളെ തിരഞ്ഞപ്പോൾ ആ മുഖം അയാളുടെ മനസ്സിലേക്ക് വന്നു ..............!!!!!

ഭാഗം - 43
രവീന്ദ്രൻ ....!!!
" രവീന്ദ്രനല്ലാതെ എന്റെ മുന്നിൽ മറ്റൊരു
മുഖവും തെളിഞ്ഞു വന്നില്ല ."
വിശ്വനാഥൻ ബാംഗ്ലൂർക്ക് പോയി സ്വകാര്യമായി രവീന്ദ്രനെ കണ്ട്
കാര്യങ്ങൾ ധരിപ്പിച്ചു . മറ്റാരെക്കാളും ആ ബന്ധം അവസാനിപ്പിക്കേണ്ടത് രവിയുടെ കൂടെ
ആവശ്യമായിരുന്നു . അജി മൂലം ഉണ്ടാകുന്ന മാനഹാനി തനിക്കും മക്കൾക്കും മേൽകൂടി
വർഷിക്കുമെന്ന് അയാൾക്ക് നല്ല പോലെ അറിയാമായിരുന്നു . സിദ്ധാർത്ഥിനെക്കൊണ്ട്
എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിപ്പിക്കാൻ അയാൾ വിശ്വനാഥനെ ഉപദേശിച്ചു .
വിവാഹത്തിനുണ്ടാകുന്ന തടസങ്ങളെ പറ്റി പറഞ്ഞപ്പോൾ തന്നാൽ കഴിയുന്ന സഹായങ്ങൾ
ചെയ്യാമെന്ന് രവീന്ദ്രൻ പറഞ്ഞ് ആശ്വസിപ്പിച്ച് വിശ്വനാഥനെ തിരിച്ചയച്ചു . രവീന്ദ്രന്റ
പരിചയത്തിലുളള ഒരു പെൺകുട്ടിയെ സിദ്ധാർത്ഥിനു വേണ്ടി കണ്ടെത്തിയെന്ന് രവി
വിശ്വനാഥനെ ഫോൺ ചെയ്ത് അറിയിച്ചു . വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ സിദ്ധാർത്ഥ്
എതിർപ്പ് പ്രകടിപ്പിച്ചു . അവൻ അവിവാഹിതനായി തുടരുന്നത് ഭാവിയിൽ തങ്ങൾക്ക്
ദോഷമാണെന്ന് മനസ്സിലാക്കിയ രവീന്ദ്രൻ തുടരെ തുടരെ വിശ്വനാഥനെ
ഉപദേശിച്ചുകൊണ്ടിരുന്നു . സിദ്ധാർത്ഥിനെ വിവാഹത്തിന് സമ്മതിപ്പിക്കാൻ അവസാനം
വിശ്വനാഥൻ തന്റെ പതിനെട്ടാമത്തെ അടവും പുറത്തെടുത്തു അവന്റെ മുൻപിൽ അയാൾ
ആത്മഹത്യാശ്രമ നാടകം നിറഞ്ഞാടി .... ! ഒരിക്കൽക്കൂടി വിശ്വനാഥൻ ആത്മഹത്യക്ക്
ശ്രമിച്ചപ്പോൾ സിദ്ധാർത്ഥ് അയാൾക്ക് വഴങ്ങിക്കൊടുത്തു . തന്റെ ഈ ഭഗീരഥ
പ്രയത്നത്തിന് മുൻപിൽ അവൻ മുട്ടുമടക്കുമെന്ന് അയാൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു
. എന്തെന്നാൽ മറ്റെന്തെനെക്കാളും തന്റെ ജീവന് അവൻ വില കൽപിക്കുന്നുണ്ടെന്ന്
അയാൾക്ക് അറിയാമായിരുന്നു . പിന്നേടുളള നീക്കങ്ങൾ ഒക്കയും രവിയുടെ നിർദ്ദേശ
പ്രകാരം ആയിരുന്നു . അജിയും സിദ്ധാർത്ഥും തമ്മിലുളള ഫോൺ വിളി അവസാനിപ്പിക്കാനായി
വിശ്വനാഥ് സിദ്ധാർത്ഥിന്റെ ഫോൺ കൈക്കലാക്കി . മറ്റൊരു ഫോണും സിം മും അവന് നൽകി ഇനി
അജിയെ വിളിക്കരുതെന്ന് താക്കിതും ചെയ്തു . ഓരോ കാര്യങ്ങളും നേടിയെടുക്കാൻ വിശ്വനാഥൻ
സിദ്ധാർത്ഥിന്റെ മുൻപിൽ തന്റെ ജീവൻ വെച്ച് വിലപേശി തുടങ്ങി . ആ ഒരവസ്ഥയിൽ
സിദ്ധാർത്ഥ് കൂടുതൽ നിസ്സഹായനാകുന്നത് മനസിലാക്കിയ അയാൾ തന്റെ നാടകം
തുടർന്നുകൊണ്ടിരുന്നു . അജി വിളിക്കുമ്പോഴെല്ലാം സിദ്ധാർത്ഥിന്റെ ഫോണിൽ കോൾ
അറ്റൻറ് ചെയ്തിരുന്നത് വിശ്വനാഥൻ ആയിരുന്നു . അയാൾ അവന്റെ കോളുകൾ റിജക്റ്റ്
ചെയ്യുകയും നംമ്പർ ബിസിയാക്കുകയും ചെയ്തു . അതിലൂടെ സിദ്ധാർത്ഥ് അകലം
പാലിക്കുകയാണെന്നൊരു തോന്നൽ അജിയിൽ ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് കഴിഞ്ഞു . എക്സാം
കഴിഞ്ഞ് അവസാന ദിനം അജിയെ കൂട്ടിക്കൊണ്ടുവരാൻ ചെല്ലാമെന്ന് അജിക്ക് വാക്ക് കൊടുത്തതിനെക്കുറിച്ച്
സിദ്ധാർത്ഥ് പറഞ്ഞപ്പോൾ , ' മടങ്ങി വരുമ്പോൾ തന്നെ പുതപ്പിക്കാനുള്ള
പട്ടും കൂടി വാങ്ങാൻ മറക്കരുതെന്ന് ' അയാൾ
അവനെ ഓർമ്മിപ്പിച്ചു ... അവന്റെ തളർച്ചയിൽ അയാൾ സന്തോഷിക്കുകയും എല്ലാം താൻ
വിചാരിച്ച പോലെ നടക്കുന്നതിൽ പ്രത്യാശിക്കുകയും ചെയ്തു . പക്ഷേ സിദ്ധുവിനെ തേടി
അജി വീട്ടിലെത്തിയ നിമിഷം അയാളൊന്ന് പതറി . പക്ഷേ അവന്റെ മുമ്പിൽ സിദ്ധുവിന്റ
വിവാഹക്കാര്യം അറിയിച്ചപ്പോൾ അജിയുടെ നിസ്സഹായസ്ഥ നേരിൽ കണ്ട് മനസ്സിലാക്കി അയാൾ
ആനന്ദിച്ചു . അജി സിദ്ധാർത്ഥിനെ കാണാൻ ശ്രമിക്കുന്നു എന്നറിഞ്ഞപ്പോഴൊക്കെ അവർ
തമ്മിലൊരു കണ്ടുമുട്ടൽ ഉണ്ടാകാതിരിക്കാൻ അയാൾ നന്നേ പിണഞ്ഞു ശ്രമിച്ചുകൊണ്ടിരിന്നു
. അജി അയച്ച മെസേജ് കാണാൻ ഇടയായ വിശ്വനാഥൻ അത് സിദ്ധുവിന് കാട്ടികൊടുക്കുകയും
അജിയോടുളള എല്ലാ ബന്ധവും അവസാനിപ്പിച്ചേ മടങ്ങി വരാവു എന്നും അവനോട് ആവശ്യപ്പെട്ടു
. അതിന് നിനക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഞാൻ ഉണ്ടായിരിക്കില്ലന്ന് അയാൾ അവനെ
ഓർമ്മിപ്പിച്ചു . അന്ന് അജിയെക്കണ്ട് വളരെ വൈകിയാണ് സിദ്ധാർത്ഥ് മടങ്ങിയെത്തിയത് .
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്റെ മുറിയിലേക്ക് എത്തിയ അവൻ വിശ്വനാഥന്റെ കാൽക്കൽ
വീണ് പൊട്ടിക്കരഞ്ഞു ...
" എല്ലാം ഞാൻ അവസാനിപ്പിച്ചു . അജി ഇനി എന്നെ
തേടിവരാത്തവണ്ണം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു ... ഇനിയുള്ള ഓരോ നിമിഷവും അവനെന്നെ
ശപിക്കും ... മനസ്സുകൊണ്ട് വെറുക്കും ... ഇനിയൊരു ജന്മത്തിലും എന്റെ മുഖം കാണാൻ
അവൻ കൂട്ടാക്കുകയില്ല .... അവന് ഞാൻ മാത്രമേ നഷ്ടമാകുന്നുളളു നാളെ അതേ പറ്റി
ചിന്തിക്കുമ്പോൾ അത് വലിയ നഷ്ടമായി തോന്നുകയില്ല ... അച്ഛനോ അമ്മയോ
കൂടപ്പിറപ്പുകളോ ആരേയും നഷ്ടമാകുന്നില്ല . എന്നെ , എന്നെ
മാത്രം . പക്ഷേ എനിക്കോ അങ്കിളേ ...? എനിക്ക്
ഈ ജന്മം ആരെയാ ഇതുപോലെ ഇനി കിട്ടുക ...? "
വിശ്വനാഥൻ ഒന്ന് നെടുവിർപ്പിട്ടു .
എന്റെ കുട്ടിയുടെ ചോദ്യത്തിന്റെ അർത്ഥം അന്ന് എനിക്ക്
മനസ്സിലാക്കാൻ കഴിഞ്ഞില്ല . അജിയുടെ അച്ഛച്ഛൻ മരിച്ചപ്പോഴും അടിയന്തിരച്ചടങ്ങിൽ
പങ്കെടുക്കാൻ പോയപ്പോഴും സിദ്ധാർത്ഥിനെ ഒഴിവാക്കിയാണ് ഞാനവിടെ ഞാൻ പോയത്
. അന്ന് അജിയോട് സംസാരിച്ചപ്പോൾ അവർ തമ്മിലുളള കേവല പിണക്കം പറഞ്ഞവസാനിപ്പിക്കണമെന്ന് ഒന്നും അറിയാത്ത നിഷ്കളങ്കനെ പോലെ ഞാൻ അവനോട് പറഞ്ഞു . ആ കൂട്ടത്തിൽ അവർ തമ്മിലുളള എല്ലാ ബന്ധവും അവസാനിപ്പിക്കാനും . അജിയുടെ മുഖഭാവത്തിൽ നിന്നും വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞു . അതിനു തക്കവണ്ണം എന്ത് പറഞ്ഞാണ് എന്റെ കുട്ടി അവരുടെ ബന്ധം അവസാനിപ്പിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല ... !!! ഞാൻ ആഗ്രഹിച്ച പോലെ അജിയും സിദ്ധുവും വേർപിരിഞ്ഞു ...

മണ്ഡപത്തിൽ കേറുന്നതിനു മുൻപു വരെ ഒരിക്കൽ പോലും
സിദ്ധാർത്ഥ് ദിയയെ കണ്ടിട്ടില്ലായിരുന്നു . അവരുടെ ദാമ്പത്യ ജീവിതത്തൽ ഒരു മാസം
പിന്നിടും മുൻപേ ചെറിയ ചെറിയ പടലപിണക്കങ്ങൾ നാമ്പിട്ടു തുടങ്ങി . രണ്ട് ജീവിത
സാഹചര്യങ്ങളിൽ ജീവിച്ചവർ ഒന്നിച്ചപ്പോൾ ഉണ്ടായ ബുദ്ധി മുട്ടായി മാത്രം ഞാനതിനെ
കണ്ടു . ഓരോ ദിനം കഴിയുംതോറും അവർ തമ്മിലുളള ഏറ്റക്കുറിച്ചലുകൾ വർദ്ധിച്ചു
വരുന്നത് എന്നിൽ ആശങ്കയുണ്ടാക്കി . ഒരു ദിവസം അവന്റെ പൗരുഷ്യത്തെ ചോദ്യം ചെയ്തു
കൊണ്ട് അവൾ സംസാരിച്ചപ്പോഴാണ് അവർ തമ്മിൽ ഈ നിമിഷം വരെ ഒരു ഭാര്യാഭർത്ത് ജീവിതം
ഉണ്ടായിട്ടില്ല എന്ന സത്യം മനസിലാക്കിയത് ...! അവിടെയായിരുന്നു എന്റെ ആദ്യത്തെ
തകർച്ച ... പിന്നേട് ഓരോ ദിനങ്ങളും അവളുടെ സ്വരം കേട്ടുകൊണ്ട് മാത്രം ഞങ്ങളുടെ
വീട് ഉണർന്നു ... നിസ്സഹാനായ സിദ്ധുനെ നേരിടാൻ കഴിയാതെ ഞാൻ ഉഴറി . രവീന്ദ്രനെ
വിളിച്ച് വീട്ടിലെ സംഭവ വികാസങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ,
" പൊട്ടലും ചീറ്റലും ഇല്ലാത്ത വീടുകൾ ഈ
ഭൂമുഖത്ത് ഉണ്ടാകാറില്ല . പക്ഷേ അതിനനുസരിച്ച് ജീവിക്കാൻ കഴിയാത്തവൻ ഈ പണിക്ക്
നിൽക്കരുതെന്ന് "
എന്നോട് തുറന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി ... വളരെ
ലാഘവത്തോടെ രവീന്ദ്രനും എന്നെ കയ്യൊഴിഞ്ഞു . ഞാൻ ആയി നടത്തിയ വിവാഹം ഒരിക്കലും
തകരാതിരിക്കാനായി ദിയയോട് ഞാൻ സംസാരിച്ചു . എന്റെ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചു
കൊണ്ടുള്ളതായിരുന്നു ആകുട്ടിയുടെ മറുപടി . അതുകേട്ട മാത്രയിൽ ഞാൻ തകർന്നു പോയി ...
എന്റെ സിദ്ധു എനിക്ക് വേണ്ടി മാത്രം എത്രത്തോളം അഡ്ജസ്റ്റ് ചെയ്യുന്നുണ്ടന്ന് അന്നാദ്യമായി
ഞാൻ മനസ്സിലാക്കി . ദിയക്ക് ബാംഗ്ലൂർക്ക് തിരിച്ചു പോകണമെന്ന വാശിയായി . ബാങ്കിലെ
ജോലിയും എന്നെയും ഉപേക്ഷിച്ചൊരു മാറ്റത്തിന് സിദ്ധു ഒരുക്കമല്ലായിരുന്നു . ആബന്ധം
തകരാതിരിക്കാൻ വേണ്ടി സിദ്ദുവിനോടു ഞാൻ സംസാരിച്ചു . എന്നെ ഉപേക്ഷിച്ചൊരു ജീവിതം
അവനീ ജന്മം ഉണ്ടാകില്ലന്ന് അവൻ തറപ്പിച്ചു പറഞ്ഞു . അങ്ങനെയായിരുന്നങ്കിൽ അത് അവന്
വളരെ മുൻപേ ആകാമായിരുന്നു ... സ്വരച്ചേർച്ചകൾ രൂക്ഷമായപ്പോൾ സിദ്ധു പതിയെ പതിയെ
മദ്യത്തിൽ അഭയം കണ്ടു തുടങ്ങി ... " അതിന്റെ പേരുപറഞ്ഞ് ദിയ വീട് വിട്ടിറങ്ങി
. നിയമപരമായി വിവാഹ മോചനത്തിന് വേണ്ടി ശ്രമിച്ച് തുടങ്ങി ...
കൊട്ടിഘോഷിച്ചത് തല്ലിപ്പിരിയും എന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ വീണ്ടുമൊരു അനുരജ്ഞനശ്രമത്തിനായി ഞാൻ ബാംഗ്ലൂർ ദിയയുടെ രക്ഷിതാക്കളെ കാണാൻ പോയി . അവിടെ ചെന്നപ്പോൾ മാത്രമാണ് ദിയ അവരുടെ അടുക്കൽ എത്തിച്ചേർന്നിട്ടില്ലന്ന സത്യം ഞാൻ മനസ്സിലാക്കിയത് ... ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് ദിയയും സിദ്ധാർത്ഥും തമ്മിലുള്ള പ്രശ്നങ്ങൾ കോടതിവരെ എത്തിയത് അവരറിയുന്നത് തന്നെ ... ദിയ വീട്ടിൽ വരാതെ എവിടെപ്പോയി എന്നതായിരുന്നു എന്നെ കുഴക്കിയത് . അതേപറ്റി അവരുമായി ഞാൻ തുറന്ന് സംസാരിച്ചപ്പോഴാണ് ഞാൻ അറിയാത്ത പലകാര്യങ്ങളും അവരിൽ നിന്നറിയാൻ കഴിഞ്ഞത് . ദിയക്ക് കോളേജ് ടൈം മുതൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു . വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ആയുവാവുമൊത്ത് ഒന്നിച്ച് താലിച്ചരടിൽ കോർക്കാത്തൊരു ജീവിതം അവൾ ആരംഭിച്ചു കഴിഞ്ഞിരുന്നു . ഇടക്കെപ്പോഴോ അവർ തമ്മിൽ ഒരു മുഷിച്ചിൽ ഉണ്ടായപ്പോൾ ആബന്ധം ഉപേക്ഷിച്ചവൾ വീണ്ടും രക്ഷിതാക്കളെ തേടിയെത്തി . അവരോടെത്ത് പഴയത് പോലെ ജീവിക്കുന്നതിനിടയിലാണ് രവീന്ദ്രൻ ഈ വിവാഹ കാര്യം അവരോട് തുറന്ന് സംസാരിക്കുന്നത് . ' നിങ്ങളോട് ഒന്നും തന്നെ മറച്ച് വെയ്ക്കരുതന്ന് രവി സാറിനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു . പക്ഷേ അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല .' ദിയയുടെ അച്ഛൻ കൂട്ടിച്ചേർത്തു . ദിയ വീണ്ടുമായുവാവിനെ തേടി പോയതായിരിക്കണം ... അവളെ തേടിപ്പിടിച്ച് പറഞ്ഞ് മനസ്സിലാക്കി വീണ്ടും സിദ്ധുവിന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ട് ഇനിയെന്തിനാണ് ...? വീണ്ടുമവൾ തങ്ങളെ ഉപേക്ഷിച്ച് പോകില്ലന്ന് ആരുകണ്ടു ...? സിദ്ധുവിന് ഉള്ള സമാധാനം കൂടി നഷ്ടമാവാനോ ...? എന്റെ കുട്ടി കുറച്ച് കാലം മനസ്സമാധാനമായി ജീവിക്കട്ടെ ... പക്ഷേ രവീന്ദ്രൻ ... അവനെന്നോട് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ഒരിക്കൽപ്പോലും ഞാൻ കരുതിയില്ല ... അതേപ്പറ്റി ഞാനവനോട് ആരാഞ്ഞു . അവന്റെ മറുപടി എന്നെ പൂർണമായും തളർത്തിക്കളഞ്ഞു ...

" എന്നാലും രവി എല്ലാമറിഞ്ഞ് വെച്ചിട്ട്
എന്നോടിത് വേണ്ടായിരുന്നു ...? "
" ഞാൻ എന്തു ചെയ്തന്നാണ് വിശ്വം പറയുന്നേ ...?
"
" ദിയ ... അതുമാത്രം വേണ്ടായിരുന്നു രവി .
എല്ലാം നിനക്കറിയാവുന്നതല്ലായിരുന്നോ . "
" അല്ല കുടുംബത്തിൽ പിറന്ന നല്ല പിള്ളേരെ
ആലോചിക്കാൻ മാത്രം എന്ത് യോഗ്യതയാടോ അവനുള്ളത് . മുക്കാൽ ചക്രം കിട്ടുന്നൊരു
ജോലിയാണോ നീ പറയുന്ന മേന്മ . ആക്രി പറുക്കി ജീവിക്കുന്നവർക്ക് കിട്ടം അവനു
കിട്ടുന്നതിന്റെ നാലിരട്ടി ഒരു മാസം . എന്റെ വിശ്വം തന്തേ തള്ളേം കുടുംബവുമൊക്കെയുള്ളവർക്ക്
നല്ല ബന്ധങ്ങൾ കിട്ടുന്നില്ല . പിന്നയല്ലേ നിന്റെയീ സീമന്തപുത്രന് . അവനോന്റെ
വെലക്കും നിലക്കും ചേരുന്ന ഒന്ന ഞാൻ കണ്ടെത്തിയത് . ഇക്കാലത്ത് മനസ്സുകൊണ്ട്
വ്യഭിചരിക്കാത്ത ഒരാളെ കണ്ടെത്തണം എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ല .
കൂടവന്നവളെ നിലക്ക് നിർത്താൻ കഴിയില്ലങ്കിൽ അവനൊക്കെ എന്തിനാടാ മൂക്കിനു താഴേ രോമം
വെച്ചോണ്ട് നടക്കുന്നേ . വടിച്ച് കളഞ്ഞിട്ട് ചേല ചുറ്റി നടക്കാൻ പറ അതാ
അവനൊക്കെച്ചേരുന്നേ ... അല്ല അങ്ങനയുള്ള ജീവിതമാണല്ലോ അവന്റെ മനസ്സിലിരുപ്പ് ...!
"
രവീന്ദ്രന്റെ പരിഹാസം കലർന്ന വാക്കുകൾ കേട്ട് വിശ്വനാഥൻ
ക്രുദ്ധനായി . ക്ഷോഭിച്ചയാൾ അവനെ വിളിച്ചു .
" രവീ ..."
" ഇത്രക്ക് അങ്ങ് ഷോഭിക്കാൻ അവൻ നിന്റെയാരാ ...? വളർത്തുമകനെന്ന്
പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയല്ലേ ...? അതോ
ഗുരു ശിക്ഷ ബന്ധത്തിന്റെ അവശേഷിക്കുന്ന ഓർമ്മയാണോടാ അവൻ ...?
"
വിശ്വനാഥന് രവീന്ദ്രന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു .
" എന്തു പറഞ്ഞ ടാ നീ ..."
" നിന്ന് ചിലക്കാതെ ഇറങ്ങിപ്പോടാ ..."
വിശ്വനാഥന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അയാൾ പറഞ്ഞു .
ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ വിശ്വനാഥനോട് ദിയയെപ്പറ്റി ഒന്നും സിദ്ധു തിരക്കിയില്ല . കുറച്ച് നാളൊന്നിച്ച് കൊണ്ടുള്ള ജീവിതത്തിൽ നിന്ന് ദിയയുടെ ജീവിതത്തെപ്പറ്റി ഒരു കാഴ്ചപ്പാട് ചിലപ്പോൾ സിദ്ധുവിന് ഉണ്ടായിരിക്കണം . അവൻ അവളെപ്പറ്റി ഒന്നും അന്വേഷിക്കരുതേ എന്നായിരുന്നു വിശ്വത്തിന്റെ പ്രാർത്ഥന ചോദിച്ചാൽ എന്ത് മറുപടി നൽകും .
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയാത്തതിനാൽ ഡിവോഴ്സിന് വേണ്ടി കാത്തിരിക്കേണ്ടി വന്നു . ഒരു വർഷം കഴിഞ്ഞപ്പോൾ ജോയിന്റ് റിട്ട് ഫയൽ ചെയ്തു ഡിവോഴ്‌സ് നേടി ... എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും എനിക്ക് ദിയക്ക് നൽകേണ്ടി വന്നു ...! വിവാഹം നടത്താൻ മുന്നിട്ട ഞാൻ തന്നെ വിവാഹബന്ധമവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നത് കണ്ടപ്പോൾ സിദ്ധു എന്നെ നിസ്സഹായനായി നോക്കി ... ! അവന്റെ കണ്ണുകളെ നേരിടാൻ കഴിയാത്ത വിധം ഞാൻ പരാജയപ്പെട്ടു പോയിരുന്നു .
പിന്നീടുള്ള ഓരോദിനവും സിദ്ധു അവന്റെ മുറിക്കുള്ളിൽ മാത്രമായി ഒതുങ്ങിക്കൂടി ...
മേശപ്പുറത്ത് അജിയുടെ ചിത്രങ്ങൾ നിരത്തിവച്ച് അതിൽ കണ്ണും നട്ടിരിക്കും ...
അജി അവന് പലപ്പോഴായി നൽകിയ സമ്മാനങ്ങൾ ഓരോന്നും വീണ്ടും വീണ്ടും കൈയിലെടുത്ത് തഴുകിക്കൊണ്ടിരിക്കും ... എന്റെ ലൈബ്രറിയിലെ പുസ്തങ്ങൾക്കിടയിൽ അവൻ എന്തൊക്കെയോ പരതി കൊണ്ടിരുന്നു ... പലപ്പോഴും ഒറ്റക്കിരുന്ന് സംസാരിക്കും ചിലപ്പോൾ ഉറക്കെ ചിരിക്കും ഇടയ്ക്ക് ഇടയ്ക്ക് അജിയെന്ന് മാത്രമായി കേൾക്കാൻ കഴിഞ്ഞു ... പിന്നീട് എവിടെനിന്നെല്ലാമോ ഓരോ ദിനവും ഒരുപിടി മഞ്ചാടികൾ വീതം പെറുക്കികൊണ്ട് വന്ന് കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന വലിയ തടിപ്പെട്ടിക്കുള്ളിൽ നിക്ഷേപിക്കാൻ തുടങ്ങി ...
ഒരു ദിവസം ചന്തുവിനേയും കൂട്ടി കണ്ട കാടായ കാടും മലയും താണ്ടി കുറേ അപ്പുപ്പൻ താടികൾ ശേഖരിച്ചു കൊണ്ടുവന്നു . എന്റെ കണ്ണിൽ നിന്ന് അത് മറച്ച് പിടിച്ചവൻ നിഷ്കളങ്കമായി കുസൃതി നിറഞ്ഞ് എന്നെ നോക്കിച്ചിരിച്ചു ...
അന്ന് കിച്ചണിൽ വച്ച് സ്വകാര്യമായി ചന്തു ഷീബയോട് പറയുന്നത് കേൾക്കാൻ ഞാനിടയായി ...

" സിദ്ധുച്ചേട്ടന് വട്ടായന്നാ തോന്നുന്നേ ...
എത്ര കാടും മലയും അപ്പുപ്പൻ താടിക്ക് വേണ്ടി എന്നെ കൂട്ടി അലഞ്ഞന്നമ്മക്കറിയാമോ
...? ച്ചേട്ടനെന്തിനാമ്മേ ഈ പ്രായത്തിൽ അപ്പൂപ്പൻ താടിയൊക്കെ ...?
"
അവന്റെ ചോദ്യം എന്റെ മനസിൽ ഭീതിയുടെ പുതിയ വിത്ത് പാകി ...
ഒരുദിവസം ഞാനവന്റെ മുറിക്കുള്ളിൽ കയറി പരിശോധിച്ചു . പാതി കോർത്തെടുത്ത കുന്നിക്കുരു മാല ... കുറേയേറെ അപ്പൂപ്പൻ താടികൾ ... ഒരു വലിയ തിടപ്പെട്ടിയുടെ കാൽ ഭാഗം മഞ്ചാടിക്കുരു ... അജിയുടേയും അജിയോടൊത്തുള്ളതുമായ ഒരായിരം ഫോട്ടോകൾ ... എണ്ണമറ്റ സമ്മാനങ്ങൾ ...
ഞാൻ തട്ടിയെറിഞ്ഞ അവന്റെ ജീവിതം , സ്വപ്നം അവയൊക്കെ ആ മുറിക്കുള്ളിൽ പൂർവ്വ മധുര സ്മരണകളെ തഴുകി എന്റെ കുട്ടി ഓർത്തു കഴിയുകയാണന്നറിഞ്ഞപ്പോൾ . ഞാൻ പൂർണ്ണമായി പരാജയപ്പെട്ടു പോയി .... ,!!! എന്നെ ആമുറിക്കുള്ളിൽ കണ്ട സിദ്ധു ആക്രോശിച്ചു ... പരസ്പര വിരുദ്ധമായി എന്നോട് എന്തൊക്കയോ സംസാരിച്ചു ... പിന്നീടവൻ ആമുറിക്കുളളിലേക്ക് ആരയും കടത്താതെ നിധി കാക്കുന്ന ഭൂതത്തെപ്പോലെ ആപാഴ് വസ്തുക്കൾക്ക് വേണ്ടി കാവലിരുന്നു ... !!!അവൻ ഊണും ഉറക്കവും ഉപേക്ഷിച്ചു ... ദിനചര്യങ്ങൾ മുടങ്ങി .... കൂട്ടിലിട്ട വെരുകിനെപ്പോലെ ആമുറിക്കുള്ളിൽ ഉഴറി നടന്നു ...
എന്റെ കുട്ടിയുടെ സമനില താളം തെറ്റിയെന്ന് ഞാൻ മനസ്സിലാക്കി . വീട്ടിലും ഭ്രാന്താശുപത്രിയിലെ സെല്ലിലുമായി ഒന്നര വർഷക്കാലം എന്റെ കുട്ടിയെ പ്പൂട്ടിയിട്ടു ... അപ്പോഴും അവന്റെ ചുണ്ടുകൾ മന്ത്രിച്ചിരുന്നത് അജി ... അജിയെന്നു മാത്രമായിരുന്നു ...
ഡോക്ടറുടെ നിർദ്ദേശ പ്രകാരം അജിയെ അന്വേഷിച്ച് പലവഴിക്കും ഞാനലഞ്ഞു ... തൃശ്ശൂരുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ച അജിയുടെ കുടുംബത്തെ കണ്ടത്താനുള്ള എന്റെ അവസാനത്തെ പ്രതീക്ഷ രവീന്ദ്രനിലായിരുന്നു ... രവിയെ തേടി വീണ്ടും ഞാൻ ബാംഗ്ലൂർക്ക് പോയി ... സിദ്ധാർത്ഥിന്റെ അവസ്ഥയെപ്പറ്റി തുറന്ന് പറഞ്ഞു. പറഞ്ഞു .പക്ഷേ അജിയുടെ മേൽവിലാസം നൽകാൻ അവനൊരുക്കമല്ലായിരുന്നു .... അജിയും സിദ്ധാർത്ഥും വീണ്ടുമൊരിക്കൽ കൂടി കണ്ടുമുട്ടുന്നതിനെപ്പറ്റി രവീന്ദ്രൻ ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല ....
സിദ്ധു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് . അതിന് വേണ്ടി അവൻ പ്രാർത്ഥിച്ചുകൊള്ളാമെന്നു പറഞ്ഞു ... ' ഇവനൊക്കെ ജീവിച്ചിരിക്കുന്നതിലും ഭേദം ചത്തു തുലയുന്നതാ ബാക്കിയുള്ളവനെങ്കിലും മനസ്സമാധാനം കിട്ടുമല്ലോ ...? '
എത്ര തന്നെ കാലുപിടിച്ച് പറഞ്ഞിട്ടും മനസ്സലിയാത്ത രവീന്ദ്രൻ ഒരു നായയെപ്പോലെയെന്നെ അവന്റെ വീട്ടിൽനിന്നും ആട്ടിപ്പായിച്ചു ...!
ചികത്സിക്കാത്ത വൈദ്യമില്ല ... പരീക്ഷിക്കാത്ത മരുന്നുകളും ... ഞാൻ തൊഴാത്ത ദൈവാലയങ്ങളും പ്രാർത്ഥിക്കാത്ത ഈശ്വരന്മാരുമില്ല ...മരുന്നും മന്ത്രവുമായി എത്ര വർഷം അലഞ്ഞിട്ടാണന്നോ എന്റെ കുട്ടിയെ എനിക്ക് തിരിച്ച് കിട്ടിയത് . പക്ഷേ അവന്റെ കണ്ണിലെ തിളക്കവും ചുണ്ടിലെ ച്ചിരിയും തിരിച്ച് കൊടുക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല ...! അജിയെ അടർത്തിമാറ്റിയപ്പോൾ എന്റെ കുട്ടിയുടെ ജീവിതം ഞാൻ തല്ലി തകർത്തതാണന്ന് അറിഞ്ഞില്ല . അജിപടിയിറങ്ങി പോയപ്പോൾ നഷ്ടമായത് എന്റെ സിദ്ധുവിന്റെ ജീവിതമാണ് ... അവന്റെ സന്തോഷങ്ങളാണ് ... അത് തിരിച്ചുകൊടുക്കും വരെ എന്റെ ശാസം നിലക്കല്ലേ ദൈവമേ എന്നു മാത്രമാണെന്റെ പ്രാർത്ഥന ....

വിശ്വനാഥന്റെ വാക്കുകൾ കേട്ട് സ്തംഭിച്ചിരിക്കുകയായിരുന്നു
അനാമികയും മീനാക്ഷിയമ്മയും .
ഒരു ദീർഘനിശ്വാസമെടുത്തതിന് ശേഷം അയാൾ വീണ്ടും തുടർന്നു .
ഒരു ദീർഘനിശ്വാസമെടുത്തതിന് ശേഷം അയാൾ വീണ്ടും തുടർന്നു .
" ഞാൻ വിശ്വസിച്ചിരുന്ന പ്രമാണങ്ങളൊന്നും
ശരിയല്ലന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി . ജീവിതം ഒന്നേയുള്ളൂ . ആഗ്രഹിച്ച പോലെ ഒരു
ദിവസമെങ്കിലും ജീവിക്കുന്നതിനു പകരം എന്റെ സിദ്ധു അവന്റെ ജീവിതം എന്നോടുള്ള
കടപ്പാടിന്റെ പേരിൽ എന്റെ കാല്ക്കീഴിലെ വെറും മൺതരിയാക്കി മാറ്റി ... ഇപ്പോ
എനിക്കൊന്നറിയാം എനിക്ക് മക്കളുണ്ടായിരുന്നങ്കിൽ അവനോളം അവരിലാരും എന്നെ
സ്നേഹിക്കില്ലന്ന് ... എനിക്ക് വേണ്ടി മരിക്കാൻ പോലും എന്റെ മകന്റെ മനസ്സ്
വേറെയാർക്കും കാണില്ല ... പക്ഷേ ഞാനോ ... ഞാനവനെ വളർത്തിയത് കൊല്ലാൻ വേണ്ടി
മാത്രമായിരുന്നു ... ആദർശങ്ങളൊക്കെ വെറുതെ പറഞ്ഞ് നടക്കാം പക്ഷേ ജീവിതത്തിൽ
പകർത്തുമ്പോൾ മാത്രമാണ് അത് എത്രത്തോളം വൈഷമ്യം നിറഞ്ഞതാണന്നത് നാം
മനസ്സിലാക്കുന്നത് ... ആർക്ക് വേണ്ടിയാണോ ഞാന്റെ കുഞ്ഞിന്റെ സ്വപ്നങ്ങൾ
തല്ലിതകർത്തത് , ജീവിതം തച്ചുടച്ച് അവരൊന്നും ഒരിക്കൽപ്പോലും എനിക്ക്
ഉതകിയിട്ടില്ല . ഏറ്റവും വിശ്വസിച്ച സുഹൃത്ത് ആദ്യം ചദിച്ചു ... വളർത്തിയ മക്കളുടെ
വാക്കിന് ചെവികൊടുക്കാത്തവൻ അന്യന്റെ വാക്കുകേട്ട ചിലപ്പോൾ ഇതല്ല ഇതിനപ്പുറവും
സംഭവിച്ചിന്നിരിക്കും ."
വിശ്വനാഥൻ സ്വയം പരിഹസിച്ചു ചിരിച്ചു ....!!!
" സമൂഹത്തിന് മാതൃകയായി ജീവിക്കണം
എന്നുപറയുന്നതൊക്കെ വെറും വിഡ്ഢിത്തരമാണ് . വ്യക്തികൾക്കും കുടുംബത്തിനും വേണ്ടി
ജീവിക്കണം . അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ചിട്ടക്ക് പ്രവർത്തിക്കുന്ന
യന്ത്രങ്ങളെപ്പോലെ മാറ്റുന്നവൻ വെറും മഠയനാണ് . അതു മനസ്സിലാക്കാൻ ഞാൻ വളരെ വൈകി
... ഈപ്പറയുന്ന സ്ഥാനമാനങ്ങളും ആദർശങ്ങളും എന്തിന് നാല് പേര് കൽപ്പിച്ച് നൽകുന്ന
ബഹുമാനമൊക്കെ ഗതിയില്ലാതെ വരുമ്പോൾ സ്വയം ഭാരമായി തീരുന്നതാണ് . നമ്മളെ
സ്നേഹിക്കുന്നവരുടെ മനസ്സ് കാണാതെ എത്ര കാലം ജീവിച്ചു എന്ന് പറഞ്ഞിട്ട് ഒരു
കാര്യമില്ല . നമ്മൾ കാരണം എത്ര പേർക്ക് സന്തോഷം ഉണ്ടാകുന്നു അപ്പോൾ മാത്രമാണ്
ശരിക്കുള്ള ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയുക . ഇന്ന് ഞാൻ എന്റെ സിദ്ധുവിന്റെ
സന്തോഷത്തെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നില്ല .
എനിക്കൊരാവിശ്വം വരുമ്പോൾ എന്റെ കുട്ടിയും അവന് ഒരാപത്ത് വന്നപ്പോൾ ഞാനും മാത്രമേ
ഉണ്ടായിരുന്നുള്ളൂ ... മറ്റുള്ളവരൊക്കെ മാറി നിന്ന് സഹതാപിക്കുകയും പരിഹസിക്കുകയേ
ചെയ്തിട്ടുള്ളൂ ... സഹതാപവും പരിഹാസവും കേട്ടിട്ട് എന്ത് പ്രയോജനം ...? ഒന്നുങ്കിൽ
കൂടുതൽ തളർത്താം അല്ലങ്കിൽ ജീവിക്കാൻ വാശി കൂട്ടാം . എന്നല്ലങ്കിൽ നാളെ ഞാനങ്ങ്
പോകും .ഞാൻ മരിച്ചാൽ സിദ്ധു ഒറ്റക്കായിപ്പോകും ... അങ്ങനെ ഉണ്ടാകരുത് . അതിന്
മുന്നേ എനിക്ക് എന്റെ സിദ്ധുവിന് അജിയെ തിരുകെ കൊടുക്കണം ...
എവിടെ അജി ...? അവനോട് ഞാനെല്ലാം തുറന്ന് പറയാം . എന്റെ കുട്ടിയുടെ മേലുള്ള തെറ്റിധാരണകൾ ഒക്കെ നീക്കാം ... പറയൂ എവിടെ എന്റെ അജി ...? "
എവിടെ അജി ...? അവനോട് ഞാനെല്ലാം തുറന്ന് പറയാം . എന്റെ കുട്ടിയുടെ മേലുള്ള തെറ്റിധാരണകൾ ഒക്കെ നീക്കാം ... പറയൂ എവിടെ എന്റെ അജി ...? "
വിശ്വനാഥനോട് എന്ത് മറുപടി പറയുമെന്നറിയാതെ വിവശയായ
മീനാക്ഷിയമ്മ അനാമികയെ നോക്കി ...!!!
ഭാഗം - 44
" വീണ്ടും ഒരു കൂടിച്ചേരൽ
അജിയിന്നാഗ്രഹിക്കുന്നില്ല സാർ ."
അനാമികയാണ് വിശ്വനാഥനോട് അങ്ങനെ പറഞ്ഞത് .
" അതൊക്കെ കുട്ടിയുടെ വെറും തോന്നൽ മാത്രമാണ് .
അവന്റെ മനസ്സിലെ തെറ്റിധാരണകൾ മാറുമ്പോൾ എല്ലാം ശരിയാകും . നിങ്ങളവനെ ഇത്രടം വരെ
കൂട്ടികൊണ്ട് വായോ ബാക്കിയൊക്കെ ഞാൻ സംസാരിച്ച് ശരിയാക്കാം ..."
" ഇനി അതിന്റെ ഒന്നും ആവിശ്യമില്ല . വീണ്ടുമൊരു
കൂടിച്ചേരലിന് കഴിയാത്തവിധം അജി മാറി കഴിഞ്ഞു ."
" അത് മോൾക്ക് അജിയെപ്പറ്റി അറിയാത്തോണ്ട .
എനിക്കറിയാവുന്ന അജിക്ക് സിദ്ധുവില്ലാതെ ഒരു ജീവിതം സാദ്ധ്യമാവില്ല ...! "
" ഒരിക്കലത് ശരിയായിരുന്നു . പക്ഷേ ഞാനറിയുന്ന
അജിക്ക് ഇന്ന് സിദ്ധുവെന്ന പേര് കേൾക്കുന്നത് പോലും അറപ്പാണ് ...! അവനാഗ്രഹിച്ച
ഒരു ജീവിതം വൈകിയാണങ്കിലും ദൈവമവന് നൽകി . അത് തട്ടിത്തെറിപ്പിച്ചു കൊണ്ട്
വീണ്ടുമൊരു മടങ്ങിവരവിന് അവൻ ഒരിക്കലും ശ്രമിക്കില്ല ."
" എന്താ കുട്ടി പറയുന്നെ , എനിക്കൊന്നും
മനസ്സിലാകുന്നില്ല ...? "
" അവൻ സ്വപ്നം കണ്ട , സാറടക്കം
എല്ലാവരും കൂടിച്ചേർന്ന് തല്ലിതകർത്ത ഒരു ജീവിതം അജി ഇപ്പോൾ ജീവിച്ച്
തുടങ്ങിയിരിക്കുക . പാതിവഴിയിൽ ഉപേക്ഷിച്ചു പോരാൻ ജീവിതമെന്നത് ഇനിയും അവസരമുണ്ടാകുന്ന
ഒന്നല്ലല്ലോ ... അത് ഒരിക്കൽ മാത്രം കിട്ടുന്നതല്ലേ ...."
" അജിക്കൊരു ജീവിതം ....?
"
" അതെ ... ഈ മീനാക്ഷിയമ്മയുടെ മകൻ അപ്പുവുമായി
. ഉറ്റവരും ഉടയവരും പരിഹസിച്ചപ്പോൾ , ആൾക്കൂട്ടത്തിൽ
അജി ഒറ്റപ്പെട്ട് പോയപ്പോൾ അവന് താങ്ങായും തണലായും നിന്നത് അവനൊരു ജീവിതം
ഉണ്ടാക്കിയത് അപ്പുവാ ... ആപ്പൂനെയും ചങ്ക് പ്പറിച്ച് കൊടുത്ത് സ്നേഹിക്കുന്ന ഈ
അമ്മേയും വിട്ട് അജി ഒരിക്കലും പഴയ അജിയാകാൻ ശ്രമിക്കില്ല , നിങ്ങളെ
ആരെയും തേടി വരികയും ഇല്ല ."
അനാമികയുടെ വാക്കുകൾ കേട്ട് വിശ്വനാഥൻ ഞെട്ടിത്തരിച്ചു
പ്പോയി .... താൻ തല്ലിതകർത്ത ജീവിതം അജിയിന്ന് ജീവിക്കുന്നു അതും തന്റെ
മുന്നിലിരിക്കുന്ന സ്ത്രീയുടെ മകനോടൊപ്പം ...! ഇല്ല ... ഒരിക്കലുമില്ല ...
തനിക്കിത് വിശ്വസിക്കാൻ കഴിയില്ല ... കേട്ടതൊന്നും സത്യമാകല്ലേ ... വിശ്വനാഥൻ
തന്റെ ഇരു കൈകൾ കൊണ്ടും ചെവികൾ കൊട്ടിയടച്ചു ...
" ഇല്ല ... ഞാനിത് വിശ്വസിക്കില്ല . നിങ്ങൾ
കള്ളം പറയുക . അജിക്ക് അങ്ങനെയൊന്നും കഴിയില്ല ..."
" സാറ് വിശ്വസിച്ചേ കഴിയൂ ... സിദ്ധാർത്ഥിനെ
അജി മറന്നിട്ടുണ്ടങ്കിൽ ഈ നിമിഷവും അവൻ വെറുക്കുന്നണ്ടങ്കിൽ അത്രക്ക് ഉൾകൊള്ളാൻ
കഴിയാത്ത കാര്യങ്ങളാവും സിദ്ദാർത്ഥ് അജിയോട് പറഞ്ഞിട്ടുണ്ടാവുക ... ഇനി അതേപ്പറ്റി
പറഞ്ഞിട്ട് ഒരു കാര്യവുമില്ല സാർ ... മറക്കാനും പൊറുക്കാനും കഴിയുന്നതാണ് മനുഷ്യ
ജന്മം . അജിയുടേയും അത്തരമൊന്നാണ് . അതിനി തല്ലികൊഴിച്ചിട്ടെന്തിനാ ...? ഒന്നുമറിയാത്ത
അപ്പുവിനേക്കൂടി ഇനി ഭ്രാന്തനാക്കാനോ ...? ഒരാൾ
സന്തോഷിക്കുമ്പോൾ മറ്റൊരാൾ ദുഃഖിച്ച് ഉള്ള ജീവിതം തള്ളിനീക്കാനോ അതോ ഒന്നിനും
കഴിയാതെ വരുമ്പോൾ സ്വയം അവസാനിപ്പിക്കാനോ ..."
അനാമികയുടെ വാക്കുകൾ വിശ്വനാഥനെ കൂടുതൽ വിവശനാക്കി ... അയാൾ
തളർച്ചയോടെ ചുമരിലേക്ക് ചാരി ... വിശ്വനാഥന്റെ നെറ്റി തടത്തിൽ വിയർപ്പ് പൊടിഞ്ഞു
തുടങ്ങി ... ആതണുത്ത കാലാവസ്ഥയിലും അയാളുടെ ശരീരം വിയർപ്പിൽ കുളിച്ചുതുടങ്ങി ...
"അജി , എന്റെ
കുട്ടി ... എന്റെ സിദ്ധു ... അവന്റെ കാത്തിരിപ്പ് വെറുതെയായല്ലോ എന്റെ വടക്കുംനാഥ
... ഞാൻ എന്റെ കുട്ടിയെ എന്നന്നേക്കുമായി കൊലയ്ക്ക് കൊടുത്തല്ലോ .... സിദ്ധു
എന്നോട് ക്ഷമിക്കടാമോനെ ..."
വിശ്വനാഥൻ പുലമ്പിക്കൊണ്ടിരുന്നു ... അയാളുടെ നാവ്
കുഴയുകയും ... കൃഷ്ണമണി കൺപ്പോളകൾക്കുള്ളിൽ മറയുകയും ചെയ്തു ...!!!
" സാറ് ... സാറേ ... എന്താ സാറേ ..."
വിശ്വനാഥന്റെ തളർച്ച കണ്ട് അനാമിക അയാളുടെ അടുത്തേക്ക്
പാഞ്ഞ് ചെന്നു ... പെട്ടന്നാണ് ഡോർ തുറന്നുകൊണ്ടൊരാൾ മുറിക്കകത്തേക്ക്
പ്രവേശിച്ചത് ...!!! കൈയ്യിലിരുന്ന ഫ്ലാസ്കും കവറും മേശപ്പുറത്തേക്ക് വെച്ചവൻ
വിശ്വനാഥനെ കോരി നെഞ്ചോട് ച്ചേർത്ത് തട്ടി വിളിച്ചു .
" അങ്കിളേ ... എന്റെ അങ്കിളേ ... കണ്ണ്
തുറക്കങ്കിളേ ..."
പാതി കൂമ്പിയ മിഴികൾ പ്രയാസപ്പെട്ടയാൾ തുറന്നു ,
" മോനെ സിദ്ധു , മാപ്പ്
... മാപ്പ് ... എനിക്ക് നിന്റെ അജിയെ തിരിച്ച് തരാൻ കഴിയാതെ പോയടാ ..."
സിദ്ധു എന്ന പേര് കേട്ടതും വിശ്വനാഥനരികിലേക്ക് പാഞ്ഞ്
ചെന്ന അനാമിക നിശ്ചലയായി ...! മീനാക്ഷിയമ്മ ഇരിപ്പടത്തിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു
...!! അനാമിക വിശ്വാസം വരാതെ വിശ്വനാഥനെ മാറോടണച്ചിരിക്കുന്ന യുവാവിനെ സൂക്ഷിച്ച്
നോക്കി ... തങ്ങൾ റൂമിലേക്ക് വരുമ്പോൾ എതിരേ പോയത് സിദ്ധു ആയിരുന്നോ ...? നടുക്കം
വിട്ടുമാറാത്ത കണ്ണുകളുമായി അനാമിക അവനെ അടിമുടി വീക്ഷിച്ചു ... പറഞ്ഞ് മാത്രം
കേട്ടിട്ടുള്ള ഒരാൾ ... ഇത്രയും കാലം അജി വെറുപ്പോടെ മാത്രം പറഞ്ഞിട്ടുള്ള പേര്
.... അജി പറഞ്ഞ അറിഞ്ഞ വാക്കുകളിൽ നിന്ന് താൻ മനസ്സിലാക്കിയ രൂപം ... ഇവിടെ
എത്തിയപ്പോൾ , വിശ്വനാഥൻ സാറുമായി സംസാരിക്കുന്നത് വരെ അറപ്പോടെയും
വെറുപ്പോടെയും മനസ്സിൽ കരുതിയ ആൾ ഇതാ തന്റെ മുന്നിൽ ...!!!
ഒത്ത ഉയരമുള്ള ചെറുപ്പക്കാരാൻ ... അലസമായ മുടിയിഴകളിൽ അവിടിവിടെയായി വെള്ളിഴകൾ തെളിഞ്ഞു കാണാം ... ട്രിംചെയ്ത താടിയും മീശയും ... കൂട്ടിമുട്ടുന്ന ഇരുപിരികങ്ങൾ ... കരഞ്ഞ് കലങ്ങിയ കണ്ണുകൾ ...ഒരിക്കൽ അജിയുടെ എല്ലാമായിരുന്നവൻ , അപ്പുവുമായി തുലനം ചെയ്താൽ ആകാരവടിവിലും നോട്ടത്തിലും നടപ്പിലും ഇവൻ തന്നെ പ്രഥമൻ ... പൗരുഷ ലക്ഷണങ്ങൾ ഒത്ത ഇയാളോടൊപ്പം ഒരിക്കൽ ജീവിക്കണമെന്ന് സ്വപ്നം കണ്ടതിൽ അജിയെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല ...! സിദ്ധുവിന്റെ ബാഹ്യശരീരം ഏതൊരു പെണ്ണിനേയും അയാളെ മോഹിക്കാൻ ഇടയാക്കും ഇപ്പോൾ അജിക്ക് വേണ്ടി കാത്തിരിക്കുന്ന ഈ മനസ്സിനെപ്പറ്റിയറിയുമ്പോൾ അയാളെ സ്വന്തമാക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല ....!!! അനാമിക സങ്കോചത്തോടെ മീനാക്ഷിയമ്മയെ നോക്കി ... പറഞ്ഞു കേട്ട സിദ്ധുവിനെ നേരിൽ കണ്ടതിന്റെ ഷോക്കിൽ നിന്നും അപ്പോഴും അവർ മുക്തയായിട്ടില്ലായിരുന്നു ...

" അങ്കിൾ ... എന്റെ അങ്കിളേ ... കണ്ണ് തുറക്ക്
..."
" മോനെ ... സിദ്ധൂ ..."
ദുർബലമായ ശബ്ദത്തിൽ വിശ്വനാഥൻ പ്രതികരിച്ചു ... വിശ്വനാഥനെ
ഭിത്തിയിൽ ചാരിയിരുത്തി അവൻ മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്ന് ചായ പകർന്നെടുത്തു
...
" ഇത് കുടിക്കങ്കിളേ ...."
അയാൾ അവന്റെ കൈകളെ തടഞ്ഞു ...
" എന്റെ അങ്കിളല്ലേ ..."
അവൻ കപ്പ് അയാളുടെ ചുണ്ടോട് ചേർത്ത് ദയാവായ്പോടെ വിശ്വനാഥനെ
നോക്കി ... വിശ്വം ഒരു കവിൾ ചായ കുടിച്ചിറക്കി ...
" മോനെ ... സിദ്ധു ... "
" ഹേയ് ... ഒന്നുമില്ലങ്കിളേ ... അജി
ആഗ്രഹിച്ചത് പോലൊരു ജീവിതം അവനുകിട്ടിയല്ലോ അതുമതി ..."
നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെയുള്ള സിദ്ധാർത്ഥിന്റെ
വാക്കുകൾ കേട്ട് മൂവരും ഞെട്ടി ...! തങ്ങൾ സംസാരിച്ചതെല്ലാം അവൻ കേട്ടന്നവർ
മനസിലാക്കി ...!!!
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പകച്ച് നിന്ന മീനാക്ഷിയമ്മ സിദ്ധാർത്ഥിനോടായി പറഞ്ഞു
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പകച്ച് നിന്ന മീനാക്ഷിയമ്മ സിദ്ധാർത്ഥിനോടായി പറഞ്ഞു
" മോനെ , ഞങ്ങൾ
..."
മീനാക്ഷിയമ്മക്ക് ആവാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല ...
അവൻ കട്ടിൽ നിന്ന് എഴുന്നേറ്റ് അവർക്കരികിൽ എത്തിച്ചേർന്നു .
മീനാക്ഷിയമ്മ അവന്റെ ഇരുകൈകൾ കൂട്ടി തന്റെ നെറുകയിൽ വച്ചുകൊണ്ട് സിദ്ധാർത്ഥിനോടായി പറഞ്ഞു
അവൻ കട്ടിൽ നിന്ന് എഴുന്നേറ്റ് അവർക്കരികിൽ എത്തിച്ചേർന്നു .
മീനാക്ഷിയമ്മ അവന്റെ ഇരുകൈകൾ കൂട്ടി തന്റെ നെറുകയിൽ വച്ചുകൊണ്ട് സിദ്ധാർത്ഥിനോടായി പറഞ്ഞു
" ഒന്നും ഞങ്ങളറിഞ്ഞില്ല മക്കളേ ... ഒന്നും .
അറിഞ്ഞിരുന്നങ്കിൽ ഒരിക്കലും എന്റെ മോന്റെ ജീവിതത്തിലേക്ക് അജി കടന്ന്
വരില്ലായിരുന്നു . ഉറ്റവരും ഉടയവരും തള്ളി പറഞ്ഞിട്ടും എന്റെ മോന്റെ സന്തോഷത്തിനു
വേണ്ടി മാത്രമാ അവനിഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കാൻ ഞാൻ കൂട്ടുനിന്നത് ... ഇനി
അത് തല്ലിതകർക്കാൻ എനിക്കാവില്ല . എന്റെ പൊന്ന് മോൻ ഈ അമ്മയോട് ക്ഷമിക്കടാ ...
വേണോങ്കിൽ ഞാൻ നിന്റെ കാല് പിടിക്കാം ... ഇനി ഒരിക്കലും എന്റെ അജിയെ കാണാൻ
ശ്രമിക്കരുത് ... ഇതൊന്നും അവനറിയാൻ ഇടവരരുത് . അറിഞ്ഞാൽ അവൻ നിന്നെ തേടി വരും
പക്ഷേ ... പക്ഷേങ്കില് എന്റെ കുട്ടി തനിച്ചായിപ്പോകും ഈ ജന്മം ..."
" അമ്മേ ... എന്നോട് ക്ഷമിക്ക് . ഞാനൊരിക്കലും
അറിഞ്ഞിരുന്നില്ല അജിക്കൊരു ജീവിതം ഉണ്ടായന്ന് . അറിഞ്ഞങ്കിൽ ഞാനവനെ വീണ്ടും
വീണ്ടും കാണാൻ ശ്രമിക്കില്ലായിരുന്നു ..."
" എനിക്ക് മാറ്റാരയേക്കാൾ വലുത് എന്റെ മകനാ ...
അവന്റെ ജീവിതമാ ... മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാരും എന്നെപ്പോലെ സ്വാർത്ഥ
രാവും ..."
" എനിക്കറിയില്ലമ്മേ മക്കൾക്ക് വേണ്ടി അമ്മമാർ
എന്തും സഹിക്കമെന്ന് ...! അതറിയാനുള്ള യോഗമൊന്നും എനിക്കുണ്ടായിട്ടില്ല .
എനിക്കോർമ്മ വെക്കുന്നതിന് മുൻപേ എന്റെ അമ്മ എന്നെ ഉപേക്ഷിച്ച് പോയി ...
അച്ഛനാരാണന്ന് പോലും ഈ നിമിഷം വരെ എനിക്കറിയില്ല ... പിന്നെയാകയുള്ളത് ഈ അങ്കിളാ
... എന്റെ അച്ഛനും അമ്മയും ദൈവവും എല്ലാം എന്റെ അങ്കിളാ ... പിന്നെ എന്റെ അജിയാ
എനിക്ക് കിട്ടിയത് . പക്ഷേ അവനെ വീണ്ടും എനിക്കെന്റെ ഒപ്പം കൂട്ടാൻ കഴിയുമെന്നാ
കരുതിയത് അത് ഇനി ...."
പൂർത്തിയാക്കാൻ കഴിയാത്ത വാചകങ്ങളുമായി സിദ്ധാർത്ഥ് പൊട്ടി
കരഞ്ഞു ...
" മോനെ അജി .... അവനൊഴുകെ എന്തും നീ ചോദിച്ചോ
അതീയമ്മ തരാം പക്ഷേ . എന്റെ അപ്പുവിനെക്കൂടി നിന്റെ അവസ്ഥയിൽ കാണാൻ എനിക്ക്
കഴിയില്ല മക്കളേ ..."
" എന്ത് തന്നാലും അതൊന്നും എന്റെ അജിക്ക്
പകരമാവില്ലമ്മേ ... നഷ്ടപ്പെടലിന്റെ വേദന എന്താന്ന് എനിക്കറിയാം . അത് എന്താന്ന്
ഞാൻ അനുഭവിച്ചിട്ടുണ്ട് . അപ്പു ആരാണന്ന് ഈ നിമിഷം വരെ അറിയില്ല . പക്ഷേ , എല്ലാം
നഷ്ടപ്പെട്ട എന്റെ അജിക്ക് ഒരു ജീവിതം കൊടുത്തയാൾ എന്നേക്കാൾ യോഗ്യനാണ് .
അദ്ദേഹത്തെ ഒരിക്കലും എന്റെ അവസ്ഥ ഉണ്ടാകാൻ ഇടവരരുത് ."
" മോനെ സിദ്ധൂ ..."
വിശ്വനാഥൻ അവനെ നീട്ടി വിളിച്ചു .
" അങ്കിളെന്തിനാ വിഷമിക്കുന്നെ ... മുൻപൊരിക്കൽ
അങ്കിളെന്നോട് ചോദിച്ചില്ലേ അജി എന്റെയൊപ്പം വന്നാൽ അവന് കൊടുക്കാൻ എനിക്ക് എന്താ
ഉള്ളത് എന്ന് ...? ഞാനും അങ്കിളുമല്ലാതെ അവന് എന്താങ്കിളെ ഞാൻ കൊടുക്കുക ...
അപ്പുവിനെപ്പോലൊരു ജീവിതം കൊടുക്കാൻ ഈ ഭ്രാന്തനെകൊണ്ടാവുമോ ...? ഇത്
പോലൊരു അമ്മയെ കൊടുക്കാൻ ഈ ജന്മം എനിക്ക് കഴിയുമോ ...? എന്തിന്
ഇവരെപ്പോലെ അവന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു സുഹൃത്തെങ്കിലും എന്റെ ഒപ്പം
ഉണ്ടോങ്കിളേ ... "
അനാമികയെ ചൂണ്ടികൊണ്ടവൻ പറഞ്ഞു .
" പിന്നെ എന്ത് കട്ടിണ്ടാ ഞാൻ അവനെ എന്റെ കൂടെ
കൂട്ടണം എന്നാഗ്രിഹിക്കുന്നേ .. ഇനിയും അവന് വേണ്ടി കാത്തിരിക്കുന്നത് ...? ചങ്ങലക്കിട്ട്
ഈ പാടുകൾ അല്ലാതെ എന്താങ്കിളേ എന്റെ കയ്യിൽ അവശേഷിക്കുന്നെ ..."
വിശ്വനാഥന് നേർക്ക് ഇരുകരങ്ങളും നീട്ടിക്കൊണ്ട് സിദ്ധാർത്ഥ്
പറഞ്ഞു .
" മോനെ ... ഞാൻ ... ഞാനല്ലേടാ നിന്റെ ജീവിതം
തകർത്തത് ..."
അതു പറഞ്ഞ് വിശ്വനാഥൻ സിദ്ധുവിന്റെ കരംകവർന്നു ....
സിദ്ധാർത്ഥിന്റെ കരങ്ങളിലെ കരിവാളിച്ച പാടുകളിലേക്ക് നോക്കി പകച്ച് നിൽക്കുകയായിരുന്നു അനാമികയും മീനാക്ഷിയമ്മയും ...
സിദ്ധാർത്ഥിന്റെ കരങ്ങളിലെ കരിവാളിച്ച പാടുകളിലേക്ക് നോക്കി പകച്ച് നിൽക്കുകയായിരുന്നു അനാമികയും മീനാക്ഷിയമ്മയും ...
" ഹേയ് ... അങ്കിളൊന്നുമല്ല . അതൊക്കെ
അങ്കിളിന്റെ വെറും തോന്നലാണ് ... എനിക്ക് ഭാഗ്യമില്ലങ്കിളേ , അച്ഛന്റെയും
അമ്മയുടെയും ഒപ്പം ജീവിക്കാൻ ... ആഗ്രഹിച്ച ഒരാളോടൊത്ത് ജീവിക്കാൻ ... ഒന്നിനും
യോഗമില്ലങ്കിളേ ...."
എന്തു പറയണമെന്നറിയാതെ മീനാക്ഷിയമ്മ സിദ്ധാർത്ഥിന്റെ അരുകിൽ
എത്തി അവന്റെ മുടിയിഴകളെ തഴുകി ... അവരുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു ...
" ഈ അമ്മയുടെ അപേക്ഷ സ്വീകരിക്കണം . അജിയെ
മാത്രം ചോദിക്കരുത് എന്നോട് ... ആണായും പെണ്ണായും എനിക്ക് ഒന്നേയുള്ളൂ . അതിനെ
കുരുതി കൊടുക്കാൻ എനിക്ക് വയ്യ മോനെ ... നീയീ അമ്മയോട് ക്ഷമിക്കട ..."
നിറഞ്ഞ കണ്ണുകളോടവൻ അവരെ നോക്കികൊണ്ട് പറഞ്ഞു .
" അമ്മ ഒന്നും കൊണ്ടും പേടിക്കണ്ട ... ഇനി
ഒരിക്കലും ഞാനജിയെ തേടി വരില്ല ... സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോഴുളള വേദന
എന്താണന്ന് മറ്റാരെക്കാളും നന്നായിട്ട് എനിക്കിന്നറിയാം . അപ്പുവിനെ
അങ്ങനൊരവസ്ഥയിലേക്ക് ഞാൻ ഒരിക്കലും എത്തിക്കില്ല . അതിനുതക്ക
മനസ്സാക്ഷിയില്ലാത്തവനല്ല ഞാൻ ... അവനൊരു ജീവിതം കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല
. ഇനി ഞാനായിട്ട് ആശിച്ച അവന്റെ ജീവിതം തട്ടി തെറിപ്പിക്കില്ല ... അമ്മ
മനസ്സമാധാനത്തോടെ പൊയ്ക്കോ ..."
" ഈ അമ്മയെ ശപിക്കരുത് മോനെ ..."
മീനാക്ഷിയമ്മ സിദ്ധാർത്ഥിനെ തന്റെ നെഞ്ചോട് ചേർത്ത്
കൊണ്ടപേക്ഷിച്ചു ...
" അമ്മയെന്താണന്നറിയാത്ത എനിക്കെങ്ങനെയാ എന്റെ
അജിയെ ഇത്രകണ്ട് സ്നേഹിക്കുന്ന ഈ അമ്മയെ ശപിക്കാൻ കഴിയുക ...! നിങ്ങളിൽ നിന്നൊക്കെ
അവനെ സ്വന്തമാക്കി ഞാനെന്താ അവന് ഇനി കൊടുക്ക ...? "
സിദ്ധുവിന്റെ വാക്കുകൾ കേട്ടപ്പോൾ നിറഞ്ഞ് തുളുമ്പിയ മിഴികളുമായി
പെട്ടന്ന് അനാമിക മുറിവിട്ട് പുറത്തിറങ്ങി ...!
ഗേറ്റു വരെ മിനാക്ഷിയമ്മക്കും അനാമികക്കും ഒപ്പം
സിദ്ധാർത്ഥ് വന്നിരുന്നു . അവിടെ വെച്ച് അവൻ അവരോട് പറഞ്ഞു ,
" അങ്കിൾ അവിടെ വെച്ച് പറഞ്ഞതൊന്നും ഒരിക്കലും
അജി അറിയരുത് . എന്റെ അങ്കിളിനെ ഒരിക്കലും ഒരു മോശക്കാരനായി അവന്റെ മുന്നിൽ
ചിത്രീകരിക്കരുത് ... നമ്മൾ മൂവരുമല്ലാതെ മറ്റാരും കഴിഞ്ഞതൊന്നും അറിയാൻ ഇടവരരുത്
."
സിദ്ധു അനാമികക്ക് നേരെ തിരിഞ്ഞു . അവളോടായി അവൻ പറഞ്ഞു
" നിങ്ങളാരാണെന്ന് എനിക്കറിയില്ല . ചിലപ്പോൾ
അജിയുടെ നല്ല സുഹൃത്തുക്കളിൽ ഒരാളാവാം . അതുകൊണ്ടാവുമല്ലോ അവന്റെ ജീവിതം തകരരുത്
എന്നു കരുതി എന്നെ കാണാൻ ഇവിടെ വരെ വന്നത് . അവനോട് പറഞ്ഞേരെ എന്ത് കാരണം പറഞ്ഞാണോ
ഞാനവനെ എന്നിൽ നിന്നകറ്റിയത് അതിനുവേണ്ടി മാത്രമാണ് ഇവിടെ വച്ചവനെ കണ്ടപ്പോൾ
പിന്നാലെ കൂടിയതെന്ന് ..."
" സാദ്ധാർത്ഥ് ...!!! "
ഞെട്ടലോടെ അനാമിക വിളിച്ചു .
" സ്വന്തം സുഹൃത്തിന്റെ ജീവിതം തകരരുതന്നല്ലേ
നല്ല സുഹൃത്തുക്കൾ ആഗ്രഹിക്കൂ ... നിങ്ങൾ അവന്റെ നല്ല സുഹൃത്തല്ലേ ...?
"
മറുപടിക്ക് കാത്തു നിൽക്കാതെ സിദ്ധാർത്ഥ റൂമിലേക്ക്
തിരിച്ച് പോയി ...
ബസ്സിന് കാത്തുനിൽക്കാതെ അനുവും മീനാക്ഷിയമ്മയും വീട്ടിലേക്ക് തിരിച്ചൊരു ഓട്ടോ പിടിച്ച് മടങ്ങി ...
സിദ്ധാർത്ഥിനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ...
ബസ്സിന് കാത്തുനിൽക്കാതെ അനുവും മീനാക്ഷിയമ്മയും വീട്ടിലേക്ക് തിരിച്ചൊരു ഓട്ടോ പിടിച്ച് മടങ്ങി ...
സിദ്ധാർത്ഥിനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ...
" നീയെന്താ കരയുകയാണോ അനു ...?
"
" ഹേ ... മഴവെള്ളം തെറിച്ച് വീണതാ ..."
സാരിത്തുമ്പ്കൊണ്ട് മുഖം തുടച്ച് അനാമിക ഓട്ടോയുടെ
സൈഡിലേക്ക് ചാരിയിരുന്നു ...
വിശ്വനാഥൻ നഷ്ടപ്പെട്ടാൽ സിദ്ധുവിന് ഇനി ആരാണുണ്ടാകുക ...?
പ്രതീക്ഷകൾ നഷ്ടപ്പെട്ട അവന്റെ ജീവിതം എന്താകുമിനി ...?
ഉത്തരം കിട്ടാത്ത പലതിനേപ്പറ്റി ചിന്തിച്ചപ്പോൾ അവളുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിച്ച് ശ്വാസം മുട്ടുന്നതായി അവൾക്ക് അനുഭവപ്പെട്ടു ....!!!
മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാരും മീനാക്ഷിയമ്മയെപ്പോലെ സ്വാർത്ഥ രാണോ ...?
അനു മീനാക്ഷിയമ്മയെ പാളി നോക്കി ...
ചിലപ്പോൾ ആയിരിക്കാം ... പുരാണത്തിലെ കുന്തിയെപ്പോലെ അർജ്ജുനന്റെ ആയുസ്സിന് വേണ്ടി പ്രസവിച്ചുപേക്ഷിച്ച കർണ്ണനോട് യാചിച്ചതും ഒരു സ്വാർത്ഥതയല്ലേ ...!!! അതിനുതക്ക എന്താണ് ഓരോ അമ്മമാർക്കും തന്റെ മക്കളുടെ മേൽ ഉള്ളത് ...? അറത്ത് മുറിച്ചാലും മായാത്ത പുക്കിൾക്കൊടിയാണോ ഈ സ്വാർത്ഥതക്ക് അവരെ പ്രേരിപ്പിക്കുന്നത് ...? മറ്റുള്ള മക്കൾക്ക് വേണ്ടി തന്നെ തള്ളിപ്പറഞ്ഞ എന്റെ അമ്മ കാട്ടിയതും ഒരുതരത്തിൽ സ്വാർത്ഥതയല്ലേ ...?
ഇപ്പോ താനും സിദ്ധുവുമൊക്കെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം ...!!! വേർതിരിക്കാൻ കഴിയാത്ത വശങ്ങൾ ... !!! കാറ്റിന്റെ ഗതി നോക്കി സഞ്ചരിക്കുന്ന വെറും തൂവൽപ്പക്ഷികൾ ...!!!

ഭാഗം - 45
മീനാക്ഷിയമ്മയും അനാമികയും പോയതിനു ശേഷം സിദ്ധാർത്ഥ്
മുറിയിലേക്ക് തിരികെ നടന്നു . തികട്ടി വന്ന സങ്കടം കടച്ചമർത്തി . ഈ
ആൾക്കൂട്ടത്തിനു മുൻപിൽ കരയാൻ വയ്യ . തന്റെ കാത്തിരിപ്പ് പ്രതീക്ഷ എല്ലാം അൽപം
മുൻപ് തകർന്നു പോയിരിക്കുന്നു ... തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തോളം
അജി എത്തിയിരിക്കുന്നു .... അവനെ എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു ... അജിയെ
ആദ്യമായി കണ്ടത് സിദ്ധാർത്ഥിന്റെ മനസ്സിലേക്ക് വന്നു . അങ്കിളിന്റെ കേസ് ഫയലിനു
വേണ്ടി അവനോട് തർക്കിച്ച നേരത്ത് അവന്റെ മുഖത്ത് വന്ന ധാർഷ്ട്യവും പിന്നെ അത്
ഭയമായതും ... സൗഹൃദത്തിലായ നാൾവഴികൾ ... പ്രണയം തുറന്ന് പറഞ്ഞ നിമിഷം ... യാത്രകൾ
... അവന്റെ വലിയ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ... മനസ്സ് പോലെ ശരീരവും ഒന്നായ
നിമിഷങ്ങൾ .... പിന്നെ....... പിന്നെ അവസാന കൂടിക്കാഴ്ചയും ...
അവൻ കാണാൻ വന്നപ്പോഴൊക്കെ അവനെ നേരിടാനാകാതെ താൻ ഒഴിഞ്ഞുമാറി ...
ഒരു ദിവസം അങ്കിൾ വന്ന് മൊബൈൽ തനിക്ക് നേരേ നീട്ടി . സിദ്ധു ഫോൺ വാങ്ങി വിശ്വനാഥനെ നോക്കി .
അവൻ കാണാൻ വന്നപ്പോഴൊക്കെ അവനെ നേരിടാനാകാതെ താൻ ഒഴിഞ്ഞുമാറി ...
ഒരു ദിവസം അങ്കിൾ വന്ന് മൊബൈൽ തനിക്ക് നേരേ നീട്ടി . സിദ്ധു ഫോൺ വാങ്ങി വിശ്വനാഥനെ നോക്കി .
" അതിൽ വന്നിരിക്കുന്ന മെസേജ് വായിച്ചു നോക്കു
" അങ്കിൾ പറഞ്ഞു .
സിദ്ധാർത്ഥ് അജി അയച്ച മെസേജ് വായിച്ചു .
' രാവിലെ 11 മണിക്ക്
ഞാൻ തേവർറോഡിലെ വയലോരത്ത് കാത്തുനിൽക്കും . വരണം . സിദ്ധുചേട്ടൻ വരുന്നതുവരെ ഞാൻ
അവിടെത്തന്നെ നിൽക്കും...... '
" അങ്കിൾ....."
" നീ പോകണം , സംസാരിക്കണം
, അവൻ നിന്നെ ഇനി ആഗ്രഹിക്കാത്ത വിധം ഈ ബന്ധം അവസാനിപ്പിച്ചേ
തിരിച്ചു വരാൻ പാടുള്ളൂ . അങ്ങനെ അല്ലാ എങ്കിൽ എന്നെ ജീവനോടെ നീ കാണില്ല "
താൻ കുറേ ആലോചിച്ചു , അവസാനം
ഒരു തീരുമാനത്തിൽ എത്തി .
അവനെ കാണാം , സംസാരിക്കാം .
അവനെ കാണാം , സംസാരിക്കാം .
അജി പറഞ്ഞ സമയമായതും നെഞ്ചിടിപ്പ് കൂടി , അവന്റെ
മുൻപിൽ അഭിനയിക്കാനുളള ധൈര്യം സംഭരിച്ചു .
താൻ ചെല്ലുമ്പോൾ ദൂരെ നിന്നും കണ്ടു അവനെ , ഇത് തങ്ങളുടെ അവസാന കൂടിക്കാഴ്ചയാണ് ....!
പലതും പറഞ്ഞ് ഒഴിഞ്ഞ് മാറി ... എന്നിട്ടും രക്ഷയില്ലന്നു വന്നപ്പോൾ ഒന്നുമറിയാത്ത ചന്തുവിന്റെയും അൻസാറിന്റെയും പേര് തങ്ങൾക്കിടയിലേക്ക് വലിച്ചിഴച്ചു , അവിടെ അജി തകരുന്നത് കണ്ടപ്പോൾ ... വീണ്ടും വീണ്ടുമത് ആവർത്തിച്ചു ...
ഇടക്ക് അവൻ വീഴാൻ പോയപ്പോൾ കൈപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ , അജിയുടെ കണ്ണിലേക്ക് നോക്കിയ നിമിഷം ... ഈ ക്ഷണം വരെ താൻ പറഞ്ഞതൊക്കെ കള്ളമാണന്ന് എന്റെ കണ്ണിൽ നിന്നവൻ മനസ്സിലാക്കുമെന്ന് കരുതി കൈ തട്ടിമാറ്റി റോഡിന് മറുവശം പോയി നിന്നത് ....!
കിടപ്പറയിൽ അജി ഒരു പരാജയമാണന്ന് വരെ ഒരു ഉളിപ്പുമില്ലാതെ വിളിച്ച് പറഞ്ഞു ...!!!
ചന്തു തന്റെ അടുക്കൽ കാട്ടുന്ന സ്വാതന്ത്രം മറ്റൊരു രീതിയിൽ വ്യാഖാനിക്കേണ്ടി വന്നു ... അവിടെ അവൻ പൂർണമായും തകർന്നു , മനസ്സിൽ തന്നെ വെറുത്ത് തുടങ്ങി ...

സദ്ധു ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരുകെപ്പോയി .
വഴി നീളെ മഴ നനഞ്ഞ് അവൻ വണ്ടിയോടിച്ചു . അവന്റെ കണ്ണുനീർ മഴതുള്ളികൾക്കൊപ്പം ഒലിച്ചിറങ്ങി . ആൾപ്പെരുമാറ്റമില്ലാത്ത ആര്യങ്കാവിൽ പോയി മഴ നനഞ്ഞ് ഇരുന്നു . ആരും കാണാതെ കരഞ്ഞു തീർത്തു .... പിന്നേട് കല്ല്യാണം ക്ഷണിക്കാനാണ് അജിയുടെ വീട്ടിൽ പോകുന്നത് . തന്നെ നിർബന്ധിച്ച് കൂട്ടികൊണ്ടു പോയി പക്ഷേ അവിടെ എത്തിയപ്പോൾ പുറത്ത് ഇറങ്ങണ്ടാന്ന് അങ്കിൾ കൽപ്പിച്ചു . താൻ പുറത്ത് ഉണ്ടന്നറിഞ്ഞിട്ടും അജി പുറത്തേക്ക് വന്നില്ല . അവൻ തന്നെ വെറുത്തു കഴിഞ്ഞുവെന്ന് ബോധ്യമായ നിമിഷം . തിരികെ അങ്കിൾ വന്ന് കാറിൽ കയറുമ്പോൾ രവീന്ദ്രനും യാത്രയാക്കാൻ വന്നു , അയാൾ തന്നെ നോക്കി ഒരു പരിഹാസച്ചിരി സമ്മാനിച്ചു ...
അവർ ജയിച്ചൂന്ന് അയാളുടെ കണ്ണുകൾ പറഞ്ഞു ...!
പിന്നെ തന്റെ ജീവിതത്തിന്റെ ദുരിതകാലം ആയിരുന്നു . എല്ലാത്തിനും ശേഷം അജിയെ തനിക്ക് വേണ്ടി കണ്ടുപിടിച്ച് തരുമെന്ന് അങ്കിൾ പറഞ്ഞപ്പോൾ ഉള്ളിലൊന്ന് സന്തോഷിച്ചു . പക്ഷേ , ഇപ്പോൾ എല്ലാം കൈവിട്ട് പോയിരിക്കുന്നു ... ഇനി ഒരിക്കലും അവനെ തനിക്ക് കിട്ടുകയില്ല ....
മുറിയിലെത്തിയ സിദ്ധു ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അങ്കിളിനെ കെട്ടിപ്പിടിച്ചു .
അവന്റെ ഹൃദയത്തിന്റ പിടച്ചൽ തൊട്ടറിഞ്ഞ വിശ്വനാഥൻ അവനെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ഇരുന്നൂ . അയാൾക്ക് ഇടനെഞ്ചിൽ വല്ലാത്തൊരു കൊത്തിവലിക്കൽ അനുഭവപ്പെട്ടു . ബലം നഷ്ടപ്പെട്ട അയാളുടെ ശരീരം കുഴഞ്ഞ് ബഡ്ഡിലേക്ക് വീണു ....

.................................
ഹോസ്പിറ്റലിൽ നിന്നും അവർ പോയത് അപ്പു ജോലി ചെയ്യുന്ന
ബാങ്കിലേക്കാണ് . ഒട്ടും പ്രതീക്ഷിക്കാതെ അമ്മയെ അവിടെ കണ്ടപ്പോൾ അവൻ പരിഭ്രമിച്ചു
. അമ്മയുടെ മുഖം വാടിയിരിക്കുന്നു , അനുവിന്റെയും
... അവൻ ധൃതിപ്പെട്ട് അവർക്കരികിലേക്ക് ചെന്നു .
" എന്താ അമ്മേ , എന്താ
ഇവിടെ ? "
" നീ പേടിക്കണ്ട , ഞാൻ
അനൂന്റെ കൂടെ അമ്പലത്തിൽ പോയി , തിരികെ
വരും വഴി ഇവിടെ ഒന്നു കയറിയതാണ് "
" അത്രേയുള്ളോ ഞാൻ കരുതി..... അജി കൂടെ
വന്നില്ലേ ? "
" നൈറ്റ് പോകേണ്ടതല്ലേ , ഉറങ്ങിക്കോട്ടെന്ന്
കരുതി "
" എന്താ അനു , പന്തം
കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നേ ? "
" ഹേയ് , ഒന്നുമില്ല
..." അവൾ ചിരിക്കാൻ ശ്രമിച്ചു .
" ഞങ്ങൾ പോവുകയാണ് , പിന്നെ
ജോലി കഴിഞ്ഞാൽ നേരത്തെ വീട്ടിലെത്തണം "
" അതമ്മേ , എനിക്ക്
കുറച്ച് തിരക്ക് ഉണ്ടാകും "
" ഓഫീസിലെ തിരക്കാണെങ്കിൽ കുഴപ്പമില്ല . പക്ഷേ
കഴിഞ്ഞ ദിവസങ്ങളിപ്പോലെ നേരം വൈകി വരാൻ നീ മനപ്പൂർവ്വം ഉണ്ടാക്കുന്ന
തിരക്കാണെങ്കിൽ അത് വേണ്ട അപ്പൂ , നീ
വരണം എനിക്ക് കാര്യമായി ചിലത് സംസാരിക്കാനുണ്ട് "
" എന്താ അമ്മേ ? "
" നീ വൈകീട്ട് വാ പറയാം "
മീനാക്ഷിയമ്മയും അനാമികയും അവിടെ നിന്നും അനാമികയുടെ
ഷോപ്പിലേക്ക് പോയി .
ഇടയ്ക്ക് അജിയുടെ കോൾ വന്നപ്പോൾ അനാമിക കോൾ അറ്റൻറ് ചെയ്തു .
ഇടയ്ക്ക് അജിയുടെ കോൾ വന്നപ്പോൾ അനാമിക കോൾ അറ്റൻറ് ചെയ്തു .
" അനു എവിടാ ഇപ്പോൾ ?
"
അവൻ ചോദിച്ചു .
" ഞാൻ ഷോപ്പിലുണ്ട് , അമ്മയും
കൂടെ ഉണ്ട് "
" ഹോസ്പിറ്റലിൽ പോയോ ? അയാളെ
കണ്ടോ ? "
" കണ്ടു ."
" എന്തു പറഞ്ഞു ? "
" വീട്ടിൽ വന്നിട്ട് നേരിട്ട് പറയാം ."
" എന്താ അനു ? "
" വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ എല്ലാം
നേരിട്ട് പറയാം ."
അവൾ കോൾ കട്ടാക്കി അമ്മയെ നോക്കി .
" അജിയായിരുന്നു ."
മീനാക്ഷിയമ്മ കുറച്ച സമയത്തെ ആലോചനയ്ക്ക് ശേഷം അപ്പുനെ
വിളിച്ചു .
" ബാങ്കിൽ നിന്നും ഇറങ്ങിയാൽ നേരത്തെ വീട്ടിൽ
എത്തണം ." അപ്പുനോട് അവർ പറഞ്ഞു .
" എന്താ അമ്മേ കാര്യം ?
"
" പറഞ്ഞത് കേട്ടാൽ മതി "
ഒരു താക്കീതോടെ പറഞ്ഞു മീനാക്ഷിയമ്മ ഫോൺ കട്ട് ചെയ്തു ...
അപ്പു തിരിച്ചുവിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല .
അപ്പു തിരിച്ചുവിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല .
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ വീട്ടിൽ പോകാനാണ്
ഉദ്ദേശമായിരുന്നെങ്കിലും പിന്നെ അനാമികയുടെ ഷോപ്പിലേക്ക് പോവുകയായിരുന്നു .
" ഞാൻ എന്തെങ്കിലും വാങ്ങിക്കട്ടെ അമ്മേ
കഴിക്കാൻ , നേരം ഇത്രയായില്ലേ ? "
" വിശപ്പും ദാഹവും എല്ലാം പോയി .
പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ചിന്തകളാല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞില്ലേ ? ഇതെല്ലാം
അജി അറിഞ്ഞാൽ ? എന്റെ അപ്പൂന്റെ ജീവിതം ? "
" ആരും അറിയില്ല . സിദ്ധാർത്ഥിനെ
വിശ്വസിക്കാമെന്ന് എന്റെ മനസ്സ് പറയുന്നു . അമ്മേം പറയില്ല . പിന്നെ ഞാൻ ...
എനിക്ക് അപ്പൂന്റയും അജിയുടെയും ജീവിതം തന്നെയാണ് വലുത് ''
" ഉം ...... ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ നീ
വരുന്നുണ്ടോ ഇപ്പോ "
"ഇല്ല . എനിക്കുടനെ അജിയെ ഫെയ്സ് ചെയ്യാൻ
കഴിയില്ല ... ഞാൻ വൈകിട്ടെത്തിക്കോളം . ഒരാഴ്ചയായില്ലേ ഇവിടെ നിന്ന് മാറി
നിന്നിട്ട് . എല്ലാമൊന്ന് ഓർഡറിലാക്കട്ടെ ... "
അനാമിക മീനാക്ഷിയമ്മയെ ഒരോട്ടോ പിടിച്ച് വീട്ടിലേക്ക്
വിട്ടു ...
വീട്ടിലെത്തിയവർ വേഷം പോലും മാറാതെ മുറിയിൽ കയറി കിടന്നു . ഉച്ചയൂണിന് അജിവിളിച്ചപ്പോൾ വിശപ്പില്ലന്നു പറഞ്ഞ് ഒഴിഞ്ഞുമാറി ... വൈകിട്ട് ചായ ഉണ്ടാക്കി കൊടുത്തപ്പോൾ അപ്പു വന്നിട്ട് കുടിച്ചോളാമെന്ന് പറഞ്ഞു .
വീട്ടിലെത്തിയവർ വേഷം പോലും മാറാതെ മുറിയിൽ കയറി കിടന്നു . ഉച്ചയൂണിന് അജിവിളിച്ചപ്പോൾ വിശപ്പില്ലന്നു പറഞ്ഞ് ഒഴിഞ്ഞുമാറി ... വൈകിട്ട് ചായ ഉണ്ടാക്കി കൊടുത്തപ്പോൾ അപ്പു വന്നിട്ട് കുടിച്ചോളാമെന്ന് പറഞ്ഞു .
" അപ്പു വരാൻ വൈകില്ലേ ...?
"
" എപ്പോ വരുന്നോ അപ്പോ കുടിച്ചോളം ..."
" ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ ..."
" സ്വന്തം ആഹാര കാര്യത്തിൽ ശ്രദ്ധയില്ലാത്തവർ
ഞാൻ കഴിക്കാത്തതിനെ പറ്റി വേവലാതിപ്പെടണ്ട കാര്യമില്ല ..."
അതു പറഞ്ഞവർ അജിയെ രൂക്ഷമായി നോക്കി .
" അമ്മേ ഞാനിറങ്ങുവാ ...?
"
" ഇത്ര നേരത്തേയോ ...?
"
" മനുവിന് ഒരു മ്യാരേജ് റിസപ്ഷന് പോകണം . അതു
കൊണ്ട് ഞാൻ നേരത്തെ ചെല്ലാന്നു പറഞ്ഞു ."
" അപ്പുവിന്റെ കൂട്ട് നീയും എന്നോട് കള്ളം
പറഞ്ഞ് തുടങ്ങിയല്ലേ അജി ...? "
മീനാക്ഷിയമ്മയുടെ മറുപടിയിൽ അവൻ നിന്ന് പരുങ്ങി ....
ഹോസ്പിറ്റലിൽ പോകുന്ന വഴി അനുവിന്റെ ഷോപ്പിൽ കയറി ഹോസ്പിറ്റലിൽ സിദ്ധുവിനെ കാണാൻ പോയ വിവരങ്ങൾ തിരക്കാമെന്ന് കരുതി ഇറങ്ങാൻ തുടങ്ങിയതാ ... ഇവിടെ അമ്മയുള്ളതിനാൽ ഒന്നും വിസ്തരിച്ച് ചോദിക്കാൻ കഴിയില്ല .... വൈകിട്ട് അനു ചിലപ്പോൾ നേരത്തെ വരും പക്ഷേ അതുവരെ കാത്തിരിക്കാനുള്ള ഒരു മനസ് തനിക്ക് നഷ്ടമായിരിക്കുന്നു . താൻ പറഞ്ഞത് കള്ളമാണെന്ന് അമ്മ മനസിലാക്കിയിരിക്കുന്നു . ഇനി എന്ത് കാരണം പറഞ്ഞ് ഇവിടെ നിന്ന് നേരത്തേ ഇറങ്ങും . അവൻ ബാഗുമായി മുറിയിലേക്ക് പോയി ... വീണ്ടും അനുവിന്റെ നമ്പർ ഡയൽ ചെയ്തു , മറുതലക്കൽ കോൾ കട്ടാക്കി ... ഒരാവർത്തി കൂടെ വിളിച്ചപ്പോൾ ഫോൺ സ്വിച്ചിഡ് ഓഫ് ... അജിയുടെ മനസ്സിൽ പെരുമ്പറ മുഴങ്ങി തുടങ്ങി ...!!!
അജി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് അപ്പുവിന്റെ ബൈക്ക് ഗേറ്റ് കടന്ന് വരുന്നത് കണ്ടത് . പിന്നിൽ അനാമികയെ കൂടി കണ്ടപ്പോൾ അവൻ അതിശയിച്ചു . അപ്പുവെന്താ പഴയ പോലെ നേരത്തേ ...? അനാമിക എങ്ങനെ അപ്പുവിന്റെ ഒപ്പം ...? അവൻ പെട്ടന്ന് പടിക്കട്ടുകൾ താണ്ടി താഴേക്ക് ച്ചെന്നു ...
അപ്പുവന്ന് കയറിയപ്പോൾ മീനാക്ഷിയമ്മ പൂജാമുറിയിൽ വിളക്കൊരുക്കുന്ന തിരക്കിലായിരുന്നു . അവൻ നേരെ അവർക്ക് മുന്നിലേക്ക് ചെന്നു .

" അമ്മയ്ക്കെന്താ സംസാരിക്കാനുണ്ടന്ന് പറഞ്ഞത്
...? "
അപ്പുവിന്റെ ചോദ്യം കേട്ട് അവർ മുഖമുയർത്തി അവനെ നോക്കി ...
" നീ വന്നു കയറിയതല്ലേ അപ്പൂ ... പോയി വേഷം
മാറി വാ ...."
അപ്പുവിന്റെയും അമ്മയുടെയും സംസാരം കേട്ട അജി അനാമികയെ
പകച്ച് നോക്കി ...
വേഷം മാറാനായി അപ്പു മുറിയിലേക്ക് പോയി ... അജി അനാമികയുടെ അടുത്തേക്ക് ചെന്ന് അവളോട് സിദ്ധുവിനെ കണ്ടോ എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .
വേഷം മാറാനായി അപ്പു മുറിയിലേക്ക് പോയി ... അജി അനാമികയുടെ അടുത്തേക്ക് ചെന്ന് അവളോട് സിദ്ധുവിനെ കണ്ടോ എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .
" അജീ ... അപ്പു വന്നത് കണ്ടില്ലേ നീയാ
ചായയൊന്ന് ചൂടാക്കി കൊണ്ടു വന്നേ ...".
മീനാക്ഷിയമ്മ അജിയോട് പറഞ്ഞു . അജിതന്റെ ഒപ്പം വരാൻ അനുവിനെ
കണ്ണ് കൊണ്ട് ആഗ്യം കാട്ടി ...
" നീയന്താ ... കഥകളി കാട്ടുവാ ... ചെല്ലജീ .
ഒരാള് കൂടില്ലങ്കിൽ ഒരു ജോലിയും ചെയ്യാൻ കഴിയില്ലേ ..."
മീനാക്ഷിയമ്മയുടെ ശബ്ദം കനത്തു .
അജി ചായ ചൂടാക്കി കൊണ്ടുവന്നപ്പോഴേക്കും അപ്പു വേഷം മാറി വന്നിരുന്നു . അവൻ മൂവർക്കും ചായ പകർന്ന് നൽകി .
അജി ചായ ചൂടാക്കി കൊണ്ടുവന്നപ്പോഴേക്കും അപ്പു വേഷം മാറി വന്നിരുന്നു . അവൻ മൂവർക്കും ചായ പകർന്ന് നൽകി .
" അമ്മ എന്താ പറയാനുണ്ടന്ന് പറഞ്ഞേ ...?
"
" നീ ചായ കുടിക്കപ്പൂ ..."
" സത്കാരമൊക്കെ പിന്നീട് . അമ്മ കാര്യം പറയൂ
..."
" നീയാദ്യം ചായ കുടിക്ക് . പറയാനുള്ളത് പറയാതെ
ഞാനെവിടേക്കും പോകണലില്ല . "
താനറിയാതെ ഇവർക്ക് മൂവർക്കും ഇടയിൽ എന്തൊക്കെയോ
നടന്നിരിക്കുന്നു ... അനുവിന്റെ നിശബ്ദത തന്നെ കൂടുതൽ വിഷമത്തിലാക്കുന്നു .
" നീയും അജിയും തമ്മിൽ എന്താപ്പു പ്രശ്നം ...?
"
" എന്ത് പ്രശ്നം . ഒന്നുമില്ല ..."
" നിങ്ങൾ തമ്മിൽ ഒന്നുമില്ലേ ..."
" ഹേയ് ... ഇല്ലന്നല്ലേ അമ്മേ പറഞ്ഞത് . "
" നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലേ അജി ...?
"
മീനാക്ഷിയമ്മയുടെ ചോദ്യത്തിൽ അജി തല താഴ്ത്തി ...
" ഇവർക്കിടയിൽ എന്തങ്കിലും പ്രശ്നമുള്ളതായിട്ട്
നിനക്കറിയാമോ അനു ...? "
അടുത്ത ഊഴം തന്റേതാണന്നറിഞ്ഞപ്പോൾ അനുവും നിസ്സഹായയായി ...
" നിങ്ങൾ തമ്മിൽ ഒന്ന് തുറന്ന് സംസാരിച്ചിട്ട്
എത്ര നാളായി കുട്ടികളേ ...? എന്തിനാ അജി നീയിങ്ങനെ ഭയന്ന് ഭയന്ന് ജീവിക്കുന്നെ .
സിദ്ധാർത്ഥിന്റെ കാര്യത്തിലാണങ്കിൽ ഇനിയാപ്പേടി വേണ്ട ."
" സിദ്ധാർത്ഥ് ....!!! "
അപ്പു ഞെട്ടിത്തരിച്ചുകൊണ്ട് ഉരുവിട്ടു .
സിദ്ധാർത്ഥിനെപ്പറ്റി അമ്മയറിഞ്ഞന്നറിഞ്ഞപ്പോൾ അജി പരവശനായി ... അവന്റെ തളർച്ചകണ്ട മീനാക്ഷിയമ്മ അജിയോടായി പറഞ്ഞു .
സിദ്ധാർത്ഥിനെപ്പറ്റി അമ്മയറിഞ്ഞന്നറിഞ്ഞപ്പോൾ അജി പരവശനായി ... അവന്റെ തളർച്ചകണ്ട മീനാക്ഷിയമ്മ അജിയോടായി പറഞ്ഞു .
" സിദ്ധാർത്ഥ് ഇനി ഒരിക്കലും നിന്നെ ശല്യം
ചെയ്യില്ല . അത് ഞാൻ ഉറപ്പ് തരുന്നു , അല്ലേ
അനു ."
" ഉം ..." അനാമിക യൊന്ന് മൂളി .
" സിദ്ധാർത്ഥ് അജിയെ ശല്യം ചെയ്യുന്നോ ...? എവിടെ
വെച്ച് ...? ഞാൻ കേട്ടതൊക്കെ സത്യമാണോ പറയൂ അജി . സിദ്ധാർത്ഥിനെ നീ
വീണ്ടും കണ്ടോ ...? "
സെറ്റിയിൽ നിന്ന് ചാടിയെഴുന്നേറ്റ അപ്പു അജിയുടെ ചുമലിൽ
പിടിച്ച് കൊണ്ട് ചോദിച്ചു ...
" വിശ്വനാഥൻ സാറിന്റെ ട്രീറ്റ്മെൻറിന് വേണ്ടി
വന്ന സിദ്ധാർത്ഥ് ഹോസ്പിറ്റലിൽ വച്ച് അജിയെ കണ്ടു . "
അനാമികയാണ് മറുപടി പറഞ്ഞത് .
" അനുവിനോടല്ല ഞാൻ അജിയോടാ ചോദിച്ചത് . "
അനാമികയെ വിലക്കികൊണ്ട് അപ്പു പറഞ്ഞു .
സിദ്ധാർത്ഥിനെ വീണ്ടും കണ്ടതുമുതലുള്ള കാര്യങ്ങൾ അജി അപ്പുവിനോട് പറഞ്ഞു .
സിദ്ധാർത്ഥിനെ വീണ്ടും കണ്ടതുമുതലുള്ള കാര്യങ്ങൾ അജി അപ്പുവിനോട് പറഞ്ഞു .
" എന്നിട്ട് താനെന്താടോ ഇത്രയും നാളായിട്ടും
ഇതേപ്പറ്റി എന്നോട് ഒന്നും പറയാതിരുന്നത് ...? "
അപ്പുവിന്റെ ശബ്ദം സങ്കടം കൊണ്ട് ക്ഷോഭിച്ചിരുന്നു .
" ഞാനാ പറഞ്ഞത് അപ്പു ഇപ്പോൾ ഒന്നും
അറിയണ്ടന്ന് ."
" എന്തുകൊണ്ട് ...?
"
അനാമികയുടെ മറുപടി കേട്ടവൻ അവളോടായി ചോദിച്ചു .
" പിന്നെന്താപ്പൂ ചെയ്യുക . മുൻപ്
ഇഷ്ടമുണ്ടായിരുന്ന ഒരാൾ ... എല്ലാം വേണ്ടന്ന് പറഞ്ഞ് ഒഴിഞ്ഞിട്ട് ഇപ്പോൾ വീണ്ടും
കാണാൻ ശ്രമിക്കുന്നു എന്നറിയുമ്പോൾ അപ്പു എങ്ങനെ ഉൾക്കൊള്ളും ...?
"
" എന്താ അനു പറഞ്ഞാൽ ഉൾക്കൊള്ളാൻ എനിക്ക്
കഴിയില്ലേ ...? "
" ഇത് ജീവിതമാണപ്പൂ . അജിയുടെ മേൽ സംശയത്തിന്റെ
ഒരു നിഴൽ വീണാൽ പിന്നെ ഒരിക്കലും അതിനൊരു മോചനമുണ്ടാകില്ല ."
" അങ്ങനെയാണോ നീ എന്നെ
മനസ്സിലാക്കിയിരിക്കുന്നത് അനു ...? അജിനീയും
എന്നെ അങ്ങനെയാണോ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത് ..."
അജിയുടെ ഇരു ചുമലുകളിലും പിടിച്ചു കൊണ്ട് അപ്പു ചോദിച്ചു .
" സംശയത്തിന്റെ കണ്ണുകൾ ആരുടെമേൽ വീണാലും
ഒരിക്കലും അത് മായില്ലപ്പൂ . നമ്മൾ മനസ്സിലാക്കിയത് ഒന്നുമല്ലാതെ വരും
യാത്ഥാർത്യങ്ങൾ ... മറ്റുള്ളവരെ മനസ്സിലാക്കാൻ നമ്മൾ ചിലപ്പോൾ വളരെ വൈകും .
എടുത്തുചാടി അപ്പോഴേക്കും ചെയ്തു കൂട്ടിയത് ഒന്നും പിന്നീട് തിരുത്താൻ കഴിയാതെ
വരുമപ്പൂ ..."
" പറഞ്ഞ് പറഞ്ഞ് നീ എങ്ങോട്ടാ കാടുകയറുന്നത്
അനു . "
മീനാക്ഷിയമ്മ അനാമികയുടെ വാക്കുകളെ ഖണ്ഡിച്ചു .
" കഴിഞ്ഞത് കഴിഞ്ഞു . ഇനി അതേപ്പറ്റി ഒരു
സംസാരം വേണ്ട . കുടുംബവും കുട്ടികളുമായി ജീവിക്കുന്ന അവന്റെ ശല്യം ഇനി
നിനക്കുണ്ടാകില്ല . അതീയമ്മ ഉറപ്പ് തരുന്നു അല്ലേ അനു ..."
മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് പകച്ചു നിന്ന അനാമികയോട്
അവർ പറഞ്ഞു .
" എന്തിനുവേണ്ടി യാണ് അവൻ വീണ്ടും കാണാൻ
ശ്രമിച്ചത് എന്നുകൂടി പറയൂ ..."
ഞാനോ എന്ന ഭാവത്തിൽ മീനാക്ഷിയമ്മയെ നോക്കിയ അനാമികയോട് അതേ
എന്ന് അവർ കണ്ണുകൊണ്ട് മറുപടി നൽകി .
" അജീ എന്തിനു വേണ്ടിയാണോ സിദ്ധാർത്ഥ് നിന്നെ
ഒഴിവാക്കിയത് അതിനുവേണ്ടി മാത്രമാണ് ഇവിടെ നിന്നെ കണ്ടപ്പോൾ പിന്നാലെ കൂടിയത് .
പക്ഷേ നിനക്കൊരു ജീവിതം ഉണ്ടായന്ന് അറിഞ്ഞപ്പോൾ ആ മോഹം ഉപേക്ഷിച്ചു . ഇനി
ഒരിക്കലും തേടിവരുകയില്ലന്ന് ഉറപ്പ് തന്നിട്ടുണ്ട് ."
അനാമികയുടെ വാക്കുകൾ കേട്ട് അജി തകർന്ന് പോയി ...
ഭാഗം - 46
ഇപ്പോഴും അയാളുടെ മനസ്സിൽ താൻ വെറുമൊരു കിടപ്പറയിലെ
ഭോഗവസ്തു ....!!! വീണ്ടും വീണ്ടും കാണാൻ ശ്രമിച്ചത് അതിന് വേണ്ടി മാത്രമെന്ന്
....!!! അങ്കിളിന്റെ ചികത്സക്ക് വേണ്ടിയാണ് ഇവിടെ വന്നതെന്ന് അയാൾ
മറന്നിരിക്കുന്നു ....! ഇവിടെയും അയാളുടെ സുഖം മാത്രം തേടി നടക്കുന്നു ....!
ഇങ്ങനൊരാളുടെ കൂടെ ജീവിക്കുന്ന ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും ...? ചിലപ്പോൾ
അയാൾ സ്വന്തം ഭാര്യയെപ്പോലും ചന്തുവുമായി തുലനം ചെയ്യാൻ മടിക്കില്ല ....!
" അജി നീയെന്തിനാണ് വിഷമിക്കുന്നെ ...? സിദ്ധാർത്ഥിന്റെ
ശല്യം ഇനി നിനക്ക് ഉണ്ടാകില്ല . അത് ഞങ്ങൾ ഉറപ്പ് തരുന്നു ."
അനാമിക അജിയോടായി പറഞ്ഞു .
" അതേ മോനെ ... ഇനി നീ അവന്റെ കാര്യമോർത്ത്
പേടിക്കണ്ട . നിന്റെ നിഴൽവെട്ടത്ത് പോലും അവൻ വരില്ല . വിശ്വനാഥൻ സാറിനെ കണ്ട് ഇനി
അവന്റെ ശല്യമൊഴിവാക്കാൻ വേണ്ടതൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട് . അല്ലേ അനു ...?
"
മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് പകച്ച് നിൽക്കുകയായിരുന്നു
അനാമിക . അജിയുടെ മുഖത്തും അതേ അന്ധാളിപ്പ് തന്നെയായിരുന്നു ...
" അങ്കിളിനെ അമ്മ കണ്ടോ ...?
"
" അതേ ... അദ്ദേഹത്തിനോടാ എല്ലാം പറഞ്ഞത് .
വളർത്ത് മകന്റെ തനിനിറം സാറുമൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ . ഇനി
സിദ്ധുവിന്റെ ശല്യം ഉണ്ടാകില്ലന്ന് സാറ് ഞങ്ങൾക്ക് വാക്കുതന്നിട്ടുണ്ട് . നീ
അതൊക്കെ ഒന്ന് വിസ്തരിച്ച് പറഞ്ഞ് മനസ്സിലാക്കികൊടെന്റെ അനു . എത്ര ദിവസമായി എന്റെ
കുട്ടി തീതിന്ന് ജീവിക്കുന്നു . ഇനിയങ്കിലും അവന്റെ ശ്വാസമൊന്ന് നേരെ വീണോട്ടെ
..."
മീനാക്ഷിയമ്മ പറയുന്ന വാക്കുകൾ കേട്ടിട്ട് എന്ത് പറയണം
എന്നറിയാത്ത അവസ്ഥയിലായിരുന്നു അനാമിക ...! താനും സിദ്ധുംവും തമ്മിൽ
മുൻപുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് അങ്കിളറിഞ്ഞന്ന് അറിഞ്ഞപ്പോൾ അജിക്ക്
വല്ലാത്ത ജാള്യത തോന്നി ...!
" കാണണ്ടവരെ എല്ലാം നിങ്ങൾ കണ്ടു .
സംസാരിക്കണ്ടതും സംസാരിച്ചു . ഇത്രയും ദിവസം നിങ്ങളെല്ലാവരും കൂടിച്ചേർന്ന് എന്നെ
വെറും പൊട്ടനാക്കിയല്ലേ ...? കഥയറിയാതെ
ആട്ടം കണ്ട ഞാൻ വെറും വിഡ്ഢി ."
അതുപറഞ്ഞപ്പു മുറിയിലേക്ക് കയറിപ്പോയി .
" ചെല്ലജി . നീ പോയി സംസാരിച്ച് അപ്പുവിന്റെ
പിണക്കം മാറ്റ് . എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിക്കുന്നത് കാണാനുള്ള കരുത്തില്ല
."
മീനാക്ഷിയമ്മ അജിയെ മുറിയിലേക്ക് പറഞ്ഞു വിട്ടു .
" അമ്മയെന്താ അജിയോട് പറഞ്ഞേ ...? നമ്മൾ
വിശ്വനാഥൻ സാറിനെ കണ്ടെന്നോ ...? "
" പറഞ്ഞതിൽ എന്തങ്കിലും തെറ്റുണ്ടോ അനു ...? നമ്മൾ
സാറിനെ കണ്ടില്ലേ . അദ്ദേഹത്തിനോട് എല്ലാം പറഞ്ഞില്ലേ ...?
"
" എന്നാലും ... അജി എന്തങ്കിലും ചോദിച്ചാൽ ഞാൻ
എന്താ പറയുക ...? അമ്മ ഇത്രക്കങ്ങ് പറയണ്ടായിരുന്നു . "
" അജിയൊരു ശുദ്ധഗതിക്കാരനാണ് . സാറ് ഡിസ്ചാർജ്
ചെയ്ത് പോകുന്നതിന് മുൻപങ്ങാണം അദ്ധേഹത്തെ ഒന്നു കാണണം എന്ന് പറഞ്ഞ് ചെന്നാൽ
പിന്നെ എന്താകും അവസ്ഥ ...? ഞാനീ കഷ്ടപ്പെട്ടതൊക്കെ വെറുതെ യാകില്ലേ ...? വളർത്ത്
മോന്റെ സങ്കടം കണ്ട് നമ്മൾ മറച്ചതൊക്കെ അവനോട് തുറന്ന് പറയില്ലന്ന് ആരുകണ്ട് ...!
സിദ്ധാർത്ഥ് ഇടയ്ക്ക് ഇടയ്ക്ക് അജിയെ കണ്ടന്ന് പറഞ്ഞപ്പോൾ അവനാശുപത്രിയിലാണ് ജോലി
ചെയ്യുന്നതെന്ന് ചിലപ്പോൾ സാറ് ഊഹിച്ച് കാണും . ഒന്നുമില്ലേലും റിട്ടേർഡ് കോളേജ്
പ്രഫസറല്ലേ ... അത്രകണ്ട് ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ അദ്ദേഹത്തിനുണ്ട് ...! ഇനി
അതല്ല സാറ് മുന്നിട്ട് അജിയെ കാണാൻ ശ്രമിച്ചാലും അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ
അജി കൂട്ടാക്കില്ല ...! അവരുടെ അടുപ്പത്തെക്കുറിച്ച് സാറ് അറിഞ്ഞന്നറിഞ്ഞപ്പോൾ
ഉണ്ടായ നടുക്കം നീ ശ്രദ്ധിച്ചാരുന്നോ അനു ...? "
" ഇല്ല . "
" അത് എനിക്ക് തോന്നി . നീയിപ്പോൾ ഇവിടങ്ങുമല്ല
...! ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്റെ
മാറ്റം ...! ഇപ്പോ എന്റെ പേടി ഇനി നീയായിട്ട് അജിയോടായി എല്ലാം തുറന്ന് പറയുമോ
എന്നാ ...? "
" അമ്മേ ... !!! ഞാനോ ...?
"
ഒരു നടുക്കത്തോടെ അനാമിക ചോദിച്ചു .
" പിന്നല്ലാതെ . എന്തൊക്കെയാ നീ പറഞ്ഞെ ...
ഇടക്ക് ഞാൻ വിളിച്ചത് കൊണ്ട് നിർത്തി ഇല്ലായിരുന്നങ്കിലോ ..?
"
" അതിനു തക്ക മോശമായിട്ടൊന്നും ഞാൻ
പറഞ്ഞില്ലല്ലോ .... അപ്പുന്റെയും അജിയുടേയും ജീവിതത്തിൽ ഉണ്ടായേക്കാവുന്ന
പാകപ്പിഴവുകളെപ്പറ്റിയല്ലേ പറഞ്ഞത് ...! "
" പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ പോയതെന്ന് നിനക്ക്
ഓർമ്മയുണ്ടോ ...? മറ്റാരെയെക്കാളും എനിക്ക് മനസ്സിലാകും നീ പറഞ്ഞതിന്റെ ധ്വനി
... ഒന്നുമില്ലേലും കുട്ടികൾക്ക് നാലക്ഷരം പറഞ്ഞ് കൊടുത്ത ഒരധ്യാപികയാണ് ഞാൻ
."
" അമ്മേ ... ഞാൻ ..."
" പറഞ്ഞത് പറഞ്ഞു . ഇനിയിത് ആവർത്തിക്കരുത്
..."
" ഇല്ലമ്മേ എനിക്കെന്നും വലുത് അപ്പുന്റെയും
അജിയുടെയും ജീവിതം തന്നെയാണ് ."
" ആ ഒരു ഓർമ്മ ഉണ്ടായാൽ നന്ന് ..."
അനാമിക ചായക്കപ്പുകൾ എടുത്ത് കിച്ചണിലേക്ക് നടന്നപ്പോൾ അവളെ
തടഞ്ഞുകൊണ്ട് മീനാക്ഷിയമ്മ പറഞ്ഞു
" നീയതൊക്കെ അവിടെ വെച്ചേരെ അനു . ഞാൻ കഴുകി
വെച്ചോളാം . വന്നിട്ട് ഇത്രയും നേരമായില്ലേ . മുത്തു ഇപ്പോൾ ക്ലാസ് കഴിഞ്ഞ്
വന്നിട്ടുണ്ടാകും നീ വീട്ടിലോട്ട് ചെല്ല് . അവനെന്താച്ചാ കഴിക്കാനുണ്ടാക്കി
കൊടുക്ക് ."
മീനാക്ഷിയമ്മയോട് യാത്ര പറഞ്ഞ് തന്റെ വില്ലയിലേക്ക്
നടക്കുമ്പോൾ അനാമികയുടെ മനസ്സുമുഴുവും നൂറ് നൂറ് ചിന്തകളായിരുന്നു ...
' എത്ര സമൃദ്ധമായിട്ടാണ് അമ്മ ഓരോന്നും ചിന്തിച്ച് പറഞ്ഞിരിക്കുന്നത് ... അജിയും സാറും തമ്മിലൊരു കൂടി കാഴ്ച ഉണ്ടാകാതിരിക്കാനുള്ള വഴികൂടി മുൻകൂട്ടി കണ്ടെത്തിയിരിക്കുന്നു ....!!! മകന്റെ ജീവിതം കരുപിടിപ്പിക്കാൻ മറ്റൊരു മകന്റെ കണ്ണുനീര് കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുന്നു ...!!! സിദ്ധാർത്തിന്റെ അവസ്ഥയെപ്പറ്റി അപ്പുവിനോട് തുറന്ന് പറഞ്ഞാൽ അവന് മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ ... അജിയെ സിദ്ധുവിന് തിരിച്ച് കൊടുക്കാനുള്ള മനസ്സ് അപ്പുവിന്ഉണ്ട് പക്ഷേ അപ്പുവിനെ ഉപേക്ഷിച്ച് ഒരു മടക്കയാത്രക്ക് അജി ഒരുക്കമാകുമോ ....? '

ദൈവമേ ... ഞാനെന്തക്കയാ ഈ ചിന്തിക്കുന്നേ ..? സ്ഥലകാലബോധം
വീണ്ടെടുത്തപ്പോൾ
വീണ്ടും വീണ്ടും നിറകണ്ണുകളുമായി നിൽക്കുന്ന സിദ്ധാർത്ഥിന്റെ മുഖമാണ് അനാമികയുടെ മനസ്സിലേക്ക് ഓടിയെത്തിയത് ...
അവളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങി ...!
തന്നെ ഞാൻ ഒരിക്കലും പരിജയപ്പെടാൻ ഇടവരരുതായിരുന്നു സിദ്ധാർത്ഥ് ....
എന്തുകൊണ്ടാണ് തന്റെ മുഖം മനസ്സിലേക്ക് എത്തുമ്പോൾ ഭാരം നഷ്ടപ്പെട്ട് എന്റെ കൈകാലുകൾ തളർച്ച നേരിടുന്നത് ...?
അതിനുതക്ക എന്ത് ആത്മബന്ധമാണ് നമ്മൾ തമ്മിലുള്ളത് ...?
അവകാശികൾ ഇല്ലാത്ത തോൽപ്പാവകൾ മാത്രമല്ലേ നമ്മൾ ...
വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ മാത്രം നിറഞ്ഞാടുന്ന തോൽപ്പാവകൾ ...
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മാത്രം ജീവൻ വയ്ക്കുന്നവർ ...!!!

മുഖം തുടച്ചുകൊണ്ടവൾ പൂമുഖത്തേക്ക് കയറിയപ്പോൾ മുത്തു
സോപാനത്തിന്റെ കൈവരിയിൽ ഇരിപ്പുണ്ടായിരുന്നു .
" എന്തിനാ ചേച്ചി കരയുന്നെ ....?
"
" ഹേ ... കണ്ണിലൊരു പൊടി വീണു ."
" എന്നോട് എന്തിനാ ചേച്ചി കള്ളം പറയുന്നേ ...
അമ്മേകുറിച്ച് ഓർത്തിട്ടാണോ ...? "
" അമ്മയോ ഏതമ്മ ...?
"
" കണ്ണൻച്ചേട്ടന്റെ അമ്മ ."
മുത്തു പറഞ്ഞപ്പോഴാണ് ഇന്ദിരാമ്മയെപ്പറ്റി അവൾ ചിന്തിച്ചത്
. ഇന്നലെ അവിടെ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഈ നിമിഷം വരെ അവിടുത്തെ വിശേഷം
ഒന്നും വിളിച്ചന്വേഷിച്ചില്ല ... അവൾ പേഴ്സിൽ നിന്ന് ഫോൺ എടുത്ത് വാസുദേവന്റെ
വീട്ടിലെ ലാൻഡ് ഫോൺ നമ്പർ ഡയൽ ചെയ്തു ...
അജി മുറിയിൽ എത്തിയപ്പോൾ ജനലഴികളിൽ പിടിച്ച് അപ്പു പുറം
തിരിഞ്ഞ് നിൽക്കുകയായിരുന്നു .
" അപ്പൂ ... "
അപ്പുവിന്റെ ചുമലിൽ കൈവച്ച് അജി പതിഞ്ഞ സ്വരത്തിൽ വിളിച്ചു
. കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അപ്പു നിൽപ്പ് തുടർന്നു . കൈതലം അമർത്തി അജി
ഒരാവർത്തികൂടി വിളിച്ചു . പെട്ടന്ന് അപ്പു അജിയുടെ കൈ തട്ടിമാറ്റി ...
" തനിക്ക് എങ്ങനെ കഴിഞ്ഞടോ ഇത്രയും നാൾ എന്നോട്
ഇതൊക്കെ മറച്ച് വയ്ക്കാൻ ...? "
" അപ്പു എന്നോട് ക്ഷമിക്കൂ അപ്പു .
എനിക്കറിയില്ലായിരുന്നപ്പൂ എന്ത് ചെയ്യണമെന്ന് . മുൻപൊരിക്കൽ സിദ്ധാർത്ഥിനെ
കുറിച്ച് പറഞ്ഞപ്പോൾ അപ്പു പറഞ്ഞില്ലേ അപ്പുവിന് ഭൂതകാലം ചികയാൻ ഇഷ്ടമില്ലന്ന് .
അന്ന് കേൾക്കാൻ മനസ്സ് കാട്ടാതിരുന്ന ആളോട് ഞാൻ എന്താ പറയുക ...?
"
" അതുപോലെ യാണോടോ ഇത് ..."
" എനിക്കറിയില്ലായിരുന്നു അപ്പു നിന്നോട്
സിദ്ധാർത്ഥിനെപ്പറ്റി ഇപ്പോൾ എന്താ പറയേണ്ടതെന്ന് . ഒരിക്കൽ അയാൾ കാരണം എനിക്ക്
എല്ലാം നഷ്ടമായതാ . വീണ്ടും ഒരിക്കൽ കൂടി അയാളുടെ സാമീപ്യം എനിക്ക് എന്റെ
അപ്പുവിനെക്കൂടി നഷ്ടപ്പെടുത്തുമെന്ന ഭയമായിരുന്നു ."
" അങ്ങനെ വിട്ടു കളയാൻ പറ്റുമോടോ എനിക്ക് തന്നെ
...? അങ്ങനെയാണോ താനെന്നെ മനസ്സിലാക്കിയിരിക്കുന്നത് ....? പരസ്പരം
എല്ലാം തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ . നമ്മൾ
തമ്മിൽ തുറന്ന് സംസാരിച്ചാൽ അതിന് ഒരു പോംവഴി കണ്ടെത്തി ക്കൂടായിരുന്നോ ...? വെറുതെ
മനസ്സിൽ വെച്ച് നീറ്റി നീറ്റി എന്തുമാത്രം ദിവസമാടോ താൻ ഉരുകി കഴിഞ്ഞത് ...?
"
" എന്നോട് ക്ഷമിക്കപ്പൂ ... എന്റെ പൊട്ട
ബുദ്ധിയിൽ അപ്പോഴങ്ങനയാ തോന്നിയത് ...? ജീവിതത്തിന്റെ
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോഴാ അപ്പു എനിക്ക് തന്നെ കിട്ടിയത് . താൻ കൂടി നഷ്ടമായാൽ
പിന്നെ ഞാൻ ...."
പൂർത്തിയാക്കാത്ത വാക്കുകളുമായി അജി അപ്പുവിന്റെ
കാൽച്ചുവട്ടിലേക്ക് വീണു . അവന്റെ പാദങ്ങളെ ഇറുകപ്പുണർന്ന് പൊട്ടിക്കരഞ്ഞു ...
അപ്പു അജിയുടെ തോളിൽപ്പിടിച്ച് എഴുന്നേൽപ്പിച്ചു .
അപ്പു അജിയുടെ തോളിൽപ്പിടിച്ച് എഴുന്നേൽപ്പിച്ചു .
" മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിക്കാനല്ല അജി
നിന്നെ ഞാൻ സ്വന്തമാക്കിയത് . അങ്ങനെ ആരെ കണ്ടുകൊണ്ടും ഈ ജന്മം എനിക്ക് തന്നെ
ഉപേക്ഷിക്കാൻ കഴിയില്ല . അതിനല്ല ഞാൻ എന്റെ മാത്രമായി കൂടെ കൂട്ടിയത് . നിന്റെ
നിശ്വാസമായിരിക്കണം എന്റെ അവസാന ശ്വാസം അജി ... എന്റെ ഹൃദയത്തിന്റെ അവസാന
തുടിപ്പും നഷ്ടമാകുന്നത് വരെ നീയന്റെ ഒപ്പം വേണം അജി . അതുവരെ നിന്നെ വിട്ട് ഞാൻ
എങ്ങും പോകില്ല ."
" എന്റെ അപ്പൂ ..."
അജി അപ്പുവിനെ വാരിപ്പുണർന്നു ... അവരിരുവരും പരസ്പരം
ആശ്ശേഷിപ്പിച്ചു ... അജിയുടെ കണ്ണുനീർ തുള്ളികൾ കൊണ്ട് അപ്പുവിന്റെ നെഞ്ചും
അപ്പുവിന്റെ ചുടുനിശ്വാസമേറ്റ് അജിയുടെ കവിളുകളും പൊള്ളി ....!!!
" അപ്പൂ വിളക്ക് വയ്ക്കുന്നതിന് മുൻപ് അജിയെ
ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കാൻ നോക്ക് . നല്ല മഴക്കോളുണ്ട് ."
മീനാക്ഷിയമ്മ വിളിച്ച് പറയുന്നത് കേട്ടപ്പോഴാണ്
അവർക്കിരുവർക്കും ചുറ്റുപാടിനെ കുറിച്ചൊരു ബോധമുണ്ടായത് ... അപ്പോഴും അവർ പരസ്പരം
പുണർന്ന് നിൽക്കുകയായിരുന്നു ...
" ഇന്നിനി പോണോടോ ...?
"
" എനിക്ക് ജനറൽ വാർഡിലാ ഡ്യൂട്ടിയപ്പൂ ...
മഴക്കാലമായോണ്ട് പനിക്കാര് ധാരാളമുണ്ട് ... നല്ല തിരക്കാ ലീവാക്കാൻ പറ്റില്ല
..."
" ഉം ... ബാക്കിയുള്ളവനെ പനി വന്നാൽ
ശിശ്രൂഷിക്കാൻ ആരാ ഉള്ളത് ...? "
" അതിനപ്പുവിന് പനിയില്ലല്ലോ ...?
"
" ചിലപ്പോൾ രാത്രി പനി വരും ... അപ്പോൾ തണുത്ത്
കിടുങ്ങി വിറക്കുമ്പോൾ ആരാണോ ചൂട് പകർന്ന് തരുവാ ...?
"
" നല്ല ചൂട് വേണോ ...?
"
" ഉം ..." കുസൃതിയോടപ്പു കൊഞ്ചി ...
" അയൺ ബോക്സ് ചൂടാക്കി എന്റെ മോൻ
അതുകെട്ടിപ്പിടിച്ച് കിടന്നാ മതി കേട്ടോ ..."
അതു പറഞ്ഞ് അജി അപ്പുവിൽ നിന്ന് വേർപ്പെടാൻ നോക്കിയപ്പോൾ
അപ്പു അജിയെ വീണ്ടും തന്നിലേക്ക് വലിച്ച് ച്ചേർത്ത് ചുണ്ടുകൾ കൊണ്ടവൻ അജിയുടെ
ചുണ്ടുകളെ കൊരുത്ത് വലിച്ചു ...!!!
കൈയ്യും മുഖവും അജി കഴുകി വന്നപ്പോഴേക്കും അപ്പു വേഷം
മാറിയിരുന്നു . അവർ ഒരുമിച്ച് താഴേക്ക് ചെന്നു . അപ്പോഴേക്കും അജിക്ക് രാത്രിയിൽ
കഴിക്കാനുള്ള ഭക്ഷണം മീനാക്ഷിയമ്മ എടുത്ത് വച്ചിരുന്നു ... അവർ അത് അജിക്ക് നേരെ
നീട്ടി . അജി അത് വാങ്ങി ബാഗിൽ വച്ചു ... തന്റെ മക്കളുടെ കണ്ണിലെ സന്തോഷം
കണ്ടപ്പോൾ അവർത്തമ്മിലുള്ള പരിഭവങ്ങൾ ഒക്കെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നുവെന്ന്
അവർക്ക് മനസ്സിലായി ... അവർ നിറകണ്ണുകളുമായി ദൈവത്തിനോടായി നന്ദി പറഞ്ഞു .
അപ്പുവിന്റെ ബൈക്ക് വില്ലയുടെ ഗേറ്റ് കടന്നപ്പോഴേക്കും അജി
അപ്പുവിന്റെ വയറ്റിൽക്കൂടി കൈ വട്ടംചുറ്റിപ്പിടിച്ച് അവനോട് കൂടുതൽ ചേർന്നിരുന്നു
....
നീലാംബരി മെഡിക്കൽ ട്രസ്റ്റിന്റെ പാർക്കിംഗ് യാർഡിൽ അപ്പു ബൈക്ക് കൊണ്ട് നിർത്തി ...
നീലാംബരി മെഡിക്കൽ ട്രസ്റ്റിന്റെ പാർക്കിംഗ് യാർഡിൽ അപ്പു ബൈക്ക് കൊണ്ട് നിർത്തി ...
" എന്നാ ശരിയപ്പൂ .... നല്ല മഴക്കോളുണ്ട് അപ്പു
പൊയ്ക്കോ ... സൂക്ഷിച്ച് പോണെ ... മഴ പെയ്യുമെന്ന് കരുതി സ്പീഡിൽ ഒന്നും പോകണ്ട
കേട്ടോ ."
" ഞാനും ഉണ്ട് തന്റെയൊപ്പം ."
" എങ്ങോട്ട് ...? "
" എനിക്ക് സിദ്ധാർത്ഥിനെ ഒന്നു കാണണം ."
" വേണ്ട അപ്പു . അമ്മ എല്ലാം പറഞ്ഞ്
അവസാനിപ്പിച്ചതല്ലേ ."
" വേണം അജി . എനിക്കയാളെ കണ്ട് സംസാരിക്കണം .
നീ തനിച്ചല്ലന്ന് എനിക്കവന് മനസ്സിലാക്കി കൊടുക്കണം . ഇല്ലങ്കിൽ തന്റെ
പങ്കാളിയാണന്ന് പറഞ്ഞ് ഞാൻ നടക്കണതിൽ എന്താ അർത്ഥം ..."
അപ്പുവിന്റെ വാക്കുകളിലെ ധൃഢനിശ്ചയം മനസ്സിലാക്കിയ അജി , അപ്പുവിനോട്
ഇനി എന്ത് പറഞ്ഞിട്ടും അപ്പു തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലന്ന്
മനസ്സിൽ കരുതി .
" അങ്കിളിനെ ഇനി ഫെയ്സ് ചെയ്യാൻ എനിക്ക്
കഴിയില്ല അപ്പു ."
" അതിന് താൻ വരണ്ട . ഞാൻ പൊയ്ക്കോളം ."
" ഹേയ് ... അതുശരിയാവില്ല . ഞാൻ കൂടി വരാം
."
" അതിന്റെ ആവിശ്യമില്ല . റൂം നമ്പർ പറഞ്ഞു
തന്നാൽ മതി ഞാൻ കണ്ട് പിടിച്ചോളാം ."
" അത് വേണ്ട ഞാൻ കൂടി വരാം ."
അതു പറഞ്ഞ് അപ്പുവിന് വഴികാട്ടിക്കൊണ്ട് അജി വിശ്വനാഥന്റെ
റൂം ലക്ഷ്യമാക്കി നടന്നു ...
ഭാഗം - 47
വിശ്വനാഥന്റെ റൂമിലെത്തുന്നതിന് മുൻപായി അജി അപ്പുവിന് റൂം നമ്പർ
പറഞ്ഞ് കൊടുത്തിട്ട് അവന്റെ വളരെപിന്നിലായിയാണ് നടന്നത് .
അപ്പു 103-ാം നമ്പർ വാതിലിൽക്കെൽ എത്തി ഒരു നിമിഷം തിരിഞ്ഞ് നോക്കി . അജി കോറിഡോർ തിരിയുന്ന ഭാഗത്ത് തന്നെ നിൽക്കുകയാണ് . അപ്പു അടഞ്ഞ് കിടന്ന വാതിലിൽ തട്ടി ക്ഷമയോടെ കാത്ത് നിന്നു . തിരിച്ച് പ്രതികരണം ഒന്നും കാണാത്തപ്പോൾ വീണ്ടും ഒരാവർത്തികൂടി ഡോറിൽ തട്ടി അപ്പോഴും തിരിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല . സംശയത്തോടെ അപ്പു ഡോറിന്റെ ലോക്ക് തിരിച്ച് നോക്കി ....

''ഇത് പൂട്ടിയിരിക്കുകയാണല്ലോ ...?
"
അവൻ അജിയോടായി പറഞ്ഞു . വീണ്ടും ഒരാവർത്തികൂടി ലോക്ക് തിരിച്ച് ഡോറിൽ തള്ളി നോക്കി ... പരാജിതനായി അജിക്കരികിലേക്ക് നടന്നു .
അവൻ അജിയോടായി പറഞ്ഞു . വീണ്ടും ഒരാവർത്തികൂടി ലോക്ക് തിരിച്ച് ഡോറിൽ തള്ളി നോക്കി ... പരാജിതനായി അജിക്കരികിലേക്ക് നടന്നു .
" ഡോറ് ലോക്ക് ചെയ്തിരിക്കുകയാ ...? അവരിനി
ഡിസ്ചാർജ് ചെയ്ത് പോയോ ...? "
" ഹേ ... അങ്ങനെ വരാൻ വരില്ല . അങ്കിളിന്റെ
സർജറി ഇതുവരെ കഴിഞ്ഞിട്ടില്ല . ഇനി റൂം മറ്റെവിടേക്കെങ്കിലും സൗകര്യാർത്ഥം
ഷിഫ്റ്റ് ചെയ്തിട്ടുണ്ടാകുമോ ...? ഞാനൊന്ന്
അന്വേഷിച്ച് നോക്കട്ടെ ."
അതു പറഞ്ഞ് അജി ആഫ്ളോറിലെ നഴ്‌സിംഗ് ഡ്യൂട്ടി റൂം
ലക്ഷ്യമാക്കി നടന്നു .
" സിസ്റ്റർ 103 ലെ
വിശ്വനാഥൻ ...? "
" വിശ്വനാഥൻ ... ഓ ഡോക്ടർ ഭഗതിന്റെ പേഷ്യന്റ്
...."
" അതെ ... അദ്ദേഹം തന്നെ ."
" ഒരു മിനിട്ട് അജി ."
സിസ്റ്റർ മേശപ്പുറത്തിരുന്ന രജിസ്റ്റർ പരിശോധിച്ചു തുടങ്ങി
.
" അദ്ദേഹത്തെ ICCU വിലേക്ക്
ഷിഫ്റ്റ് ചെയ്തല്ലോ ....? "
" ICCU ...? "
" ഉം ... രജിസ്റ്റിൽ അങ്ങനെയാ
രേഖപ്പെടുത്തിയിരിക്കുന്നെ ... എന്താ അജി കാര്യം ."
" ഹേ ... എനിക്കറിയാവുന്ന ആളായിരുന്നു . റൂം
ലോക്ക് ചെയ്ത് കിടക്കുന്നു അതാ ഒന്ന് തിരക്കാമെന്ന് കരുതിയത് ... ഞാൻ വരട്ടെ
."
അജി അവരോട് യാത്ര പറഞ്ഞ് അപ്പുവിന്റെ അരികിലേക്ക് ചെന്നു .
" അങ്കിൾ ICCU വിലാണന്ന്
..."
" സർജറി കഴിഞ്ഞോ ...?
"
" അറിയില്ല . ചിലപ്പോൾ പ്രഷറിൽ എന്തങ്കിലും
വേരിയേഷൻ ഉണ്ടായിക്കാണും . മറ്റെന്തക്കയോ കുഴപ്പങ്ങൾ അങ്കിളിന് ഉണ്ട് അതാ സർജറി
എത്ര ദിവസം പോസ്പോണ്ട് ചെയ്തത് ."
" എവിടെയാ ICU ? "
" കാർഡിയാക് ICU സെക്കന്റ്
ഫ്ളോറിലാ . ഈ അവസ്ഥയിൽ കാണണോ അപ്പൂ ...? "
" എന്തായാലും ഇവിടെ വരെ വന്നതല്ലേ . ഒന്ന്
കണ്ടിട്ട് പോകാം . "
അവർ ഇരുവരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു .
കാർഡിയാക് ICUവിന് മുന്നിലുള്ള വരാന്തയിൽ അകലേക്ക് മിഴികൾ നട്ട് നിൽക്കുകയായിരുന്നു സിദ്ധാർത്ഥപ്പോൾ . അജി ദൂരെ നിന്ന് അപ്പുവിന് സിദ്ധാർത്ഥിനെ കാട്ടികൊടുത്തു .
കാർഡിയാക് ICUവിന് മുന്നിലുള്ള വരാന്തയിൽ അകലേക്ക് മിഴികൾ നട്ട് നിൽക്കുകയായിരുന്നു സിദ്ധാർത്ഥപ്പോൾ . അജി ദൂരെ നിന്ന് അപ്പുവിന് സിദ്ധാർത്ഥിനെ കാട്ടികൊടുത്തു .
" Mr . സിദ്ധാർത്ഥ് ...?
"
" അതേ ... "
പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ സിദ്ധു തിരിഞ്ഞ് നോക്കി . അവന്റെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു . മുഖം ശോഭനഷ്ടപ്പെട്ട മ്ലാനമായിരുന്നു . മുന്നിൽ നിൽക്കുന്നതാരെന്ന ഒരു പകച്ചിൽ ആ കണ്ണുകളിൽ കാണാൻ അപ്പുവിന് കഴിഞ്ഞു .

" ഞാൻ നീരജ് . "
" നീരജ് ...? "
" അജിയുടെ പാർട്ട്ണർ ."
" അപ്പൂ .... ! ഇവിടെ നിന്ന് പോകുന്നതിന് മുൻപ്
ഒരു പ്രാവിശ്യമെങ്കിലും തന്നെയൊന്ന് കാണണം എന്നുണ്ടായിരുന്നു . ഇത്രപെട്ടന്ന്
സാധിക്കുമെന്ന് കരുതിയില്ല . "
അതുപറഞ്ഞ് സിദ്ധാർത്ഥ് ഹസ്തദാനത്തിനായി അപ്പുവിന് നേർക്ക്
കൈ നീട്ടി . അപ്പോഴാണ് കുറച്ച് പിന്നിലായി അജി നിൽക്കുന്നത് സിദ്ധാർത്ഥ് കണ്ടത് .
പെട്ടന്നവൻ അപ്പുവിനെ ഒഴിവാക്കി അജിക്കരികിലേക്ക് നടന്നടുത്തു .
പെട്ടന്നവൻ അപ്പുവിനെ ഒഴിവാക്കി അജിക്കരികിലേക്ക് നടന്നടുത്തു .
" നീ തെരഞ്ഞെടുത്തത് ഏറ്റവും മികച്ചയാളേയാണ് .
നിനക്ക് എന്തും കൊണ്ടും യോഗ്യനാണ് അപ്പു ."
" തന്നേക്കാളും യോഗ്യൻ . അത് എനിക്ക് നല്ലത്
പോലെയറിയാം . തന്റെ സർട്ടിഫിക്കേറ്റ് എനിക്കാവിശ്യമില്ല ."
സിദ്ധാർത്ഥിന്റെ വാക്കുകൾ കേട്ട അജി അയാളോട് ധാർഷ്ട്യത്തോടെ
പറഞ്ഞു .
അപ്പു അവർക്ക് ഇരുവർക്കും അരുകിലേക്ക് നടന്നടുത്തു .
അപ്പു അവർക്ക് ഇരുവർക്കും അരുകിലേക്ക് നടന്നടുത്തു .
" ഇനിയും അജിയുടെ പിന്നാലെ കൂടാനാണോ തന്റെ ഭാവം
...? "
" ഹേയ് ... അല്ല . പെട്ടന്ന് അജിയെ കണ്ടപ്പോൾ
ഞാൻ . "
സിദ്ധാർത്ഥ് അപ്പുവിനോടായി പറഞ്ഞു .
" അജിയെ കാണുമ്പോൾ നിനക്ക് സ്വയം
നിയന്ത്രിക്കാൻ കഴിയില്ലേടാ ...! "
അപ്പുവിന്റെ വാക്കുകൾ പരുക്കനായി .
" താനെന്നെ തെറ്റിധരിച്ചതാ അപ്പു . "
" നിന്നെ കുറിച്ച് എനിക്കൊരു ശരിയായ ധാരണയില്ല Mr
. തനിക്ക് നാണമില്ലേ ടോ കല്യാണവും കഴിഞ്ഞ് കുടുംബവും
കുട്ടികളുമായി ജീവിക്കുമ്പോഴും ഇങ്ങനെ ... "
" ചില ഇഷ്ടങ്ങൾ അങ്ങനെ ഒറ്റയടിക്ക് വേണ്ടന്ന്
വയ്ക്കാൻ കഴിയുമോ അപ്പു ...? "
" വേണ്ടന്ന് വച്ചാൽ കഴിയും . പക്ഷേ നിന്റെ
സൂക്കേടുമായി അജിയുടെ പിന്നാലെ നടന്ന് ഇനിയും ശല്യം ചെയ്യാനാ ഭാവമെങ്കിൽ നീരജ്
ആരാണന്ന് ശരിക്കും നീ അറിയും ..."
അതു പറഞ്ഞ് അപ്പു സിദ്ധാർത്ഥിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു
...!
" അപ്പു വേണ്ട .... ഇത് ഹോസ്പിറ്റലാണ് ഇവിടെ
വച്ച് ഒന്നും വേണ്ട . പ്ലീസ് ..."
അജി അപ്പുവിന്റെ കൈ പിടിച്ച് മാറ്റി .
" നിനക്ക് ശരിക്കറിയില്ല എന്നെ ... എല്ലാം
ഇവിടെകൊണ്ട് തീർന്നോണം . വീണ്ടും എന്റെ അജിയുടെ പിന്നാലെ നീ കൂടിയന്ന് ഞാൻ
അറിഞ്ഞാൽ ... വന്നത് പോലെ നീ ഇവിടുന്ന് തിരിച്ച് പോവില്ല . അത് ഓർത്തോ ... "
അജിയെ തന്നിലേക്ക് ച്ചേർത്ത് പിടിച്ച് സിദ്ധാർത്ഥിന് നേരെ
വിരൽച്ചൂണ്ടി കൊണ്ട് അപ്പു പറഞ്ഞു .
അപ്പുവിന്റെ വാക്കുകൾ കേട്ട് പുളകിതനായി നിൽക്കുകയായിരുന്നു അജി ...! അപ്പുവിന്റെ വാക്കുകൾ കേട്ട് അജിയുടെ മുഖത്തുണ്ടായ തിളക്കം ശ്രദ്ധിക്കുകയായിരുന്നു സിദ്ധാർത്ഥപ്പോൾ ...
തന്റെ പ്രിയപ്പെട്ടവൻ ... വീണ്ടും സ്വന്തമാക്കാൻ വേണ്ടി ഓരോ നിമിഷവും കാത്തിരുന്നവൻ ... ഇപ്പോൾ അവന്റെ പ്രിയപ്പെട്ടവനോടൊപ്പം തന്റെ മുന്നിൽ ... അവരുടെ ജീവിതത്തിന് ഒരു വിലങ്ങുതടിയായി വരരുതെന്ന് തന്നെ വെല്ല് വിളിക്കുന്നു .

" ഇല്ല ... ഒരിക്കലുമില്ല . ഇനി ഞാൻ ഒരിക്കലും
അജിയെ കാണാൻ ശ്രമിക്കില്ല . അജിക്കൊരു ജീവിതം ഉണ്ടായത് ഞാനറിഞ്ഞില്ല .
അറിഞ്ഞെങ്കിൽ വീണ്ടും കാണാൻ ശ്രമിക്കില്ലായിരുന്നു . "
" ജീവിതം ഉണ്ടായില്ലങ്കിലോ ....? അപ്പോതാൻ
വീണ്ടും കാണുമെന്ന് ...? നാണമില്ലേടോ തനിക്ക് . വേണ്ടാത്തപ്പോൾ ഉപേക്ഷിക്കാനും
വേണ്ടപ്പോൾ തെരഞ്ഞിടുക്കാനും അജിയെന്താ വെറും പാവയാണോ ...? അവനും
ഒരു മനുഷ്യനാണ് . വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യൻ . തന്റെ ഇഷ്ടത്തിന് പന്ത്
തട്ടാനുള്ളതല്ല അജിയുടെ ജീവിതം ."
" സോറി അപ്പു . ഞാൻ അജിയെ പെട്ടന്ന് കണ്ടപ്പോൾ
... "
വാക്കുകൾ കിട്ടാതെ സിദ്ധാർത്ഥ് കുഴങ്ങി .
വാക്കുകൾ കിട്ടാതെ സിദ്ധാർത്ഥ് കുഴങ്ങി .
" ഇനിയും താൻ ഒന്ന് മനസ്സിലാക്കിക്കോ . തന്റെ
കാഴ്ചപ്പാടിലുള്ളതൊന്നുമല്ല ജീവിതം . താൻ കണ്ടെത്തുന്നത് ഒന്നും തന്നയല്ല സുഖം .
അതു പറഞ്ഞാൽ തനിക്ക് മനസ്സിലാവില്ല . വിവാഹം കഴിച്ച ഭാര്യയേയും അവരിൽ തനിക്കുണ്ടായ
മക്കളേയും മറന്ന് ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി അലയുന്ന തനിക്കൊന്നും ചങ്ക്
പറിച്ച് സ്നേഹിക്കുന്നവരെ മനസ്സിലാക്കാനോ അവരുടെ മനസ്സ് കാണാനോ ഈ ജന്മമെന്നല്ല ഒരു
നൂറ് ജന്മം കഴിഞ്ഞാലും കഴിയില്ല ."
" അത്ശരിയാ അപ്പു താൻ പറഞ്ഞത് . ഇനി ഒരു നൂറ്
ജന്മം ജീവിച്ചാലും നമ്മളെ സ്നേഹിക്കുന്നവർ കൂടില്ലാതെ വരുമ്പോൾ ഒരിക്കലും അത്
ജീവിതമാകില്ല . "
" സ്വന്തം ഭാര്യയെപ്പോലും ഓരോ നിമിഷവും
വഞ്ചിക്കുന്ന തനിക്ക് സ്നേഹത്തെക്കുറിച്ചോ ജീവിതത്തെ കുറിച്ചോ സംസാരിക്കാൻ ഒരു
യോഗ്യതയുമില്ല ."
അജിയുടെ വാക്കുകൾ കേട്ട് സിദ്ധാർത്ഥ് വിവശനായി .
അജി ... നിനക്ക് വേണ്ടി മാത്രമാണ് ഞാനിതുവരെ കാത്തിരുന്നത് . നീ കൂടെയുണ്ടായിരുന്നപ്പോഴാണ് ഞാൻ ജീവിച്ചത് . എന്റെ സ്വപ്നങ്ങളും പ്രതീക്ഷയും ജീവിതവും എല്ലാമെല്ലാം നീ മാത്രമായിരുന്നു അജി ... ഇനി അതൊക്കെ എങ്ങനെ ഞാൻ നിന്നെ പറഞ്ഞ് മനസ്സിലാക്കിത്തരും ... മനസ്സിന്റെ അടിത്തട്ടിൽ കുഴിച്ച് മൂടാൻ ശ്രമിച്ചതൊക്കെ പുറത്തേക്ക് തികട്ടി വരുന്നത് പോലെ സിദ്ധാർത്ഥിന് തോന്നി പെട്ടന്നവൻ തിരിഞ്ഞ് നടന്നു .

" ഹേയ് മിസ്റ്റർ ..."
അപ്പു അവനെ തിരിച്ച് വിളിച്ചു .
അണ പൊട്ടാൻ വെമ്പി നിൽക്കുന്ന തന്റെ നൊമ്പരം മറ്റാരും കാണാതിരിക്കാൻ സിദ്ധാർത്ഥ് അപ്പുവിന്റെ വിളി കേൾക്കാതെ നടന്നു നീങ്ങി ...
അണ പൊട്ടാൻ വെമ്പി നിൽക്കുന്ന തന്റെ നൊമ്പരം മറ്റാരും കാണാതിരിക്കാൻ സിദ്ധാർത്ഥ് അപ്പുവിന്റെ വിളി കേൾക്കാതെ നടന്നു നീങ്ങി ...
" ഇനി ഒരിക്കലും എന്റെ ശല്യം നിങ്ങൾക്ക്
ഉണ്ടാകില്ല . എനിക്ക് കഴിയാത്തത് തനിക്ക് കഴിഞ്ഞു എന്നേക്കാളും യോഗ്യൻ താൻ
മാത്രമാണ് അപ്പു . "
തിരിഞ്ഞു നടക്കുമ്പോൾ സിദ്ധാർത്ഥ് വിളിച്ച് പറഞ്ഞു . ഗദ്ഗദം
കൊണ്ട് അവന്റെ വാക്കുകൾ ചിലമ്പിച്ചിരുന്നു ...
അപ്പു തിരികെ പോയി കഴിഞ്ഞപ്പോൾ ഡ്യൂട്ടി റൂമിൽവന്ന് അജി അനാമികയെ ഫോൺ ചെയ്തു .
അപ്പു തിരികെ പോയി കഴിഞ്ഞപ്പോൾ ഡ്യൂട്ടി റൂമിൽവന്ന് അജി അനാമികയെ ഫോൺ ചെയ്തു .
" അനു , അപ്പു
സിദ്ധാർത്ഥിനെ കണ്ടു ...? "
" എന്നിട്ട് ..."
" എന്നിട്ട് എന്താകാനാ , കണക്കിന്
പറഞ്ഞു . എന്റെ അനു അപ്പോഴത്തെ അവസ്ഥയിൽ അപ്പുവിനെ ഒന്നു കാണണ്ടതായിരുന്നു ...!
ഞാൻ കരുതി സിദ്ധാർത്ഥിനെ അപ്പു തല്ലുമെന്ന് . അപ്പുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം
മുട്ടി അവസാനമയാൾ പേടിച്ച് പമ്പ കടന്നു ...! "
അജി ചിരിച്ച് കൊണ്ട് ആശുപത്രിയിലെ കൂടി കാഴ്ചയെ കുറിച്ച് പറഞ്ഞപ്പോൾ അനാമികയുടെ മനസ്സ് മുഴുവനും സിദ്ധാർത്ഥായിരുന്നു ... അപ്പുവിനെ നേരിൽക്കണ്ട അയാളുടെ അവസ്ഥ എന്തായിരിക്കും ...?
അജി ചിരിച്ച് കൊണ്ട് ആശുപത്രിയിലെ കൂടി കാഴ്ചയെ കുറിച്ച് പറഞ്ഞപ്പോൾ അനാമികയുടെ മനസ്സ് മുഴുവനും സിദ്ധാർത്ഥായിരുന്നു ... അപ്പുവിനെ നേരിൽക്കണ്ട അയാളുടെ അവസ്ഥ എന്തായിരിക്കും ...?
" സാറിന് എങ്ങനെയുണ്ട് ...?
"
" ഹോ ... ഞാനതന്വേഷിച്ചില്ല അനു , അതിന്
വേണ്ടിയല്ലല്ലോ അവിടെ പോയത് . "
" ഉം ..."
" ഒന്നും അപ്പുവിനോട് മറച്ച് വെയ്ക്കേണ്ട
കാര്യമില്ലന്ന് ഇപ്പോ മനസ്സിലായി . എന്റെ പൊട്ടബുദ്ധിക്ക് നിന്നെ കൂട്ട് പിടിക്കാൻ
തോന്നിയത് ഏത് നേരത്താണോ ...? "
" എന്താ അജി നീയങ്ങനെ പറഞ്ഞെ ...?"
" അല്ലനു . അപ്പു നേരിൽ വന്ന് സംസാരിച്ചപ്പോഴെ
അയാൾ വാലും ച്ചുരട്ടിയോടി . ഇത് ആദ്യമേ അപ്പുവിനോട് പറഞ്ഞാരുന്നങ്കിൽ വെറുതെ
ടെൻഷനടിച്ച് എത്രയും ദിവസം തള്ളി നീക്കണ്ടായിരുന്നു . എത്ര തന്റേടത്തോടാ അപ്പു
കാര്യങ്ങൾ ഹാന്റിൽ ചെയ്തത് . നീ കൂടെ ഉണ്ടായിരിക്കണമായിരുന്നു . "
" ഉം . എല്ലാവരും ഒരുപോലെയായിരിക്കില്ലല്ലോ അജി
."
" അതുശരിയാ . ഇപ്പോഴാ ഞാൻ ഹാപ്പിയായത് എനിക്ക്
കൂട്ട് എന്നും എന്റെ അപ്പു മാത്രമേ ഉണ്ടാകൂ . അനു ഞാൻ കോൾ കട്ടാക്കുവാണേ ...
ഡ്യൂട്ടിക്ക് കയറാൻ ടൈം ആയി ."
അജിയുടെ കോൾ കട്ടായപ്പോൾ വല്ലാത്തൊരു
മാനസികാവസ്ഥയിലായിരുന്നു അനാമിക ...
അജി , നീ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം .... ഒരിക്കൽപ്പോലും സിദ്ധാർത്ഥിനെ മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ലല്ലോ കുട്ടി ...? നിന്റെ മുന്നിൽ കെട്ടിയാടുന്നത് വെറും കോമാളി വേഷം മാത്രമാണ് . നിന്റെ സന്തോഷത്തിന് വേണ്ടി ... നിന്റെ ജീവിതം തകരാതിരിക്കാൻ വേണ്ടി മാത്രം ... അറിഞ്ഞ്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആമനസ്സ് എന്തുമാത്രം വിങ്ങുന്നുണ്ടാകും ....
ചങ്ങലക്കണ്ണിക്കുള്ളിൽ തളച്ചിട്ടതിനേക്കാൾ നിങ്ങളിരുവരേയും ഒരുമിച്ച് കണ്ടപ്പോൾ വേദനിച്ചിട്ടുണ്ടാകുമല്ലോ ഇപ്പോ ...?

അജി ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകാനായി സ്റ്റെപ്പ് ഇറങ്ങി
റിസപ്ഷൻ ക്യാബിന്റെ മുൻപിലെത്തിയപ്പോൾ ക്യാബിലുണ്ടാരുന്ന സ്റ്റാഫ് അജിയെ
പേരെടുത്ത് വിളിച്ചു . അജി അവർക്ക് അരികിലേക്ക് ചെന്നു .
" അജി കഴിഞ്ഞ ആഴ്ച താൻ ഒരാളുമായി കോറിഡോറിൽ
വെച്ച് വാക്കേറ്റം ഉണ്ടായില്ലേ ..."
" ഉം ..."
" ഡോ . ഭഗതിന്റെ പേഷ്യന്റിന്റെ ബൈസ്റ്റാന്റർ
."
" ആ ... എനിക്കാളെ മനസ്സിലായി സിദ്ധാർത്ഥ് .
നീയെന്താന്നു വച്ചാൽ കാര്യം പറ . മനുഷ്യനെ മുഷിപ്പിക്കാതെ ."
" അയാളുടെ കൂടെയുള്ള പേഷ്യന്റ് വൺ മിസ്റ്റർ
വിശ്വനാഥൻ ഇന്നലെ നൈറ്റ് മരിച്ചു . കാർഡിയാക്ക് അറസ്റ്റ് ആയിരുന്നു ."
ആവാർത്ത കേട്ടതും അജിക്കാകെ ഷോക്കായി ...!
" എന്നിട്ട് ബോഡി ...?
"
" അത് നൈറ്റ് തന്നെ ഫോർമാലിറ്റി ഒക്കെ
പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോയി ."
അങ്കിളിന്റെ മരണം ... എത്ര പെട്ടന്ന് ... ചിലപ്പോൾ
സിദ്ധാർത്ഥിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞപ്പോൾ താങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല .
ഈ മരണത്തിന് താനുമൊരുകാരണക്കാരനല്ലേ ...?
ആ ദുഷ്ടൻ കാരണം എത്ര പേർക്കാണ് സ്വന്തം ജീവിതം നഷ്ടമാകുന്നത് ...!!!
തിരിച്ചുള്ള യാത്രയിലുടനീളം അജി സിദ്ധാർത്ഥിനെ ശപിച്ചു കൊണ്ടിരുന്നു .
വില്ലയുടെ മെയിൻ ഗേറ്റിൽ അജി ഓട്ടോയിൽ എത്തിയപ്പോൾ അനാമിക ഓട്ടോയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്ത് അവിടെ നിൽപ്പുണ്ടായിരുന്നു . അനുവിനെ കണ്ടപ്പോൾ അവൻ അവിടെ ഇറങ്ങി . അജി വന്നിറങ്ങിയ ഓട്ടോയിൽ കയറാൻ തുടങ്ങിയ അനാമികയോടായി അവൻ പറഞ്ഞു

" അങ്കിൾ ഇന്നലെ നൈറ്റ് മരിച്ചു അനു ."
അജിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അനാമിക സ്തംഭിച്ചു
നിന്നു .
" എന്ത് പറ്റിയതാ ...?
"
" കാർഡിയാക്ക് അറസ്റ്റ് ."
" ബോഡിയപ്പോൾ ....?
"
" ഇന്നലെ നൈറ്റ് തന്നെ ഫോർമാലിറ്റിയൊക്കെ
പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയന്നാ അറിഞ്ഞത് ."
" അപ്പോ നീ കണ്ടില്ലേ ...?
"
" ഇല്ല . ഞാൻ ഇങ്ങോട്ട് വരുമ്പോൾ റിസപ്ഷനിലെ
സ്റ്റാഫ് പറഞ്ഞാ അറിഞ്ഞത് ."
അനാമിക ഓട്ടോക്കാരനെ പറഞ്ഞയച്ചു .
" നീ ഷോപ്പിൽ പോകുന്നില്ലേ ...?
"
" കേട്ടപ്പോൾ എന്തോപോലെ ... അവിടെ പോയാലും
ഒന്നിലും ചിലപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞന്ന് വരില്ല ."
" അത് എന്താ ..? "
" ഹേയ് ... ഒന്നുമില്ല അജി . ഒരു മൂഡോഫ്
."
" എനിക്ക് ഇല്ലാത്ത എന്ത് മുഡോഫാ അനു
അങ്കിളിന്റെ മരണവാർത്തയറിഞ്ഞപ്പോൾ നിനക്ക് ..."
അജിയോട് എന്ത് പറയണമെന്നറിയാതെ അനാമിക കുഴങ്ങി .
ബന്ധങ്ങളുടെ കണ്ണികൾ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായനായവനോടുള്ള മമതയാണോ തന്റെ
ഇപ്പോഴത്തെ മാനസികാവസ്ഥയെന്ന് ...
ഷോപ്പിലേക്ക് പോയ അനു അജിയോടൊപ്പം തിരുകെ വരുന്നത് കണ്ടപ്പോൾ മീനാക്ഷിയമ്മക്ക് ഒരു പന്തികേട് മണത്തു ....
അജി റൂമിലേക്ക് പോയപ്പാൾ അവർ അവളോട് കാര്യം തിരക്കി . വിശ്വനാഥൻ മരിച്ചന്ന് അറിഞ്ഞപ്പോൾ ആദ്യം അവരിലും ഒരു നടുക്കം ഉണ്ടായി ...
അദ്ദേഹത്തിന്റെ ആത്മാവിന് നിത്വശാന്തി ലഭിക്കാൻ സർവ്വേശ്വരനോട് ഒരു നമിഷം പ്രാർത്ഥിച്ചു .

" എന്തായാലും അങ്ങനെ ഒരു പേടി മാറി . വിശ്വനാഥൻ
സാറിൽ നിന്ന് അജി സത്യങ്ങൾ ഒന്നും തന്നെ അറിയില്ലല്ലോ . പിന്നെ ആകെയുള്ള വിഷമം
ആച്ചെറുക്കന്റെ കാര്യം ആലോചിക്കുമ്പോഴാ ... ആ ആരുമില്ലാത്തവർക്ക് ദൈവമുണ്ട്
കൂട്ടിന് . അവനൊരു വഴി അവര് കാട്ടികൊടുക്കം ."
മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ടനാമിക വിശ്വാസം വരാതെ അവരെ
തുറച്ച് നോക്കി ...!
" നീ ഇന്ന് ഷോപ്പിൽ പോകുന്നില്ലേ ...?
"
" ഇല്ല . ആകെ യൊരു വല്ലായ്മ ."
" എന്താ ഇപ്പോ ...?
"
" അറിയില്ല .
സാറിനെ പ്പറ്റിയാലോചിച്ചപ്പോൾ ... "
അവൾക്കാ വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല .
സാറിനെ പ്പറ്റിയാലോചിച്ചപ്പോൾ ... "
അവൾക്കാ വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല .
" അജിക്കില്ലാത്ത എന്ത് അടുപ്പമാ ഇന്നലെ കണ്ട ആ
മനുഷ്യനോട് നിനക്ക് ...? "
എന്താണിവരോട് പറയുക . സ്വന്തം മകന്റെ ജീവിതം
കരുപ്പിടിപ്പിക്കാൻ വേണ്ടി ചുറ്റുമുള്ളവരുടെ ജീവിതം കണ്ടില്ലന്ന് നടിക്കുന്ന ഈ
സ്ത്രീയോട് എന്താണ് ഈ നിമിഷം ഞാൻ പറയുക ... മകന് ചുറ്റും സുരക്ഷയുടെ വേലി
കെട്ടിത്തിരിക്കുമ്പോൾ ബന്ധങ്ങൾ ബാധ്യതയാകുകയാണോ ...? അതോ
ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന തിരക്കിലാണോ ഇവർ ...!!!
മറുപടി പറയാൻ നിൽക്കാതെ അനാമിക സ്വന്തം വീട് ലക്ഷ്യമാക്കി നടന്നു .....
മറുപടി പറയാൻ നിൽക്കാതെ അനാമിക സ്വന്തം വീട് ലക്ഷ്യമാക്കി നടന്നു .....
ഭാഗം - 48
വീട് തുറന്ന് അകത്തേക്ക് കയറിയ അനാമിക ബാഗ്
മേശപ്പുറത്തേക്ക് ഇട്ടു കട്ടിലിലേക്ക് ചാഞ്ഞു . തന്റെ മനസ്സിലെ ഭീതിയൊക്കയും
യാതാർത്ഥ്യമായിരിക്കുന്നു , സിദ്ധാർത്ഥ് എന്നന്നേക്കുമായി ഒറ്റപ്പെട്ടിരിക്കുന്നു ...!
വിശ്വനാഥൻ സാറിന്റെ പെട്ടന്നുള്ള മരണം സിദ്ധാർത്ഥിനെ പൂർണമായും
തളർത്തികളഞ്ഞിരിക്കാം . സത്യങ്ങൾ ഒക്കെ അറിഞ്ഞില്ലായിരുന്നങ്കിൽ ചിലപ്പോൾ കുറേനാളു
കൂടി അദ്ദേഹം ജീവിച്ചിരുന്നേനെ ... വേണ്ടായിരുന്നു അജിയുടെ വാക്ക് കേട്ട്
സിദ്ധാർത്ഥിനെ കാണാൻ പോകണ്ടായിരുന്നു .... സാറിന്റെ മരണത്തിൽ ഇപ്പോൾ താൻ കൂടി ഒരു
കാരണമായിരിക്കുന്നു . എന്നിൽ നിന്നാണല്ലോ അജിയുടേയും അപ്പുവിന്റേയും
ജീവിതത്തെപ്പറ്റി സാറ് അറിയാൻ ഇടയായത് . സിദ്ധാർത്ഥും അജിയും വീണ്ടുമൊരു
കൂടിക്കാഴ്ച ഉണ്ടായിരുന്നങ്കിൽ ചിലപ്പോൾ തനിക്കൊരു പുതിയ ജീവിതം ഉണ്ടായതിനെപ്പറ്റി
സിദ്ധാർത്ഥിനോട് അജി പറഞ്ഞേനെ അപ്പോഴും സാറിനെ കുറ്റപ്പെടുത്താനോ അവർ തമ്മിൽ
അകലാനോ ഇടയായ കാര്യം സിദ്ധാർത്ഥ് തുറന്ന് പറയില്ലായിരുന്നു . അജിക്ക് പുതിയൊരു
ജീവിതം ഉണ്ടായതിനെപ്പറ്റി സാറിനോട് സിദ്ധാർത്ഥ് ഒരിക്കലും പറയില്ലായിരുന്നു ...
അജിയെപ്പറ്റി പറയാനായിരുന്നങ്കിൽ എപ്പോഴെ സിദ്ധാർത്ഥിനത് ആകാമായിരുന്നല്ലോ ...? ആനിമിഷം
വരെ അജിയെ ഹോസ്പിറ്റലിൽ വച്ച് കണ്ടതിനെപ്പറ്റി സിദ്ധാർത്ഥ് സാറിനോട്
പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ ..... എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് ഓരോ
നിമിഷവും നീറുന്ന മനസ്സുമായി ജീവിതം തള്ളിനീക്കിയേനെ ...! ഞാൻ , ഞാൻ
മാത്രമാണ് സാറിനെ കൊലക്ക് കൊടുത്തത് ...! അജിയെ എന്നങ്കിലുമൊരിക്കൽ കാണാമെന്ന
പ്രതീക്ഷയോടെ സാറ് സിദ്ധാർത്ഥിനൊപ്പം കണ്ടേനെ ... !
ആദിനം മുഴുവനും അനാമിക മുറിക്കുള്ളിൽ കഴിച്ച് കൂട്ടി . മുത്തുവന്നപ്പോൾ പതിവില്ലാതെ അനാമികയെ നേരത്തെ വീട്ടിൽ കണ്ടപ്പോൾ അതിശയിച്ചു . കാരണം തിരക്കിയപ്പോൾ തലവേദനയെന്ന് പറഞ്ഞവൾ ഒഴിഞ്ഞ് മാറി . രാത്രിയിലെ ഭക്ഷണം പോലും കഴിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞ് പിടിച്ചിരുന്നപ്പോൾ അനാമികയെ എന്തോ കാര്യമായ പ്രശ്നം അലട്ടുന്നുണ്ടന്ന് മുത്തുവിന് മനസ്സിലായി . അതേപ്പറ്റി ചോദിച്ചാൽ വ്യക്തമായൊരുത്തരം കിട്ടില്ലന്നവന് അറിയാമായിരുന്നു .

..............................
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോൾ
സിദ്ധാർത്ഥ് വീണ്ടും മുറിക്കുള്ളിൽ കയറി വാതിലടച്ചു . മേശവലിപ്പിൽ നിന്ന് അജിയുടെ
ചിത്രങ്ങൾ പുറത്തെടുത്ത് ഓരോന്നായി കട്ടിലിൽ നിരത്താൻ തുടങ്ങി . ഓരോ ചിത്രങ്ങൾ
നിരത്തുന്നതിന് മുൻപും അവനാച്ചിത്രത്തിലേക്ക് സാകൂതം വീക്ഷിച്ചു .
'' അജി നിനക്കറിയാമോ ഇത് എവിടെവച്ച്
എടുത്തതാണന്ന് ...? ''
എന്നിങ്ങനെ ഫോട്ടോയിലെ അജിയോട് ചോദിക്കുകയും സ്വയം ചിരിച്ച് കൊണ്ട് മറുപടി നൽകുകയും ചെയ്തു ...
കട്ടിലിൽ നിന്നവൻ നിലത്തേക്ക് ഇറങ്ങിയിരുന്നു . കട്ടിലിനടിയിലായി വച്ചിരുന്ന വലിയ പെട്ടികൾ വലിച്ചെടുത്തു . അതിൽ അജി പലപ്പോഴായി നൽകിയ സമ്മാനങ്ങൾ ആയിരുന്നു . കഥാപുസ്തകങ്ങളും പിറന്നാൾ സമ്മാനമായി നൽകിയ വസ്ത്രങ്ങളും മറ്റും ... ഓരോന്നിലും വിരലോടിച്ചവൻ അവയൊക്കെ നെഞ്ചോട് ച്ചേർത്തു ... ഒരു നൂറ് ചുംബനം കൊണ്ട് പൊതിഞ്ഞു . തിരിച്ച് പെട്ടിയിലേക്ക് വെയ്ക്കുമ്പോൾ അവന്റെ കണ്ണീരു വീണവയൊക്കെ നനഞ്ഞ് കുതിർന്നിരുന്നു ... എത്ര നേരം ആപ്പെട്ടിയ കെട്ടിപ്പിടിച്ചവൻ കിടന്നന്നറിയില്ല .... വീണ്ടും പഴയ സ്ഥാനത്തേക്ക് ആപ്പെട്ടി തിരുകവെച്ച് അടുത്ത പെട്ടി തുറന്നു . അതിന്റെ വലിയ അറക്കുള്ളിൽ മുക്കാൽ ഭാഗവും മഞ്ചാടിക്കുരു ആയിരുന്നു ... ഒരുപ്പിടി മഞ്ചാടിക്കുരുവാരിയെടുത്തു കൊണ്ടവൻ പറഞ്ഞു
" നീയിപ്പോ നല്ലതുപോലെ തടിച്ചു , നീളവും വച്ചിട്ടുണ്ട് . തുലാഭാരത്തിന് ഇത് തികയാതെ വരുമോ അജി ....? "

ഓരോ പിടിവാരുമ്പോഴും പലയാവർത്തിയായി ഒരോ ചോദ്യം തന്നെ അവൻ
ഉരുവിട്ടു കൊണ്ടിരുന്നു ...
തുറന്ന് വെച്ച പെട്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് പറന്നുയർന്ന അപ്പൂപ്പൻ താടികളെ കൈപ്പിടിയിൽ ഒതുക്കാൻ നേരമവൻ ആരോടന്നില്ലാതെ പറഞ്ഞു
തുറന്ന് വെച്ച പെട്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് പറന്നുയർന്ന അപ്പൂപ്പൻ താടികളെ കൈപ്പിടിയിൽ ഒതുക്കാൻ നേരമവൻ ആരോടന്നില്ലാതെ പറഞ്ഞു
" അജി നിനക്കറിയാമോ എവിടെയെല്ലാം
തേടിയലഞ്ഞിട്ടാ ഇത്രയും അപ്പൂപ്പൻ താടികൾ കിട്ടിയന്ന് ...? ചന്തുവും
ഇതിന് വേണ്ടി എന്നോടൊപ്പം എന്തോരം അലഞ്ഞന്ന് നിനക്കറിയാമോ ...? ഒരു
പുതപ്പ് തുന്നാൻ ഇത് മതിയാകില്ല അല്ലേ ....? ഇനി
എവിടെ നിന്നാ ഇത്രയും പോലും അപ്പൂപ്പൻ താടികൾ കിട്ടുക ...? ആരെയാ
ഞാൻ ഒപ്പം കൂട്ടുക ..... ഞാൻ വിളിച്ചാൽ ചന്തു ഇനി വരുമോ ...? അവനിപ്പോൾ
വളർന്ന് വലിയ ചെക്കനായില്ലേ ...! "
ഒരൊഴിഞ്ഞ ഗ്ലാസ് ഭരണി സിദ്ധാർത്ഥ് പെട്ടിക്കുള്ളിൽ
നിന്നെടുത്ത് നിലത്ത് വച്ചു .
" എന്തുമാത്രം മിന്നാമിനിങ്ങുകളെ പിടിച്ച് ഞാൻ
ഇതിലിട്ടതാ ... എല്ലാം ചത്തുപോയി ."
വീണ്ടും ഭരണിയെടുത്ത് പെട്ടിക്കുള്ളിൽ വെച്ചിട്ട് അതിൽ
നിന്നും
പട്ട് തുണിക്കുള്ളിൽ പൊതിഞ്ഞ് സൂക്ഷിച്ച ഏറ്റവും വലിയ സ്വപ്നം അവൻ പുറത്തെടുത്തു , രണ്ട് കുന്നിക്കുരു മാല ...!!!
പട്ട് തുണിക്കുള്ളിൽ പൊതിഞ്ഞ് സൂക്ഷിച്ച ഏറ്റവും വലിയ സ്വപ്നം അവൻ പുറത്തെടുത്തു , രണ്ട് കുന്നിക്കുരു മാല ...!!!
" അജി നിനക്കറിയാമോ ഈ മാല കോർത്തെടുത്തപ്പോൾ
എത്ര പ്രാവിശ്യം എന്റെ വിരലുകളിൽ സൂചി കൊണ്ടന്ന് ...? നിനക്ക്
വേണ്ടി പൂർത്തിയാക്കാൻ ഇത് മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ ... പക്ഷേ ഈ ജന്മം ഇനി
എനിക്കിത് നിന്റെ കഴുത്തിൽ അണിയിച്ചു തരാൻ കഴിയില്ലല്ലോ അജി ..."
അതു പറഞ്ഞവൻ ആമാല രണ്ടും നെഞ്ചോട് ച്ചേർത്ത് പൊട്ടിക്കരഞ്ഞു
....
തന്റെ വിലപ്പെട്ട സമ്പാദ്യങ്ങൾ ഒക്കയും
പെട്ടിക്കുള്ളിലാക്കി അടച്ച് ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത വലിയ നിധിയെപ്പറ്റി
ഓർത്തുകൊണ്ട് അവൻ വീണ്ടുമാമുറിയിൽ പിന്നീടുള്ള ദിനങ്ങൾ കഴിച്ചുകൂട്ടി ....
...................................
ഓരോ ദിവിസം കഴിയുംതോറും അനാമികക്ക് തന്റെ പ്രസരിപ്പ്
നഷ്ടമാകുന്നതായി തോന്നി . ഷോപ്പിലെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചിലത്താൻ
കഴിയുന്നില്ല . തയ്യാറാക്കുന്ന ഡിസൈനുകൾ ഒന്നും തന്നെ കസ്റ്റമേഴ്സിന്
ഇഷ്ടമാകുന്നില്ല ...! മനസ്സിലെ ഭാരങ്ങളൊക്കെ ജോലിയിലും പ്രകടമായി തുടങ്ങി .
ഇടയ്ക്ക് ഒരു ദിനം അജി ഷോപ്പിൽ വന്നപ്പോൾ സ്റ്റാഫുകളിൽ ഒരാൾ അവളുടെ മാറ്റത്തെപ്പറ്റി അവനോട് സൂചിപ്പിച്ചു . വിശ്വനാഥന്റെ മരണവാർത്ത അറിഞ്ഞതിന് ശേഷം അവർ തമ്മിൽ വലിയ കൂടികാഴ്ചകൾ ഉണ്ടായിട്ടില്ല . എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടവൾ സ്വയം ഒഴിഞ്ഞ് കൂടി കഴിയാൻ ശ്രമിച്ചുകൊണ്ടിരുന്നു ...! വില്ലയിലേക്ക് അവളെ കാണാത്തതിനെപ്പറ്റി മുത്തുവിനോട് തിരക്കുമ്പോഴൊക്കെ ജോലി തിരക്കിലാ അല്ലെങ്കിൽ തലവേദനയാ എന്ന സ്ഥിരം മറുപടി മാത്രം കേൾക്കാൻ കഴിഞ്ഞുള്ളൂ . ഒരു ദിനം അപ്പുവും അജിയും കൂടി ക്ഷേമ മന്വേഷിക്കാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ ഇല്ലാത്ത തലവേദന അഭിനയിച്ചവൾ കിടന്നു ... മറ്റൊരു ദിവസം സ്വയം സൃഷ്ടിച്ചെടുത്ത ജോലിത്തിരക്കുകളിൽ വ്യാപൃതയായി ... ' അവളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ല്ലന്നു ' പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയിൽ മാത്രം മറുപടി ഒതുക്കി .
' എന്തിനാ ഇങ്ങനെ രാവും പകലും വിശ്രമമില്ലാതെ കഷ്ടപ്പെടുന്നത് ' എന്ന് അപ്പു ചോദിച്ചപ്പോൾ ' മുത്തു വളർന്നു വരികയാണന്നും അവനുവേണ്ടിയാണ് ഈ കരുതൽ ' എന്ന് അവൾ പറഞ്ഞു .

" നാളെ ഞാൻ ഇല്ലാതെ പോയാൽ എന്റെ കുട്ടി ആരുടെ
മുന്നിലും കൈ നീട്ടാൻ ഇടവരരുത് ."
" എന്തിനാ അനു നീയിപ്പോ അങ്ങനൊക്കെ
ചിന്തിക്കുന്നത് ...? "
" അപ്പു മനുഷ്യരുടെ കാര്യമല്ലേ ആർക്ക് എന്താ
എപ്പോഴാ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ ഒരു രാത്രി ഇരുട്ടി
വെളുക്കുമ്പോൾ ചിലപ്പോൾ വാസുദേവൻ സാറിനെപ്പോലെ ഞാനുമങ്ങ് പോയാൽ പിന്നെ അവന്
ആരുണ്ട് ..? "
" അത് ഓർത്ത് നീ പേടിക്കണ്ട . ഞങ്ങൾ ഉള്ളപ്പോൾ
മുത്തു ഒരിക്കലും തനിച്ചാകില്ല അല്ലേ അജി ."
" അങ്ങനെ നിന്നെ പെട്ടനൊന്നും ഞങ്ങൾ
പറഞ്ഞയക്കില്ല അല്ലേ അപ്പു . നിനക്ക് യോജിച്ചൊരു ചെക്കനെ കണ്ടത്തി നിന്റെ കല്യാണം
നടത്തണം . നീ സുഖമായിട്ട് ജീവിക്കുന്നത് ഞങ്ങൾക്ക് കാണണ്ടേ ...?
"
" കല്യാണം ഒന്നു പോ അജി ..."
" നോക്കപ്പു അതു പറഞ്ഞപ്പോൾ പെണ്ണിന്റെയൊരു
നാണം ....! "
അതു പറഞ്ഞ് അജിയും അപ്പുവും അവളെ കളിയാക്കി ചിരിച്ചു .
...................................
...................................
വൈകിട്ട് അപ്പു വന്ന് വസ്ത്രം മാറി ഹാളിൽ വരുമ്പോൾ
മീനാക്ഷിയമ്മ സോഫയിൽ ഇരിപ്പുണ്ടായിരന്നു . അവർ ചിന്താഭാരത്തിലാണെന്ന് അപ്പുവിന്
തോന്നി . അവൻ വന്ന് അമ്മയുടെ അരികെ ഇരുന്നു .
" പ്രശ്നങ്ങളെല്ലാം തീർന്നില്ലേ അമ്മേ , പിന്നെയും
മുഖം വാടിയിരിക്കുന്നതെന്താ ? "
അജി ചായയും പലഹാരങ്ങളും കൊണ്ടു വെച്ച് അവരുടെ കൂടെ ഇരുന്നു
.
" വൈദ്യമഠത്തിലെ ചികിത്സ കഴിഞ്ഞല്ലോ , മരുന്ന്
ഇനി നാട്ടിലായാലും ചെയ്താൽ മതി അതുകൊണ്ട് വീട്ടിലേക്ക് തിരിച്ച് പോയാലോന്ന്
ആലോചിക്കാ "
" എന്താ അമ്മേ പെട്ടെന്ന് ?
"
" പെട്ടെന്ന് ഇടുത്ത തൊന്നുമല്ല . എത്ര കാലമായി
പറയുന്നു നിങ്ങളോട് അവിടെ എന്റെ കൂടെ വന്ന് നിൽക്കാൻ . പഴയതാ എങ്കിലും ആ വീട്
നശിപ്പിച്ച് കളയണോ ? ആളുമില്ല വെട്ടവുമില്ലാണ്ട് അനാഥ പറമ്പ് പോലെ കെടുക്കുന്നത്
ഓർക്കുമ്പോൾ "
" ഇനി അമ്മേനെ എങ്ങനാ തനിച്ച് വിടാൻ പറ്റുക ?
"
" തനിച്ച് വേണ്ടാ , നിങ്ങൾക്കും
വരാലോ ? "
" അതിപ്പോ ജോലിയെല്ലാം വിട്ട് ?
"
" അജിക്ക് അവിടെ ഒരു ഹോസ്പിറ്റലിൽ കയറാൻ
കഴിയില്ലേ , നിനക്കും മാറ്റം കിട്ടില്ലേ അപ്പൂ . നിങ്ങൾ തെരഞ്ഞെടുത്ത
ജീവിതം നമ്മളെ അറിയുന്നവർക്കെല്ലാം അറിയാം , ഇനിയും
കളിയാക്കുന്നവരും കുറ്റം പറയുന്നവരും അത് ചെയ്തോട്ടെ , നമ്മുടെ
നാട്ടിൽ ജീവിക്കുന്ന സുഖം വേറെ എവിടാ കിട്ടാ മോനേ ? നിങ്ങൾ
രണ്ടാളും ജോലിക്ക് പോയാൽ ഈ മതിൽക്കെട്ടിനുളളിൽ വീർപ്പുമുട്ടി ഇരിക്കാ ഞാൻ , ചുറ്റും
മുഖത്തോട് മുഖം നോക്കിയാൽ ചിരിക്കാത്ത അയൽക്കാരും . ഒന്ന് മനസ്സ് തുറന്ന്
സംസാരിക്കാൻ ഇവിടെ ആരാ ഉള്ളത് "
" അപ്പോ ഞങ്ങളോ ...?
"
" നിങ്ങൾ ജോലിക്കു പോകുന്ന സമയത്തെ കാര്യമാണ്
ഞാൻ പറഞ്ഞതെ . അവിടെയാകുമ്പോൾ ആവലിയ വീടും കാവും കുളവും തൊടിയും ഞാനൊറ്റക്കാണന്ന്
ഒരിക്കലും തോന്നിയിട്ടില്ല . ഇവിടെ ഓരോ നിമിഷവും ഞാൻ വീർപ്പുമുട്ടി കഴിയുകയ
."
" അമ്മ പറയുന്നതെല്ലാം ശരിയാണ് , എന്നാലും
? "
" നിങ്ങൾ തോന്നുന്നത് തീരുമാനിച്ചോ , ഞാൻ
പോകും . എനിക്ക് പോയേ പറ്റു . നിന്റെ അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണ് അവിടയാ
വെറുതെ അത് ചിതല് തീറ്റിക്കാൻ എനിക്കാകില്ല . "
" അമ്മേ "
" രണ്ടാൺ മക്കളുണ്ടായിട്ടും ഒരിറ്റ് വെളളം തരാൻ
ആരുമില്ലാതെ മരിക്കാനാകും എന്റെ വിധി , എന്തായാലും
എനിക്ക് പോയേ പറ്റു "
മക്കളുടെ ഇടയിൽ നിന്നും എഴുന്നേറ്റ് അമ്മ മുറിയിലേക്ക് പോയി
.
തന്റെ വാക്കുകൾ മക്കൾക്ക് തട്ടിക്കളയാൻ കഴിയില്ലെന്ന് അവർ മനസ്സിലോർത്തു .
അനാമിക...... അവളിൽ നിന്നും തന്റെ മക്കളെ കഴിയുന്നത്ര ദൂരേക്ക് അകറ്റണം .
അവൾക്ക് സിദ്ധാർത്ഥിൽ അനുകമ്പ കൂടുന്നത് താൻ നേരിൽ കണ്ടതാണ് .
ഒരു പക്ഷേ അവൾ സത്യം മക്കളോട് പറഞ്ഞാൽ ....?
പറയില്ല എന്ന് അവൾ നൂറ് വട്ടം സത്യം ചെയ്തതാണ് എന്നാൽ അവളുടെ ഇപ്പോഴത്തെ മാറ്റം തന്നെ കൂടുതൽ ഭയചകിത ആക്കുന്നത് മീനാക്ഷിയമ്മ അറിഞ്ഞു .

.............................
അമ്മ പറഞ്ഞ വിഷയത്തേക്കുറിച്ച് അജിയും അപ്പുവും കാര്യമായി
ചിന്തിച്ചു .
" നമുക്കും പോകാം അജി , ഇവിടെ
നിന്ന് ഒരു മാറ്റം , അത് നമുക്ക് ആവശ്യമാണ് "
" അപ്പൂന് വേഗം കൂടെ വരാൻ പറ്റോ ?
" ഞാൻ ചിലരോട് സംസാരിച്ചിട്ടുണ്ട് താനും കൂടി
പോകാൻ സമ്മതിച്ചാൽ കാര്യങ്ങൾ വേഗത്തിലാക്കാം "
" എനിക്ക് സമ്മതക്കുറവൊന്നുമില്ല , അപ്പു
എവിടേക്ക് വിളിച്ചാലും ഞാൻ വരും "
.................................
അപ്പു ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്തു . നോട്ടീസ്
പീരീഡായി ഒരു മാസം കൂടി അവന് അവിടെ ജോലി ചെയ്യേണ്ടി വന്നു . അപ്പു ബാങ്ക്
എംപ്ലോയീസ് യൂണിയൻ മുഖേന നാട്ടിലേക്ക് ഒരു ട്രാൻസ്ഫർ ശരിയാക്കി കിട്ടുന്നതുവരെ അമ്മയെ
തങ്ങളുടെ ഒപ്പം പിടിച്ചു നിറുത്തി .
കാര്യങ്ങൾ താൻ വിചാരിച്ചതിലും നേരത്തെ നടന്നതിൽ മീനാക്ഷിയമ്മ സന്തോഷിച്ചു . മൂന്ന് മാസത്തിനുളളിൽ തന്നെ അപ്പൂന് തിരുവല്ലക്ക് മാറ്റം കിട്ടി . വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരമുളളതിനാൽ മീനാക്ഷിയമ്മക്ക് സമാധാനമായി .

വീട് ഒഴിഞ്ഞ് താക്കോൽ വീട്ടുടമസ്ഥന് കൈമാറി . വീട്ടു
സാധനങ്ങൾ വണ്ടിയിൽ കയറ്റി . യാത്ര പറയാനായി മൂവരും അനാമികയുടെ അരികിൽ ചെന്നു .
അപ്പു കെട്ടിപ്പിച്ച് യാത്ര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ...
തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ , രക്ഷകൻ ... അപ്പു കൂടെ ഉളളപ്പോൾ ഒരു ധൈര്യമായിരുന്നു . അജി യാത്ര പറഞ്ഞപ്പോൾ അവൾ സിദ്ധാർത്ഥിനെ ഓർത്തു .
അപ്പു കെട്ടിപ്പിച്ച് യാത്ര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ...
തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ , രക്ഷകൻ ... അപ്പു കൂടെ ഉളളപ്പോൾ ഒരു ധൈര്യമായിരുന്നു . അജി യാത്ര പറഞ്ഞപ്പോൾ അവൾ സിദ്ധാർത്ഥിനെ ഓർത്തു .
നിങ്ങളിൽ ആരാണ് ഭാഗ്യദോഷി - അജിയെ നഷ്ടപ്പെട്ട സിദ്ധാർത്ഥോ
..? സിദ്ധാർത്ഥിനെ നഷ്ടപ്പെട്ട അജിയോ .... ?
അപ്പുവും അജിയും റീത്താമ്മയോട് യാത്ര പറയാൻ പോയപ്പോൾ
മിനാക്ഷിയമ്മ അനാമികയുടെ അരികിൽ ചെന്നു . അവർ അവളുടെ കൈ കവർന്നു .
" എനിക്ക് നിന്നെ പേടിയാണ് അനു . നിന്റെ ഈ
മാറ്റം നാളെ ചിലപ്പോൾ ...? "
" ഇന്ന് ഞാനും ഒരു പെണ്ണല്ലേ എനിക്ക് അമ്മയേ
മനസ്സിലാകും "
" എന്റെ മക്കളുടെ ജീവിതം തകർന്നാൽ പിന്നെ ഞാൻ
ജീവിച്ചിരിക്കില്ല . "
" അമ്മ പേടിക്കണ്ട , ഞാൻ.........
ഞാൻ നിങ്ങൾക്കിടയിലേക്ക് വരാതിരിക്കാം ... "
അവർ പോയി കാറിൽ കയറിയിരുന്നു . തിരികെ വന്ന അപ്പു അനുനോടായി
പറഞ്ഞു .
" ഞങ്ങൾ വിളിക്കും , നീയും
വിളിക്കണം . വീട്ടിലേക്ക് വരണം , കാണാമറയത്താ
കുമ്പോൾ നമ്മുടെ സൗഹൃദം അവസാനിക്കരുത് "
അവൾ മങ്ങിയ ചിരി ചിരിച്ചു .
അജിയും അപ്പുവും കാറിൽ കയറി . അവർ അവളെ നോക്കി കൈ വീശി .
അവൾ തിരിച്ചും .
" നമ്മൾ ഒറ്റക്കായ പോലെ തോന്നുന്നു ചേച്ചി ...
" അത് പറയുമ്പോൾ മുത്തുനെന്റെ ശബ്ദം ഇടറിയിരുന്നു . അവൾ അവനെ മാറോട് ചേർത്തു
.... ഈ ഒറ്റപ്പെടൽ തനിക്ക് പുതുമയുള്ളതല്ലല്ലോ ...!
'' നിനക്ക് ഞാനില്ലേ .... എനിക്ക് നീയും ..... ''
അതു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി .
വൈകീട്ട് വിളക്ക് വെച്ച ശേഷം പടിയിൽ ഇരുന്ന് അനാമിക അപ്പു
താമസിച്ചിരുന്ന വീട്ടിലേക്ക് നോക്കി . അവിടെ ഇരുട്ട് മൂടി കിടന്നു .... അവൾക്ക്
വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു ... കാറ്റ് വീശിയപ്പോൾ വിളക്കിലെ നാളത്തിന്റെ ശോഭ
കുറഞ്ഞു അവൾ തിരി അൽപം കയറ്റി വെച്ചു . അത് കൂടുതൽ പ്രകാശത്തോടെ കത്താൻ തുടങ്ങി .
അപ്പൂ......അജീ.... , നിങ്ങളുടെ ഇനിയുളള ജീവിതകാലം ഇതു പോലെ പ്രകാശം പരത്തട്ടെ...........
അവൾ മനസ്സിൽ ആശംസിച്ചു .
അപ്പൂ......അജീ.... , നിങ്ങളുടെ ഇനിയുളള ജീവിതകാലം ഇതു പോലെ പ്രകാശം പരത്തട്ടെ...........
അവൾ മനസ്സിൽ ആശംസിച്ചു .
എനിക്കിനി ജീവിക്കാൻ മുത്തുവുണ്ട് . ആ ഒരു നിമിഷം മറ്റൊരു
ചോദ്യവും അവളുടെ മനസ്സിലേക്ക് വന്നു .
പ്രതീക്ഷകൾ നഷ്ടപ്പെട്ട സിദ്ധാർത്ഥ് ഇപ്പോൾ
എവിടെയായിരിക്കും............?
ഭാഗം - 49
കേരള വർമ കോളേജിലെ മലയാളം ഡിപ്പാർട്ട്മെൻറിനു മുന്നിലുള്ള
വരാന്തയിൽ നിൽക്കുമ്പോൾ സിദ്ധാർത്ഥിനെ ഒരിക്കൽ കൂടി വീണ്ടും തനിക്ക് കാണാൻ കഴിയും
എന്ന പ്രതീക്ഷയായിരുന്നു അനാമികയ്ക്ക് .
അപ്പുവും അജിയും കോഴിക്കോട് വിട്ടിട്ട് ഇന്നേക്ക്
ആറുമാസമായിരിക്കുന്നു . ഇടയ്ക്ക് അപ്പു വിളിക്കാറുണ്ട് . ഒന്നോരണ്ടോ വാക്കുകളിൽ
സംസാരം അവസാനിപ്പിക്കാൻ താൻ ശ്രമിക്കും അല്ലങ്കിൽ മുത്തുവിന് ഫോൺ കൈമാറും .
ഇപ്പോഴും തന്റെ കാര്യത്തിലൊരു ശ്രദ്ധ അവന്റെ വാക്കുകളിൽ പ്രതിധ്വനിക്കാറുണ്ട് .
അജി കുറച്ച് മാറിയിട്ടുണ്ട് . പഴയ കുട്ടിത്തമൊക്കെ മാറിയന്ന് പലപ്പോഴും തോന്നും .
ആലപ്പുഴ ടി . ഡി . മെഡിക്കൽ കോളേജിൽ അവന് ജോലി കിട്ടിയെന്ന് പറയാനാണ് അവസാനമായി
വിളിച്ചത് . ഒരു ഉപചാരത്തിന് വേണ്ടി മാത്രം മീനാക്ഷിയമ്മ തന്നോട് സംസാരിക്കാറുണ്ട്
. തന്റെ മേലുള്ള ഭയം അവരുടെ വാക്കുകളിൽ ഇപ്പോഴും നിഴലിക്കാറുണ്ട് . ' കണ്ണകന്നാ
മനസ്സകലുമെന്ന് പറയുന്നത് വെറുതേയാണ് അല്ലേ അനു ' . അന്നുവിളിച്ചപ്പോൾ
അമ്മ ചോദിച്ചതങ്ങനെയായിരുന്നു . അപ്പുവിനും അജിക്കും അതിന്റെ അർത്ഥം മനസ്സിലാകില്ല
. തനിക്കു മാത്രം മനസ്സിലാകുന്ന ഒന്ന് ...
ഇടയ്ക്ക് ഫോൺ നമ്പർ അങ്ങുമാറ്റിയാലോ എന്നാലോചിച്ചതാ പക്ഷേ , എല്ലായിടത്തും
കൊടുത്തിരിക്കുന്നത് ഈ നമ്പറാണ് . പെട്ടന്നൊരു മാറ്റം കുറേ ബുദ്ധിമുട്ടുകൾ
ഉണ്ടാക്കും . ഇനി പുതിയ നമ്പർ എടുത്താലും മുത്തുവത് അപ്പുവിന് കൊടുക്കാതിരിക്കില്ല
...
ഇന്നലെ പതിവ് ചെക്കപ്പിന് നീലാംബരിയിൽ പോകേണ്ടി വന്നു
തിരിച്ച് മടങ്ങുമ്പോഴാണ് അറ്റാക്കായി ഒരാളെ കൊണ്ടുവന്നത് പത്തറുപത് വയസ്സിനടുത്ത്
പ്രായം വരും കൂടെയൊരു ചെറുപ്പക്കാരൻ മാത്രം ... വേദന സഹിക്കാൻ കഴിയാതെയുള്ള
അയാളുടെ വെപ്രാളത്തിനു മുന്നിൽ പകച്ച് നിൽക്കുന്ന അവനെ കണ്ടപ്പോൾ ഓർമ്മയിലേക്ക്
ആദ്യമെത്തിയ മുഖം സിദ്ധാർത്ഥിന്റെയായിരുന്നു .
ആൾകൂട്ടത്തിൽ തനിച്ചായിപ്പോയൊരവസ്ഥ ... തനിക്ക് മനസ്സിലാകും മറ്റാരെക്കാളും ആ മനുഷ്യന്റെ നിസ്സഹായവസ്ഥ എന്താണന്ന് . അത്തരം പ്രതിസന്ധികളെ തരണം ചെയ്താണല്ലോ ഇന്നീ കാണുന്ന അനാമികയായി ഇവിടെ നിലനിൽക്കുന്നത് . മടക്കയാത്രയിൽ മുഴുവനും അയാളുടെ മുഖമായിരുന്നു . മീനാക്ഷിയമ്മയുടെ മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന രൂപം ... ആരൂപം എത്ര രാത്രികളിൽ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട് ... ഇന്നലെ ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളിപ്പിച്ചപ്പോൾ തോന്നിയതാണ് സിദ്ധാർത്ഥിനെ ഒന്ന് കാണണമെന്ന് ... അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടയാൾ ജീവനോടെയുണ്ടന്നറിഞ്ഞാൽ മനസ്സിന്റെ പാതി ആന്തൽ മാറിയേനെ ... ഞാൻ ജീവിക്കുന്നില്ലേ ... അതുപോലെ അയാൾക്കുമങ്ങ് ജീവിച്ചൂടെ ... വെറുതെ ദാനം കിട്ടിയ ഈജീവിതം സ്വയം എരിച്ചടക്കാതെ ...
എനിക്ക് മുത്തു വെന്നൊരു പ്രതീക്ഷയുണ്ട് പക്ഷേ സിദ്ധാർത്ഥിനോ ...? എവിടെയാണ് സിദ്ധാർത്ഥിനെ തിരഞ്ഞ് പോകുക ...? വിശ്വനാഥൻ സാറിന്റെ വീട് അജിയുടെ കുടുംബ വീടിനടുത്താണന്ന് അജി പറഞ്ഞിട്ടുണ്ട് പക്ഷേ കൃത്യമായ മേൽവിലാസമറിയില്ല . എവിടെ അന്വേഷിച്ചാൽ വിലാസം കിട്ടുമെന്ന ചിന്തയാണ് കേരള വർമയിലേക്ക് എത്തിച്ചത് . അദ്ദേഹമവിടെയാണ് പഠിപ്പിച്ചിരുന്നത് എന്ന് അജി പറഞ്ഞത് ഓർമയിലേക്ക് വന്നത് മഹാഭാഗ്യം ... അതിരാവിലെ വീട്ടുജോലികൾ ഒതുക്കി മുത്തുവിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ കേരള വർമ കോളേജും സിദ്ധാർത്ഥും മാത്രം . വരാൻ വൈകുമെന്ന് മാത്രമേ മുത്തുവിനോട് പറഞ്ഞുളളൂ . അതിരാവിലെ ഉറക്കത്തിൽ നിന്നവനെ വിളിച്ചുണർത്തി യാത്ര പറഞ്ഞപ്പോൾ ഇത്ര നേരത്തെ ഇത് എവിടെ പോകുന്നു എന്നായിരുന്നവന്റെ ചോദ്യം ...? ചോദ്യങ്ങളും മറുച്ചോദ്യങ്ങളുമായി ഒരു നിര തന്നെ പിന്നാലെയുണ്ടായിരുന്നു . ഒന്നിനും മറുപടി കൊടുത്തില്ല . എന്താണ് പറയുക ...? ആരെ അന്വേഷിച്ചാണീ യാത്ര ...? ആരാണ് സിദ്ധാർത്ഥന്ന് ചോദിച്ചാൽ , ആരാണയാൾ എന്റെ ...? അയാളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് പോകാൻ മാത്രം എന്ത് ബന്ധമാണ് ഞങ്ങൾ തമ്മിൽ ...

കുറേ നേരം നിന്ന് കാലുകഴച്ചപ്പോൾ വരാന്തയിലെ തൂണും ചാരി
അനാമിക ചുറ്റും കണ്ണോടിച്ചു . ഡിപ്പാർട്ട്മെന്റിലെ ചുവരിലെ നോട്ടീസ് ബോർഡിൽ
പതിപ്പിച്ചിരിക്കുന്ന വിശ്വനാഥൻ സാറിന് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടുള്ള ചിത്രം
അവളുടെ കണ്ണിൽ ഉടക്കി . നോട്ടീസ് ബോർഡിന് മുന്നിലെത്തി കുറേ നേരം
അവളാച്ചിത്രത്തിലേക്ക് കണ്ണുംനട്ട് നിന്നു . സാറിന്റെ ചിരിച്ച മുഖം ... മുൻപ്
എങ്ങോ എടുത്ത ച്ചിത്രമാകാം . നേരിട്ട് ഒരിക്കലും ആപ്പുഞ്ചിരി കാണാൻ കഴിഞ്ഞിട്ടില്ല
. മുഖത്തെ അവസാന ശോഭയും ഇല്ലാതാക്കിയിട്ടാണല്ലോ ഞാനന്നാമുറി വിട്ട് പോന്നത് ...
ചില്ല് പെട്ടിക്കുള്ളിൽ ആയതുകൊണ്ടാവാം ചിത്രത്തിന്റെ നിറമിപ്പോഴും
മങ്ങിയിട്ടുണ്ടായിരുന്നില്ല . ഗ്ലാസിനുമുകളിലൂടെ അവൾ വിരലോടിച്ചു .
" നിന്ന് മുഷിഞ്ഞാ ...?
"
പിന്നിൽ നിന്നുള്ള ചോദ്യം കേട്ടപ്പോൾ അവൾ തിരിഞ്ഞ് നോക്കി .
ദീപ ടീച്ചർ ...
" ഹേയ് ഇല്ല . ഞാൻ കേരള വർമയുടെ ഗന്ധ
മാസ്വദിക്കുകയായിരുന്നു ."
" എന്നിട്ടാസ്വദിച്ചോ ...?
"
" മലയാളത്തിന്റെ ഗന്ധം അറിഞ്ഞ് വരുന്നതേയുള്ളൂ
... ഇനിയും ഡിപ്പാർട്ട്മെൻറുകൾ വേറെയില്ലേ ഇവിടെ ..."
" എങ്കിൽ താനൊരു കാര്യം ചെയ്യ് , ഡിഗ്രിക്ക്
ഒരഡ്മിഷൻ എടുക്കിവിടെ . അപ്പോൾ ആവോളം ഗന്ധ മാസ്വദിക്കാമല്ലോ ..."
" ഷോപ്പ് വിട്ട് ഞാനെങ്ങനാ ടീച്ചറേ ഇവിടെ വന്ന്
പഠിക്കുക ."
" ഇവിടെ കൂടി ഒന്ന് ഓപ്പൺ ചെയ്യടോ . അപ്പോ
പിന്നെ കുഴപ്പമില്ല ."
മറുപടിയായി ഒരു പുഞ്ചിരി മാത്രം അവൾ ടീച്ചർക്ക് സമ്മാനിച്ചു
.
" സാറ് റിട്ടേർഡ് ആയിട്ട് കുറേ വർഷം ആയില്ലേ .
അതാ അഡ്രസ്സ് തെരഞ്ഞെടുക്കാൻ കുറച്ച് വൈകിയത് ."
തന്റെ കൈവശമിരുന്ന പേപ്പർ അനാമികക്ക് നൽകി കൊണ്ട് ടീച്ചർ
പറഞ്ഞു .
" ദീപ ടീച്ചറെ കണ്ടത് ദൈവ ഭാഗ്യം . ഇല്ലങ്കിൽ
സാറിന്റെ അഡ്രസ് എനിക്ക് ഇത്ര പെട്ടനൊന്നും കിട്ടില്ലായിരുന്നു . "
" ഹേയ് ... ഫീച്ചർ വായിച്ചപ്പോൾ തൊട്ട്
തന്നെയൊന്ന് കാണണമെന്ന് ഞാനും കരുതിയതാ പക്ഷേ ഇങ്ങനെയൊരു കൂടികാഴ്ച ഉണ്ടാകുമെന്ന്
ഞാനൊരിക്കലും കരുതിയില്ല ."
" ഇവിടുന്ന് നല്ല ദൂരമുണ്ടോ സാറിന്റെ
വീട്ടിലേക്ക് ...? "
കയ്യിലിരുന്ന പേപ്പറിലൂടെ കണ്ണോടിച്ചുകൊണ്ട് അനാമിക
ചോദിച്ചു .
" ശരിക്കും പറഞ്ഞാൽ സാറിന്റെ ചടങ്ങുകൾക്ക്
പങ്കെടുക്കാനാണ് ആദ്യമായി ഞാനാ വീട്ടിൽ പോയത് . അന്ന് ഡിപ്പാർട്ട്മെന്റിൽ
നിന്നല്ലാവരും ഒരുമിച്ച് പോയതുകൊണ്ട് വഴിയത്ര ഞാൻ ശ്രദ്ധിച്ചില്ല . എങ്കിലും ഒരു
മണിക്കൂറിനകത്തെ ദൂരമുണ്ടന്ന് തോന്നുന്നു . "
ടീച്ചർ അവരുടെ ഓർമ്മയിൽ നിന്നവൾക്ക് വഴി പറഞ്ഞു കൊടുത്തു .
ചെറിയൊരു കുശലന്വേഷണത്തിന് ശേഷം ടീച്ചറോട് യാത്ര പറഞ്ഞവൾ ഇറങ്ങി .
ചെറിയൊരു കുശലന്വേഷണത്തിന് ശേഷം ടീച്ചറോട് യാത്ര പറഞ്ഞവൾ ഇറങ്ങി .
ജംഗ്ഷനിൽ ബസ്സിറങ്ങി അവിടുന്ന് ഒരോട്ടോ പിടിച്ച് വീശ്വനാഥൻ
സാറിന്റെ വീട്ടുപടിക്കൽ ഇറങ്ങി . ഓട്ടോ ചാർജ് കൊടുത്തിറങ്ങുമ്പോൾ ഡ്രൈവറുടെ മുന
വെച്ചുള്ള സംസാരം കേട്ടില്ലന്നവൾ ധരിച്ചു . ഇങ്ങനെ എത്രയെത്ര വാക്കുകൾ
കേട്ടിരിക്കുന്നു ...
പൂട്ടിയിട്ട ഗേറ്റ് കണ്ടപ്പോൾ അവളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു . അഴികൾക്കിടയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ കാലുകൾ തളരുന്നത് പോലെ തോന്നി ... മുറ്റമടിക്കാതെ കരിയിലകൾ കൂടി കിടക്കുന്നു ... പാഴ്ച്ചെടികൾ അവിടെയാകെ തഴച്ച് വളർന്ന് നിൽപ്പുണ്ട് ... ഇവിടെ ആൾ താമസം ഇല്ലല്ലോ ... അപ്പോൾ സിദ്ധാർത്ഥ് ....
എതിരേകണ്ട വീട്ടിന്റെ ഗേറ്റ് തുറന്നവൾ അകത്ത് കയറി . അവളെ കണ്ടപ്പോഴെ കൂട്ടിൽ കിടന്ന നായ കുരച്ച് ബഹളം ഉണ്ടാക്കി തുടങ്ങി . അപരിചിതരാരോ വന്നിട്ടുണ്ടന്ന് മനസ്സിലാക്കിയ വീട്ടുടമസ്ഥ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി ...

" ആരാ ...? എന്താ
ഇവിടെ ...? "
" വിശ്വനാഥൻ സാറ് ."
" സാറിന്റെ വീടിതല്ല . ആകാണുന്നതാണ് . "
അവർ അഴികൾക്ക് പുറത്തേക്ക് വിരൽച്ചൂണ്ടി .
" അറിയാം . അവിടെ ആരുമില്ലേ ..."
" സാറ് മരിച്ചിട്ട് ഇപ്പോ ഒരുവർഷമടുക്കാറായല്ലോ
. നിങ്ങൾ എവിടുന്ന് വരുവാ ...? "
" ഞാൻ കാലിക്കറ്റ് നിന്നാ വരുന്നേ .
സിദ്ധാർത്ഥ് ഇപ്പോ അവിടെ യല്ലേതാമസം ...? "
" സാറ് മരിച്ചിട്ട് ഒന്നു രണ്ട് മാസം അവിടെ
ഉണ്ടായിരുന്നു . ഇപ്പോ കാണാറേയില്ല . നിങ്ങക്ക് എങ്ങനെ അറിയാം ...?
"
" ഹോസ്പിറ്റലിൽ വച്ചുള്ള പരിചയമാ ."
" നിങ്ങടെ ആരങ്കിലും ഭ്രാന്താശുപത്രി
കിടന്നാരുന്നോ ...? "
" അല്ല . കോഴിക്കോട് സാറ് ട്രീറ്റ്മന്റിന്
വന്നപ്പോഴുള്ള പരിചയമാ .
സിദ്ധാർത്ഥിന്റെ കോണ്ടാക്ട് നമ്പർ എന്തങ്കിലും ഉണ്ടോ ..? "
സിദ്ധാർത്ഥിന്റെ കോണ്ടാക്ട് നമ്പർ എന്തങ്കിലും ഉണ്ടോ ..? "
" ഇവിടെ ആരുടെ കയ്യിലും ഇല്ല . നല്ല സമയത്ത്
ആച്ചെറുക്കൻ എന്നോട് മിണ്ടിയിട്ടില്ല പിന്നാ ഇപ്പോ ."
" സിദ്ധാർത്ഥിന് പരിജയമുള്ള ആരെയങ്കിലും
അറിയാമോ ...? "
" സിദ്ധാർത്ഥിന്റെ പരിജയക്കാരന്ന് പറയുമ്പോ
.... അവിടെ ജോലിക്ക് നിന്ന ഷീബയോട് ചോദിച്ചാൽ ചിലപ്പോൾ വല്ലതും അറിയാൻ കഴിയും
."
" അവരുടെ വീട് ഇവിടെ അടുത്തങ്ങാനമാണോ ...?
"
" ഇവിടുന്ന് കുറച്ച് മുന്നോട്ട് പോയാൽ
വലത്തോട്ട് ഒരിടവഴിയുണ്ട് അതിലേ പോകുമ്പോൾ നാലാമത്തെ വീടാ . പക്ഷേ ഇപ്പോ ഒരു
മാസത്തിലേറെയായി ഷീബയേയും അങ്ങോട്ട് കണ്ടിട്ട് . അവിടെ തിരക്കിയാ മതി ."
" വലിയ ഉപകാരം ."
" ഓ ... പോകുമ്പോ ആഗേറ്റടക്കാൻ മറക്കല്ലേ
..."
ഗേറ്റടച്ച് റോഡിലിറങ്ങിയ അനു അവർ പറഞ്ഞ വീട് ലക്ഷ്യമാക്കി
നടന്നു . വീട്ട് മുറ്റത്ത് എത്തി വീടതുതന്നയെന്ന് ഉറപ്പിച്ചു . കോളിംഗ് ബല്ലമർത്തി
. ഹാളിൽ ടീ വി ഓൺ ചെയ്തു വെച്ചിട്ടുണ്ട് . അതിന്റെ ശബ്ദത്തിലാവാം ബല്ലടിച്ചത്
കേൾക്കാത്തത് ഒരാവർത്തികൂടി അനാമിക കോളിംഗ് ബല്ലിൽ വിരലമർത്തി . അല്പസമയത്തിന്
ശേഷം വാതിൽ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്ക് വന്നു . അനാമികയെ കണ്ടാകുട്ടിയൊന്ന്
അതിശയിച്ചു .
" ആരാ ...? "
" ഷീബയുടെ വീട് ഇതു തന്നയല്ലേ ...?
"
" അതേ നിങ്ങളാരാ ...?
"
" ഞാൻ കാലിക്കറ്റ് നിന്ന് വരികയ . എനിക്ക്
ഷീബച്ചേച്ചിയെ ഒന്നു കാണണമായിരുന്നു . ചേച്ചി ഉണ്ടോ ഇവിടെ ...?
"
" അമ്മ കിടക്കുകയാ . "
" ഒന്നു വിളിക്കാമോ ...?
"
" അമ്മയ്ക്ക് നടക്കാൻ പറ്റില്ല . കാലിൽ
പ്ലാസ്റ്ററിട്ടേക്കുവ . "
" എനിക്കൊന്ന് ചേച്ചിയെ കാണാൻ പറ്റുമോ ."
" അത് . പിന്നെ ..."
അവൾ മടിച്ച് മടിച്ച് അനാമികയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി
.
" അമ്മേ ... അമ്മേ ... ദേ ഒരാൾ അമ്മേനെ കാണാൻ
വന്നിരിക്കുന്നു ."
ഉച്ചമയക്കത്തിൽ ആയിരുന്ന ഷീബയെ കുലിക്കി വിളിച്ചു കൊണ്ടവൾ
പറഞ്ഞു .
" എന്നയോ ... ആരാ ..?
"
" ആ ... അറിയില്ല ."
മയക്കം വിട്ട് മാറാത്ത കണ്ണ് തുറന്ന് ഷീബ വാതിക്കലേക്ക്
നോക്കി . അനാമികയെ കണ്ടതും അവർ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു .
" വേണ്ട , എഴുന്നേക്കണ്ട
. വയ്യങ്കിൽ കിടന്നോ ."
ഷീബയെ തടഞ്ഞു കൊണ്ട് അനാമിക പറഞ്ഞു .
" എനിക്ക് മനസ്സിലായില്ല .
ആരാ ...? "
ആരാ ...? "
" ഞാൻ അനാമിക . കോഴിക്കോട്ട് നിന്ന് വരുകയാ .
"
" ഇവിടെ ആരെ കാണാൻ വന്നതാ ...?
"
" കോഴിക്കോട്ട് വച്ച് വിശ്വനാഥൻ സാറിനെ പരിചയം
ഉണ്ട് . അങ്ങനെ ..."
" സാറ് പോയി ... ഇപ്പോ ഒമ്പത് മാസം കഴിഞ്ഞു
."
അത് പറയുമ്പോൾ ഷീബയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
" അറിയാം . അന്ന് ചടങ്ങുകൾക്ക് വരാൻ കഴിഞ്ഞില്ല
. വീട്ടിൽ വന്നപ്പോൾ ഗേറ്റ് പൂട്ടി കിടക്കുന്നു . അടുത്ത വീട്ടിൽ ചോദിച്ചപ്പോഴാ
ചേച്ചിയുടെ കാര്യം പറഞ്ഞത് . ഒന്നു കണ്ടിട്ടു പോകാമെന്ന് കരുതി ."
" ഒരു മാസത്തിലേറയായി ഞാൻ അങ്ങോട്ട് പോയിട്ട് .
ഒന്നു വീണു , മുട്ടിന് പൊട്ടലുണ്ട് . ഈ വയ്യാത്ത കാലും വച്ച് ഒന്നും വയ്യ
. ബാത്ത് റൂമിൽ പോകണമെങ്കിലും ഒരാളുടെ സഹായം വേണം . അവിടെ മൊത്തം
കാടുപിടിച്ചിട്ടുണ്ടാകുമല്ലേ ...? "
" ഉം ..."
" ഇവളോട് ഞാൻ എന്നും പറയും ഇടയ്ക്കെങ്കിലും
പോയി ഒന്ന് അടിച്ച് വാരിയിടാൻ . ആളു മനക്കുവുമില്ലാതെ കിടന്ന് നശിക്കത്തേയുള്ളൂ .
സിദ്ധു എന്നെ ഏൽപ്പിച്ചിട്ടാ പോയെ അവൻ വന്ന് കണ്ടാ ഞാനെന്തു പറയും ."
ഷീബ മകളെ കുറ്റപ്പെടുത്തി .
" സിദ്ധാർത്ഥ് എവിടെപ്പോയതാ ...?
"
ഉദ്യോഗത്തോടെ അനാമിക ചോദിച്ചു .
ഉദ്യോഗത്തോടെ അനാമിക ചോദിച്ചു .
" അറിയില്ല . എനിക്കറിയില്ല . എന്റെ മോനിപ്പോൾ എവിടെയാണന്ന്
. എവിടെയാണങ്കിലും എന്റെ കുഞ്ഞ് സന്തോഷമായിട്ട് കഴിഞ്ഞാമതി ."
ഷീബയുടെ വാക്കുകൾ കേട്ട് അനാമികയുടെ മുഖം മ്ലാനമായി .
" വന്നകാലേ നിൽക്കാതെ ഇരിക്ക് ."
കട്ടിലിനരികിലായി കിടക്കുന്ന കസേര ചൂണ്ടി കാണിച്ചു കൊണ്ട്
ഷീബ പറഞ്ഞു .
" നോക്കി നിൽക്കാതെ ചായക്ക് വെള്ളം വെക്കടീ
."
ഷീബ മകളോട് പറഞ്ഞു .
" ഹേയ് ... വേണ്ട .
ഞാൻ ശരിക്കും സിദ്ധാർത്ഥിനെ കാണാൻ വേണ്ടി മാത്രമാ ഇവിടെ വരെ വന്നത് . "
ഞാൻ ശരിക്കും സിദ്ധാർത്ഥിനെ കാണാൻ വേണ്ടി മാത്രമാ ഇവിടെ വരെ വന്നത് . "
" എനിക്കറിയില്ല . സിദ്ധു കൊച്ച് എങ്ങോട്ടാ
പോയന്ന് . സാറ് മരിച്ചേപ്പിന്നെ വീണ്ടും മുറിക്കുള്ളിൽ ചടഞ്ഞിരിപ്പാരുന്നു .
അതുകാണുമ്പോ എനിക്കാധിയാ . പണ്ടത്തെപ്പോലങ്ങാനും ...?
കുളിക്കയാട്ടേ നേരത്തിനും കാലത്തിനും എന്തങ്കിലും കഴിക്കയാട്ടേ ... എപ്പോ നോക്കിയാലും മുറിയടച്ചിരിപ്പാ . സാറ് മരിച്ചിട്ട് ഒന്നൊന്നര മാസം അങ്ങനെ തന്നെയായിരുന്നു . അസ്ഥി തറയിൽ വിളക്ക് വെക്കാനല്ലാതെ മുറിക്ക് പുറത്തേക്ക് ഇറങ്ങില്ലായിരുന്നു . വെച്ച് വെച്ചതൊക്കെ അതുപോലെ തന്നെ ഇരിക്കും ഞാച്ചെല്ലുമ്പോ . വായു ഭക്ഷിച്ചോണ്ട് എങ്ങനാ കഴിഞ്ഞേന്ന് എനിക്കറിയില്ല .... കൂട്ടിന് ആരുമില്ലങ്കിൽ വിശപ്പും ദാഹവുമൊക്കെ അങ്ങ് കെട്ടുപോകും അതായിരിക്കാം ...."

" എവിടേക്കാ പോകുന്നതെന്ന് പറഞ്ഞില്ലേ ...?
"
" കാശിയിൽ പോകണം സാറിന് മോക്ഷത്തിന് വേണ്ടി
ബലിയിടണമെന്ന് പറഞ്ഞു . കാശി വടക്കേ ഇന്ത്യയിലങ്ങാണ്ട് അല്ലേ . അത്രയും ദൂരം
തനിച്ച് പോകണ്ടാന്ന് ഞാൻ പറഞ്ഞു . ഇവിടെ തിരുനെല്ലി പെരുമാൾക്ക് മുന്നിൽ
ബലിയിട്ടാൽ കാശിപ്പോയി ബലിയിട്ട ഫലം കിട്ടും . പോകണമെന്ന് മനസ്സാഗ്രഹിച്ചു . ഇനി
വേണ്ടന്ന് വയ്ക്കുന്നില്ല .കർക്കിട വാവിന് ബലി തിരുനെല്ലിയിലിടാം . എന്റെ അങ്കിൾ
മോക്ഷം കിട്ടാതെ അലയാൻ ഇടവരരുത് എന്നു പറഞ്ഞാ അസ്ഥികലശവുമായി ഇവിടുന്ന് . പോയത് .
"
" എന്നാ പോയത് ....?
"
" നാപ്പത്തിയൊന്നടുപ്പിച്ചാ പോയത് . അവിടെ
എത്തിയിട്ട് വിളിച്ചിരുന്നു ബലിയിടാൻ പോവാ സാറിന്റെ ആത്മാവിന് വേണ്ടി
പ്രാർത്ഥിക്കണമെന്ന് പറഞ്ഞു . "
" പിന്നെ വിളിച്ചില്ലേ ...?
"
" ഇല്ല . ഞാൻ തിരിച്ച് വിളിച്ചപ്പോൾ ഫോൺ
സ്വിച്ചിഡ് ഓഫ് . ഇപ്പോ വിളിച്ചാൽ പറയും ആനമ്പർ നിലവിലില്ലന്ന് . "
" എവിടെ യായിരിക്കും സിദ്ധാർത്ഥ് ...?
"
" അറിയില്ല . എവിടെയാണേലും വാവിന് തിരുനല്ലിയിൽ
ബലിയിടാൻ പോകുമെന്ന് എനിക്കുറപ്പ് തന്നിട്ടുണ്ട് . അവരേ കൊണ്ടാ ഈ കുടുംബം കഴിഞ്ഞ്
പോയിരുന്നെ . അതിന്റെ സ്മരണ എന്റെ മക്കൾക്കുമില്ല ഭർത്താവിനുമില്ല .
ഉണ്ടായിരുന്നങ്കിൽ അവീടിന്നങ്ങനെ കിടക്കുമോ ...? "
" അമ്മേ ...."
ചായയുമായി വന്ന ഷീബയുടെ മകൾ ഒരു താക്കീത് പോലെ വിളിച്ചു .
" എന്താ ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ .
എന്തുമാത്രം ഉപകാരം നിങ്ങൾ രണ്ടാൾക്കും അവരെ രണ്ടാളേ കൊണ്ടും ഉണ്ടായതാ എന്നിട്ടും
."
" അമ്മ വീട്ടുപണിച്ചെയുമെന്ന് കരുതി ഞങ്ങളും
അത് ചെയ്യണമെന്നുണ്ടോ ...! പണ്ടത്തെക്കാലമല്ലമ്മേ , അമ്മ
അത് മനസ്സിലാക്ക് . "
അനാമികക്ക് ചായകൊടുത്തുകൊണ്ട് അവൾ ഷീബയോട് പറഞ്ഞു .
" ചായ കുടിക്ക് .
എന്നാലും ആശുപത്രി കണ്ട പരിചയം വച്ച് ഇത്രടം വരെ വരാൻ തോന്നിയല്ലോ ... ഇത് തന്നെ വലിയ മനസ്സ് ."
എന്നാലും ആശുപത്രി കണ്ട പരിചയം വച്ച് ഇത്രടം വരെ വരാൻ തോന്നിയല്ലോ ... ഇത് തന്നെ വലിയ മനസ്സ് ."
ഷീബയുടെ വാക്കുകൾ കേട്ട് അനാമിക ഒന്ന് പുഞ്ചിരിക്കാൻ
ശ്രമിച്ചു .
" സാറ് മരിച്ചന്നറിഞ്ഞ് പറഞ്ഞും അറിഞ്ഞും
ആരല്ലാം വന്നു . പക്ഷേ അജി മാത്രം ഇതുവരെ കണ്ടില്ല . ചിലപ്പോ സാറ് മരിച്ചത്
അറിഞ്ഞിട്ടുണ്ടാവില്ല ."
" അജിയോ ...! "
" ഹാ ... സാറിന്റെ കൂട്ട്കാരന്റെ അനിയന്റെ മോന
. അവര് തമ്മിൽ വല്യ ലോഹ്യത്തിലായിരുന്നു . പിന്നെ സിദ്ധുവായിട്ടായി കൂട്ട് .
അതിന്റെ തറവാട്ടി വന്ന എപ്പോഴും ഇവിടാ . രണ്ടുപേരും കൂടിയ പോക്കും വരവും എല്ലാം .
കൂടപ്പിറപ്പില്ലാത്ത സിദ്ധുവിന് ശരിക്കുമൊരു കൂടപ്പിറപ്പായിരുന്നു . തൃശ്ശൂര്
നേഴ്സിംഗിന് പഠിക്കുവാരുന്നു . പഠിത്തം കഴിഞ്ഞിട്ട് പിന്നയിങ്ങോട്ട് കണ്ടിട്ടില്ല
. അതിന്റെ മുത്തച്ഛൻ മരിച്ചേപ്പിന്നെ തറവാട് ഒക്കെ വിറ്റ് പോയന്നാ കേട്ടത് .
അതുകൊണ്ടാവും . സിദ്ധുക്കൊച്ചിന്റെ കല്യാണത്തിനു പോലും വന്നില്ല വലിയ
കഷ്ടമായിപ്പോയത് . സിദ്ധൂന് വിഷമം കാണും രണ്ടു പേരും കൂടിയുള്ള കുറേ ഫോട്ടയുണ്ട്
സിദ്ധു കൊച്ചിന്റെ കയ്യിൽ ഇടക്ക് ഇടക്ക് അത് എടുത്ത് നോക്കുന്നത് കാണാം . അത്രക്ക്
ജീവനായിരുന്ന് അതിനെ അതു കൊണ്ടല്ലേ അജീഷന്ന് നെഞ്ചത്ത് പച്ചകുത്തിയത് ."
" പച്ചകുത്തിയതോ ...?
"
" ആ ... സാറിന്റെ കർമ്മം ചെയ്തപ്പോഴാ
ഞാനാദ്യമായിട്ട് പച്ചകുത്തിയത് കണ്ടേ . ഇവിടെ പുള്ളാരോട് പറഞ്ഞപ്പോ ചന്തുവാ പറഞ്ഞേ
അജീഷേട്ടന്റെ പേരാ കുത്തിവെച്ചതെന്ന് ."
ഷീബയുടെ വാക്കുകൾ കേട്ടപ്പോൾ അനാമികക്ക് ഒന്നും പറയാൻ
കഴിഞ്ഞില്ല . എന്താണ് ഞാനിപ്പോൾ അവരോട് പറയുക ... ഇവരറിയാത്തൊരാത്മ ബന്ധം ആപേരിന്
പിന്നിൽ കിടപ്പുണ്ടന്ന് എത്ര പേർക്കറിയാം . സിദ്ധാർത്ഥ് - അജി - വിശ്വനാഥൻ പിന്നെ
താനും . സിദ്ധു തന്നോളം അജിയെ ഭ്രാന്തമായിങ്ങനെ സ്നേഹിക്കാൻ മറ്റാർക്കും
കഴിയില്ലല്ലോടോ ...
" എന്താ ആലോചിച്ചിരിക്കുന്നെ ചായ തണുത്ത് പോകും
കുടിക്ക് ."
ഷീബയുടെ വിളി കേട്ടപ്പോഴാണ് അനാമിക ചിന്തകളിൽ നിന്നുണർന്നത്
.
" ഇപ്പോ കാലിന് എങ്ങനൊണ്ട് ...?
"
" എല്ലുകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന നരമ്പ്
പൊട്ടിപ്പോയന്നാ ഡോക്ടറ് പറഞ്ഞേ . പ്രായമിത്രയായത് കൊണ്ട് ശരിയാവാൻ കുറേ നാള്
പിടിക്കും . അകത്ത് തയ്യലിട്ടിട്ടുണ്ട് . കിടന്ന് കിടന്ന് നടു പെരുത്തു . "
" മോൻ എന്തേ ...? "
" അവൻ ക്ലാസിന് പോയി . ഐ ടി എ യിലെ . അവനീ
വണ്ടിയോടൊക്കെയാ ഇഷ്ടം . സിദ്ധുക്കൊച്ചാ മെക്കാനിക്കലിന് വിടാൻ പറഞ്ഞേ . അവിടെ
കെട്ടിവെയ്ക്കാനുള്ള കാശൊക്കെ അതാ തന്നേ . പോകുന്നതിന് മുൻപ് സിദ്ധൂന്റെ വണ്ടി
ചന്തൂന്റെ പേർക്കാക്കി കൊടുത്തിട്ടാ പോയത് . പോകുന്നതിന്റെ അന്ന് കുറേ പണം തന്നു
... "
" മകളോ ...? "
" അവള് ഡിഗ്രി കഴിഞ്ഞ് നിക്കുവാ . പി എസ് സി
ഒക്കെ എഴുതുന്നുണ്ട് ഒന്ന് രണ്ട് റാങ്ക് ലിസ്റ്റിൽ ഉണ്ട് . എവിടയെങ്കിലും
കേറിപ്പറ്റിയാൽ അവളുടെ കാര്യം കഴിഞ്ഞ് കുടാനൊരു വഴിയായല്ലോ ."
" സിദ്ധാർത്ഥിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാ
ഞാൻ വന്നെ ..."
" വരും .. എവിടെയായാലും വരും എനിക്ക് വാക്ക്
തന്നിട്ടുണ്ട് . സാറിന് വേണ്ടി ജീവൻ കളയാനും ഒരുക്കമാ . അതുപോലൊരു മകനെ സാറ്
കല്യാണം കഴിച്ചിരുന്നാൽ കിട്ടുകേല . "
" അത് എനിക്കറിയാം ചേച്ചി . ഞാനിറങ്ങട്ടെ ...
"
" ഒന്നും കഴിക്കാതെ പോവാണോ ഇത്രയും ദൂരം
വന്നിട്ട് ..."
" അതൊന്നും വേണ്ട സിദ്ധാർത്ഥിനെ ഒന്ന്
കാണണമെന്നുള്ളായിരുന്നു . അതിനു കഴിഞ്ഞില്ലല്ലോ ."
" എന്റെ മനസ്സ് പറയുന്നു താമസ്സിയാതെ എന്റെ
കുഞ്ഞ് വരുമെന്ന് . അതിന്റെ എല്ലാ സങ്കടങ്ങളും മാറിയാൽ മതിയാരുന്നു എന്റെ
കൊടുങ്ങല്ലൂരമ്മേ .... എന്റെ കുഞ്ഞിനെ നീ കാത്തോണെ . ഒരു മനുഷ്യായുസ്സിൽ
അനുഭവിക്കണ്ടതിന്റെ ഒക്കെ അപ്പുറം അനുഭവിച്ചു . ഇനിയും അതിനെ തീ തീറ്റല്ലേ
..."
ഷീബയോടും മകളോടും യാത്ര പറഞ്ഞ് അനാമിക ഇറങ്ങി .
കാണണമെന്നുണ്ടായിരുന്നു സിദ്ധാർത്ഥ് . കഴിഞ്ഞില്ല , ഇനിയും
ഈ കാത്തിരിപ്പ് ഞാൻ തുടരണമല്ലോ .... തന്നെയൊന്ന് കാണാതെ എന്റെ ആധി
വിട്ടൊഴിയില്ലല്ലോടോ ... എവിടെയാണ് താനിപ്പോൾ ... ?
തന്നെക്കാത്ത് സ്നേഹനിധിയായൊരു ചേച്ചിയമ്മയില്ലേ ...! തന്റെ വരവിനായി കാത്തിരിക്കുന്ന അവരെ ഇനിയും എന്തിനാണ് വിഷമിപ്പിക്കുന്നത് ...
തന്നെക്കാത്ത് സ്നേഹനിധിയായൊരു ചേച്ചിയമ്മയില്ലേ ...! തന്റെ വരവിനായി കാത്തിരിക്കുന്ന അവരെ ഇനിയും എന്തിനാണ് വിഷമിപ്പിക്കുന്നത് ...
തിരിച്ചുള്ള യാത്രയിലുടനീളം അവളുടെ മനസ്സ് മുഴുവനും അത്തരം
ചിന്തകളായിരുന്നു . ഉച്ചവെയിലിന്റെ ശോഭ മങ്ങി ചുവപ്പ് വീണ് തുടങ്ങി . കൂടണയാൻ
തിരക്ക് കൂട്ടി ഒരു പറ്റം കൊറ്റികൾ തലക്ക് മുകളിലൂടെ പറന്ന് പോയി . വഴിക്കണ്ണ്
നട്ടൊരു കുഞ്ഞിക്കിളിയും ഒറ്റക്ക് കൂരയിൽ കാത്തിരിപ്പുണ്ടാകുമല്ലോ ... ഈ
അമ്മക്കിളിയുടെ വരവും പ്രതീക്ഷിച്ച് ....
ഭാഗം - 50
എത്ര നേരമായിങ്ങനെ കാത്ത് കിടക്കുന്നു . ഒരുവശത്തേക്ക്
മാത്രം വാഹനങ്ങൾ കടത്തിവിട്ടാൽ ബാക്കിയുള്ളവർക്കും കടന്ന് പോകണ്ടേ ... ഇങ്ങനെ
പോയാൽ നേരത്തിനും കാലത്തിനും തിരുനെല്ലിയിൽ എത്തിച്ചേരാൻ കഴിയുമോ എന്തോ ...? ഇനി
അല്പം വൈകിയാലും മുറികിട്ടില്ലന്ന പേടി വേണ്ടല്ലോ . ഈ തിരക്കിൽ മുൻകൂട്ടി റൂം
ബുക്ക് ചെയ്യാൻ തോന്നിയത് ഭാഗ്യം ...! കഴിഞ്ഞ ആഴ്ച വന്നപ്പോൾ ഇത്രക്ക്
തിരക്കുണ്ടായിരുന്നില്ല . അന്നിങ്ങനെ മഴകനത്തിട്ടില്ലായിരുന്നു . കാലവർഷം താണ്ഡവം
തുടങ്ങിയിട്ട് എത്ര പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടാവും . നിപ്പ , ഉരുൾപൊട്ടൽ
, കാലവർഷക്കെടുതി ... പ്രകൃതി തിരിച്ച് പ്രതികരിച്ച്
തുടങ്ങിയിരിക്കുന്നു പക്ഷേ ഒന്നും ചെയ്യാത്ത ചിലരുടെ ജീവിതവും ഈ പ്രതിഷേധത്തിൽ
മുങ്ങിപോകുന്നു . മാനന്തവാടിയിൽ നിന്ന്ഉള്ള മുപ്പത് കിലോമീറ്റർ ദൂരം
പിന്നിടാനായിട്ടാണ് മണിക്കൂറുകളായി ഈ കാത്തുകെട്ടി കിടക്കുന്നത് . വഴിയിലെവിടെയോ
മണ്ണിടിച്ചിൽ ഉണ്ടായന്ന് പറയുന്നു . മരം കടപുഴകിയും ഇടക്ക് വഴി തടസ്സപ്പെട്ടു .
നാളത്തെ തിരക്ക് പ്രമാണിച്ചാണ് വേഗത്തിൽ യാത്ര സുഗമമാക്കാൻ ദ്രുതകർമ്മ സേനയുടെ
സഹായവും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട് . വിശ്വാസികളുടെ കാര്യത്തിൽ തങ്ങൾ എപ്പോഴും
കൂടയുണ്ടന്ന് കാട്ടാൻ സർക്കാരിന്റെ കൈ അയച്ച സഹായം ...
രാവിലത്തെ മഴയെ വകവയ്ക്കാതെയാണ് കാലിക്കറ്റുനിന്ന്
ഇറങ്ങിയത് . മണി എട്ടുകഴിഞ്ഞിട്ടും മുത്തു എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല . മഴ
കാരണം കളക്ടർ പ്രഖ്യാപിച്ച അവധി അവനൊരനുഗ്രഹമായിട്ടുണ്ട് . കൂടെ വരില്ലന്നറിയാം
എങ്കിലും വിളിച്ചിരുന്നു താൻ . ' ഈ
മഴയത്ത് ചുരം കേറാൻ ഞാനില്ലേ ...' എന്നവൻ
പറഞ്ഞൊഴിഞ്ഞു . വള്ളംകളി മാറ്റി വച്ചതിന്റെ ദേഷ്യം അവന് ആരോ ടങ്കിലും
പ്രകടപ്പിക്കണം അത് തന്റെ നേരെയായി അത്ര മാത്രം . വെള്ളമിറങ്ങാത്ത കുട്ടനാട്ടിൽ
വള്ളംകളി നടത്താൻ പറ്റിയ സമയം . മഴകൊണ്ട് പോയ ജീവനുകളെ അടക്കം ചെയ്യാൻ ഒരുതുണ്ട്
ഭൂമിക്ക് വേണ്ടി പരക്കം പായുമ്പോൾ ഗ്യാലറിയിലിരുന്ന് വഞ്ചിപ്പാട്ട് കേട്ട് ചുണ്ടൻ
വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടം വീക്ഷിക്കാൻ കുട്ടനാട്ടുകാരനല്ലാത്തവർക്കേ കഴിയൂ
...! വൈകിയെടുത്ത തീരുമാനം കുറച്ച് മുന്നേകൂടിയാകാരുന്നു ... ഇത്രകണ്ട് പണം
ഒരുക്കങ്ങൾക്ക് വേണ്ടി ചിലവഴിച്ചിട്ടിപ്പോൾ ...
ഞങ്ങൾ രണ്ടാൾക്കും കൂടി പാസ്സ് എടുത്തിട്ടുണ്ടന്ന് അപ്പു
വിളിച്ച് പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാ ചെറുക്കന്റെ ചാട്ടം ... പല പ്രാവിശ്യം
വീട്ടിലേക്ക് ക്ഷണിച്ചിട്ടും മനപ്പൂർവ്വം താൻ പോയില്ല . ഇപ്രാവിശ്യം എന്തായാലും
ചെല്ലണമെന്ന് പറഞ്ഞു . വരാൻ കഴിയില്ലന്ന് തുറന്ന് പറഞ്ഞപ്പോൾ അപ്പുവിന് വിഷമം
ആയിക്കാണും അത് സാരമില്ല . തന്നെ നേരിൽ കാണുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന
വിഷമത്തിന്റെ അത്രയും വരില്ലല്ലോ മകനനുഭവിക്കുന്നത് . നിർബന്ധം സഹിക്കാൻ
വയ്യാതായപ്പോൾ മുത്തുവിനെ വിടാമന്ന് പറഞ്ഞു , അവന്റെ
യാത്ര ഇങ്ങനായി ...
കഴിഞ്ഞ ആഴ്ചയായിരുന്നു വസുദേവൻ സാറിന്റെ ആണ്ട് . സാറല്ല
തന്റെ അച്ഛൻ ... വൈകിയ വേളയിൽ തനിക്ക് കൽപ്പിച്ച് കിട്ടിയ സ്ഥാനം ...!
രക്തബന്ധങ്ങളേക്കാൾ തീവ്രത ചില വ്യക്തി ബന്ധങ്ങൾക്കുണ്ടാകുമെന്ന് തന്നെ ആദ്യമായി
പഠിപ്പിച്ച മനുഷ്യൻ ... ശ്രാദ്ധമൂട്ടിന്റെ കാര്യം പറയാൻ സഹദേവനും മകനും വിളിച്ചിരുന്നു
. മുത്തുവിനെ കൂട്ടിയാണ് അവിടേക്ക് പോയത് തിരുനാവായിൽ ആയിരിക്കും ബലിയിടുന്നത്
എന്നു കരുതി . പക്ഷേ അവിടെ ചെന്നപ്പോഴാണ് അവർ തിരുനെല്ലിയിൽ പോകാനാണ് കണക്ക്
കൂട്ടിയതെന്ന് അറിഞ്ഞത് . അതെന്തായാലും കാര്യമായി മകനെ കൊലക്ക് കൊടുത്തൊരച്ചന്റെ
ആത്മാവിന് മോക്ഷമേകാൻ വേറെ എവിടെയാണ് പോകുക ....
തലേന്ന് തിരുനെല്ലിയിൽ പോയി തങ്ങി , തൃശ്ശിലേരിയിൽ വിളക്കുവച്ച് പാപനാശിനിയിൽ മുങ്ങികുളിച്ച് പിണ്ഡപ്പാറയിൽ ബലിയർപ്പിച്ചു . അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷമേകണമേ എന്ന് തിരുനെല്ലിപ്പെരുമാളോട് മനസ്സുരുകി പ്രാർത്ഥിച്ചു അസ്ത്ഥികലശം നിമജ്ഞനം ചെയ്ത് അരുവിയിൽ മുങ്ങി നിവർന്നു . ഈറനോടെ ക്ഷേത്രത്തിലേക്ക് തിരിച്ച് നടന്നപ്പോൾ വഴുക്കലുള്ള പാറയിൽ കാലൊന്നു തെന്നി . വീഴുന്നതിനു മുമ്പായി അനിരുദ്ധൻ കൈക്ക് പിടിച്ചില്ലായിരുന്നങ്കിൽ ... ആനിമിഷം ഇടഞ്ഞ കണ്ണുകളിലെ നോട്ടത്തിൽ അയാളുടെ മനസ്സിൽ മറ്റെന്തോ മറഞ്ഞിരിക്കുന്ന പോലൊരു തോന്നൽ ...
പടിക്കെട്ടുകൾ താണ്ടി ഭഗവാനെ തൊഴുതു . പടികയറുമ്പോൾ കാലിലെ വെള്ളിപ്പാദസരം കുണുങ്ങിച്ചിരിച്ചു . പാദസരം തനിക്ക് നന്നായിച്ചേരുന്നുണ്ടന്ന് അനിരുദ്ധന്റെ വക പ്രശംസ ...! ഞാൻ മാത്രമേ കേട്ടുള്ളു വന്ന് കരുതി ചുണ്ടിൽവന്ന ചിരിയടക്കാൻ ശ്രമിക്കുമ്പോഴാണ് അനുരുദ്ധന് നേർക്ക് മുത്തുവിന്റെ കണ്ണിലെ തീപാറുന്ന നോട്ടം ശ്രദ്ധിച്ചത് . അവന്റെ നോട്ടം കൂടി കണ്ടപ്പോൾ എത്ര തന്നെ ശ്രമിച്ചിട്ടും ചിരിയടക്കാൻ കഴിഞ്ഞില്ല ....! തന്റെ ചിരി അല്പം ഉച്ചത്തിലായന്ന് തോന്നുന്നു . മുത്തുവിന്റെ നോട്ടം അങ്ങനെ ശരിവയ്ക്കുന്നതായിരുന്നു ...

''തന്റെ ചിരി കാണാനും ഒരു ഭംഗിയുണ്ട് ...! ''
നാലമ്പലത്തിന് പ്രദിക്ഷണം വെയ്ക്കുന്നേരം അരികിലൂടെ കടന്ന്
പോയപ്പോൾ തനിക്ക് മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ അനിരുദ്ധൻ മന്ത്രിച്ചു ...
വാസുദേവൻ സമ്മാനമായി തന്ന പാദസരം അന്നാണ് അണിഞ്ഞത് . പിന്നെ അഴിച്ച് വെയ്ക്കാൻ തോന്നിയിട്ടില്ല . അത് കാലിൽ കിടക്കുമ്പോൾ എന്തന്നില്ലാത്ത ഒരു സുരക്ഷ അനുഭവപ്പെടുന്നു ... ഒരു പിതാവിന്റെ അദൃശ്യമായ സാന്നിധ്യം തന്റെ കൂടെയുണ്ടന്നൊരു തോന്നൽ ...
മടങ്ങും നേരം താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഇന്നത്തേക്കൊരു മുറി ബുക്ക് ചെയ്തു . എന്തിനെന്ന അനിരുദ്ധന്റെ ചോദ്യത്തിന് വാവിന് ബലിയിടാൻ വരണമെന്ന് മാത്രം പറഞ്ഞു .

'അതിനിവിടെ വരണ്ട കാര്യമുണ്ടോ തിരുനാവായയിൽ ഇട്ടാലും
മതിയല്ലോ '
എന്നാരുന്നു അനിരുദ്ധന്റെ അഭിപ്രായം . ഈ വരവിന്റെ ഉദ്ദേശം മറ്റൊന്നുകൂടിയാണന്ന് എനിക്കു മാത്രമല്ലേ അറിയൂ . കർക്കിടക വാവിന് വിശ്വനാഥൻ സാറിന് വേണ്ടി തിരുനെല്ലിയിൽ പോയി ബലിയിടാമെന്ന് ഷീബച്ചേച്ചിക്ക് സിദ്ധാർത്ഥ് വാക്ക് കൊടുത്തിട്ടുണ്ട് ... തീർച്ചയായും സിദ്ധാർത്ഥ് വരാതിരിക്കില്ല ...

വണ്ടിയുമായി വരാമെന്ന അനിരുദ്ധന്റെ ക്ഷണം നിഷേധിച്ചു .
' വേണ്ട വഴിയിപ്പോൾ അറിയാം . ഞാൻ തനിച്ച് വന്നോളാം .' ഈ യാത്ര ഒറ്റക്കു മാത്രമായിരിക്കണം മറ്റൊരാൾക്കുമറിയാത്ത ഒരാളെ കാണാൻ വേണ്ടി മാത്രം ... തന്നോട് സംസാരിക്കുമ്പോഴൊക്ക അനിരുദ്ധന്റെ കണ്ണിലെ കൃഷ്ണമണികൾ പിടിതരാതെ പായുന്നത് പോലെ ... മനസ്സിലൊരു കാമധേവനെ അനിരുദ്ധൻ ഒളിപ്പിച്ചിട്ടുണ്ടോ ...? ആ നോട്ടം ...! ഇടറുന്ന വാക്കുകൾ ... ! അവയൊക്കെ തന്റെ സംശയത്തെ ബലപ്പെടുത്തുന്ന പോലെ ... അങ്ങനെയാണങ്കിൽ അയാളുടെ മനസ്സിൽ നിന്ന് മുളയിലേ നുള്ളണ്ട ഒന്നാണത് ....

പിന്നെയും മണിക്കൂറുകൾ കാത്ത് കിടക്കേണ്ടി വന്നു .
തിരുനെല്ലിയെത്തിയപ്പോൾ നാലു മണിയോട് അടുത്തിരുന്നു . റിസപ്ഷനിൽ ചെന്ന് ബുക്കിംഗ്
രസീത് കാണിച്ച് റൂമിന്റെ ചാവി കൈപ്പറ്റി . മുറിയിലെത്തിയുടനെ മുത്തുവിനെ വിളിച്ച്
വിശേഷങ്ങൾ തിരക്കി . താൻ സുരക്ഷിതമായി എത്തിയപ്പോഴാണ് അവന് ആശ്വാസം ആയത് . അവന്റെ
കണ്ണിൽ വാസുദേവനു വേണ്ടി ബലിയർപ്പിക്കാൻ വന്നതാണ് താൻ . ഫോൺ വെച്ച് കുളിച്ച്
തിരുനെല്ലി അമ്പലത്തിൽ പോയി ദീപാരാധന തൊഴുതു . അത്താഴ പൂജയും കഴിഞ്ഞാണ് തിരിച്ച്
റൂമിലേക്ക് മടങ്ങിയത് . ഭക്ഷണം വാങ്ങി റൂമിലേക്ക് പോകുന്നതിന് മുൻപ് റിസപ്ഷനിൽ
എത്തി തൃശ്ശിലേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ പോകാനുള്ള വണ്ടി ഏർപ്പാടാക്കിയത്
ഒന്നൂടെ ഉറപ്പ് വരുത്തി . അമ്പലത്തിലേക്ക് പോകുന്നതിന് മുൻപ് റിസപ്ഷനിൽ അതേപ്പറ്റി
ചോദിച്ചപ്പോൾ അവർ ഉറപ്പ് തന്നിരുന്നു . ബലിയിടാൻ അവിടെ വന്ന് തങ്ങിയവരിൽ പഴയ
ആചാരങ്ങൾ ഇപ്പോഴും പാലിക്കുന്നവർ ഉണ്ടെന്നും അതുകൊണ്ട് അക്കാര്യത്തിൽ
വിഷമിക്കണ്ടന്നും അവരുറപ്പു തന്നു . മുറിയിലെത്തി ഒരാവർത്തികൂടെ മുത്തുവിനെ
വിളിച്ച് വിശേഷങ്ങൾ തിരക്കി . ഭക്ഷണം കഴിച്ച് കിടന്നു . കിടന്നിട്ടും ഉറങ്ങാൻ
കഴിഞ്ഞില്ല . സിദ്ധാർത്ഥിനെ കുറിച്ചുള്ള ചിന്തകൾ ആരാത്രിയും നിദ്രാവിഹീനമാക്കി
തീർത്തു .
വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് റെഡിയായി റിസപ്ഷനിൽ
ചെല്ലുമ്പോൾ തൃശ്ശിലേരിക്കുള്ള ജീപ്പ് കാത്ത് വേറെ നാലഞ്ച് പേർ കൂടിയുണ്ടായിരുന്നു
. സ്ത്രീകളായി അവരോടൊപ്പം താനും പ്രായം ചെന്നൊരു സ്ത്രീയും . വേറെയാളുണ്ടന്ന് ഞാൻ
പറഞ്ഞത് ശരിയല്ലേ എന്ന് മാനേജർ അനുവിനെ കണ്ടപ്പോൾ ഓർമിപ്പിച്ചു .
തൃശ്ശിലേരി പോയി വിളക്ക് വെച്ച് പ്രാർത്ഥിച്ചു മടങ്ങി വന്നു . ആറുമണിക്ക് പിണ്ഡപാറയിൽ പിതൃകർമ്മങ്ങൾ ആരംഭിച്ചപ്പോൾ പാപനാശിനിയിൽ കുളിച്ച് ആദ്യത്തെ വരിക്ക് തന്നെ അവളും ഇടം പിടിച്ചു . പവിത്രമണിഞ്ഞ് ഇലയിലേക്ക് നനച്ച അരിയും പൂവും എള്ളും അർപ്പിച്ച് പൂജിച്ചു . വാസുദേവനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചു . പിന്നെ ഇലയിലെ അരിയും മറ്റും തലയിലേറ്റി തീർത്ഥത്തിലേക്കിറങ്ങി പിന്നിലേക്കിട്ട് മുങ്ങിനിവർന്നപ്പോൾ അവളുടെ കണ്ണുകൾ ചുറ്റം മുങ്ങി നിവർന്നവരിൽ സിദ്ധാർത്ഥിന്റെ മുഖം തേടി ... ഇല്ല ഈ കൂട്ടത്തിൽ അയാളില്ല . പൂജാരിക്ക് ദക്ഷിണ നൽകി തിരുനെല്ലി പെരുമാളുടെ നടയിലേക്ക് നടക്കുമ്പോൾ എതിരേ വരുന്ന ആൾക്കൂട്ടത്തിലെ ഓരോ പുരുഷനും സിദ്ധാർത്ഥാണോ എന്നവൾ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു . നനഞ്ഞ് ശരീരത്തോട് ഒട്ടിയ വസ്ത്രങ്ങൾ അവളുടെ നടപ്പിന്റെ വേഗത കുറച്ചങ്കിലും വെള്ളി പാദസരത്തിന്റെ കിലുക്കം അവളുടെ അന്നനടക്ക് ചന്തം കൂട്ടി ... പലരുടെയും കണ്ണുകൾ അവളുടെ ഉടലഴകിനെ വലം വെച്ചപ്പോൾ സ്ത്രീ സഹജമായൊരു നാണം അവളുടെ മുഖത്തും കളിയാടി ...! സാരി തലപ്പ് കൊണ്ട് ചുമൽ മറച്ചവൾ ക്ഷേത്ര കവാടത്തിലെ പടിക്കട്ടുകൾ താണ്ടി നാലമ്പലത്തിനു വലംവച്ച് അകത്ത് കയറി തൊഴുതിറങ്ങി . ക്ഷേത്ര തിരുമുറ്റത്ത് പാകിയ കരിങ്കൽ തറയിൽ അവളിരുന്നു . ഇവിടിരുന്നാൽ നാലമ്പലത്തിന് വലം വയ്ക്കുന്ന ഓരോ ആളേയും കാണാം . ബലിയർപ്പിച്ചിട്ട് സിദ്ധാർത്ഥും പെരുമാളെ തൊഴാൻ ഇവിടേക്ക് വരും . പെരുമാളെ തൊഴാതെ ചടങ്ങുകൾ പൂർത്തിയാകില്ലല്ലോ ....

ഇപ്പോ ഒരുവർഷമായി സിദ്ധാർത്ഥിനെ കണ്ടിട്ട് . ആളാകെ
മാറിയിട്ടുണ്ടാകും ... അയാൾ അന്ന് കണ്ടതിലധികം തടിച്ചിട്ടുണ്ടാകുമോ അതോ
മെലിഞ്ഞിട്ടുണ്ടാകുമോ ...? മെലിഞ്ഞിട്ടുണ്ടാകാനേ വഴിയുള്ളൂ ... നേരാവണ്ണം ഭക്ഷണം പോലും
കഴിക്കുന്നില്ലന്നായിരുന്നില്ലേ ഷീബേച്ചി അന്ന് കണ്ടപ്പോൾ പറഞ്ഞിരുന്നത് .
കൂട്ടിമുട്ടുന്ന പിരുകവും നീളൻ മുടികളും ഒത്ത ഉയരവുമുള്ള ആച്ചെറുപ്പക്കാരനെ ഏത്
തിരക്കിൽ കണ്ടാലും തനിക്ക് ഇനി തിരിച്ചറിയാൻ കഴിയുമോ ...? ആ
താടി രോമങ്ങൾ ഇപ്പോൾ വളർന്നിട്ടുണ്ടാകുമോ ...? ഉണ്ടങ്കിൽ
അതുമയാൾക്ക് ഒരു കലതന്നെയാണ് ...! പക്ഷേ ആ കണ്ണിന്റെ തിളക്കം അതു മാത്രം ഇനി
തിരിച്ചു കിട്ടില്ലല്ലോ ....
പിന്നിട്ട ഓരോ രാത്രികളിലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ അയാളെ തേടി മാത്രമല്ലേ താനിന്നിവിടം വരെ വന്നത് ... അതിനു മാത്രം ആയാളെ ഇങ്ങനെ പിൻതുടരാൻ എന്ത് ആത്മബന്ധമാണ് എനിക്കാ മനുഷ്യനോടുള്ളത് ...?
അയാളുടെ നിസ്സഹായാവസ്ഥയോട് തോന്നിയ അനുകമ്പയോ ...? അതോ ....
അനുകമ്പ അതു മാത്രം ആയിരിക്കരുതേ ... ഏതൊരു മനുഷ്യന്റെ മേലാണോ അനുകമ്പയുടെ നോട്ടങ്ങൾ എയ്യുന്നത് അതാണയാളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ...
വീണ്ടും വീണ്ടും തേടാൻ മാത്രം എന്ത് ബന്ധമാണ് എനിക്കയാളോട് ഉള്ളത് ... ? ഒരുമാത്ര എങ്കിലും കണ്ടാൽ മതിയെന്ന് എന്റെ മനസ്സ് ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാണ് ...?
അനാമിക സ്വയം ചോദ്യങ്ങൾകൊണ്ട് മനസ്സാക്ഷിയോടൊരു വിസ്താരം നടത്തി .
ആരാണനിക്കയാൾ ...? എല്ലാവരേയും ഒഴിവാക്കി ഈ ബ്രഹ്മഗിരി കുന്നിന്റെ നെറുകയിൽ വരെ സിദ്ധാർത്ഥിനെ തേടിവരാൻ മാത്രം എന്തിനാണയാൾ എന്റെ മനസ്സിലിങ്ങനെ വേരാഴ്ത്തി നിൽക്കുന്നത് ...?
എനിക്കയാളോട് പ്രണയമാണോ ...? അജിക്ക് അറിയാൻ കഴിയാതെ പോയ സൗഭാഗ്യത്തെ നേടിയെടുക്കാൻ വേണ്ടി മാത്രമാണോ തന്റെ ഈ യാത്ര ....
അല്ല ... ഒരിക്കലുമില്ല ... മറ്റാരോടും തോന്നാത്ത ഒരിഷ്ടം എനിക്കാ മനുഷ്യനോടുണ്ട് . അതിനെ കേവലം പ്രണയമെന്ന പേര് ചൊല്ലി വിളിച്ച് മാനുഷിക മൂല്യങ്ങളെ വെറും ചാപല്യമാക്കാൻ ഈ ജന്മം ഞാനൊരുക്കമല്ല ...
എന്റെ മനസ്സിൽ നിർവചിക്കാൻ കഴിയാത്ത സ്ഥാനമാണ് സിദ്ധാർത്ഥ് , തനിക്ക് ... എനിക്ക് മാത്രം മനസ്സിലാകുന്ന നിസ്സഹായനായ ഒരു മനുഷ്യനോട് തോന്നിയ ആത്മബന്ധമൊന്ന് മാത്രമാണെന്നെ ഇവിടെ എത്തിച്ചത് . വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് ... തനിക്ക് വേണ്ടി കാത്തിരിക്കാൻ മനസ്സുണ്ടാക്കിയത് ... എന്നെപ്പോലെ അതിജീവനത്തിന്റെ കയങ്ങൾ താണ്ടി സ്വയം എരിഞ്ഞടങ്ങാത്ത മനുഷ്യജീവിയെ കാണാൻ വേണ്ടി മാത്രമാ ഞാനീ ആൾക്കൂട്ടത്തിലും തന്നെ തിരയുന്നത് ...

മറ്റൊന്നും വേണ്ടാ ഭഗവാനെ , ഒന്ന്
കണ്ടാമതി ജീവനോടെ ഇപ്പോഴും ഉണ്ടന്ന് ആശ്വസിക്കാൻ വേണ്ടി മാത്രം ...
അതിനുവേണ്ടിയങ്കിലും ഒരു മിന്നായം പോലെങ്കിലും സിദ്ധാർത്ഥിനെ നീ എന്റെ
മുന്നിലൊന്ന് കാട്ടിത്തരണേ ...
നാലമ്പലത്തിന് വലം വയ്ക്കുന്ന ആളുകളുടെ എണ്ണം കൂടി കൂടി
വന്നതനുസരിച്ച് അവൾ നിലത്ത് നിന്ന് എഴുന്നേറ്റ് നിന്ന് ഓരോത്തരയും വീക്ഷിക്കാൻ
തുടങ്ങി . ചുമൽ മറക്കാതെയാണ് ഓരോ പുരുഷന്മാരും കടന്ന് പോകുന്നത് . ആവിരിഞ്ഞ
നെഞ്ചിൽ പച്ചകുത്തിയ ' അജീഷ് ' എന്ന
പേരുമതി ഈ ആൾക്കൂട്ടത്തിലും സിദ്ധാർത്ഥിനെ കണ്ടെത്താൻ ...
ബ്രഹ്മഗിരി കുന്നുകളെ തഴുകിയെത്തുന്ന ത്തണുത്ത കാറ്റിനേയും
ചാറ്റൽ മഴയേയും വകവയ്ക്കാതെ
കടന്ന് വരുന്ന ഓരോ പുരുഷന്മാരുടെ മുഖത്തേക്കും നെഞ്ചിലേക്കും അവൾ മാറി മാറി നോക്കി തന്റെ നിൽപ്പ് തുടർന്നു ....
കടന്ന് വരുന്ന ഓരോ പുരുഷന്മാരുടെ മുഖത്തേക്കും നെഞ്ചിലേക്കും അവൾ മാറി മാറി നോക്കി തന്റെ നിൽപ്പ് തുടർന്നു ....
( അവസാനിച്ചു
)
No comments:
Post a Comment