Sunday, 19 April 2020

ഭാഗം 31- 40 (Pranayatheeram)


ഭാഗം - 31
അജിയെ കാണണം . സംസാരിക്കണം . പരിഭവങ്ങൾ പറഞ്ഞു തീർക്കണം .
അതെല്ലാം എളുപ്പമാണോ ?
ഒറ്റവാക്കിൽ സംസാരിച്ചാൽ തീരാവുന്ന ദ്രാഹമാണോ താൻ അവനോട് ചെയ്തത് ?
സിദ്ധു ഓർത്തു .
ക്ഷമിക്കും .
എന്റെ അജിക്ക് ഒരിക്കലും തന്നെ ദീർഘകാലം വെറുപ്പോടെ കാണാൻ സാധിക്കില്ല .
താനൊന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ മാത്രം മതി , എല്ലാ പിണക്കവും മറന്ന് അവൻ തന്നെ മനസ്സിലാക്കും .
ഹോസ്പിറ്റലിൽ കൊണ്ടു പോകാനുളള ആവിശ്യമുളള സാധനങ്ങൾ ബാഗിൽ വെച്ചശേഷം സിദ്ധു ബാഗും എടുത്ത് താഴെ ഹാളിേലക്ക് ചെന്നു . വിശ്വനാഥനരികെ ഷീബയും ഭർത്താവും നിൽപ്പുണ്ടായിരുന്നു .
" ഷീബ വരും സാറേ , ആശുപത്രീല് എന്തെങ്കിലും ആവശ്യത്തിന് "
മോഹനൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .
" അതിന്റെ ആവിശ്യമില്ല മോഹനാ . പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് എല്ലാം അവര് ചെയ്തു തരും , അവര് അന്വേഷിക്കുമ്പോൾ കൂടെ ഒരാളുണ്ടായാൽ മതി അതിന് സിദ്ധു ഉണ്ടല്ലോ "
" എന്നാലും ?
" നീ ഒന്നരാടം വന്ന് വീടൊന്ന് നോക്കിയാൽ മതി . താക്കോൽ ഷീബയുടെ കയ്യിൽ കൊടുക്കുന്നുണ്ട് "
" നമുക്ക് ഇറങ്ങാം " സിദ്ധു പറഞ്ഞു .
" ആ "
എല്ലാവരും പുറത്തിറങ്ങി . വീട് പൂട്ടി സിദ്ധു താക്കോൽ ഷീബയുടെ കയ്യിൽ കൊടുത്തു . കോഴിക്കോട് പോകാൻ കാറ് ഏർപ്പാടാക്കിയിരുന്നു . വിശ്വനാഥനും സിദ്ധുവും കാറിൽ കയറി .
" ഒരു തുണി കഴുകാനോ കഴിച്ച പാത്രം കഴുകാനോ ഒരു പെണ്ണ് കൂടെ ഇല്ലാണ്ട്..... " കാറ് പടികടന്ന് കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഷീബ പരിതപിച്ചു .
മോഹനന്റെ മട്ടുമാറി .
" പെണ്ണ്.... എന്തേ ആണുങ്ങൾക്ക് ഇതൊന്നും പറ്റില്ലേ ?
" ഞാൻ ആ അർത്ഥത്തിലല്ല പറഞ്ഞത് . ആരും അവർക്ക് ഇല്ലല്ലോ എന്നേചിന്തിച്ചുള്ളു "
" ഒന്നിനെ കെട്ടിക്കൊണ്ടുവന്നതല്ലേ , അവളിപ്പോ എവിടെ ? മോഹനൻ പരിഹസിച്ചു .
" നിങ്ങള് പഴം പുരാണം പറയാണ്ട് നടക്കാൻ നോക്ക് . ഇവിടെ ചുറ്റിപ്പറ്റി നിൽക്കണ്ട "
" നീ പോടീ "
ഷീബ മുഖം വെട്ടിച്ച് നടന്നപ്പോൾ . മോഹനൻ ആ വീടും പറമ്പും നന്നായൊന്ന് വീക്ഷിച്ചു .
" എന്തായാലും അവര് വരാൻ രണ്ടാഴ്ച കഴിയും എന്നല്ലേ പറഞ്ഞത് . അതുവരെ ഞാൻ മുതലാളി - ഇവിടെ വീഴുന്ന തേങ്ങ പെറുക്കി വിറ്റാൽ വട്ടച്ചെലവ് നടന്നു പോകും "
മോഹനൻ മനസ്സിലോർത്തു .
...................................................................
പാടവരമ്പിനു നടുവിലൂടെയുളള റോഡിലൂടെ കാർ പാഞ്ഞപ്പോൾ സിദ്ധുവിന്റെ മനസ്സിൽ വീണ്ടും അജി നിറഞ്ഞു .
ഈ സ്ഥലത്ത് എത്തുമ്പോൾ എന്നും മനസ്സിൽ ഒരു പിടച്ച ലാണ് .
പണ്ട് കനപ്പിച്ചൊന്നു മിണ്ടിയാൽ , നോക്കിയാൽ - മുഖം വാടുന്ന , കണ്ണുകൾ നിറയുന്ന അജിയെ ഓർത്തപ്പോൾ സിദ്ധുന് ചിരി വന്നു .
എന്ത് പാവമായിരുന്നു അവൻ . ഒരിക്കലും വിട്ടുകളയരുതെന്ന് കരുതിയതാണ് .
പക്ഷേ വിധി .
വിധിയെയാണോ പഴിക്കേണ്ടത് ?
താൻ പറഞ്ഞതെല്ലാം , മനസ്സിനെ മുറിവേൽപ്പിച്ചതെല്ലാം മറക്കാൻ പെട്ടെന്ന് കഴിയുമോ ?
താൻ അവനെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ വർഷങ്ങൾ മുമ്പുളള ആ ഉത്സവരാത്രി .
പാടവരമ്പിനു നടുവിൽ , ചാറ്റൽ മഴ ഏറ്റുക്കൊണ്ട് തന്റെ ഇഷ്ടം പറഞ്ഞ് അവനെ പുണർന്ന നിമിഷം .
സ്ഥലകാലബോധം ഉണ്ടായപ്പോൾ ചമ്മലോടെ ഇരുവരും വേർപ്പെട്ടു . പിന്നെ നീണ്ടൊരു മൗനം .
അജിയുടെ വീടെത്തിയപ്പോൾ സിദ്ധു ബൈക്ക് ഗൈറ്റിൽ നിറുത്തി ഇരുവരും സിറ്റൗട്ടിലേക്ക് നടന്നു . പുറത്തും അകത്തുമെല്ലാം ലൈറ്റുകൾ തെളിഞ്ഞു കിടപ്പുണ്ട് .
" രണ്ടു പേരും ഉറങ്ങിക്കാണില്ല " അജി പറഞ്ഞു . അവൻ തുടർന്നു - " ഈ നേരത്ത് കിടന്നാൽ ഇനി എപ്പോൾ എണീക്കാനാണ് ഉറങ്ങിപ്പോയാൽ പെട്ടതു തന്നെ "
" നാളെ എപ്പോഴാണ് പോകുന്നത് ?
" വെളുപ്പിനുളള വണ്ടിക്ക് പോകണം "
" രാവിലെ ഒരുങ്ങി നിന്നോ ഞാൻ രാവിലെ വരാം . ഞാൻ കൊണ്ടു വിടാം "
" ചേട്ടന് ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ ?
" അവിടെ പോയി വരാൻ കൂടിയാൽ മൂന്ന് മണിക്കൂർ ധാരാളം . എനിക്ക് ഓഫീസിൽ പത്തു മണിക്ക് മുൻപ് എത്താൻ പറ്റും "
അജി കോളിംഗ് ബല്ലിൽ വിരലമർത്തി .
അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല . ജനൽ കർട്ടൻ മാറ്റി പുറത്ത് അജിയാണെന്ന് ഉറപ്പാക്കിയ ശേഷം അച്ഛമ്മ വാതിൽ തുറന്നു .
" എന്താ അജി ഇത് , ഇത്ര വൈകുമായിരുന്നെങ്കിൽ ഉത്സവത്തിന് വിടില്ലായിരുന്നു " അച്ഛമ്മ കുറ്റപ്പെടുത്തി .
" ചേട്ടനാണ് എന്നെ നേരം വൈകിപ്പിച്ചതെന്ന് പറയട്ടെ " അജി സ്വകാര്യമായി ചോദിച്ചു . സിദ്ധു പരുങ്ങി .
" അച്ഛമ്മേ , ഇതാണ് വല്യപ്പന്റെ ഫ്രണ്ടിന്റെ....... " പെട്ടെന്ന് സിദ്ധുനെ എങ്ങനെ പരിചയപ്പെടുത്തുമെന്ന് അറിയാതെ അജി കുഴങ്ങി .
" വിശ്വനാഥന്റെ വളർത്തു മകനല്ലേ , പലവട്ടം കേട്ടതാണ് - ഇപ്പോഴാണ് കാണുന്നത് "
" ഞാൻ പോകുന്നു " എന്നും പറഞ്ഞ് സിദ്ധു നടന്ന് നെഗറ്റിന് പുറത്ത് കടന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി .
......................................................................
രാവിലെ ആറു മണിക്ക് മുൻപ് തന്നെ സിദ്ധു അജിയുടെ വീടിനു മുൻപിൽ എത്തി . സിദ്ധു അജിയുടെ ഫോണിലേക്ക് വിളിച്ചു . രണ്ട് മൂന്ന് റിങ്ങിനുളളിൽ അജി കോൾ എടുത്തു .
" നീ ഫോണും കെട്ടി പിടിച്ചോട്ട് ഇരുപ്പാണോ ?
" ഞാൻ കോളും നോക്കി ഇരിക്കുകയായിരുന്നു "
" എന്നാൽ വേഗം വാ ..... ഞാൻ ഗൈറ്റിലുണ്ട് "
സിദ്ധു കോൾ കട്ടാക്കി . അജി ബാഗും തൂക്കി സിറ്റൗട്ടിൽ ഇറങ്ങുന്നതും പുറകെ വന്ന അച്ഛമ്മയ്ക്കും അച്ഛച്ഛനും ഉമ്മകൾ നൽകുന്നതും സിദ്ധു നോക്കി നിന്നു .
അജി അടുത്ത് വന്നപ്പോൾ സിദ്ധു അവന്റെ മുഖത്ത് തന്നെ നോക്കി അൽപ നേരം നിന്നു .
" എന്തേ.... പൗഡർ കൂടുതലുണ്ടോ ? അവൻ മുഖം തുടച്ചു കൊണ്ട് ചോദിച്ചു .
" ആ പുസ്തകത്തിൽ എഴുതിയ വരികളുടെ അർത്ഥം എന്താണ് ?
" ഓ.... അതോ..... സ്വയം കണ്ടു പിടിച്ചോളാം എന്നല്ലേ പറഞ്ഞത് "
" എഴുതിയ ആൾ പറയുന്നതിനാണ് കൂടുതൽ ഭംഗി "
" നമുക്ക് പോകാം , നേരം കളയണ്ട "
" അപ്പോൾ അതിന്റെ അർത്ഥം പറഞ്ഞു തരില്ലേ ? സിദ്ധു അജിയുടെ കണ്ണുകളിലക്ക് ഉറ്റുനോക്കി . അജി മറുപടി പറയാതെ നിന്നു .
" ശരി , പറയണ്ട "
സിദ്ധു വണ്ടിയെടുത്തു , അജി പുറകിൽ കയറി .
" സ്പീഡിൽ പോകാലോ അല്ലേ ? - പേടി തോന്നിയാൽ പിടിച്ചിരുന്നോ "
" ഉം .... ഞാൻ പുറകിൽ പിടിച്ചിട്ടുണ്ട് "
" അവിടെ അല്ല "
" പിന്നെ ?
" എന്നെ "
" ഇനിയും തല്ലാനാകും , ദേഷ്യം വരില്ലേ ?
" ഇനി വരില്ല "
" അതെന്താ ?
സിദ്ധു പിന്നെ മിണ്ടിയില്ല . അജി സിദ്ധുനെ കെട്ടിപിടിച്ചിരുന്നു .
പ്രധാന റോഡിലേക്ക് തിരിഞ്ഞതും റോഡിന്സൈഡിലുളള ക്രിസ്ത്യൻ പളളി എത്തിയപ്പോൾ അജി വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു . റോഡുവക്കിലെ രൂപക്കൂടിന് മുൻപിൽ ചെന്ന് പ്രാർത്ഥിച്ചു . മുൻപ് ആരോ കത്തിച്ചു വെച്ച മെഴുകുതിരികളിൽ ചിലത് അണഞ്ഞിരിക്കുന്നു . അവൻ അത് കത്തിച്ചു . ഒന്നും കൂടി പ്രാർത്ഥിച്ച ശേഷം സിദ്ധുന്റെ അടുത്ത് ചെന്നു . അജിയുടെ പ്രവർത്തികൾ നോക്കി നിൽക്കുകയായിരുന്നു സിദ്ധു .
" അതൊന്ന് വായിച്ചു നോക്കു " അജി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് സിദ്ധു നോക്കി . പളളി മതിലിൽ എഴുതിയിട്ട വരികൾ സിദ്ധു മനസ്സിൽ വായിച്ചു . അജി പുസ്തകത്തിൽ എഴുതിയ വരികൾ .
"
ഞാൻ പഠിച്ചിരുന്നത് ഒരു ക്രിസ്ത്യൻ സ്കൂളിലായിരുന്നു . അവിടെ പ്രാർത്ഥനയിലെല്ലാം പങ്കുകൊള്ളണം . അങ്ങനെ പഠിച്ചതാണ് സുവിശേഷങ്ങൾ "
" ഈ വരികൾ നീ പകർത്തിയെഴുതിയന്റെ പൊരുളാണ് എനിക്ക് വ്യക്തമാകാത്തത് "
" അത് കാലം തെളിയിക്കേണ്ടതാണ് - ഒന്നു കയറി പ്രാർത്ഥിച്ചൂടെ ?
" എനിക്ക് ഒരു ദൈവങ്ങളിലും വിശ്വാസമില്ല "
" എന്നിട്ടാണോ ഉത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുൻപന്തിയിൽ നിന്നിരുന്നത് "
" അത് ആഘോഷത്തിനു മാത്രം - ഒരു ക്ഷേത്രത്തിലും ഞാൻ കയറിയിട്ടില്ല - ഞാൻ ഒരു ദൈവത്തെ കണ്ടിട്ടുള്ളൂ അത് എന്റെ അങ്കിളാണ് "
അജി പിന്നെ തർക്കിച്ചില്ല . യാത്ര തുടർന്നു . കുറച്ച് ദൂരം കൂടി കഴിഞ്ഞപ്പോൾ തനിക്ക് ശിവക്ഷേത്രത്തിൽ കൂടി തൊഴണമെന്ന് അജി പറഞ്ഞു . സിദ്ധുവണ്ടി നിറുത്തി കൊടുത്തു . അജി പോയി തൊഴുതു വന്നു . അവൻ തിരിച്ചു വരുമ്പോൾ സിദ്ധു സിഗരറ്റ് വലിച്ച് നിൽപ്പുണ്ട് .
" എപ്പോഴും ഇത് തന്നെയാണോ പണി , ആയുസ്സിന്റെ പകുതിയാ കുറഞ്ഞ് പോകുക "
" നീ പഠിക്കുന്നത് , രോഗികളുടെ അടുത്ത് വിളമ്പിയാൽ മതി . എന്നെ പഠിപ്പിക്കണ്ട "
അജിയുടെ മുഖത്ത് നോക്കിക്കൊണ്ട് തന്നെ ആഞ്ഞ് വലിച്ച് പുകയെടുത്ത് ആസ്വദിച്ച് സിഗരറ്റ് കുറ്റി താഴെ ഇട്ടു .
" ഇനി പോകാമല്ലോ - ഇനി വേറെ എവിടെയെങ്കിലും കുമ്പിടാനുണ്ടോ ? സിദ്ധു കളിയാക്കിക്കൊണ്ട് ചോദിച്ചു .
അജി മുഖം വീർപ്പിച്ചു എങ്കിലും അവൻ സിദ്ധു ന്റെ അരികെ ചെന്ന് കയ്യിൽ ഇരുന്ന ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്ത് സിദ്ധുക്റെ നെറ്റിയിൽ തൊടാൻ തുടങ്ങിയതും സിദ്ധു അജിയുടെ കൈ തട്ടിമാറ്റി .
" ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇതൊന്നും ഇഷ്ടമല്ലന്ന് "
സിദ്ധു തട്ടിയതും കൈ നന്നായി വേദനിച്ചു , അജിയുടെ കണ്ണ് കലങ്ങി വെളളം ഇപ്പോൾ ഇറ്റുവീഴും എന്ന മട്ടിലായി . അത് കണ്ടപ്പോൾ സിദ്ധു ന് വിഷമമായി . വേദനിക്കുമെന്ന് അവൻ കരുതിയില്ല .
" എനിക്ക് ദൈവങ്ങളിൽ വിശ്വാസമാണ് - ഞാനിന്ന് ഈ രണ്ടിടത്തും കയറി പ്രാർത്ഥിച്ചത് എന്തിനാണെന്ന് അറിയോ ? എനിക്ക് എന്നെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന സിദ്ധു എന്ന സുഹൃത്തിനെ തന്നതിന്റെ നന്ദി അറിയിക്കാൻ "
" ഞാൻ ആരുടെ മുന്നിലും തോറ്റ് കൊടുത്തിട്ടില്ല - പക്ഷേ നിന്നോട് തോൽക്കും " എന്ന് പറഞ്ഞ് സിദ്ധു അജിയുടെ വിരൽ പിടിച്ച് ഇലച്ചീന്തിലെ ചന്ദനത്തിൽ മുക്കി തന്റെ നെറ്റിയിൽ തൊടുവിച്ചു .
" മത്യോ "
" ഉം "
" ഇനിയൊന്ന് ചിരിച്ചൂടെ "
അജി ചിരിച്ചു .
ഒരു ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു . അതിനു ശേഷം ഹോസ്റ്റലിനു മുൻപിൽ അജിയെ കൊണ്ടുവിട്ടു .
" ഇനി എന്നാ കാണുക ? സിദ്ധു ചോദിച്ചു .
" എന്തിനാ കാണുന്നത് എന്നെ ഇങ്ങനെ ഉപദ്രവിക്കാനല്ലേ ?
" സോറി "
" ഈ സോറി പറയാനേ നേരം കാണു "
' അത് നിന്റെ ഫ്രണ്ടല്ലേ അൻസാർ '
സിദ്ധു ഹോസ്റ്റലിന്റെ രണ്ടാം നിലയിലേക്ക് നോക്കി ക്കൊണ്ട് അജിയോട് ചോദിച്ചു .
അജി മുകളിലേക്ക് നോക്കി - അവിടെ തങ്ങളെ മിഴിച്ചു നോക്കി നിൽപ്പുണ്ട് അൻസാർ .
" ഞാൻ പോകട്ടെ '
സിദ്ധു ചോദിച്ചു .
അജി മൗനാനുവാദം നൽകി .
സിദ്ധു വണ്ടി എടുത്തു . അജി അവൻ പോകുന്നതും നോക്കി നിന്നു .
ഹോസ്റ്റൽ റൂമിനു വെളിയിൽ അൻസാർ നിന്നു .
" കീരിം പാമ്പും ഒരു ബൈക്കിൽ - എങ്ങനെ സംഭവിച്ചിടാ ഇത് "
" അതെല്ലാം പിന്നെ പറയാം " എന്ന് പറഞ്ഞ് അജി റൂമിലേക്ക് കയറി .
സിദ്ധുന് തന്റെ പുറകിൽ ഒരു ശൂന്യത അനുഭവപ്പെട്ടു . എന്തൊക്കയാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് . ഇതൊരു സുഹൃത്ത് ബന്ധം അല്ല അതിനുമപ്പുറം എന്തോ ആണ് . അതാണ് വ്യക്തമാകാത്തത് .
തിരിച്ചു പോകുമ്പോഴും പളളി മതിലിൽ എഴുതിയിട്ട വരികൾ സിദ്ധു വായിച്ചു .
.........
വിശ്വനാഥൻ സീറ്റിൽ ചാരിക്കിടന്നു . പത്തു മണിക്ക് മുൻപ് കോഴിക്കോട് എത്തണം . നേരം പുലർന്നു തുടങ്ങുന്നുള്ളു . കാറ് മെയിൻ ജംഗ്ഷനിലേക്ക് കയറി കുറച്ച് ദൂരം കൂടി പോകവേ - ആ പള്ളിയും വചനവും സിദ്ധു സെറ ദൃഷ്ടിയിൽ പതിഞ്ഞു .
സിദ്ധു മനസ്സിലോർത്തു .
' എന്റെ അജീ , എന്നോട് ക്ഷമിച്ച് എന്റെ ജീവതത്തിലേക്ക് ഒരിക്കൽ കൂടി നീ കടന്നു വരുമോ ?

ഭാഗം - 32
വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സിദ്ധാർത്ഥിനെ വിശ്വനാഥൻ സൂക്ഷിച്ചു നോക്കി .
" ഇതെന്ത് അത്ഭുതം ? അയാൾ ചോദിച്ചു .
" എന്താ അങ്കിൾ ?
" എന്താ നിന്റെ നെറ്റിയിൽ ?
സിദ്ധു നെറ്റിയിൽ തൊട്ടു നോക്കി . രാവിലെ അജി തൊട്ടു തന്ന ചന്ദന ത്തിന്റെ ബാക്കി കൂടി കയ്യിൽ അടർന്നുവീണു .
" അത്.... അത് വെറുതെ " അവൻ ഒരു വിളറിയ ചിരിയോടെ മുറിയിലേക്ക് പോയി .
വിശ്വനാഥൻ അവന്റെ പോക്ക് നോക്കി നിന്നു - ' ഈയിടയായി കുറേ മാറ്റകൾ കാണുന്നുണ്ട് അവന് . ചാടി കടിക്കുന്ന സ്വഭാവം കുറഞ്ഞിരിക്കുന്നു . ചിരിക്കുന്നു . കളിതമാശകൾ പറയുന്നു . ദേ എറ്റവും വെറുപ്പുളള ദൈവത്തിന്റെ പ്രസാദം സ്വീകരിച്ചിരിക്കുന്നു '
......................................:..............................
ദിനങ്ങൾ പിന്നിട്ടു .
...............................
ഒരു ദിവസം രാത്രി അജി സിദ്ധാർത്ഥിനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഷീബയുടെ മകൾ രശ്മിയായിരുന്നു .
" സിദ്ധുചേട്ടൻ അപ്പുറത്തെ മുറിയിൽ ചന്തുനെ പഠിപ്പിക്കുകയാണ് " അവൾ പറഞ്ഞു .
" ഫോൺ സിദ്ധു ചേട്ടന് കൊടുക്ക് " അജി ആഞ്ജ കലർന്ന സ്വരത്തിൽ പറഞ്ഞു .
" എന്നോട് അങ്ങോട്ട് ചെല്ലരുതെന്നാ പറഞ്ഞേക്കുന്നത് ?
" അന്തെന്താ അങ്ങനെ ? ഞാനാണെന്ന് പറഞ്ഞാൽ മതി "
" ഞങ്ങളെ ഒന്നിച്ച് ഇരുത്തിയാൽ അവൻ കളിച്ചിരിക്കും അതുകൊണ്ട് ഞാൻ ഹാളിൽ ഇരുന്ന് പഠിച്ചാൽ മതിയെന്ന് സിദ്ധുചേട്ടൻ പറഞ്ഞു ' ഇപ്പോൾ അങ്ങോട്ട് ചെന്നാൽ എന്നെ വഴക്കുപറയും "
" ശരി - ഞാൻ പിന്നെ വിളിച്ചോളാം "
അജി ഫോൺ വെച്ചു . അവർക്ക് ട്യൂഷൻ എടുക്കുന്ന കാര്യം തന്നോട് ഇതുവരെ ചേട്ടൻ പറഞ്ഞില്ലല്ലോ എന്ന് അജി ചിന്തിച്ചു .
.................................
രശ്മി എഴുന്നേറ്റ് അങ്കിളിന്റെ ലൈബ്രറി മുറിയുടെ വാതിലിൽ പമ്മി പമ്മി നിന്നു . പുസ്തകം വായിച്ചിരുന്ന വിശ്വനാഥൻ അവളെ കണ്ടു .
" ഉം .... എന്താ ? അയാൾ ഗൗരവത്തിൽ ചോദിച്ചു .
" സിദ്ധുചേട്ടൻ ?
" എന്തിനാ ഇപ്പോൾ അവനെ , നിന്നോട് ഹാളിൽ ഇരുന്ന് പഠിക്കാനല്ലേ പറഞ്ഞത് ?
"ചേട്ടനോട് ഒരു കാര്യം പറയാനാണ് "
" സിദ്ധു.... ദേ വിളിക്കുന്നു "
മുറിയിലെ മറ്റൊരു വശത്ത് ഇട്ടിരുന്ന മേശക്കരികേ ചന്തുവും സിദ്ധാർത്ഥും ഇരുന്നിരുന്നു .
" എന്താടി " അവൻ വിളിച്ചു ചോദിച്ചു .
" അജി ചേട്ടൻ വിളിച്ചിരുന്നു "
അജിയുടെ പേര് പറഞ്ഞതും സിദ്ധു വിശ്വനാഥനെ പാളി നോക്കി .
" നിനക്ക് ഫോൺ കൊണ്ടു തരാമായിരുന്നില്ലേ ? അങ്കിളാണ് പറഞ്ഞത് .
" എന്നോട് ഇങ്ങോട്ട് വരരുതെന്നല്ലേ പറഞ്ഞത് , ആ ചേട്ടന് പ്രധാന കാര്യം വല്ലതും പറയാനാണെങ്കിലോ എന്ന് കരുതിയാ പേടിച്ചിട്ടാണെങ്കിലും ഇപ്പോൾ വന്ന് പറഞ്ഞത് "
അവൾ ഫോൺ സിദ്ധുവിന്റെ അടുത്ത് കൊണ്ടു വെച്ചു .
" ശരി നീ പോയിരുന്ന് പഠിക്ക് "
" ലാൻഡ് ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതു കൊണ്ടാകും നിന്റെ ഫോണിൽ വിളിച്ചത് - അത് വീണ്ടും കംപ്ലയന്റ് ആയി - നാളെ എക്സ്ഞ്ചേയിൽ വിളിച്ച് പറഞ്ഞേക്കണം "
അജിയുമായി സൗഹ്യദം ആയതും തങ്ങൾ ഫോണിൽ സംസാരിക്കുന്നതും അങ്കിൾ അറിഞ്ഞിട്ടില്ല . ഇപ്പോൾ അവൻ വിളിച്ചത് അങ്കിളിനെ ആണെന്ന് ആൾ കരുതിയിരിക്കുന്നു . അജി വീണ്ടും വിളിക്കുമോ എന്ന് കരുതി സിദ്ധു ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു .
...................................
കിടക്കുന്നതിനു മുൻപ് സിദ്ധു അജിയെ തിരിച്ചു വിളിച്ചു .
" പഠിപ്പിക്കലല്ലാം കഴിഞ്ഞോ മാഷേ ?
" അങ്കിളാണ് ട്യൂഷൻ , എടയ്ക്ക് ഞാനും കൂടും എന്നു മാത്രം "
" പിള്ളേര് പോയോ ?
" പോയി "
" തനിച്ച് പോകോ ?
" ഒന്നുകിൽ ഞാൻ കൊണ്ടു വിടും അല്ലേൽ ചേട്ടനും ചേച്ചിയും വരും , അവന് പോകാൻ മടിയാണ് TV കണ്ട് ഇവിടെ കിടക്കും "
" ഹാളിലോ ?
" എന്റെ കൂടെ . അവൻ ചെറുതല്ലേ ഒറ്റക്ക് കടത്താൻ പറ്റോ ?
" അത്ര ചെറുതൊന്നുമല്ല "
" പിന്നെന്താ ...... നമ്മുടെ വിശേഷം പറ ? സിദ്ധുവിനെ ശബ്ദം ആർദ്രമായി .
" നമുക്ക് എന്ത് വിശേഷം ?
" ഒന്നുമില്ലേ ?
" ഒന്നുമില്ല "
" എന്നാൽ ശരി ഞാൻ ഫോൺ വെയ്ക്കാണേ "
" അയ്യോ വയ്ക്കല്ലേ , എന്നോട് ഒന്നും ചോദിക്കാനില്ലേ ?
" എന്തൂട്ട് ?
" വിശേഷങ്ങളൊന്നും . സുഖമാണോ ? കഴിച്ചോ ? എന്നൊന്നും "
" അനസാർ കിടന്നോ ?
"എന്റെ വിശേഷം ചോദിക്കാൻ പറഞ്ഞിട്ട് അവന്റെ വിശേഷമാണോ ചോദിക്കുന്നത് ?
" അവൻ നിന്റെ ബസ്റ്റ് ഫ്രണ്ട് അല്ലേ ?
" അവൻ എന്റെ ബസ്റ്റ് ഫ്രണ്ട് അല്ല "
" അപ്പോൾ ആരാ നിന്റെ ബസ്റ്റ് ഫ്രണ്ട് ?
" അത് വേറെ ഒരാളാ "
" ആരാ ?
" ഇപ്പോൾ പറയില്ല . നേരിൽ കാണുമ്പോൾ പറയാം "
" ഇനി നേരിൽ കാണണോ ?
" കാണണ്ടേ ?
" കാണണമെങ്കിൽ കാണാം "
" അത്ര ബുദ്ധിമുട്ടി കാണണ്ട "
" കാണണ്ടങ്കിൽ കാണണ്ട "
" അയ്യോ എനിക്ക് കാണണം "
"അങ്ങനെ വഴിക്കു വാ - കണിണ്ട് എന്തിനാ "
" എനിക്ക്..... ആ വയൽ വരമ്പിൽ ഒരിക്കൽ കൂടി മഴ നനഞ്ഞ് നിൽക്കാൻ കൊതിയാകുന്നു "
" മഴ മാത്രം നനഞ്ഞാൽ മതിയോ ?
" പിന്നെ ....?
" മഴയത്ത് കുടപിടിക്കണമോ എന്നറിയാൻ വേണ്ടിയിട്ടാണ് "
" ഒന്നു പോ .... ഈ സിദ്ധു ചേട്ടന് എന്നോട് ഒട്ടും സ്നേഹമില്ല "
" പിന്നെ .... കണ്ട പുസ്തകമെല്ലാം വായിച്ചു കൂട്ടിയിട്ട് ഭ്രാന്ത് പറയുന്നത് കേട്ടിരിക്കലല്ലേ എന്റെ ജോലി "
അജി ഒരു നിമിഷം നിശബ്ദമായി അവൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു .
" എന്നെ ആരും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല "
"എന്റെ മക്കള് ഈ സെന്റിയടി നിർത്തിയിട്ട് പഠിക്കാനുളളത് എടുത്തു വെച്ച് പഠിക്കാൻ നോക്ക് . എക്സാം അല്ലേ വരുന്നത് "
" നിങ്ങൾക്കും പഠിക്ക് പഠിക്ക് എന്നല്ലാതെ വെറൊരു വാക്കും പറയാനില്ലേ ?
" പഠിപ്പിൽ നോ കോംപറമെയ്സ് "
" എന്റെ അമ്മയെ പോലെ ചേട്ടനും പഠിപ്പിൽ ആരോ കൈവിഷം തന്നിട്ടുണ്ട് "
അജിയുടെ മറുപടി കേട്ടതും മറുതലയ്ക്കൽ സിദ്ധുവിന്റെ ഉച്ചത്തിലുളള ചിരി മുഴങ്ങി .
അവർ പരസ്പരം ശുഭരാത്രി നേർന്ന് ഫോൺ വെച്ചു .
ചാറ്റൽ മഴയുള്ള ആ രാത്രിയിൽ വയൽ വരമ്പിനു നടുവിൽ പരസ്പരം ഇഴുകി പണർന്നു നിന്ന രംഗം ഓർത്തപ്പോൾ സിദ്ധുവിനും കുളിരുകോരി . എല്ലാം മറന്ന് അങ്ങനെ പരസ്പരം ഇഴുകി ചേർന്ന് നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അജി വീണ്ടും ആഗ്രഹിക്കുന്നു . ഇപ്പോൾ തന്റെ മനസ്സും ... ഭിത്തിയിൽ ചുമൽ ചേർത്ത് വച്ചിരുന്ന തലങ്ങണയെടുത്ത് സിദ്ധു നെഞ്ചോട് ചേർത്ത് പുണർന്നുകൊണ്ട് കിട്ടിലിലേക്ക് കടന്ന് ദിവാസ്വപ്നത്തിൽ മുഴുകി ....

ഭാഗം - 33
ഋതുക്കൾ മാറി മാറി വന്നു . അജിയുടെ ഫസ്റ്റ് സെമസ്റ്റർ സ്റ്റാർട്ട് ചെയ്തു . ആ സമയങ്ങളിൽ ഫോൺ വിളികൾക്കും ചാറ്റിങ്ങിനും സിദ്ധു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി .
ഫസ്റ്റ് പ്രയോററ്റി പഠിപ്പിന് എന്ന സിദ്ധുവചനം പാലിക്കേണ്ടതുകൊണ്ട് അജി ഫോൺ ചെയ്യുന്നതിന് മെനക്കെട്ടില്ല . സിദ്ധുവിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ അജിക്ക് മനോവിഷമം അനുഭവപ്പെട്ടു . ഇതേ അവസ്ഥ തന്നെ ആയിരുന്നു സിദ്ധുവിനും .
പഠിക്കേണ്ട സമയം തന്നോട് സംസാരിച്ച് അവന്റെ വിലപ്പെട്ട ഭാവിക്ക് ദോഷമാകരുതെന്ന് സിദ്ധുവിന് നിർബന്ധമുണ്ടായിരുന്നു . ആ സമയങ്ങളിൽ സിദ്ധുവിന് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു .
പൊടുന്നന്നെ അവനുണ്ടായ മാറ്റം വിശ്വനാഥൻ ശ്രദ്ധിച്ചു . ഭക്ഷണം കഴിക്കുന്ന വേളയിൽ അതേ പറ്റി അയാൾ സംസാരിച്ചപ്പോൾ വ്യകതമായ മറുപടി നൽകാതെ അവൻ ഒഴിഞ്ഞുമാറി . പഴയ പോലെ രാത്രി സമയങ്ങളിൽ കൂടുതൽ നേരം ക്ലബ്ബിൽ ചെലവഴിക്കാൻ തുടങ്ങി .
അജിയുടെ എക്സാം കഴിഞ്ഞു .
വെക്കേഷന് അജി നാട്ടിൽ വന്നു .
സായാഹ്ന സമയം അവൻ വിശ്വനാഥന്റെ വീട്ടിൽ ചലവഴിച്ചു .
കളി ചിരിപറയാനും അജിക്കൊപ്പം സിദ്ധുവും കൂടുന്നത് വിശ്വനാഥൻ ശ്രദ്ധിച്ചു .
സിദ്ധുവിന്റെ മാറ്റങ്ങൾക്ക് അജിയാണ് കാരണമെന്നറിഞ്ഞപ്പോൾ അയാൾക് അവനോട് പ്രത്യേകവാത്സല്യം തോന്നി .
അജിയുടെ നിർബന്ധത്തിനു വഴങ്ങി സിദ്ധു അജിയുടെ തറവാട്ടിലേക്കും വന്നു .
ഒരാഴ്ചയ്ക്ക് ശേഷം അജി മടങ്ങിപ്പോയപ്പോൾ സിദ്ധുവിന് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു . വിട പറയുന്ന നിമിഷം അവൻ അജിയെ തന്നിലേക്ക് ചേർത്ത് നെറുകയിൽ ചുംബിച്ചു .
അപ്രതീക്ഷിതമായ സിദ്ധുവിന്റെ പെരുമാറ്റം അജിയിൽ ആശ്ചര്യം ഉളവാക്കി . അടർത്തിമാറ്റാൻ കഴിയാത്ത വിധം സിദ്ധുവിന്റെ നെഞ്ചോട് ചേർന്ന് നിൽക്കാൻ അജി മനസ്സിൽ കൊതിച്ചു .
ഫസ്റ്റ് സെമ്മിന്റെ റിസൽട്ട് വന്നപ്പോൾ എല്ലാ വിഷയത്തിലും അജി ജയിച്ചിരുന്നു . ആ സന്തോഷം സിദ്ധുനെ വിളിച്ചറിയിച്ചു .
അപ്രതീക്ഷിതമായി ഒരു ഞായറാഴ്ച അജിയെ കാണാൻ സിദ്ധു ഹോസ്റ്റലിൽ ചെന്നു .
വാർഡന്റെ അനുവാദം വാങ്ങി അജിയെ കൂട്ടി പുറത്ത് ചുറ്റിയടിക്കുകയും അവന് ഭക്ഷണം വാങ്ങി കൊടുക്കുകയും മാറ്റിനിക്ക് കൊണ്ടുപോയി സിനിമ കാണിക്കുകയും ചെയ്തു .
,
നീലത്താമര . ഇരുവരും കണ്ടു . അതിലെ പ്രണയ രംഗങ്ങൾ അവരുടെ കണ്ണുകൾക്ക് പുതിയ വെളിച്ചം നൽകി . പരസ്പരം കണ്ണുകൾ ഇടഞ്ഞ സമയത്ത് ഹൃദയത്തിന്റെ ഉളളിലെ വേലിയേറ്റത്തിലെ തിരമാലകൾ ഇരുവർക്കും കണ്ണുകളിൽ കാണാൻ കഴിഞ്ഞു .
നീട്ടിവെച്ച അജിയുടെ കൈകൾ സിദ്ധുകവർന്നു . സിനിമക്ക് ശേഷം കോഫി ഷോപ്പിൽ കയറിയപ്പോൾ അജിക്ക് സിദ്ധുവിന്റെ മുഖത്ത് നോക്കാൻ ജാള്യത തോന്നി . അജിയുടെ ചമ്മൽ സിദ്ധു നന്നായി ആസ്വദിച്ചു .
അവൻ പുഞ്ചിരിച്ചു .
ഹോസ്റ്റലിൽ തിരികെ കൊണ്ടു വിട്ട് യാത്ര പറയാൻ നേരം അജിയുടെ കൈ സിദ്ധുകവർന്നു .
തന്നിൽ നിന്ന് മറ്റെന്തോ സിദ്ധു പ്രതീക്ഷിക്കുന്നതായി അജിക്ക് തോന്നി . അവന്റെ അരികെ ചുറ്റിപ്പറ്റി നിന്നിട്ട് സിദ്ധുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് അജി വേഗം നടന്നു മറഞ്ഞു .
അന്ന് രാത്രി , ഉറങ്ങാൻ കിടക്കുമ്പോൾ ഇന്ന് കണ്ട സിനിമയിലെ ഗാനരംഗങ്ങളിൽ താനും സിദ്ധുവും നിറഞ്ഞു നിൽക്കുന്നതായി അജി സങ്കൽപ്പിച്ചു . അനുരാഗ വിലോചനനായി എന്ന ഗാനം അജി മൂളിക്കൊണ്ടിരുന്നു .
..................................................................
ഒഴിവു ദിനങ്ങളിൽ അജിയുടെ ഹോസ്റ്റലിൽ സിദ്ധു നിത്യ സന്ദർശകനായി . അവനൊത്ത് സിനിമകൾ കാണുന്നതിനും പാർക്കിലേക്കും ബീച്ചിലേക്കും സിദ്ധു അജിയെ തന്റെ ബൈക്കിൽ കയറ്റി പാറിപ്പറന്നു .
രണ്ടാമത്തെ സെമസ്റ്റർ പരീക്ഷയിലും തന്റെ ഫോൺ നിയന്ത്രണം സിദ്ധു കർശനമായി തന്നെ തുടർന്നു . എക്സാം കഴിഞ്ഞ് അവധിക്ക് വരുമ്പോൾ ലൈസൻസ് എടുക്കുന്നതിനുളള കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് അജി സിദ്ധുവിനോട് ആവശ്യപ്പെട്ടു .
അജിയുമായുളള ഫോൺ വിളികൾ ഇല്ലാത്ത രാത്രികൾ വിരസമായി തോന്നി സിദ്ധുവിന് .
ഒരു ദിവസം ക്ലബ്ബിൽ സുഹൃത്തുക്കളുമായി മദ്യപിച്ച് ഇരിക്കുമ്പോഴാണ് ഒരു സുഹൃത്ത് വേണു - നീലച്ചീത്ര ഡിസ്കുമായി വന്നത് . ക്ലബ്ബിലെ ടിവിയിൽ അവർ എല്ലാവരും ചേർന്ന് കണ്ടു . ടെലിവിഷനിൽ മിന്നി മറയുന്ന മാദക രംഗങ്ങളിൽ ലയിച്ചിരിക്കവേ മത്തുപിടിച്ച സിദ്ധുവിന്റെ സിരസ്സിൽ പുതിയ രംഗങ്ങൾ പൂവിടുകയായി . കാമ രംഗങ്ങളിൽ അലിഞ്ഞു ചേരുന്നത് അജിയും താനും ആണെന്ന് അവന് തോന്നി . രംഗങ്ങൾ പൂർത്തിയായപ്പോൾ സിദ്ധുവിന്റെ ചുണ്ടിൽ മന്ദസ്മിതം വിടർന്നു . പതിവില്ലാത്ത സിദ്ധുവിന്റെ ചിരി കണ്ടപ്പോൾ മറ്റുളളവർക്ക് അതിശയം തോന്നി .
"
ഏതെങ്കിലും കിളിയെ കയറി കൊത്തിയോടാ ' എന്ന് കളിയായി അവർ ചോദിച്ചു .
ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു .
വീട്ടിലേക്ക് പോകുന്നതിനിടയിൽ അജിയോട് സംസാരിക്കണമെന്ന് സിദ്ധുവിന് തോന്നി . തന്റെ നിബന്ധനകള പറ്റി ചിന്തിക്കാതെ അവൻ അജിയുടെ നംബറിലേക്ക് ഡയൽ ചെയ്തു .
പതിവില്ലാത്തവിധം സിദ്ധുവിന്റെ കോൾ വന്നപ്പോൾ അജിക്ക് അതിശയം തോന്നി . അവൻ കോൾ അറ്റൻഡ് ചെയ്തു .
" എന്താ ഈ നേരത്ത് ? അതിശയത്തോടെ അജി ചോദിച്ചു .
" അതെന്താ ഈ നേരത്ത് എനിക്ക് വിളിച്ചൂടെ ?
" അതല്ലാ........ എക്സാം ആയതു കൊണ്ട്....... വിളിക്കുകയും ഇല്ല വിളിക്കേം ചെയ്യരുതെന്നല്ലേ പറഞ്ഞിരുന്നേ "
" നീ പഠിക്കാണോ ഒഴപ്പാണോ എന്നറിയാൻ വിളിച്ചതാണ് "
" പഠിക്കുന്നുണ്ടോന്ന് നേരിട്ട് വന്ന് അല്ലേ അന്വേഷിക്കേണ്ടത് "
" നേരിട്ട് വന്നാൽ അറിയാൻ പറ്റോ ?
" നല്ല ഫോമിലാണല്ലോ ? നാവിന്റെ കുഴച്ചൽ വേഗം അറിയാം "
" ഞാനൊന്നും ഓവറല്ല , നിനക്ക് തോന്നുന്നതാ "
" എന്നാൽ ഇതൊന്ന് പറഞ്ഞേ ?
" എന്ത് ?
" നഗരം നഗരം മഹാസാഗരം........."
" പിന്നേ...... പോയി നിന്റെ പണി നോക്ക് "
" എന്നാൽ ഞാൻ പോയി പഠിച്ചോട്ടെ ?
" എത്ര ദിവസമായി നിന്നോട് സംസാരിച്ചിട്ട് "
" എന്താ മാഷേ ഇന്ന് പറ്റിയത് ?
" നിന്റെ എക്സാം എന്നാ കഴിയാ "
" എന്തിനാ ?
" ഒന്ന് കാണാൻ കൊതിയാകുന്നു "
" എന്നെയോ ?
" അല്ല , നിന്റെ അപ്പൂപ്പനെ "
" അത് എളുപ്പമല്ലേ , മൂപ്പര് വീട്ടിലുണ്ടല്ലോ ?
" കോപ്പ് ! നിന്നോട് സംസാരിക്കാൻ വന്ന എന്നെ വേണം തല്ലാൻ "
" രണ്ട് എക്സാം കൂടിയുണ്ട് - ഈ ആഴ്ച കഴിയും "
" നീ തറവാട്ടിലേക്ക് വരില്ലേ ?
" അതെന്ത് ചോദ്യാ , അല്ലാ...... എന്താ ഇപ്പോ എന്നെ കാണാൻ ഇത്ര ധൃതി ?
" അതോ......... നിന്നെ കെട്ടിപിടിച്ച് കിടക്കാൻ വല്ലാത്ത കൊതി തോന്നുന്നു "
" ശരിക്കും ?
" ഉം "
വിശ്വസിക്കാൻ കഴിയാതെ അജി നിശബ്ദനായി നിന്നു .
" എന്താ ഒന്നും മിണ്ടാത്തത് - നിനക്ക് ഇഷ്ടമല്ലേ ?
" അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ "
" ഇഷ്ടമാണോ അല്ലയോ എന്ന് വാ തുറന്ന് - ആൺകുട്ടികളെ പോലെ പറയണം .എനിക്ക് കേൾക്കണം "
" എനിക്ക് ഇഷ്ടമാണ് " പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു " ഇതിൽ കൂടുതൽ ഒച്ചയെടുത്താൽ അൻസാർ കേൾക്കും "
" ആര് കേട്ടാലും എനിക്കൊന്നുമില്ല . നീ എന്റെയാണ് . എന്റെ മാത്രം "
ആ വാക്കുകൾ അജിയെ കൂടുതൽ പ്രണയാതുരനാക്കി .
അജിയുടെ വരവിനു വേണ്ടി സിദ്ധു ദിവസങ്ങൾ എണ്ണി കാത്തിരുന്നു .

ഭാഗം - 34
വൈകുന്നേരം അജി ബസ്സ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ സിദ്ധു അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .
" എന്താ മാഷേ , പതിവില്ലാത്ത വിധം ?
" കിന്നരിച്ചു നിൽക്കാതെ വണ്ടിയിൽ കയറടാ "
" ആള് നല്ല ചൂടിലാണല്ലോ . ഒന്നു തണുപ്പിക്കേണ്ടിവരോ ?
" നീ തണുപ്പിക്കാനൊന്നും നിക്കണ്ട . പറ്റുമെങ്കിൽ ചൂട് കൂട്ടാൻ നോക്ക് "
" ഇതെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നേ ?
" എങ്ങനെ ?
എന്നും പറഞ്ഞ് അജിക്ക് നേരേ സിദ്ധു മുഖം തിരിച്ചു .
മദ്യത്തിന്റെ ഗന്ധം അവന്റെ നാസ്വാരത്രങ്ങളിൽ പതിച്ചപ്പോൾ അജി മുഖം ചുളിച്ചു .
'' ഇന്ന് നേരത്തേ കലാപരിപാടി തുടങ്ങിയോ ?
" ആണെങ്കിൽ , നീ എന്റെ ഒപ്പം വരില്ലേ ?
" ഇല്ല "
" എങ്കിൽ ഇറങ്ങിക്കോ "
" എന്തായാലും വന്നതല്ലേ ഒരു ലിഫ്റ്റ് തന്നൂടെ ?
" അങ്ങനെ ആർക്കും ഞാൻ വെറുതെ സവാരി വാഗ്ദാനം ചെയ്യുന്നില്ല "
" വെറുതേ വേണ്ടാ . ഓട്ടോ ഫെയർ തരാം "
" ആർക്ക് വേണം നിന്റെ പിച്ചക്കാശ് "
" പിന്നെ എന്താ വേണ്ടത് ?
" എന്താ വേണ്ടതെന്ന് പറഞ്ഞാൽ തരോ ?
സിദ്ധുവിന്റെ കണ്ണിൽ വല്ലാത്ത തിരയിളക്കം അജികണ്ടു . അത് പ്രണയത്തിന്റെ മാത്രമല്ല മറ്റെന്തോ കൊതിക്കുന്ന ആവേശം .
സിദ്ധുവിന്റെ വീട്ടിലേക്കുളള വഴിയേ വണ്ടി പാഞ്ഞപ്പോൾ അജി ചോദിച്ചു .
" ഇതെങ്ങോട്ടാ , എന്റെ വീട്ടിലേക്ക് ഓപ്പോസിറ്റ് അല്ലേ പോകേണ്ടത് ?
സിദ്ധു പഠിപ്പുരയ്ക്കൽ വീടിനു മുൻപിൽ വണ്ടി നിറുത്തി .
പോക്കറ്റിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്നു .
" അങ്കിളില്ലേ ഇവിടെ ?
" ഒരു ഫ്രണ്ടിന്റെ മകളുടെ വിവാഹത്തിന് കോട്ടയത്ത് പോയി "
" തനിച്ചോ ? സുഖമില്ലാതിരിക്കുമ്പോൾ "
" സഹപ്രവർത്തകർ ഉണ്ട് കൂടെ , മറ്റു ബുദ്ധിമുട്ടൊന്നുമില്ല ഇപ്പോൾ "
ഇരുവരും അകത്ത് കയറി .
" നീ പോയി കുളിച്ച് ഡ്രസ്സ് മാറ് "
" ഇവിടെ കുളിക്കാനോ ? ഞാൻ വീട്ടിൽ പോയിട്ട് കുളിച്ചോളാം "
" നീ ഇന്ന് എങ്ങോട്ടും പോകുന്നില്ല , എന്റെ ഒപ്പം ഇവിടെയാണ് "
" അയ്യോ അത് പറ്റില്ല . ഇന്ന് വരുമെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് "
" നാളെ വരുന്നുളളൂന്ന് വിളിച്ച് പറഞ്ഞാൽ പോരേ ?
സിദ്ധു അവന്റെ ഫോൺ അജിക്ക് നേരേ നീട്ടി .
" അത്..... വീട്ടിൽ അറിയില്ലേ ?
" ലാന്റ് ഫോണിൽ വിളിച്ചാൽ വീട്ടിൽ എങ്ങനെ അറിയാനാണ് നീ എവിടെന്നാ വിളിക്കുന്നതെന്ന് ?
" എന്നാൽ എന്റെ ഫോണിൽ നിന്നും വിളിച്ചോളാം "
അജി വീട്ടിൽ വിളിച്ച് അച്ഛച്ഛനോട് താൻ നാളേ വരൂ എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു . കോൾകട്ടാക്കി അജി സിദ്ധുനെ നോക്കി .
" പേടിയുണ്ടോ നിനക്ക്‌ ?
" ആ കുറച്ച് ചിലപ്പോൾ നിങ്ങൾ എന്നെ പിടിച്ച് തിന്നാലോ ?
അജിയുടെ ബാഗ് വാങ്ങി സിദ്ധു അവന്റെ മുറിയിലേക്കുളള സ്റ്റപ്പുകൾ കയറി .
കുളി കഴിഞ്ഞ് അജി മുറിയിലേക്ക് പ്രവേശിച്ചപ്പോൾ സിദ്ധു ജനലരികിൽ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്നു .
" സിദ്ധുചേട്ടൻ പുറത്തേക്ക് പോയേ "
" എന്തിന് ?
" എനിക്ക് ഡ്രസ്സ് മാറണം "
" മാറിക്കോ , അതിന് ഞാൻ നിൽക്കുന്നതു കൊണ്ടെന്താ ?
" അത് പറ്റില്ല "
" അതെന്താ ?
" അതങ്ങനാ "
" എങ്ങനെ ? എനിക്ക് ഉളളതെല്ലേ നിനക്കും ഉള്ളൂ ? അതോ സ്പെഷ്യൽ ആയിട്ട് നിനക്കെന്തിങ്കിലും ഉണ്ടോ ?
കളളച്ചിരിയോടെ സിദ്ധു അജിയെ നോക്കി . അജിയുടെ ഉടലിൽ സിദ്ധുവിന്റെ കണ്ണുകൾ പരതി നടന്നു .
വിളറിയ നാരങ്ങയുടെ മഞ്ഞ നിറമുളള മാർദ്ദവമേറിയ ശരീരം . ഞെട്ടില്ലാത്ത , പെൺകുട്ടികളുടെ പോലെ അൽപം തെറിച്ചു നിൽക്കുന്ന കുജങ്ങൾ . സിദ്ധുവിന്റെ കണ്ണുകൾ അവിടെ ഉടക്കി .
സ്വർണ രാജി പോലെ നനുത്ത ചെമ്പൻ രോമങ്ങളും , ചുഴിയുളള പൊക്കിളും , ഒതുങ്ങിയ അരക്കെട്ടും . തുടുത്ത നിതബംങ്ങളും , നനഞ്ഞൊട്ടിയ തോർത്തിനുളളിലെ മുഴപ്പും സിദ്ധു കണ്ണാൽ അളന്നെടുത്തു ...
സിദ്ധുവിന്റെ കണ്ണുകൾ തന്നെ കവർന്നെടുക്കുന്നത് കണ്ടപ്പോൾ അജിക്ക് നാണം തോന്നി .
അവൻ തന്റെ കൈകൾ മാറിനു കുറുകെ പിണച്ചുകെട്ടി .
" സിദ്ധുചേട്ടൻ പുറത്ത് പോകുന്നുണ്ടോ അല്ലെങ്കിൽ ഞാൻ പോകും "
മനസ്സില്ലാമനസ്സോടെ സിദ്ധു മുറിക്ക് പുറത്തിറങ്ങുന്ന വേളയിൽ ചൂണ്ടുവിരൽ കൊണ്ട് അവൻ അജിയുടെ വയറിൽ ഇക്കിളിപ്പെടുത്തി .
കതകടച്ച് വസ്ത്രം മാറുമ്പോൾ അജിക്ക് നാണം തോന്നി . ഡ്രസ്സ് മാറി വന്ന ശേഷം ഇരുവരും അൽപ നേരം ടി.വി കണ്ടു . പിന്നെ ലൈബ്രറിയിൽ കുറച്ചു സമയം ചെലവഴിച്ചു .
ഭക്ഷണശേഷം ലൈബ്രറിയിലേക്ക് നടന്ന അജിയെ സിദ്ധു തടഞ്ഞു .
" നിനക്ക് കിടക്കണ്ടേ ?
" ഉറക്കം വരുന്നുണ്ടെങ്കിൽ ചേട്ടൻ കിടന്നോ ഞാൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ "
" അതൊന്നും പറഞ്ഞാൽ പറ്റില്ല "
അവൻ അജിയുടെ കൈക്ക് പിടിച്ചു .
" വാ കിടക്കാം - എന്നും പറഞ്ഞ് അവന്റെ തോളിൽ കയ്യിട്ട് മുറിയിലേക്ക് കുട്ടികൊണ്ട് പോയി.
" ഞാൻ തറയിൽഷീറ്റ് വിരിച്ച് കിടന്നോളാം ചേട്ടൻ ബഡ്ഡിൽ കിടന്നോ "
" നിലത്ത് കിടത്താനല്ല നിന്നെ കൂട്ടിക്കൊണ്ട് വന്നത് "
" എനിക്ക് ഒരാളുടെ ഒപ്പം കിടന്നാൽ ഉറക്കം വരില്ല "
" അതിന് ഇന്ന് ഉറങ്ങുനെന്ന് ആര് പറഞ്ഞു "
" ഉറങ്ങാതെ പിന്നെ കഥ പറഞ്ഞ് ഇരിക്കാൻ പോവാണോ ?
" അതൊന്നുമല്ല "
സിദ്ധു അജിയുടെ കയ്യിക്ക് പിടിച്ച് കട്ടിലിലേക്ക് വലിച്ചിട്ടു .
അവനും കൂടെ കിടന്നു . സിദ്ധുവിന്റെ കണ്ണിലെ അലയടി ഏറ്റുവാങ്ങാൻ കഴിയാതെ അജി കണ്ണുകൾ ഇറുക്കിയടച്ചു .
സിദ്ധു അജിയുടെ അരക്കെട്ടിലൂടെ കൈ ചേർത്ത് അവനെ തന്നിലേക്ക് അടുപ്പിച്ച് , അവന്റെ കഴുത്തിലേക്ക് മുഖമമർത്തി .
സിദ്ധുവിന്റെ ചുംബനം ഏറ്റ മാത്രയിൽ അജിയുടെ ഓരോ രോമകൂപങ്ങളിലും രോമാഞ്ചം ഉണ്ടായി . അവൻ പെട്ടെന്ന് സിദ്ധുവിനെ തളളിമാറ്റിക്കൊണ്ട് എഴുന്നേറ്റിരുന്നു .
അവൻ കിതയക്കാൻ തുടങ്ങി .
സിദ്ധുവും എഴുന്നേറ്റിരുന്ന് അജിയുടെ തോളിൽ കൈവെച്ചു .
" എന്ത് പറ്റി അജി ?
" എനിക്ക് എന്തോ പോലെ തോന്നുന്നു സിദ്ധുചേട്ടാ "
മുഖം കുനിച്ചു കൊണ്ട് അജി പറഞ്ഞു . സിദ്ധു അവന്റെ താടി പിടിച്ചുയർത്തി കണ്ണിൽ കണ്ണിൽ നോക്കി , ചോദിച്ചു.
" ഇഷ്ടമല്ലേ എന്നെ ?
ഇഷ്ടക്കേടില്ല എന്ന രീതിയിൽ അജി തല ചലിപ്പിച്ചു .
" പിന്നെന്താ ? പേടിയാണോ ? പേടിക്കണ്ട . ഞാനല്ലേ ...? നീ എന്റെയല്ലേ ...?
ഓമനത്തം തുളമ്പുന്ന അജിയുടെ മുഖം സിദ്ധു അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു . അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടമർത്തി .
തന്നിലേക്കൊരു വൈദ്യുത പ്രവാഹം ഏൽക്കുന്ന പോലെ അജിക്ക് തോന്നി .
സിദ്ധു അജിയുടെ പവിഴമല്ലി അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു . അജിയെ മെല്ലെ ബഡ്ഡിലേക്ക് ചായ്ച്ച് കിടത്തി .
അജിയുടെ നെറുകയിൽ , കണ്ണുകളിൽ , അധരങ്ങളിൽ , കവിളുകളിൽ , കഴുത്തിൽ - സിദ്ധു ചുംബനപ്പൂക്കൾ തീർത്തു . പൂവിൽ നിന്ന് പൂവിലേക്ക് തേൻ നുകരുന്ന ചിത്രശലഭം പോലെ അജിയുടെ ശരീരത്തിൽ സിദ്ധു പാറിപ്പറന്നു നടന്നു .
സിദ്ധുവിന്റെ താടിയും മീശയും അജിയെ ഇക്കിളിപ്പെടുത്തിയപ്പോൾ അവൻ കുണുങ്ങി ചിരിച്ചു ...
അവർ പരസ്പരം വാരിപ്പുണർന്നു ...
സിദ്ധുവിന്റെ ചുണ്ടുകൾ അജിയുടെ കഴുത്തിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി . അജിയുടെ ഷർട്ടിന്റെ ഓരോ ബട്ടൻസും അവൻ വേർപ്പെടുത്തി . വിഭ്രാചിച്ച് നിൽക്കുന്ന അജിയുടെ കുജങ്ങളിൽ സിദ്ധു മുഖം പൂഴ്ത്തി .
സിദ്ധുവിന്റെ നാക്കും പല്ലും താടിരോമങ്ങളും ആ ചെറുഗോളങ്ങൾക്കു ചുറ്റും പുതിയ ചിത്രങ്ങൾ തീർത്തു . മാടപ്രാവിനേപ്പോലെ അജി കുറുകി ...
തന്റെ പ്രണയിതാവ് തന്നിലേക്ക് പകർന്നു നൽകുന്ന പുതു വികാരത്തെ നിയന്ത്രിക്കാനാകാതെ അജി സിദ്ധുവിന്റെ മുടിയിഴകളിലേക്ക് വിരൽ കടത്തി വലിച്ചു .
ഇടതും വലതും മാറിടങ്ങളിൽ സിദ്ധു കൈ കൊണ്ടും അധരങ്ങൾ കൊണ്ടും പുതു കവിത രചിക്കുകയായിരുന്നു അപ്പോൾ ...
സിദ്ധുവിന്റെ ചുണ്ടുകൾ അജിയുടെ നെഞ്ചിൽ നിന്നും അടിവയിറ്റിലേക്ക് ഊർന്നിറങ്ങി ,
അവന്റെ പൊക്കിൾച്ചുഴിയിലേക്ക് നാവുകടത്തി ...
വികാരം നിയന്ത്രിക്കാനാകാതെ അജി ഇരുകാലുകളും കുട്ടിയടുപ്പിച്ച് സിദ്ധുവിനെ തളളിമാറ്റിക്കൊണ്ട് ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു ... സിദ്ധു അജിയുടെ ഇടുപ്പിൽ ചെറുതായൊന്ന് കടിച്ചു ...
അജി വീണ്ടും ചുരുണ്ടു കൂടി ... അജിയുടെ ഹൃദയമിടിപ്പ് ഉയർന്നു പൊങ്ങുന്നത് സിദ്ധുവിന് അപ്പോൾ കേൾക്കാമായിരുന്നു ...
സിദ്ധു അജിയെ നേരേ കിടത്തി , അവന്റെ മുകളിലേക്ക് ചാഞ്ഞു ...
അജിയുടെ എതിർപ്പ് വകവയ്ക്കാതെ അവനെ പരിപൂർണ്ണ വിവസ്ത്രനാക്കി .
സിദ്ധുവിന്റെ മുൻപിൽ പൂർണ്ണ നഗ്നനായി കിടക്കേണ്ടി വന്നപ്പോൾ അജി കാലുമേൽ കാലു കയറ്റുകയും ഇരു കൈകൾകൊണ്ട് നാഭിഭാഗം മറച്ചും മുഖം തലയിണയിലേക്ക് പൂഴ്ത്തി കമഴ്ന്നു കിടന്നു ...
സിദ്ധുവിന്റെ താടിരോമങ്ങൾ അജിയുടെ പുറത്ത് ഇക്കിളി കൂട്ടി .
അവന്റെ പിൻകഴുത്തിൽ ചുംബിച്ചുണർത്തി ... ഇരുചെവികളും മാറി മാറി നുകർന്നു .
അജിയെ മലർത്തി കിടത്തി അവന്റെ കൈകൾ വശങ്ങളിലേക്ക് അകത്തി വീണ്ടും കഴുത്തിൽ ചുംബിച്ചു ...
സിദ്ധു അജിയെ ആപാദചൂഡം ചുംബിച്ചുണർത്തി ...
സിദ്ധുവിന്റെ പ്രവർത്തിയിൽ അജി കുറുകുകയും കുണുങ്ങുകയും വ്രീളാവിവശനായി തീരുകയും ചെയ്തു ...
എപ്പോഴോ സിദ്ധുവും പൂർണ്ണ നഗ്നനായി തീർന്നു .
അജി കണ്ടു സിദ്ധുവിന്റെ - ബലിഷ്ഠമായ കരങ്ങൾ , ദൃഡവും ഉറച്ച പേശികളോടുകൂടിയ ശരീരം , രോമാവൃതമായ മാറിടം . നാഭി ച്ചുഴിയിലേക്ക് നീണ്ടുപോകുന്ന രോമരാജികൾ . അസാമാന്യ വലിപ്പമുളളതും ഉദ്ദരിച്ചു നിൽക്കുന്ന സിദ്ധുവിന്റെ പൗരുഷം കണ്ട മാത്രയിൽ അജി തന്റെ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി .
ക്ലബ്ബിൽ വെച്ചു കണ്ട നീലച്ചിത്രത്തിലെ ദൃശ്യങ്ങൾ പകർന്നാടാൻ സിദ്ധു അജിയിൽ ഒരു പരീക്ഷണശ്രമം നടത്തി .
സിദ്ധു അജിയുടെ കാലുകൾ ഇരു വശങ്ങളിലേക്കും അകത്തി അവന്റെ കരുത്ത് മുഴുവൻ അജിയിലേക്ക് പ്രവേശിപ്പിച്ചു ...
ഉയർന്നു പൊന്തിയ അജിയുടെ നിലവിളി തന്റെ ചുണ്ടുകൾ കൊണ്ട് തടഞ്ഞു , സിദ്ധു അജിയിൽ പ്രണയകാവ്യത്തിന്റെ തേരോട്ടം തുടങ്ങി ... അജിയുടെ കൺകോണുകളിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ തുളളികളെ സിദ്ധു തന്റെ ചുണ്ടിനാൽ മുത്തിയെടുത്തു ...
തന്റെ അരക്കെട്ടിൽ വല്ലാത്ത പെരുപ്പും വേദനയും അജിക്ക് അനുഭവപ്പെട്ടു ...
പക്ഷേ സിദ്ധുവിന്റെ കണ്ണിൽ തെളിഞ്ഞു കാണുന്ന സന്തോഷം കണ്ടപ്പോൾ തന്റെ വേദന ഒരു നിമിഷത്തേക്ക് അവൻ മറന്നു .
ഈ നിമിഷം അത്രയും താനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്വർഗീയ സുഖം തനിക്ക് വേണ്ടി പകർന്നു നൽകുന്ന സിദ്ധുവേട്ടന് വേണ്ടി തന്റെ വേദന മറക്കാൻ അവൻ നന്നേ കിണഞ്ഞു പരിശ്രമിച്ചു ...
അജിയുടെ മുഖഭാവത്തിൽ നിന്നും അവൻ അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലാക്കിയ സിദ്ധു തന്റെ പ്രയാണത്തിന്റെ വേഗത കുറച്ചു ...
" എന്റെ മുത്തിന് വേദനിച്ചോ ?
" സാരമില്ല എന്റെ ഏട്ടന് വേണ്ടിയല്ലേ ?
ആ മാത്രയിൽ സിദ്ധു അജിയുടെ അധരങ്ങൾ വീണ്ടും കവർന്നു . പ്രയാണത്തിന്റെ വേഗത വീണ്ടും കൂടി ... സിദ്ധു ഉയർന്നുപൊങ്ങി ...
സിദ്ധുവിന്റെ മൂക്കിൻ തുമ്പിലും നെറ്റി തടത്തിലും വിയർപ്പ് പൊടിഞ്ഞു കിടന്നു .
വേദനയിൽ നിന്ന് അനർവചനീയമായ സുഖത്തിന്റെ പറുദീസയിലേക്ക് ഏട്ടൻ തന്നെ കൂട്ടിക്കൊണ്ടു പോകുന്നതായി അജിക്ക് അനുഭവപ്പെട്ടു ...
അരക്കെട്ടിന്റെ പെരുപ്പ് മാറി നനുത്ത നോവുള്ള സുഖമായി പതിയെ പരിണമിച്ചു കൊണ്ടിരുന്നു ...
അജിയിൽ നിന്ന് ഉയർന്നുപൊങ്ങിയ സീൽക്കാര ശബ്ദങ്ങൾ സിദ്ധുവിനെ കൂടുതൽ ഉന്മാദത്തനാക്കി . അവന്റെ ചലന വേഗത വീണ്ടും കൂടി ...
അജിക്ക് തന്റെ അരക്കെട്ടിലെ പെരുപ്പ് നിയന്ത്രിക്കാൻ കഴിയാത്തവണ്ണം ലാവാപ്രവാഹമായി പുറത്തേക്ക് ഒഴുകി ... ആ നിമിഷം അവൻ സിദ്ധുവിനെ ഇറുകെപ്പുണർന്നു .... പിന്നേയും നിമിഷങ്ങൾ പിന്നിട്ടപ്പോഴാണ് സിദ്ധുവിന് വികാര ശമനം ഉണ്ടായത് ...
രേതസിലും വിയർപ്പിലും കുതിർന്ന് നനഞ്ഞൊട്ടിയ ശരീരവുമായി സിദ്ധു അജിയുടെ മാറിൽ മുഖമമർത്തി കടന്നു ...
എത്ര നേരം അവർ ഗാഡമായി പുണർന്നു കിടന്നുവെന്ന് അറിയില്ലായിരുന്നു .
................
സിദ്ധു അജിയെ കൂട്ടി ബാത്റൂമിൽ പോയി . അജിക്ക് നടക്കാനായി നന്നേ ബുദ്ധിമുട്ടുന്നത് സിദ്ധു മനസ്സിലാക്കി ... അവൻ ഇരു കൈകൾ കൊണ്ടും അവനെ കോരിയെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു . ഷവറിൽ നിന്നും ഇറ്റുവീണ വെളളത്തുള്ളികൾ ദേഹത്ത് വീണപ്പോൾ അജിക്ക് ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടു .
പരസ്പരം സോപ്പ് പുരട്ടി കുളിക്കുകയും ജലക്രീഡകൾ ആടിയും അവർ വീണ്ടും ഒന്നായി തീർന്നു ... കുളിക്ക് ശേഷം മുറിയിൽ എത്തിയ സമയം സിദ്ധു അജിയോട് ചോദിച്ചു .
" ഞാൻ പുറത്ത് പോകട്ടെ ?
" എന്തിന് ?
" ഞാൻ നിന്നാൽ നിനക്ക് ഡ്രസ്സ് മാറാൻ പറ്റില്ലല്ലോ ?
" ഒന്നു പോ ഏട്ടാ ..."
അവൻ സിദ്ധുവിന്റെ മാറിലേക്ക് ചാഞ്ഞു ...
പുതപ്പിനുള്ളിൽ സിദ്ധുവിന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ അജിക്ക് തോന്നി താൻ ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എത്തിപ്പെട്ടതെന്ന് ...
അജിതന്റെ വലതുകരം സിദ്ധുവിന്റെ നെഞ്ചോട് ചേർത്തപ്പോൾ , സിദ്ധു ഇരുകരങ്ങൾ കൊണ്ടും അജിയെ വാരിപ്പുണർന്നു തന്റെ കരവലയത്തിനുളളിലാക്കി ...


ഭാഗം - 35
ദിവസങ്ങളും മാസങ്ങളും കടന്നു പോയി .
അജിയുടെ മൂത്ത ചേട്ടന്റെ വിവാഹത്തിന് വിശ്വനാഥനും സിദ്ധുവും വന്നിരുന്നു . അജി സിദ്ധുവിന്റെ കൂടെ തന്നെയായിരുന്നു കൂടുതൽ സമയവും . അംബിക അത് ശ്രദ്ധിക്കുകയും ചെയ്തു . അജി തന്റെ രണ്ട് ചെറിയച്ഛന്മാരെയും അവരുടെ ഫേമലിയേയും സിദ്ധു ന്‌ പരിചയപ്പെടുത്തി കൊടുത്തു .
അംബിക സിദ്ധുനോട് ജോലിക്കാര്യവും മറ്റു സംസാരിച്ചു .
അവരുടെ മുഖത്ത് അതൃപ്തി നിഴലിക്കുന്നത് സിദ്ധു ശ്രദ്ധിച്ചു , അത് അവൻ അജിയോട് സൂചിപ്പിക്കുകയും ചെയ്തു .
" ജോലി ചോദിച്ചപ്പോൾ ഇവിടത്തെ കളക്ടർ ആണെന്ന് പറയാമായിരുന്നില്ലേ അമ്മയോട് "
" നീ പറഞ്ഞപ്പോൾ ഇത്രം വിചാരിച്ചില്ല ഞാൻ "
" അത് വിട് , അമ്മ എല്ലാവരോടും ഇങ്ങനെത്തന്നെയാ "
" അനീഷിന്റെ കല്യാണം കഴിഞ്ഞ് വേണം ഈ മൊതലിനെ വന്ന് ചോദിക്കാൻ , എനിക്ക് തരോ നിന്നെ അവര് ?
" തന്നില്ലെങ്കിൽ നമുക്ക് ഒളിച്ചോടാം "
സിദ്ധു ചിരിച്ചു .
" കല്യാണമൊന്നും വേണ്ടാ . എന്നും ഇതേപോലെ ഒന്നിച്ച് കൂടെ ഉണ്ടായാൽ മതി . നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും നമ്മുടെ കൂടെ ഉണ്ടായിരുന്നാൽ മതി . അങ്കിൾക്ക് നമ്മളെ മനസ്സിലാകില്ലേ ചേട്ടാ ?
അജി സിദ്ധുനെ നോക്കി .
എന്ത് മറുപടി നൽകണമെന്നറിയാതെ സിദ്ധു ചിന്തയിലാണ്ടു .
...........................................................
വെക്കേഷനുകൾക്ക് വേണ്ടി അജിയും സിദ്ധുവും കാത്തിരിക്കാൻ തുടങ്ങി . അനുകൂല സാഹചര്യങ്ങളിൽ അവരുടെ ശരീരങ്ങൾ പല തവണ ഒന്നായി . അവർ പല യാത്രകളും നടത്തി . കൊടക് യാത്രയിൽ ഹോട്ടൽ മുറിയിൽ അവർ മതിമറന്ന് ആഘോഷിച്ചു . അന്ന് സിദ്ധു അജിയെ ഹോസ്റ്റലിൽ നിന്നും കൂട്ടി കൊടകിലേക്ക് യാത്രയായി .
പല തവണ വീട്ടിൽ കള്ളം പറഞ്ഞ് സിദ്ധുവിന്റെ കൂടെ യാത്രകൾ നടത്തിയ കാരണം വീട്ടിൽ അറിയുമോ ? എന്ന ഭയം വിട്ടു പോയിരുന്നു .
കൊടകിൽ എത്തുമ്പോൾ രാത്രി ആയിരുന്നു . അവർ ഹോട്ടലിൽ മുറിയെടുത്തു . കാഴ്ചകൾ കാണൽ ഇനി രാവിലെ സാധിക്കു .
അവർ പരസ്പരം നോക്കിയിരുന്നു , കൺനിറയെ കണ്ടു . പ്രണയസല്ലാപം നടത്തി . ചുംബനങ്ങൾ കൈമാറി . സിദ്ധു ഷർട്ട് അഴിച്ചുമാറ്റിയപ്പോൾ അജി അത്ഭുതത്തോടെ സിദ്ധുവിന്റെ നെഞ്ചിലേക്ക് നോക്കി . അവൻ അറിയാതെ വിളിച്ചു പോയി .
" സിദ്ധു ഏട്ടാ ...... ഇത്...... ?
സിദ്ധുവിന്റെ നെഞ്ചിൽ ' അജീഷ് ' എന്ന് പച്ചകുത്തിയിരിക്കുന്നു .
" ഇത്.... എപ്പോൾ ചെയ്തു "
" കുറച്ച് ദിവസമായി "
അജി ആ പേരിൽ തഴുകി .
" ഒരുപാട്‌ വേദനിച്ചോ ?
" ഇല്ല.... ഒട്ടും വേദന തോന്നിയില്ല "
സന്തോഷത്താൽ പറയാൻ വാക്കുകൾ കിട്ടാതെ അജി സിദ്ധുവിനെ കെട്ടിപ്പിടിച്ച് തുടരെ തുടരെ ചുംബിച്ചു .
...................................................
ബാംബു ഫോറസ്റ്റിൽ പാർക്കിലെ തണൽ മരത്തിനു ചുവട്ടിലെ സിമെന്റ് ബഞ്ചിൽ ഇരിക്കുകയാണ് സിദ്ധാർത്ഥും അജിയും .
" ഞാനൊരു പെൺകുട്ടി ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു - നമ്മടെ കല്യാണം കഴിഞ്ഞ് നമുക്കൊരു കുഞ്ഞു വാവയൊക്കെ ഉണ്ടായി - നല്ല രസമായേനേ - അല്ലേ സിദ്ധു ചേട്ടാ ?
" പെണ്ണായിരുന്നെങ്കിൽ നിന്നെ ഞാൻ നോക്കുമായിരുന്നോ ?
" അതും ശരിയാ...... എനിക്ക് കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങളേ ഉളളു ഏട്ടാ "
" എന്റെ അജിയുടെ ആഗ്രഹം ഈ ഏട്ടൻ സാധിപ്പിച്ചു തരില്ലേ ?
" സത്യമായിട്ടും ?
" എന്താ നിന്റെ ആഗ്രഹം ?
" അഞ്ചെണ്ണം ഉണ്ട് , പറയട്ടെ ?
" ഉം.... പറ "
" ആദ്യത്തേത് - ഗുരുവായൂര് മഞ്ചാടികൊണ്ടൊരു തുലാഭാരം '
" ങേ ? സിദ്ധു വാ പൊളിച്ചു .
" രണ്ടാമത്തെ പറയട്ടെ ?
" ആ.... പറ.... പറ.... "
സിദ്ധു മൂളിക്കൊണ്ട് പറഞ്ഞു .
" കുന്നിക്കുരുകൊണ്ട് വരണമാല്യം "
" ഇത് ചങ്ങല പോരാ , ഷോക്ക് തന്നെ വേണം "
" എന്നാൽ പോ , ഞാൻ ഇനി പറയുന്നില്ല "
" പിണങ്ങാതെ പറ മുത്തേ , ഏട്ടൻ കേൾക്കട്ടെ "
" കളിയാക്കാനല്ലേ ?
" ഇല്ല . ഇനി കളിയാക്കില്ല - പറ "
" മിന്നാമിനുങ്ങുകൾകൊണ്ടൊരു റാന്തൽ "
" പിന്നെ ?
" അപ്പൂപ്പൻ താടികളാൽ തീർത്ത ഒരു പുതപ്പ് "
" അവസാനത്തേത് ?
" അത്.... ;
" ഉം... പറ "
" അത് പിന്നെ പറയാം "
" പോരാ ഇപ്പോൾ പറയണം "
" പിന്നെ..... ഒരു കുഞ്ഞു സിദ്ധു "
സിദ്ധു വിരലുകൾ ഓരോന്നായി മടക്കി പറഞ്ഞു തുടങ്ങി : " മഞ്ചാടി കൊണ്ട് തുലാഭാരം , കുന്നിക്കുരു മാല , മിന്നാമിനുങ്ങിൻ റാന്തൽ , അപ്പൂപ്പൻ താടിയുടെ പുതപ്പ് , ഒരു കുഞ്ഞു സിദ്ധു .
ആദ്യത്തെ നാലും ക്രിത്യമായി ചെയ്യണമെങ്കിൽ നമ്മൾ നാട്ടിലെത്തണം .
പിന്നെ കുഞ്ഞുവാവയുടെ കാര്യം - ലോകത്ത് ഒരിക്കലും സംഭവിക്കില്ല എന്നു കരുതിയ എത്ര കാര്യങ്ങൾ സംഭവിക്കുന്നു - നമുക്ക് പരിശ്രമിച്ചു നോക്കാം - വാ ഇപ്പോഴേ പ്രക്ടിസ് തുടങ്ങാം - എന്നും പറഞ്ഞ് സിദ്ധു അജിയുടെ തുടയിൽ കൈവെച്ചു . അജി കൈതട്ടിമാറ്റിയിട്ട് പറഞ്ഞു : -
" അയ്യട മോനേ.... പൂതി മനസ്സിലിരിക്കട്ടെ - ഈ തെമ്മാടിയുടെ കുഞ്ഞിനെ എനിക്ക് വേണ്ടാ "
" തെമ്മാടി നിന്റെ അപ്പൻ "
സിദ്ധു പിറുപിറുത്തു .
'' എന്താ പറഞ്ഞേ ? അജി നെറ്റി ചുളിച്ചു .
" തെമ്മാടി നിന്റെ അപ്പൻ ആ കള്ള രാഘവൻ "
" എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ? അജി വിരലു ചൂണ്ടി .
" അപ്പോൾ നിനക്ക് എന്നെ വിളിക്കാമല്ലേ ? അജിയുടെ വിരൽ പിടിച്ച് തിരിച്ചു കൊണ്ട് സിദ്ധു ചോദിച്ചു . അജിക്ക് വേദനയായി , കണ്ണിൽ നിന്നും വെളളം വന്നു .
" ദുഷ്ടൻ - "
" എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും "
..............................
സിദ്ധുറെ കൂടെ കുടകിൽ പോയത് അംബിക കണ്ടു പിടിച്ചു , അജിയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ അംബിക അൻസാറിനെ വിളിച്ചു , അവന്റെ വ്യക്തമല്ലാത്ത മറുപടി കേട്ടപ്പോൾ അവർ ഹോസ്റ്റൽ വാർഡനെ വിളിച്ച് തിരക്കിയിരുന്നു . വീട്ടിൽ പോയെന്നാണ് അവിടെ നിന്നും കിട്ടിയ വിവരം . അംബിക വീണ്ടും അൻസാറിനെ വിളിച്ചു , സിദ്ധു നെറെ കൂടെ ടൂർ പോയന്ന് അവൻ പറഞ്ഞു .
യാത്ര കഴിഞ്ഞ് വന്ന അജിയെ എല്ലാവരും വഴക്ക് പറയുകയും വീട്ടിൽ പറയാതെ പോയതിന് കുറ്റപ്പെടുത്തുകയും ചെയ്തു .
............................................
കടൽത്തീരത്ത് അജി മണൽ കൊട്ടാരം പണിയുന്നതും നോക്കി സിദ്ധു ഇരുന്നു . പാഴ്വസ്തുക്കൾ ശേഖരിച്ച് കൊട്ടാരം മനോഹരമാക്കാൻ അജി ശ്രമിച്ചു . പണി പൂർത്തിയായപ്പോൾ കൈയ്യിൽ പറ്റിയ മണൽ വസ്ത്രത്തിൽ തുടച്ചു കൊണ്ട് അവൻ സിദ്ധുവിന്റെ അരികിൽ വന്നിരുന്നു .
" എങ്ങനെയുണ്ട് ?
" കൊള്ളാം "
" അത്ര ഉള്ളോ ?
" സൂപ്പർ ആയിട്ടുണ്ട് "
അജി സിദ്ധുവിന്റെ കൈ കോർത്തിരുന്നു .
" ഈ കൊട്ടാരത്തിൽ ഞാനും എന്റെ ഏട്ടനും മാത്രം മതി "
" ഇത്ര വലിയ കൊട്ടാരത്തിൽ നമ്മൾ മാത്രമോ ? ബോറടിക്കില്ലേ ?
" നമുക്ക് ആരും ഉണ്ടായിരുന്നില്ലല്ലോ ഇതുവരെ , ഇനിം അങ്ങനെ മതി . എനിക്ക് ചേട്ടനും ചേട്ടന് ഞാനും മാത്രം "
" ഇത് സ്വാർത്ഥതയാണ് "
" ആയിക്കോട്ടെ "
" നിനക്ക് ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട് "
" എവിടെ ?
അജി സിദ്ധുവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു , കയ്യിൽ തടഞ്ഞ സിഗരറ്റ് പാക്കറ്റ് അവൻ എടുത്തു .
" ഇത് നിർത്താൻ പറഞ്ഞാൽ കേൾക്കില്ല അല്ലേ "
അജി പിണങ്ങിയ മട്ടിൽ ഇരുന്നു .
" നീ പറഞ്ഞ ശേഷം ദിവസം ഒന്നോ രണ്ടോ അത്ര ഉള്ളു ഇപ്പോൾ "
അവൻ സിഗരറ്റ് പാക്കറ്റ് തിരികെ പോക്കറ്റിൽ വെച്ചു .
" വലിച്ച് ചാക് "
പിണങ്ങി മുഖം തിരിഞ്ഞിരുന്ന അജിയോട് സിദ്ധു പറഞ്ഞു : " ഇങ്ങോട്ടൊന്ന് നോക്കിക്കേ "
" വേണ്ടാ "
" ഒരു തവണ നോക്കടാ "
അജി പതിയെ മുഖം തിരിച്ച് സിദ്ധുനെ നോക്കി .
" എവിടെ സമ്മാനം ?
" ഇവിടെ ഇല്ല , വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ട് "
ഇരുവരും എഴുന്നേറ്റു ബൈക്കിനുത്തേക്ക് നടക്കുന്നതിനിടയിൽ അജി പറഞ്ഞു " നമ്മൾ കൊടികൽ പോയത് വീട്ടിൽ എല്ലാവരും അറിഞ്ഞു . അച്ഛച്ഛനും അച്ഛമ്മയ്ക്കും പറയാതെ പോയതിലാ പരാതി പക്ഷേ അമ്മ "
" എന്താ ?
" ഏട്ടന്റെ കൂടെയുളള ഫ്രണ്ട് ഷിപ്പ് അവസാനിപ്പിക്കാനാണ് താക്കീത് "
" അതിനു മാത്രം എന്താ പ്രശ്നം , അവർക്ക് സംശയം വല്ലതും "
" ഹേയ് , അതാകില്ല'
" ഉം ... അമ്മേടെ വാക്ക് തെറ്റിച്ച് എന്തിനാ വന്നത് ?
" ഞാൻ വരാതിരിക്കുമെന്ന് കരുതുന്നുണ്ടോ ?
" മൂന്ന് മാസം കൂടി കഴിഞ്ഞാൽ നിന്റെ കോഴ സ്കഴിയും അത് വരെ കാത്തിരുന്നാൽ മതി . പിന്നെ നമുക്ക് പുതിയ ജീവിതം ആയിരിക്കും "
വീട്ടിൽ എത്തി , സിദ്ധു അജിക്ക് വാങ്ങിയ പുസ്തകങ്ങൾ എടുത്തു കൊടുത്തു . അവൻ ആവേശത്തോടെ ഓരോന്നും മറച്ചു നോക്കുകയും ചെയ്തു .
" നല്ല സെലക്ഷൻ , എന്തായാലും ഏട്ടൻ ഒറ്റക്ക് വാങ്ങിയതല്ല "
" ചിലരുടെ സഹായം ചോദിച്ചിരുന്നു , ഇഷ്ടായോ നിനക്ക് എല്ലാം ?
" ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായ് "
" പരീക്ഷയാണ് വരുന്നത് ഇത് വായിച്ചിരുന്ന് സമയം കളയരുത് . എല്ലാ തവണയും പോലെ ഈ പ്രാവിശ്യവും ഫസ്റ്റായിരിക്കണം "
" ഉം "
" ഇനി എന്നാ കാണുക ?
" എക്സാം കഴിഞ്ഞിട്ട് "
" കാണണമെന്ന് തോന്നുമ്പോൾ ഞാൻ വരും "
പ്രണയാവേശത്താൽ ഇരുവരും കെട്ടിപ്പുണർന്നു .രക്തോട്ടം കൂടുന്നതും ശരീരം ചൂട് പിടിക്കുന്നതും അവർ പരസ്പരം മനസ്സിലാക്കി . അവരുടെ ശരീരങ്ങൾ ഒന്നായി , സുഖത്തിന്റെ പാരമ്യത്തിൽ സിൽക്കാര ശബ്ദങ്ങൾ ഉയർന്നു . സ്ഖലന ശേഷം അവർ കെട്ടി പിടിച്ചു കിടന്നു .
പോകാൻ നേരമായപ്പോൾ ഇരുവരും എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറി . കോണി പടിയിറങ്ങി താഴേക്ക് വന്നു .
" നീ ബുക്സ് എടുത്തില്ല "
സിദ്ധു ഓർമ്മിപ്പിച്ചു .
" അത് ഇവിടെ ഇരിക്കട്ടെ . ഇപ്പോൾ കൊണ്ടു പോയാലും വായിക്കാൻ പറ്റില്ലല്ലോ "
" അതാ നല്ലത് "
" അങ്കിൾ വന്നോ ?
" അറിയില്ല "
" അങ്കിളിന്റെ മുറിയിൽ ഫേൻ കറങ്ങുന്ന ശബ്ദം കേൾക്കുന്നു "
അജി ചെന്ന് ചാരിയിട്ട വാതിൽ തുറന്നു നോക്കി . പുറകെ സിദ്ധുവും നോക്കി .
" ഉറങ്ങാണെന്ന് തോന്നുന്നു . രാവിലെ പോയതാ പട്ടാളക്കഥ കേൾക്കാൻ "
" ഞാനൊന്ന് യാത്ര പറയട്ടെ "
അകത്തേക്ക് കടക്കാൻ തുനിഞ്ഞ അജിയെ സിദ്ധു തടഞ്ഞു .
" ഉറങ്ങുകയാണെന്ന് തോന്നുന്നു നീ ശല്യപ്പെടുത്തണ്ട "
" ഉം "
രണ്ടു പേരും മുറ്റത്തിറങ്ങി .
" എക്സാം കഴിഞ്ഞാൽ ഇവിടെ നിൽക്കാൻ അമ്മ സമ്മതിക്കില്ല . MSc ചെയ്യാൻ അനുവാദം തന്നു പക്ഷേ അത് അമ്മ തീരുമാനിക്കുന്നിടത്ത് ചെയ്യേണ്ടി വരും - അച്ഛന്റെ വാക്കുകളിൽ നിന്ന് അതാ മനസ്സിലാകുന്നതും "
" അതൊന്നും ഓർക്കണ്ട ഇപ്പോൾ - ഞാനുണ്ട് കൂടെ അത് പോരേ ?
" മതി - അത് മാത്രം മതി - അതാണ് എന്റെ ധൈര്യവും "

ഭാഗം - 36
പിണക്കങ്ങളും ഇണക്കങ്ങളും സന്തോഷങ്ങളും നിറഞ്ഞ മൂന്ന് വർഷങ്ങൾ ... എല്ലാം ഒരു സ്വപ്നം പോലെ അജിക്ക് തോന്നി. സിദ്ധുവിനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് അവൻ കരുതി .
അവസാന പരീക്ഷയുടെ നാളുകളിൽ സിദ്ധു ഫോൺ ചെയ്യുകയോ കാണാൻ വരുകയോ ചെയ്തില്ല .
ഒരുവിവരവും അറിയാതെ വന്നപ്പോൾ പതിവ് വിലക്കുകൾ ലംഘിച്ച് ഫോൺ ചെയ്തു . പക്ഷേ സിദ്ധു ഫോൺ എടുത്തില്ല ...! ചിലപ്പോൾ വിളിക്കുന്ന സമയങ്ങളിൽ ബിസി മാത്രം കാണിച്ചു .
ലാൻറ്ഫോണിലേക്ക്‌ വിളിച്ചെങ്കിലും അതിലും കിട്ടിയില്ല .
പരീക്ഷ സമയം ആണെന്ന് കരുതി പത്ത് മിനുട്ട് സംസാരിച്ചാൽ എന്താ കുഴപ്പം ...?
സിദ്ധു ഫോൺ എടുക്കാത്തതിന്റെ ദേഷ്യം അനുഭവിക്കേണ്ടി വന്നത് അൻസാറാണ് ...! അജി കാരണങ്ങളില്ലാതെ അൻസാറുമായി വഴക്കിട്ടു , ഒന്നും മനസ്സിലാകാതെ അൻസാർ നിൽക്കും . ഇടയ്ക്കിടയ്ക്ക് അനീഷ്‌ ചേട്ടൻ വന്ന് അജിയുടെ വിശേഷങ്ങൾ തിരക്കിയിരുന്നു , അത് അമ്മയുടെ നിർദ്ദേശ പ്രകാരമാണെന്ന് പിന്നീട് മനസ്സിലായി . എന്തിനാണ് അമ്മ തനിക്ക് ചുറ്റും വലയം തീർത്തിരിക്കുന്നത് ...? അജിക്ക് അതിന്റെ ഉത്തരം കണ്ടെത്താൻ സാധിച്ചില്ല .
കോളേജ് ലൈബ്രറിയിൽ പോയി എടുത്ത പുസ്തകങ്ങൾ തിരികെ കൊടുത്തു .
ഹോസ്റ്റലിൽ ജൂനിയേഴ്സിന്റെ വക സെന്റോഫ് പാർട്ടിയിൽ പങ്കെടുത്തു . മൂന്ന് വർഷത്തെ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ പലരുടെയും വാക്കുകൾ ഇടറി ...! ഓട്ടോഗ്രാഫിൽ പരസ്പരം എഴുതിയപ്പോൾ പല താളുകളിൽ കണ്ണുനീർ തുള്ളികൾ വീണ് മഷിപ്പടർന്നു ...! അവസാന ദിവസം ആഘോഷമാക്കി ...
പിരിയാൻ നേരം അജി അൻസാറിന് സ്പെഷൽ ഗിഫ്റ്റു കൊടുത്തു .
പിരിയുന്ന വിഷമം അടക്കാനാകാതെ അവർ പരസ്പരം കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു ...! മൂന്ന് വർഷം നിഴൽ പോലെ കൂടെയുണ്ടായിരുന്നവൻ ... തന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുമിച്ച് പങ്കുച്ചേർന്ന കൂടപ്പിറപ്പ് ... ഇപ്പോൾ ഈ നിമിഷം വിട്ടു പോകുന്നു ... യാതാർത്ഥം ഉൾകൊള്ളാനാകാതെ ഇരുവരും നിശബ്ദരായി ഇരുന്നു ...! MSc തൃശ്ശൂർ തന്നെ ഒരുമിച്ച് ചെയ്യാമെന്ന് തീരുമാനിച്ചു . എല്ലാവരോടും യാത്ര പറഞ്ഞ് നേരത്തേ കിടന്നു . ആരാത്രി ഉറങ്ങാൻ അജിക്കോ അൻസാറിനോ കഴിഞ്ഞില്ല .... അജി അൻസാറിന്റെ ബഡ്ഡിൽ ചെന്നു കിടന്നു . അവന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നപ്പോലെ അൻസാർ അജിയെ ഇറുകി പുണർന്നു കിടന്നു ...! ഒന്നും പറയാനാകാതെ പരസ്പര നിശ്വാസങ്ങളിലൂടെ മാത്രം അവർ സംവാദിച്ചു ...!
അജി രാവിലെ തന്നെ കുളിച്ച് റെഡിയായി നിന്നു . സിദ്ധുചേട്ടൻ വിളിക്കാൻ വരും , തീർച്ച .
ഉച്ചവരെ അജിക്ക് കൂട്ടായി അൻസാർ ഇരുന്നു . ഇനിയും ഇരുന്നാൽ താൻ വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു അവൻ യാത്ര പറഞ്ഞ് പോയി .
വൈകുന്നേരം ആയിട്ടും സിദ്ധു എത്തിയില്ല ...!
അജിയുടെ പ്രതീക്ഷ നിരാശയായി .
അവൻ വീട്ടിലേക്ക് പുറപ്പെട്ടു .
..............................
വീട്ടിൽ ചെറിയച്ഛൻ സുധാകരനും ഭാര്യയും ഉണ്ടായിരുന്നു .
" അച്ഛച്ഛന് ഉച്ചയ്ക്ക് പെട്ടെന്ന് ഒരു തളർച്ച വന്നു , ആശുപത്രിയിലാണ് "
അച്ഛമ്മ സങ്കടത്തോടെ പറഞ്ഞു .
" അവിടെ ആരാ ഉളളത് ? "
" ബാലനും ഭാര്യേം അനീഷും ഉണ്ട് "
" ഞാൻ ഹോസ്പിറ്റിലേക്ക് പോവാ "
സുധാകരൻ തടഞ്ഞു : " അച്ഛന് കുഴപ്പമൊന്നുമില്ല , മോൻ ഇനി ഈ നേരത്ത് പോകണ്ട , നാളെ രാവിലെ എല്ലാവർക്കും കൂടി പോകാം "
രാത്രി മനസ്സിന് സ്വസ്ഥത ഇല്ലാതെ അജി കിടന്നു .
സിദ്ധുവിന്റെ പ്രവൃത്തിയും അച്ഛച്ഛന്റെ അസുഖവും അവനെ ആകെ തളർത്തി . ഉറക്കം വരാതെ അവൻ മുറിയിൽ എഴുന്നേറ്റു നടന്നു . കുറേ സമയം ചിന്തിച്ചു കിടന്നു . തലയ്ക്ക് ചൂട് പിടിക്കുന്നു . വേഗം ഒന്ന് നേരം പുലർന്നങ്കിൽ അജി കണ്ണടച്ചു പ്രാർത്ഥിച്ചു ...
...........................
രാവിലെ എല്ലാവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു . അച്ഛച്ഛൻ ICU വിലായിരുന്നു .
ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചമെന്ന് ഡോക്ടർ പറഞ്ഞു . അജിയും അച്ഛമ്മയും അച്ഛച്ഛനോട് സംസാരിച്ചു . ഉച്ച ആയപ്പോൾ രാഘവൻ എത്തി . വൈകീട്ട് രാഘവനും അനീഷും ഒഴികെ ബാക്കിയുളളവർ വീട്ടിലേക്ക് വന്നു .
അജി രാത്രി തിരികെ എത്താമെന്നും അപ്പോൾ അനിഷ് ചേട്ടന് വീട്ടിൽ പോകാമെന്നും അറിയിച്ചു . വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം അജി ഹോസ്പിറ്റലിൽ പോകുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി . ആദ്യം അങ്കിളിന്റെ വീട്ടിൽ പോകണം , ഈ നേരത്താകുമ്പോൾ സിദ്ധു ചേട്ടനും അവിടെ കാണും . അജി , അനീഷിന്റെ സ്കൂട്ടി എടുത്തു . പോകുന്ന വഴി ക്ലബ്ബിൽ കയറി നോക്കി - പക്ഷേ അവിടെ സിദ്ധു എത്തിയിട്ടില്ലെന്ന് മറുപടി കിട്ടി .
വീട്ടിലും അങ്കിൾ മാത്രമേ ഉണ്ടായിരുന്നുളളൂ . അജിയെ കണ്ടതും അയാൾ പരിഭവം പറഞ്ഞു .
" എന്താ കുട്ട്യേ , ഞങ്ങളെയെല്ലാം മറന്നോ ? "
" എന്നെ അല്ലേ മറന്നത് ? " അജി തിരിച്ച് ചോദിച്ചു .
" ആഹാ ! ഇപ്പോൾ ഞാനായോ കുറ്റക്കാരൻ ? "
" സിദ്ധു ചേട്ടനെന്ത്യ അങ്കിൾ ? "
" ഓഫീസിന്ന് വന്നിട്ട് പുറത്ത് പോയി "
" ക്ലബ്ബിലില്ല , ഞാൻ നോക്കി "
" അതിനിപ്പോ ക്ലബ്ബിൽ പോകാൻ എവിടാ നേരം . ഫോൺ വിളിം സ്വപ്നം കാണലും അല്ലേ ...? എല്ലാം അവന്റെ ഭാഗ്യാ ..! "
അജിക്ക് ഒന്നും മനസ്സിലായില്ല .
" എന്തൊക്കയാ അങ്കിൾ പറയുന്നേ ? "
" അപ്പോൾ അജിയോട് ഒന്നും പറഞ്ഞില്ലേ ? "
" ഞാൻ കണ്ടിട്ടും വിളിച്ചിട്ടും മാസങ്ങളായി , ഇവിടെത്തെ ലാൻറ് ഫോണിലും വിളിച്ചിട്ട് കിട്ടിയില്ല "
" ആ ഫോൺ എന്നും കേടാ , എന്തായാലും ഈ നല്ല വാർത്ത പറയാൻ യോഗം എനിക്കാണെന്ന് തോന്നുന്നു . "
" എന്താ ഇത്ര സന്തോഷമുളള വാർത്ത ? "
" അല്ലെങ്കിൽ വേണ്ടാ അവൻ തന്നെ പറയും "
" പറയു അങ്കിൾ "
" എന്നാൽ വാ "
വിശ്വനാഥൻ അജിയെ ഹാളിലെ കസേരയിൽ ഇരുത്തിയ ശേഷം മുറിയിൽ പോയി ഒരു കവർ എടുത്തു കൊണ്ട് വന്ന് അവന്റെ കയ്യിൽ കൊടുത്തു . ഇതെന്താണെന്ന മട്ടിൽ അജി വിശ്വനാഥന്റെ മുഖത്തേക്ക് നോക്കി .
" തുറന്ന് നോക്ക് " അയാൾ പറഞ്ഞു .
അജി കവർ തുറന്ന് ഒരു ഫോട്ടോ പുറത്തെടുത്തു . ഒരു പെൺകുട്ടിയുടെ ഫോട്ടോ .
" അജി അറിയോ ഈ കുട്ടിയെ ? "
" ഇല്ല "
" ഒട്ടും കണ്ടിട്ടില്ലേ ? "
" ഓർക്കുന്നില്ല "
" കുട്ടി , എങ്ങനെയുണ്ട് ? "
" കാണാൻ ഭംഗിയുണ്ട് "
" സിദ്ധുനെ നല്ല ചേർച്ചയില്ലേ ? "
ഒരു ഞെട്ടലോടെ അജി ഇരുന്നു ...!
" നന്ദി പറയേണ്ടത് രവിയോടാണ് . സിദ്ധുന് കണ്ട വിവാ ഹാലോചനകൾ മുടങ്ങിയത് ഞാൻ രവിയോട് സൂചിപ്പിച്ചിരുന്നു . അവനാ പരിചയത്തിലെ ഈ ആലോചന കൊണ്ടുവന്നത് . ചാലക്കുടിയിലാണ് പെൺകുട്ടിയുടെ വീട് . ഞാനും സിദ്ധും കൂടിപോയി കണ്ടു . നല്ല കുടുംബം "
" സിദ്ധുചേട്ടൻ എന്ത് പറഞ്ഞു ? "
" അവനും ഇഷ്ടമായി . മുൻപ് വന്ന ഒന്നിരണ്ട് ആലോചനകൾ മുടങ്ങിയപ്പോൾ കല്യാണം എന്ന് പറഞ്ഞാൽ മുടക്ക് പറഞ്ഞിരുന്നവനാ - എല്ലാം നന്നായി നടന്നാൽ മതി . അവന്റെ ഇപ്പോഴത്തെ മാറ്റങ്ങൾക്ക് ഞാൻ മോനോടാ കടപ്പെട്ടിരിക്കുന്നത് "
അജി പ്രതിമ കണക്കേ എല്ലാം കേട്ടുകൊണ്ട് ഇരുന്നു .
" ദിയ - അതാ പെൺകുട്ടിയുടെ പേര് . ബാംഗ്ലൂർ രവിയുടെ ഫ്ലാറ്റിനടുത്താണ് ഈ കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത് . അജി അവിടെ ഇടയ്ക്ക് പോയി നിൽക്കാറുണ്ടായിരുന്നല്ലോ അതാ ഞാൻ ആദ്യം ചോദിച്ചേ , ദിയയെ കണ്ടിട്ടുണ്ടോ എന്ന് "
" എനിക്ക് ഓർമ്മ വരുന്നില്ല "
" കല്ല്യാണത്തിന് ഇനി കുറച്ച് നാളേ ഉള്ളൂ , ഏട്ടന്റെ കല്യാണത്തിന് അനിയൻ എല്ലാ കാര്യത്തിനും മുൻപേ ഉണ്ടായിരിക്കണം ട്ടോ . ഇത് ഞാൻ പറയാതെ അജി കണ്ടറിയുമെന്ന് അറിയാം "
" ഞാൻ ഇറങ്ങട്ടെ അങ്കിൾ , ഹോസ്പിറ്റലിൽ പോകണം "
" ഹോസ്പിറ്റലിൽ എന്താ ? "
അച്ഛച്ഛന്റെ വിവരങ്ങൾ അജി പറഞ്ഞു . അവൻ വേഗം അവിടേ നിന്നും മടങ്ങി .
ചെറിയ സമയം കൊണ്ട് എന്തൊക്കയാണ് താൻ കേട്ടത് .
സിദ്ധുചേട്ടൻ വിവാഹം കഴിക്കാൻ പോകുന്നു ...!
ഇല്ല....... അങ്കിളും ചേട്ടനും കൂടി തന്നെ പറ്റിക്കുകയാവും .
സിദ്ധുചേട്ടൻ ഇങ്ങനെ ഒരു തീരുമാനം ഒരിക്കലും എടുക്കില്ല ....!!!
രാഘവനും അജിയും ഹോസ്പിറ്റലിൽ തങ്ങി . ആരോടും സംസാരിക്കാതെ അജി ആളൊഴിഞ്ഞ ഒരിടം നോക്കി ഇരുന്നു .
സിദ്ധുനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല ...!
എന്താണ് ഈ അകൽച്ചയുടെ കാരണമെന്ന് അജി ആലോചിച്ചു .
സിദ്ധുചേട്ടൻ വിവാഹം കഴിക്കാൻ പോകുന്നു ...!
അങ്കിളാണ് പറഞ്ഞത് . പെൺകുട്ടിയുടെ ഫോട്ടോയും കണ്ടു . സിദ്ധു ചേട്ടനും ഇഷ്ടമായെന്ന് പറയുന്നു ...!
അപ്പോൾ താൻ കണ്ട സ്വപ്നങ്ങൾ ....!!! ചേട്ടൻ തനിക്ക് തന്ന വാഗ്ദാനങ്ങൾ ....!!!
ആലോചിക്കും തോറും അജിക്ക് കരച്ചിൽ വന്നു .
പിറ്റെന്ന് രാവിലെ സുധാകരനും ഭാര്യയും വന്നപ്പോൾ അജി വീട്ടിലേക്ക് ഇറങ്ങി , പോയിട്ട് വേഗം വരാമെന്ന് പറഞ്ഞു .
വീട്ടിൽ ചെന്ന് തിരികെ വരും വഴി അജി , സിദ്ധു വർക്ക് ചെയ്യുന്ന ബാങ്കിൽ കയറി .
അജിയെ കണ്ടപ്പോൾ സിദ്ധു ചിരിച്ചെന്നു വരുത്തി , അവന്റെ അടുത്തേക്ക് ചെന്നു .
" നീ വന്നത് അങ്കിൾ പറഞ്ഞു "
" എന്നിട്ട് എന്നെ ഒന്ന് വിളിച്ചതു പോലുമില്ല "
" നേരം കിട്ടിയില്ല "
" ഞാൻ എത്ര തവണ വിളിച്ചു , ഒന്ന് ഫോണെടുക്കാമായിരുന്നില്ലേ ?
അജി കരയും മട്ടിൽ എത്തി .
" ഞാൻ പറഞ്ഞല്ലോ ഓരോ തിരക്കുകൾ "
'' എനിക്കൊന്ന് സംസാരിക്കണം "
" നോക്ക് , തിരക്കുളള സമയമാണ് . നമുക്ക് വൈകീട്ട് കാണാം "
" ആ നേരത്ത് ഞാൻ ഹോസ്പിറ്റലിൽ ആയിരിക്കും "
" ഇപ്പോൾ നീ ചെല്ല് , ഞാൻ വിളിക്കാം "
" ചേട്ടാ .... "
" ചെല്ല് , ഞാൻ വിളിക്കാന്ന് പറഞ്ഞില്ലേ "
സിദ്ധു തിരികെ പോയി ജോലിയിൽ മുഴുകി .
അജിക്ക് ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി .
എന്തിനാണ് ഈ മനുഷ്യൻ തന്നെ ഇങ്ങനെ അവഗണിക്കുന്നത് ...? വേദനിപ്പിക്കുന്നത് ...?
.........................
" അജി ആകെ ക്ഷീണിച്ചു " ബാലൻ പറഞ്ഞപ്പോൾ രാഘവൻ അജിയെ നോക്കി . അവന്റെ വാടിയ മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളും അയാൾ ശ്രദ്ധിച്ചു . പക്ഷേ അതെക്കുറിച്ച് മകനോട് അയാൾ ഒന്നും ചോദിച്ചില്ല .
സിദ്ധുവിന്റെ വിളി പ്രതീക്ഷിച്ച് അജി ഇരുന്നു . സിദ്ധുവിളിച്ചില്ല ...! അജിയുടെ കോൾ എടുത്തതുമില്ല ...!
അടുത്ത ദിവസം രാവിലെ അജി സിദ്ധുവിന്റെ വീട്ടിൽ ചെന്നു . സിദ്ധു ഓഫീസിൽ പോകാൻ വണ്ടിയിൽ കയറി ഗൈറ്റ് എത്തിയിരുന്നു .
അവർ മുഖത്തോടു മുഖം നോക്കി നിന്നു ....
അജി സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും റോഡിലൂടെ ചന്തു ഓടി വന്നു .
" സിദ്ധുചേട്ടൻ പോയിക്കാണുമോ എന്ന് പേടിച്ച് ഓടി വന്നതാണ് , എന്റെ സൈക്കിൾ യു ബസാറിലെ വളവ് എത്തിയതും പഞ്ചറായി . എന്നെ സ്കൂളിൽ വിടണം , ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട് . "
" നീ കയറ് "
ചന്തു സിദ്ധുന്റെ ബൈക്കിനു പുറകിൽ കയറി അവനോട് ചേർന്നിരുന്നു .
അജി എല്ലാം നോക്കിക്കൊണ്ട് നിന്നു . അജിയോട് ഒന്നും പറയാതെ സിദ്ധുവണ്ടി ഓടിച്ചു പോയി .
..............
പിറ്റെ ദിവസം രാവിലെ സിദ്ധുവിന്റെ ഫോണിൽ ഒരു മെസേജ് വന്നു .
' രാവിലെ 11 മണിക്ക് ഞാൻ തേവർറോഡിലെ വയലോരത്ത് കാത്തുനിൽക്കും . വരണം . സിദ്ധുചേട്ടൻ വരുന്നവരെ ഞാൻ അവിടെത്തന്നെ നിൽക്കും ...'
മെസേജ് വായിച്ച സിദ്ധു ഒന്നാലോചിച്ചു .
പോയേ പറ്റൂ . ചെന്നില്ലെങ്കിൽ അവൻ പറഞ്ഞ പോലെ ചെയ്തു കളയും , താൻ ചെല്ലുന്നതു വരെ അവൻ അവിടെ നിൽക്കും ...പകലോ രാത്രിയോ മഴയോ വെയിലോ എന്നു നോക്കാതെ ...
അവന്റെ പല വാശികളും താൻ കണ്ടിട്ടുള്ളതാണ് ഈ മൂന്ന് വർഷത്തിനിടയ്ക്ക് . ഇന്ന് ഞായറാഴ്ച്ച ആയതിനാൽ ജോലി തിരക്ക് ഇല്ലാ ..... പോകാം ,
സംസാരിക്കാം . സിദ്ധു പോകാനായി തെയ്യാറായി .
..............................
പത്തേമുക്കാൽ ആയപ്പോൾ അജി വയലോരത്ത് എത്തി . സിദ്ധുവിന്റെ വരവിനായി അവൻ കാത്തിരുന്നു ...

ഭാഗം - 37
സിദ്ധാർത്ഥ് അജിക്കരികിലായി ബൈക്ക് നിർത്തി , ബൈക്കിൽ ഇരുന്ന് കൊണ്ട് തന്നെ അജിയോട് ചോദിച്ചു " നീ എന്താ കാണണമെന്ന് പറഞ്ഞത് .? "
" എന്തിനാണേന്ന് ഞാൻ പറയാതെ തന്നെ സിദ്ധുച്ചേട്ടന് അറിയില്ലേ ? "
" നിന്റെ മനസ്സിലെന്താണെന്ന് എനിക്കെങ്ങനെ അറിയാം ...! "
" ഓ..... ഇപ്പോൾ അങ്ങനെ ആയി അല്ലേ ? "
" എങ്ങനെ ? "
" കല്യാണം കഴിക്കാൻ തീരുമാനിച്ചൂന്നറിഞ്ഞൂ ."
" എന്നായാലും അത് വേണ്ടതല്ലേ ? "
" മനസ്സിലങ്ങനെയൊരു ആഗ്രഹമുണ്ടന്ന് ഒരിക്കലും എന്നോട് തുറന്ന് പറഞ്ഞിട്ടില്ലല്ലോ .? "
" എല്ലാം നിന്നോട് പറയണമെന്നുണ്ടോ ? എന്നും ഞാൻ തനിച്ച് ജീവിച്ചാൽ മതിയോ ? എനിക്കും വേണ്ടേ കുടുബോം കുട്ടികളും ? "
" ഇങ്ങനെ ഒരാഗ്രഹം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു എന്നെ നിങ്ങളിലേക്ക് വലിച്ചടുപ്പിച്ചത് ? "
" ആര്....? ഞാനോ....? "
" അത് ശരിയാ..... ഒരിക്കലും നിങ്ങൾ എന്നെത്തേടി വന്നിട്ടില്ല . ഞാനല്ലേ നിങ്ങളെ തേടി വന്നു കൊണ്ടിരുന്നത് . സിദ്ധു ചേട്ടന് കഴിയോ ഞാനില്ലാതെ ജീവിക്കാൻ ? "
" എന്റെ അജീ , നീ പ്രക്ടിക്കലായി ചിന്തിക്ക് ."
" എന്നോട് അങ്ങനെയൊന്നുമല്ലായിരുന്നല്ലോ പറഞ്ഞിരുന്നത് ? "
" പറയാൻ എല്ലാം എളുപ്പമാണ് . പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ട് . നീ ആദ്യം മനസ്സിലാക്കേണ്ടത് അതാണ് ."
" സിദ്ധുചേട്ടൻ എന്റെ കൂടെ ഉണ്ടങ്കിൽ നടക്കാത്തതെന്താണുളളത് ...? "
" എത്ര പറഞ്ഞാലും നിന്റെ തലയിൽ കയറില്ലേ ? പ്രായത്തിന്റെ പക്വതയെങ്കിലും കാണിക്ക് ."
" ഇപ്പോൾ ഞാൻ പക്വത ഇല്ലാത്തവനായി അല്ലേ ...! എന്താ ഒന്നും മിണ്ടാത്തെ ? എന്റെ മുഖത്ത് നോക്കി പറയാൻ കഴിയോ ചേട്ടന് , ഞാൻ വെറുമൊരു നേരംപോക്ക് ആയിരുനെന്ന് ...? "
" അജി പ്ലീസ്...... പ്ലീസ് അണ്ടർസ്റ്റാന്റ് മൈ സിറ്റുവേഷൻ ."
" എനിക്കില്ലാത്ത എന്ത് ബുദ്ധിമുട്ടാണ് നിങ്ങൾക്കുളളത് ? "
" അജി , നിനക്കുളള തൊന്നും എനിക്കില്ല . ഒന്നും , കുടുംബം , ബന്ധുക്കൾ ഒന്നും . ഒക്കെ തരാൻ നിന്നേക്കൊണ്ട് കഴിയോ ? മുൻപൊരിക്കൽ നീ പറഞ്ഞിട്ടുണ്ടല്ലോ , നീയൊരു പെണ്ണായിരുന്നെങ്കിൽ നമുക്ക് ഒന്നിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് . ഇനിയുളള കാലം - ജീവിക്കാൻ എനിക്കും വേണ്ടേ എന്റെതെന്ന് പറയാൻ ആരെങ്കിലും ? "
" ആരെങ്കിലും മതി അല്ലേ ? അജി വേണമെന്ന് നിർബന്ധമില്ലല്ലോ അല്ലേ ? "
" നിന്റെ സ്ഥാനത്ത് മറ്റൊരാളായാലും ഞാൻ ഇതു തന്നെ പറയുകയുളളൂ ."
" നിങ്ങൾ അത് ആദ്യമേ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ അടുക്കാൻ ശ്രമിക്കില്ലായിരുന്നു ."
" ഞാനല്ലെങ്കിൽ മറ്റൊരാൾ നിനക്ക് കിട്ടും . "
" അങ്ങനെയാണോ എന്നെ മനസ്സിലാക്കിയിരിക്കുന്നത് ? "
" അതേ പറ്റി നീ കൂടുതൽ വിസ്തരിക്കേണ്ട ."
" എന്താ സിദ്ധുച്ചേട്ടാ പറഞ്ഞത് ...? ഒന്നൂടെ പറഞ്ഞേ . ആരെയങ്കിലും ഒരാളെ മതിയാരുന്നങ്കിൽ ഒരിക്കലും ഞാൻ നിങ്ങളെ തേടി വരുമായിരുന്നോ ... എന്നേ എനിക്കതാകാമായിരുന്നല്ലോ ...? "
" ഇനിയും വൈകിയിട്ടില്ലട ... നിനക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം . "
" എനിക്ക് പകരം മറ്റൊരാളെ കണ്ടത്താൻ ചിലപ്പോൾ സിദ്ദുച്ചേട്ടന് കഴിഞ്ഞന്ന് വരും പക്ഷേ അജിക്ക് ഇനി അങ്ങനെ ഒന്ന് ഉണ്ടാകില്ല . എനിക്ക് എന്നും എന്റെ സിദ്ധുച്ചേട്ടൻ മതി ..."
" എത്ര പറഞ്ഞാലും മനസ്സിലാകില്ലേ നിനക്ക് ...?
സിദ്ധുച്ചേട്ടാ എന്താ എന്നെ മനസ്സിലാക്കാത്തത് ...? നമ്മൾക്കണ്ട സ്വപ്നങ്ങളൊക്കെ നമുക്ക് യാത്ഥാർത്യം ആക്കണ്ടേ ...? "
" നമ്മളോ ... ഒക്കെ നിന്റെ ഓരോ ഭ്രാന്തുകളല്ലേ ... ? ചങ്ങലക്ക് ഇട്ടാൽ മാറാത്ത വട്ടുകൾ ... നോക്കജി , ജീവിതം ഒന്നേയുള്ളൂ , ഒരിക്കലും നടക്കാത്ത പൊട്ടത്തരങ്ങൾക്ക് വേണ്ടി അത് തുലക്കാൻ ഞാൻ ഇല്ല . എനിക്ക് ജീവിക്കണം അന്തസ്സായി തന്നെ ... നിന്റെ ഭ്രാന്തുകൾക്ക് കൂട്ടുപിടിക്കാൻ എനിക്ക് കഴിയില്ല . സമൂഹത്തിൽ എനിക്കൊരുവിലയും നിലയുമൊക്കെയുണ്ട് . അത് കളഞ്ഞ് കുളിക്കാൻ ഞാനില്ല ."
" അപ്പോ എനിക്കോ ...? ഈപ്പറയുന്ന ഒരുവിലയും എനിക്കില്ലേ ...? അങ്ങനെയാണോ സിദ്ധുച്ചേട്ടൻ എന്നെ കണ്ടിരിക്കുന്നത് ...? സ്വന്തങ്ങളേയും ബന്ധങ്ങളേക്കാൾ നിങ്ങൾക്ക് ഞാൻ എന്റെ ജീവിതത്തിൽ വില കൽപ്പിച്ചിരിക്കുന്നു ... പക്ഷേ ഈ നിമിഷം അതിനൊന്നും ഒരു വിലയും കല്പിക്കുന്നില്ലല്ലോ സിദ്ധുച്ചേട്ടാ നിങ്ങൾ ... എങ്ങാണ്ടൊരു തൊലി വെളുത്തപെണ്ണിനെ കണ്ടപ്പോൾ മയങ്ങിപ്പോയോ നിങ്ങൾ ...? എന്നോട് പറഞ്ഞതൊക്കെ മറന്നോ ...? "
" അതെ ... മയങ്ങി , അതിൽ എന്തങ്കിലും ബുദ്ധിമുട്ടുണ്ടോ നിനക്ക് ...? അല്ല എന്ത് കണ്ടിട്ടാ ഞാൻ നിന്റെയൊപ്പം വരണ്ടെ ...? അതിനുതക്ക എന്ത് പ്രത്യേകതയാ നിനക്കുള്ളത് ...?"
" അപ്പോ .., ഇത്രയും കാലം എന്റെയൊപ്പം ഉണ്ടായിരുന്നതോ ...? അത് എന്ത് കണ്ടിട്ടായിരുന്നു സിദ്ധുച്ചേട്ടാ ...?"
" എന്റെ അജി ... ഇത്രയും പറഞ്ഞിട്ടും നിനക്കത് മനസ്സിലായില്ലേ . നീ എന്തിനാണോ എന്നോട് അടുത്തത് അതിന് തന്നെയാ ഞാനും നിന്നോട് അടുത്തെ ...! അതൊക്കെ പ്രായത്തിന്റെ ഒരു രസമായി കാണുന്നതിന് പകരം ... ജീവിതാവസാനംവരെ നിന്നെ കൂടെ കൂട്ടണം എന്നുപറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് ."
" ഞാനെന്തിനുവേണ്ടി അടുത്തുവെന്നാ സിദ്ധുച്ചേട്ടൻ പറഞ്ഞു വരുന്നത് ...?"
" ഹോ ... ഒന്നും അറിയാത്തപ്പോലെ ... ഹോസ്റ്റൽ ലൈഫിൽ അതൊക്കെ സർവ്വസാധാരണമല്ലേ അജി എന്നിട്ടാണോ നീ ഒന്നുമറിയാത്തവനെപ്പോലെ സംസാരിക്കുന്നത് ....? "
" എന്താ ... എന്താ നിങ്ങൾ പറഞ്ഞ് വരുന്നത് ...? ആഒരു കണ്ണിലാണോ ഇത്രയും നാളും നിങ്ങളെന്നെ കണ്ടത് ...? പറ അങ്ങനെയാണോ സിദ്ധുച്ചേട്ട നിങ്ങളെന്നെ മനസ്സിലാക്കിയിരിക്കുന്നത് ...? "
" ഇതിൽ മനസ്സിലാക്കാൻ എന്തിരിക്കുന്നു . അതൊരു കോമൺ ഫാക്ടറല്ലേ ...! "
" സിദ്ധുച്ചേട്ടൻ എന്നെ ചിലപ്പോൾ അങ്ങനെയാവാം കണ്ടിരിക്കുന്നത് . സിദ്ധുച്ചേട്ടനെല്ലാവരേയും കാണുന്ന കണ്ണുകൊണ്ട് എന്നെ കാണരുത് ..."
" നിനക്കായി ഞാനിനി എക്സ്ട്രാ രണ്ട് കണ്ണ് ഫിറ്റ് ചെയ്യാം ...! ഇപ്പോ ഞാൻ തെറ്റുകാരൻ ... നീ മാത്രം നല്ലവൻ . നോ പ്രോബ്ലം . എനിക്ക് നീയും ചന്തുവുമൊക്കെ ഒരു പോലയാ ..."
" എന്താ നിങ്ങൾ പറഞ്ഞെ ...! ഒന്നൂടെ പറഞ്ഞെ ഞാനും ചന്തുവും ...! അപ്പോ നിങ്ങൾ തമ്മിൽ ....? "
" അതിൽ ഇപ്പോ വിസ്തരിക്കാൻ എന്തിരിക്കുന്നു ...? നീയും അൻസാറും എങ്ങനെയാണോ അതുപോലെ തന്നെ ..."
" എന്താ നിങ്ങൾ പറഞ്ഞെ ... ഞാനും അൻസാറും തമ്മിൽ ... " അജി സിദ്ധുവിന്റെ കോളറിൽ കുത്തിപിടിച്ചു . " അങ്ങനെയാണോ താൻ ഞങ്ങളെ കണ്ടിരിക്കുന്നത് ...? എങ്ങനെ കഴിയുന്നടോ നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാനും സംസാരിക്കാനും ... "
സിദ്ധു അജിയുടെ കൈപിടിച്ച് മാറ്റി അജി വേച്ച് നിലത്തേക്ക് വീണു . സിദ്ധുബൈക്ക് സ്റ്റാന്റിൽ വെച്ചിട്ട് അജിയെ പിടിച്ചുയർത്തി .
"
നീ കൂടുതൽ ന്യായീകരിക്കണ്ട കാര്യമില്ല . ഹോസ്റ്റൽ ലൈഫിൽ ഇതൊക്കെ സർവ്വസാധാരണമാണന്ന് എല്ലാവർക്കും അറിയാവുന്നപോലെ എനിക്കും നിനക്കും അറിയാം . അതിന് കൂടുതൽ മഹത്വം ചാർത്തി കൊടുത്ത് എന്റെ മുന്നിൽ നീ ന്യായീകരിക്കാൻ ശ്രമിക്കണ്ട ."
" തൊട്ടു പോകരുത് എന്നെ . " സിദ്ധുവിന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അജി പറഞ്ഞു .
"
ഇത്രക്ക് കുഷ്ഠം നിറഞ്ഞതാണ് നിങ്ങളുടെ മനസ്സന്ന് ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ല ... ഇപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവ ഈ നിങ്ങളെയാണല്ലോ ഈ നിമിഷവും ഞാൻ നെഞ്ചിലേറ്റിയിരുന്നത് എന്ന് ... എല്ലാം ഞാൻ ക്ഷമിക്കും പക്ഷേ ചന്തുവുമായി ... നിങ്ങളെന്നെ ചതിക്കുകയായിരുന്നല്ലേ ... "
നിശബ്ദനായിരുന്ന സിദ്ധുവിനു നേർക്ക് അജി രോഷാകുലനായി പ്രതികരിച്ചു ...
"
ഇല്ല ... എനിക്കത് വിശ്വസിക്കാൻ കഴിയില്ല ... "
" നിന്നെ വിശ്വസിപ്പിക്കണ്ട ആവിശ്യം എനിക്കില്ല ."
" ഇല്ല . ഞാനിത് വിശ്വസിക്കില്ല . സിദ്ധുച്ചേട്ടൻ കള്ളം പറയുകയാ . എന്റെ മനസ്സിൽ വെറുപ്പ് ഉണ്ടാക്കാൻ ഓരോരോ കഥകൾ മെനയുകയാ ... "
സിദ്ധുവിന്റെ കരം കവർന്നുകൊണ്ട് അജി സംസാരിച്ചു . അവന്റെ മിഴികൾ നിറഞ്ഞ് തുളുമ്പിയുരുന്നു ... ഗദ്ഗദംകൊണ്ട് വാക്കുകൾ ഇടക്ക് മുറിഞ്ഞ് പോയിരുന്നു ...
അജിയുടെ കണ്ണിലേക്ക് സിദ്ധു കുറേ നേരം നോക്കി നിന്നു ... അവന്റെ കൈവിട്ട് സിദ്ധു റോഡിന് മറുവശത്തേക്ക് പോയി . നിശബ്ദനായി നിന്നു .
"
അജി നീയാഗ്രഹിക്കുന്നത്പോലെ ഒരു ജീവിതം എന്തായാലും നമ്മൾക്കിടയിൽ ഇനി ഉണ്ടാകില്ല . എനിക്കതിന് കഴിയില്ല ."
" അത് എന്തുകൊണ്ടാ സിദ്ധുച്ചേട്ടാ ... കഴിയാത്തെ ...? "
" നീ തന്നെ പറയൂ നിന്റെ എന്തു കണ്ടിട്ടാ ഞാൻ ഒപ്പം കൂട്ടണ്ടത് ...? അതിനും മാത്രം എന്ത് ക്വാളിറ്റിയാനിനക്കുള്ളത് ...? "
" നിങ്ങൾക്ക് സുഖത്തിന് വേണ്ടി വേദന സഹിച്ചപ്പോൾ എന്റെ എന്ത് ക്വാളിറ്റിയാ നിങ്ങൾ നോക്കിയേ ...? "
" അതേ പറ്റി നീ കൂടുതൽ പറയണ്ട . നീയും ഞാനും ഒരു പോല തന്നെയാ ഇതുവരെ സുഖിച്ചിട്ടുള്ളത് . പക്ഷേ ഞാൻ അനുഭവിച്ചിട്ടുള്ളതിന്റെ ഒരു നൂറിരട്ടി നിന്നെ ഞാൻ സുഖിപ്പിച്ചിട്ടുണ്ട് . പക്ഷേ എപ്പോഴങ്കിലും നീ ഞാൻ സ്റ്റിസ്ഫൈഡ് ആണോന്ന് തിരക്കിയിട്ടുണ്ടോ ...? നിനക്കെന്നെ എപ്പോഴങ്കിലും പൂർണ തൃപ്തനാക്കാൻ കഴിഞ്ഞിട്ടുണ്ടോ ...? ഞാൻ മാത്രം തൊടുമ്പോഴൊക്കെ നിനക്ക്
മുൻപെങ്ങും ഇല്ലാത്ത വേദന ...! നിന്റെ കാര്യങ്ങളെല്ലാം നടക്കുകയും വേണം ...! അറ്റ്ലീസ്റ്റ് ഒരു പ്രാവിശ്യമെങ്കിലും നിനക്കെന്ന സന്തോഷിപ്പിക്കാൻ കഴിഞ്ഞിരുന്നങ്കിൽ ഇനിയും എത്ര കാലം വേണമെങ്കിലും നമുക്കിത് തുടരാമായിരുന്നു . എനിക്ക് ഒരു രീതിയിലും പ്രയോജനമില്ലാത്ത ഒരു വിഴുപ്പ് ജീവിതാവസാനംവരെ ഞാൻ ചുമക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് അജി ...? "
സിദ്ധുവിന്റെ വാക്കുകൾ അജിയെ ചുട്ടുപൊള്ളിച്ചു . ' താനൊരു വിഴിപ്പാണന്ന് ... ' ആ വാക്കിൽ അവന്റെ ഹൃദയം നുറുങ്ങി ... സിദ്ധു പുറം തിരിഞ്ഞ് റോഡിന് എതിർവശം നിൽക്കുകയായത് കൊണ്ട് അവന്റെ മുഖം അജിക്ക് കാണാൻ കഴിഞ്ഞില്ല . പക്ഷേ സിദ്ധുവിന്റെ വാക്കുകൾ അജിയുടെ കാതിലേക്ക് വീണ്ടും വീണ്ടും തുളച്ച് കയറി ... വേണ്ട ഇനി ആമുഖം എനിക്ക് കാണണ്ട ... ആകണ്ണുകളുടെ നോട്ടം ഏറ്റുവാങ്ങണ്ട .... ആചിരിയിൽ അലിഞ്ഞ് ചേരണ്ട ... അജിയും തിരിഞ്ഞ് നിന്നു . അജിയുടെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് സിദ്ധു തുടർന്നു ,
"
നിന്നെക്കാൾ എത്ര വയസ്സിനിളയതാണ് ചന്തു , പക്ഷേ അവനറിയാം എങ്ങനെ ഒരാണിനെ തൃപ്തനാക്കണം എന്ന് ... ഞാനിതുവരെ അറിഞ്ഞിട്ടുള്ള ഒരാളും അവന്റെ പെർഫോമൻസിന്റെ അത്രയും ആയിട്ടില്ല ... പെണ്ണ് പോലും തോറ്റ് പോകും അവന്റെ മുന്നിൽ ... നീ ഏഴല്ല എഴുപത് ജന്മം തപസ്സിരുന്നാലും അവന്റെ ഒപ്പം എത്താൻ കഴിയില്ല . അത് എനിക്ക് നൂറ് ശതമാനം ഉറപ്പാ .
അവൻ നിന്റെ കൂട്ടല്ല ആവിശ്യമില്ലാത്ത ഒരു ചിന്തകളും മനസ്സിൽ കൊണ്ടു നടക്കുന്നില്ല . ജീവിതം ആഘോഷിക്കാനുള്ളതാണന്ന് ഈ ചെറിയ പ്രായത്തിലേ അവൻ മനസ്സിലാക്കിയിരിക്കുന്നു . അതനുസരിച്ചാ ഇപ്പോഴേ ജീവിക്കുന്നത് തന്നെ . നീയൊക്കെ അവനെ കണ്ടാ പടിക്കണ്ടത് . അല്ലാതെ ലോകത്തെങ്ങും നടക്കാത്ത കാര്യങ്ങൾക്ക് പിന്നാലെ പോയി ജീവിതം തുലയ്ക്കാൻ നിൽക്കാതെ ... അതിനും മാത്രം വിഢിയല്ല ഞാൻ ... "
സിദ്ധുവിന്റെ വാക്കുകൾ ചാട്ടവാറ് പോലെ അജിയുടെമേൽ വീശിയടിച്ചു ... അവന്റെ ഹൃദയം വാക്കുകളുടെ ക്രൂരമ്പേറ്റ് മുറിവേറ്റു ... കണ്ണിൽ നിന്ന് ഹൃദയരക്തം ധാരധാരയായി ഒഴുകി ഇറങ്ങി ....
ഒന്നും മറുപടി പറയാനാകാതെ അജി ഉരുകുകയായിരുന്നു ... വേനൽ മഴയ്ക്ക് മുന്നോടിയായി വീശുന്ന തണുത്ത കാറ്റിലും അവന്റെ ഉള്ളം നീറി കൊണ്ടിരുന്നു ... മഴ ചെറുതായി പൊടിച്ച് തുടങ്ങി ...
"
നീ പ്രാക്ടിക്കാലായി ചിന്തിക്ക് . ലൈഫ് എൻജോചെയ്യാൻ ചിന്തുവിനെപ്പോലെ നിനക്കും ഇനി കഴിയുമെങ്കിൽ നിന്റെ പൊട്ടത്തരങ്ങൾ ഒക്കെ ക്ഷമിക്കാൻ ഞാൻ തയ്യാറാണ് . അല്ലാതെ നടക്കാത്ത കാര്യങ്ങൾക്ക് വാശിപിടിച്ച് ജീവിതം പാഴായി കളയാനാണ് തീരുമാനമെങ്കിൽ ഇന്ന് ഈ നിമിഷംകൊണ്ട് അവസാനിപ്പിച്ചോണം ഞാനുമായിട്ടുള്ള സകല കോൺടാക്ടും പിന്നെ എന്നെ തേടി ആവഴിക്ക് വന്നേക്കരുത് ...."
അജി നിശബ്ദനായി നിന്നു . മഴ ശക്തി പ്രാപിച്ചപ്പോൾ സിദ്ധു തിരുകെ വന്നു ബൈക്കിൽ കയറി ,
"
ഒരു ചെയിഞ്ചിന് നീ ഒരുക്കമാണങ്കിൽ നൈറ്റ് വീട്ടിലോട്ട് വാ , അങ്കിളില്ല നാളെ രാവിലെ വരൂ ... ചന്തു ഉണ്ടാകും കൂട്ടിന് കണ്ട് പടിക്കാം എങ്ങനെ പെരുമാറണമെന്ന് ..." സിദ്ധുവിന്റെ വാക്കുകൾ അജിയുടെ ശിരസ്സിൽ കൂടംകൊണ്ട് അടിച്ച പ്രതീതി ഉണ്ടാക്കി ... അവന്റെ പാദങ്ങൾ ഇടറി ... വീഴുന്നതിന് മുന്നേ റോഡിലേക്കവൻ മുട്ട് കുത്തിയിരുന്നു ...
സിദ്ധാർഥ് ഒരു നിമിഷം ശങ്കിച്ചു , " മഴനനയാതെ എഴുറ്റേന്ന് വാടാ , വേണമെങ്കിൽ ഞാൻ വീടു വരെ വരാം . "
" വേണ്ട , ഇനി അതിന്റെ ആവിശ്യമില്ല ..."
" വേണ്ടങ്കിൽ വണ്ടേ ഞാൻ പോവാ , വൈകിട്ടു ഞാൻ വിളിക്കാം വരുന്നുണ്ടങ്കിൽ റഡിയായി ഇരുക്ക് ഞാൻ വന്ന് പിക് ചെയ്യാം . എല്ലാവരും ഉറങ്ങുന്നതിന് മുൻപ് തിരിച്ചു കൊണ്ടാക്കാം . അപ്പോ ഓക്കേ , വൈകിട്ട് വിളിക്കാം ."
സദ്ധു ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരുകെപ്പോയി .
മഴപെയ്തു തോരുന്നത് വരെ അജി ആഇരുത്തം അങ്ങനെ തന്നെ ഇരുന്നു ...
'
ഇല്ല ... ഇനി തന്റെ ഫോൺ കോളുകൾ ഞാനെടുക്കില്ല ... ഇനി ഒരു കൂടികാഴ്ച നമ്മൾ തമ്മിൽ ഉണ്ടാകില്ല ... നിന്റെ കിടപ്പറയിലെ ഉപഭോഗവസ്തുവായി ഇനി ഒരിക്കലും ഞാൻ മാറില്ല സിദ്ധാർത്ഥ് ...' അതുപറഞ്ഞ് അജിപോക്കറ്റിൽ നിന്ന് ഫോണെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു ...! നിലത്തുവീണ് പൊട്ടിച്ചിതറിയ കഷ്ണങ്ങളെ വീണ്ടും വീണ്ടും ചവിട്ടിയുടച്ചു ... സിം ഒടിച്ചു .. പൊട്ടിച്ചിതറിയ കഷണങ്ങളൊക്കെയും കൈ കൊണ്ട് തൂത്ത് വാരി റോഡിന് കുറുകേ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു , നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി വീട്ടിലേക്ക് തിരികെ പോകുമ്പോൾ അവൻ ആരോടന്നില്ലാതെ മന്ത്രിച്ചു ,
' കഴിഞ്ഞു നമ്മൾ തമ്മിൽ ഈ ജന്മത്തിലുളള എല്ലാ ബന്ധങ്ങളും ...'
............................
അജി വീട്ടിലെത്തുമ്പോൾ പതിവില്ലാത്ത വിധം അയൽ വീടുകളിലെ ആളുകൾ വീടിന്റെ ഉമ്മറത്തും മുറ്റത്തുമായി നിൽപ്പുണ്ടായിരുന്നു .
അവൻ പോർച്ചിൽ വണ്ടി വെച്ച് ഉമ്മറത്തേക്ക് കയറിയപ്പോൾ അംബിക പുറത്തേക്ക് ഇറങ്ങി വന്നു .
" എവിടെ തെണ്ടാൻ പോയതാടാ ഇത്ര നേരം . നിന്റെ ഫോൺ എന്ത്യേ ഒരാവശ്യത്തിന് വിളിച്ചാൽ കിട്ടത്തതുമില്ലല്ലോ . " ആളുകൾ നിൽക്കുന്നത് കൂട്ടാക്കാതെ അംബിക അജിയോട് തട്ടിക്കയറി . മറ്റുളളവരുടെ മുൻപിൽ വെച്ച് ശകാരം എൽക്കേണ്ടി വന്നപ്പോൾ എത്രയും പെട്ടെന്ന് അവരുടെ ഇടയിൽ നിന്ന് ഓടിയൊളിക്കാൻ അവന്റെ മനസ്സ് ആഗ്രഹിച്ചു . അവൻ വീടിനകത്തേക്ക് പെട്ടെന്ന് പ്രവേശിച്ചു . മറ്റാരെയും ശ്രദ്ധിക്കാതെ പടിക്കെട്ടുകൾ താണ്ടാൻ തുടങ്ങിയപ്പോഴാണ് അച്ഛച്ചന്റെ മുറിയിൽ നിന്ന് അച്ഛമ്മയുടെ പതം പറഞ്ഞുള്ള കരച്ചിൽ അവൻ കേട്ടത് .
പടികൾ തിരികെ ഇറങ്ങി അവൻ അച്ഛച്ഛന്റെ മുറിയിൽ ചെന്നു . അജിയെ കണ്ടപ്പോൾ അച്ഛമ്മയുടെ കരച്ചിൽ ഉയർന്നു . ഒന്നും മനസ്സിലാകാതെ അജി വല്യമ്മയെ നോക്കി . അവർ നിസംഗയായി നിലത്തേക്ക് മിഴികളൂന്നു . പുറകെ വന്ന അംബിക അജിയോടായി ഉദാസിനയായി പറഞ്ഞു .
" അച്ഛൻ മരിച്ചു "
അതും പറഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങിപ്പോയി .
കേട്ടത് വിശ്വാസം വരാതെ അജി വല്യമ്മയെ തുറിച്ചു നോക്കി . അവന്റെ കാലുകൾ കുഴയുന്നതായി തോന്നി , കട്ടിൽ പടിയിലേക്കിരുന്ന് കണ്ണുകൾ ഇറുക്കിയടച്ചു .
" പെട്ടെന്ന് അച്ഛന്റെ പൾസ് ലോ ആയി ഷോക്ക് കൊടുക്കുന്നതിനിടയ്ക്ക് അറ്റാക്കുണ്ടായി "
മരണം അറിഞ്ഞു വന്ന ആരോടായി ഹാളിൽ അംബിക വിസ്തരിക്കുന്നത് അജി കേട്ടു .
" കിടന്ന് നരകിക്കേണ്ടി വന്നില്ലല്ലോ മഹാഭാഗ്യം . ഇത്രയും ദിവസം തന്നെ ലീവ് എടുത്ത് നിന്നപ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടായി ' അംബിക കൂട്ടിച്ചേർത്തു .
രണ്ട് വ്യക്തികളെ തനിക്കിന്ന് നഷ്ടമായിരിക്കുന്നു .
ഒരാൾ ജീവിതം അവസാനിപ്പിച് ...... മറ്റേയാൾ പുതിയ ജീവിതത്തിന് വേണ്ടി ..... . മറ്റാർകും നികത്താൻ കഴിയാത്ത തന്റെ മാത്രം നഷ്ടങ്ങൾ . അണ പൊട്ടിയൊഴുകുന്ന അവറെ കണ്ണുകൾക്ക് വേണ്ടി ചിന്തകൾ കാരണങ്ങൾ അന്വേഷിച്ചു കൊണ്ടേ യിരുന്നു .

ഭാഗം - 38
അജി ക്ഷീണിതനായി കഴിഞ്ഞിരുന്നു , മനസ്സുകൊണ്ടും ശരീരം കൊണ്ടും . താൻ അറിഞ്ഞതെല്ലാം ഒരു ദുസ്വപ്നം മാത്രമാകണേയെന്ന് ഓരോ പുലരിയിലേക്ക് ഉണരുമ്പോഴും അവൻ മനമുരുകി പ്രാർത്ഥിച്ചു . യാഥാർത്ഥ്യത്തിന്റെ നേരേ മുഖം തിരിക്കാതിരിക്കാനും അവന് കഴിഞ്ഞില്ല . സത്യത്തെ ഉൾക്കൊളളാനാകാതെ ഓരോ നിമിഷവും അവന്റെ ഉള്ളം നീറി നീറി പുകഞ്ഞുകൊണ്ടിരുന്നു . ഭക്ഷണം കഴിക്കാതെ തളർന്നുവീണ അവനെ ഹോസ്പിറ്റലിൽ കൊണ്ട്പോയി ഡ്രിപ്പ് ഇടേണ്ടി വന്നു ...! ആരോടും സംസാരിക്കാതെ മുറിയിൽ തന്നെ ചടഞ്ഞുകൂടി ...
അച്ഛച്ഛന്റെ മരണം അജിയെ മാനസികമായി തളർത്തിയെന്ന് മറ്റുളളവർ കരുതി .
അതും ഒരു കാരണമായിരുന്നെങ്കിലും സിദ്ധുവിന്റെ പെരുമാറ്റം അജിയെ വല്ലാതെ മാറ്റിമറിച്ചിരുന്നു .
സിദ്ധുവിനെക്കുറിച്ച് ഓർക്കും തോറും അജിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി .
ഇത്ര തന്മയത്തത്തോടെ അഭിനയിച്ച് വലയിലാക്കാൻ ഒരാൾക്ക് സാധിക്കുമോ ?
കാര്യം സാധിച്ച് ചണ്ടി പോലെ വലിച്ചെറിയാൻ കഴിയുമോ ?
വായിച്ച കഥകളിൽ കണ്ട ദാരുണ സംഭവങ്ങൾ തന്റെ ജീവിതത്തിലും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു . ആ ദുരവസ്ഥ തനിക്കും ഉണ്ടായെന്ന് വിശ്വസിക്കാൻ അവന് കഴിഞ്ഞില്ല . അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു . അച്ഛച്ഛന്റെ അടിയന്തിരത്തിന് അങ്കിൾ വന്നു . വല്യച്ഛൻ വിളിച്ചതായിരിക്കണം . തിരക്കെല്ലാം കഴിഞ്ഞ സമയത്ത് വിശ്വനാഥൻ അജിയുടെ അരികിലേക്ക് ചെന്നു .
" ഇവിടെത്തെ തിരക്കെല്ലാം കഴിയുമ്പോൾ അങ്ങോട്ടു വരു , അടഞ്ഞുകൂടിയിരുന്ന് മനസ്സ് മുഷിപ്പിക്കണ്ട " അദ്ദേഹം പറഞ്ഞു .
അജി മങ്ങിയ പുഞ്ചിരി സമ്മാനിച്ചു .
വിശ്വനാഥൻ തുടർന്നു - " അവിടെ കല്യാണത്തിന്റെ തിരക്കുകൾ തുടങ്ങി . നാളെ മുതൽ കത്ത് കൊടുത്തു തുടങ്ങണം , കല്യാണത്തിന് ഇനി അധിക ദിവസങ്ങളില്ല . "
അജി കേട്ടിരുന്നു .
അജിയുടെ ഉത്സാഹക്കുറവ് കണ്ടപ്പോൾ വിശ്വനാഥൻ എഴുന്നേറ്റ് രവീന്ദ്രന്റെ അടുത്തേക്ക് പോയി . അജി സ്വസ്ഥമായി തനിച്ചിരിക്കട്ടെയെന്ന് അയാൾ കരുതി . അവന്റെ മനസ്സ് ശാന്തമാകട്ടെ...
പതിനാറു കഴിഞ്ഞതും പലരും സ്വന്തം വീടുകളിലേക്ക് പോയി . അജിയും അച്ഛമ്മയും അച്ഛനും അമ്മയും വല്യച്ഛനും തറവാട്ടിൽ തങ്ങി .
അമ്മയെ താൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിക്കൊള്ളാമെന്ന് രാഘവൻ പറഞ്ഞിരുന്നു .
പോകുന്നതിന്റെ തലേനാൾ സാധനങ്ങൾ പാക്ക് ചെയ്യുന്ന സമയത്ത് കുറേ സമ്മാനങ്ങൾ അജിയുടെ ശ്രദ്ധയിൽപ്പെട്ടു .
സിദ്ധു പലപ്പോഴായി കൊടുത്ത സമ്മാനങ്ങൾ ...
ഡ്രസ്സുകൾ , ബുക്സ് , ഗിഫ്റ്റുകൾ - എല്ലാം വാരിക്കൂട്ടി .
അയാളുടെ മുൻപിൽ കൊണ്ടുപോയി ഇട്ടു കൊടുക്കാനാണ് ആദ്യം തോന്നിയത് , പിന്നെ അത് വേണ്ടെന്ന് വെച്ചു .
ആ മുഖം ഇനി കാണരുത് , ഒരിക്കലും .
അടുക്കള വശത്തെ മുറ്റത്ത് കൊണ്ടുപോയി ഇട്ടതിനു ശേഷം മണ്ണണ്ണയൊഴിച്ച് തീ കൊളുത്തി .
എന്നെ ഉപയോഗിച്ചതിന് അവൻ തന്ന പാരിതോഷികങ്ങൾ ...
ആളിക്കത്തുന്ന തീയിലേക്ക് നോക്കി ചവിട്ടുപടിയിൽ അജി ഇരുന്നു .
അവനെറ മനസ്സിൽ സിദ്ധുനെ ചിതയൊരുക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു ...!
ഒന്നും അവശേഷിക്കരുത് എല്ലാം കത്തി ചാമ്പലാകണം ...
തിരികെ മുറിയിലെത്തിയപ്പോൾ തോന്നി - വല്യച്ഛനെ വിളിച്ച് ദിയയുടെ അഡ്രസ്സ് കണ്ടു പിടിക്കണം .
ഒരു ഊമക്കത്ത് അയക്കണം .
ഈ വിവാഹം നടത്തി മകളുടെ ഭാവി നശിപ്പിക്കരുതെന്ന് എഴുതണം . സിദ്ധു ഒരു വഞ്ചകനാണെന്ന് അറിയിക്കണം .
പക്ഷേ ,
പൊടുന്നനെ അങ്കിളിനെ ഓർത്തപ്പോൾ അജിയുടെ വാശി തണുത്തു .
പാവം മനുഷ്യൻ വളർത്തു മകന്റെ ഭാവി ജീവിതം സ്വപ്നം കണ്ട് കഴിയുന്ന അങ്കിളിനെ ദു:ഖത്തിലാഴ്ത്താൻ തനിക്ക് കഴിയില്ല .
താനൊരു കത്ത് അയച്ച് സിദ്ധുവിന്റെ തനിനിറം കാട്ടികൊടുത്താൽ കല്യാണം മുടങ്ങും . എന്നാൽ അങ്കിൾ തകർന്നു പോകും , താൻ കാരണം അങ്കിൾ കരയരുത് . സിദ്ധുവിനുളള ശിക്ഷ ദൈവം കൊടുക്കും എന്ന് അജി ആശ്വസിച്ചു .
പിറ്റെന്ന് തിരുവനന്തപ്പുരത്ത് പോകാനായി എല്ലാവരും തെയ്യാറായി ഹാളിൽ എത്തി . അജി റൂമിലായിരുന്നു .
അംബിക അക്ഷമയോടെ അവനെ വിളിച്ചുകൊണ്ടിരുന്നു . ആ നേരത്താണ് സിദ്ധുവും വിശ്വനാഥനും കാറിൽ എത്തിയത് .
രവീന്ദ്രൻ അവരെ അകത്തേക്ക് ക്ഷണിച്ചു .
സിദ്ധു കാറിൽ തന്നെ ഇരുന്നു . വിശ്വനാഥൻ ഹാളിലേക്ക് കയറി .
" നിങ്ങൾ പോകാൻ തുടങ്ങുകയായിരുന്നോ ? "
വിശ്വനാഥൻ ചോദിച്ചു .
" അതെ.... രവിയേട്ടനെ റേയിൽവേ സ്റ്റേഷനിൽ വിട്ടിട്ട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് പോകും " രാഘവനാണ് മറുപടി പറഞ്ഞത് .
" അമ്മ ? "
" ഞങ്ങളുടെ കൂടെ വരുന്നുണ്ട് "
വിശ്വനാഥൻ എല്ലാവരെയും നോക്കി . അംബിക ഇഷ്ടക്കേടോടെ ഇരുന്നു .
" അജി എന്ത്യേ ? "
ആ സമയത്ത് അജി സ്റ്റെയർകെയസ് ഇറങ്ങി താഴേ വന്നു .
" സിദ്ധുനെന്റെ കല്ല്യാണമാണ് 16ആം തിയ്യതി . ക്ഷണിക്കാനാണ് ഞാൻ വന്നത് . സ്പെഷ്യൽ രവിനേം അജിയെം "
" ലീവ് ഉണ്ടാക്കി ഞാൻ എന്തായാലും എത്തും " രവീന്ദ്രൻ പറഞ്ഞു .
വിശ്വനാഥൻ അജിയുടെ അടുത്തേക്ക് ചെന്നു .
" ഒരാഴ്ച മുൻപേ എത്തിയേക്കണം കെട്ടോ " അവനോടായി അയാൾ പറഞ്ഞു .
അജി തല കുമ്പിട്ടു .
" സമയം പോകുന്നു " അംബിക വാച്ചിൽ നോക്കി പറഞ്ഞു .
" സിദ്ധു പുറത്ത് കാറിൽ ഇരുപ്പുണ്ട് . നിങ്ങൾ തമ്മിൽ എന്തിനോ വഴക്കിട്ടുണ്ട് . എന്താണെങ്കിലും കല്യാണത്തിന് മുൻപ് അത് അവസാനിപ്പിച്ചേക്കണം , എല്ലാം "
' ഈ ജന്മം ആ പിണക്കം അവസാനിക്കില്ല അങ്കിൾ , അയാൾ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു , ആത്മാവിനുളള ബലിതർപ്പണവും കഴിഞ്ഞു ' അജി മനസ്സിൽ പറഞ്ഞു .
" കുറേ സ്ഥലത്ത് പോകാനുണ്ട് ഞാൻ തന്നെ ചെല്ലേണ്ട സ്ഥലങ്ങൾ , അവന്റെ കൂട്ടുകാരന്റെ കാറ് കിട്ടിയത് ഉപകാരമായി.... അപ്പോൾ എല്ലാവരും വരണം "
വിശ്വനാഥൻ കത്ത് രവീന്ദ്രന്റ കയ്യിൽ കൊടുത്തു , അയാളത് ടീപ്പോയിയുടെ മേലേ വെച്ചു .
" എന്നാൽ ഞാൻ ഇറങ്ങാ , നിങ്ങളുടെ സമയം തെറ്റണ്ട " വിശ്വനാഥൻ അംബികയുടെ മുഖത്ത് നോക്കി പറഞ്ഞു .
അംബിക പുച്ഛഭാവത്തിൽ നിന്നു .
വിശ്വനാഥൻ ചെന്ന് കാറിൽ കയറി . രവീന്ദ്രൻ അരികിൽ ചെന്ന് യാത്ര പറഞ്ഞു . സിദ്ധു പുറത്തേക്ക് ഇറങ്ങിയതേയില്ല .
വണ്ടി നീങ്ങി .
സാധനങ്ങളെല്ലാം ഡിക്കിയിൽ വെച്ചശേഷം അജി ഒഴികെ എല്ലാവരും കാറിൽ കയറി .
" വണ്ടി റോഡിലേക്ക് എടുക്കാം നീ വാതിലും ഗൈറ്റും പൂട്ടിയിട്ട് വാ "
രാഘവൻ അജിയോട് പറഞ്ഞു .
" താക്കോൽ ? "
" ടി.വിയുടെ അടുത്തുണ്ട് "
അജി അകത്ത് കയറി താക്കോൽ എടുത്ത് പുറത്ത് കടക്കവേ ടീപ്പോയിൽ കിടക്കുന്ന കല്ല്യാണക്കത്ത് കണ്ടു .
അവനത് കൈയ്യിലിടുത്തു . ഇത് തുറന്നാൽ ദിയയുടെ അഡ്രസ്സ് കിട്ടും .
ആ ദുഷ്ടന്റെ ജീവിതം നശിപ്പിക്കാൻ ഇനിയും സമയമുണ്ട് .
ഗെയിറ്റിന് വെളിയിൽ നിന്നും കാറിന്റെ ഹോൺ കേട്ടു .
അജി കത്ത് കുനുകുനാ കീറി കഷ്ണങ്ങളാക്കി കൈവെളളയിൽ വെച്ചു .
വാതിൽ പൂട്ടി മുറ്റത്തിറങ്ങി .
പടികടക്കും മുൻപ് തെക്കേപറമ്പിൽ അച്ഛച്ഛനെ ദഹിപ്പിച്ച ഇടത്തേക്ക് നോക്കി , മനസ്സിൽ പ്രാർത്ഥിച്ചു .
പറമ്പിൽ തളം കെട്ടി നിന്ന മഴവെളളത്തിലേക്ക് കീറിയ കല്ല്യാണക്കത്തിന്റെ കഷ്ണങ്ങൾ വലിച്ചെറിഞ്ഞു ...!
ഗൈറ്റ് താക്കോലിട്ട് പൂട്ടുന്നതിനിടയിൽ അംബിക എന്തോ പറഞ്ഞു , അജി അത് ശ്രദ്ധിച്ചില്ല .
അജിയും കാറിൽ കയറി . വണ്ടി നീങ്ങി തുടങ്ങി . കാർ മെയിൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ റോഡരികിലെ പള്ളിയും അതിനു മുന്നിലുള്ള കുരിശടിയും അജിയുടെ കാഴ്ചയിലേക്ക് ഓടിയത്തി ...
കുരിശടിയിലെ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം , അതിനുതാഴയായി എഴുതിയ ബൈബിൾ വചനം - ' ഒരുനാൾ നിന്റെ മനം സന്തോഷത്താൽ നിറയും അന്ന് നീ ആഗ്രഹിച്ചതിലേറെ അവൻ നിനക്ക് നൽകും ...' ആവരികളിൽ അജിയുടെ കണ്ണുകൾ ഉടക്കി . സിദ്ധുവിന്റെ വരികൾക്ക് മറുപടിയായി മഞ്ഞിന്റെ അകത്താളിൽ താൻ പകർത്തിയെഴുതിയ വരികൾ ...
സിദ്ധുവിനെ കിട്ടിയപ്പോൾ താൻ ഏറെ സന്തോഷിച്ചു പക്ഷേ അണയാൻ പോകുന്ന ദീപമായിരുന്നു ആളി കത്തിയിരുന്നതെന്ന് അറിയില്ലായിരുന്നല്ലോ ഈശോയേ ...
നിന്റെ വചനം ഒരുനാൾ നിന്നെ ക്രൂശിലേറ്റി , ഇപ്പോൾ എന്നേയും ....
അജിയുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ... അവൻ മറ്റാരും കാണാതെ കണ്ണുകൾ തുടച്ചു , മുഖം സൈഡ് ഗ്ലാസ്സിലേക്ക് അമർത്തി ...
ഗ്രാമത്തിന്റെ അവസാന കാഴ്ചകളും പിന്നിട്ട് തൃശൂരിലേക്ക് കാർ പ്രവേശിച്ചപ്പോൾ വീണ്ടും സിദ്ധുവിന്റെ മുഖം അജിയുടെ മുന്നിൽ തെളിഞ്ഞു വന്നു , അപ്പോൾ അവൻ കണ്ണുകൾ ഇറുക്കിയടച്ചു ... എന്തിനാണെന്നെ പിൻതുടർന്നിങ്ങനെ വേട്ടയാടുന്നത് ... നീ എന്റെ മനസ്സിൽ മരിച്ചുകഴിഞ്ഞു ....

ഭാഗം - 39
" അച്ഛാ ..." ഒരാന്തലോടെ വിളിച്ചുകൊണ്ട് അനു നിലത്തേക്ക് ഇരുന്നു . അനാമികയുടെ നിലവിളികേട്ട് ആദ്യമെത്തിയത് കമലമായിരുന്നു . മുറിയിലേക്ക് പ്രവേശിച്ച അവരെ നോക്കിയവൾ പൊട്ടിക്കരഞ്ഞു ... വാസുദേവന്റെ കിടപ്പും അനാമികയുടെ കരച്ചിലും കൂടി കണ്ടപ്പോൾ അവർക്ക് രംഗം പന്തിയല്ലന്ന് ഊഹിക്കാൻ കഴിഞ്ഞു . പെട്ടന്ന് തന്നെ ഭർത്താവിനേയും മകനേയും വിളിച്ചുണർത്തി കാര്യങ്ങൾ ധരിപ്പിച്ചു . അനിരുദ്ധൻ വാസുദേവന്റെ നാഡിപിടിച്ച് നോക്കി , എല്ലാം കഴിഞ്ഞന്ന് പിതാവിന് കണ്ണുകൾകൊണ്ട് വിവരിച്ചു ... ഇനിയെന്തന്ന് ശങ്കിച്ച് നിന്ന സഹദേവനോട് വാസുദേവന്റെ ബോഡി പോസ്മോർട്ടം ചെയ്യണമെന്ന് ആവിശ്യപ്പെട്ടു . അതിന്റെ ആവിശ്യം എന്തന്ന് ആരാഞ്ഞ അയാളോടവൻ പറഞ്ഞു ,
" ഉറങ്ങാൻ കിടക്കുന്നത് വരെ ഒരു കുഴപ്പവും അമ്മാവനില്ലായിരുന്നു . രാവിലെ മരിച്ച് കിടക്കുന്നത് കണ്ടന്നു പറഞ്ഞാൽ ഇന്നല്ലങ്കിൽ നാളെ നമ്മുടെ നേരെ ചിലപ്പോൾ ഒരു സംശയത്തിന്റെ നിഴൽ വീണന്നിരിക്കും . ഇപ്പോൾ നമ്മൾ മാത്രമല്ല അമ്മാവനും അച്ഛനും നിർബന്ധിച്ചു പിടിച്ച് നിർത്തിയ ഒരാൾ കൂടി ഇവിടെയുണ്ട് . അവർക്ക് പിന്നീട് ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടവരരുത് . "
മകൻ പറഞ്ഞതിൽ കാര്യം ഉണ്ടന്ന് അയാൾക്ക് തോന്നി. അയൽ വീടുകളിൽ വിവരം ധരിപ്പിച്ചു അവരുടെ സഹായത്തോടെ തൊട്ടടുത്ത ഹോസ്പിറ്റലിൽ നിന്ന് ഒരാബുലൻസ് വരുത്തി ബോഡി പോസ്റ്റുമാർട്ടത്തിന് കൊണ്ടുപോയി . നടപടി ക്രമങ്ങൾ കഴിഞ്ഞ് ബോഡി കിട്ടിയപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു . ഉറക്കമുണർന്ന് വന്ന ഇന്ദിര കണ്ടത് മിറ്റത്തുയരുന്ന പന്തലാണ് ... അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ പലരും അവരോട് പരസ്പര വിരുദ്ധമായി സംസാരിച്ചു . അവരിൽനിന്ന് വാസുദേവന്റെ മരണം മറച്ച് വെക്കുന്നത് ശരിയല്ലന്ന് പലരും കമലത്തെ ഉപദേശിച്ചു . ബോഡി നേരിൽ കാണുമ്പോൾ ആഷോക്ക് ചിലപ്പോൾ അവർക്ക് താങ്ങാൻ കഴിഞ്ഞന്നു വരില്ല . വാസുദേവന്റെ മരണത്തെപ്പറ്റി ഇന്ദിരയെ അറിയിക്കാനുള്ള ചുമതല കമലം അനാമികയെ ഏൽപ്പിച്ച് ഒഴിഞ്ഞുമാറി ...! അനു എങ്ങനെക്കയോ ഇന്ദിരയോട് അതേപ്പറ്റി പറഞ്ഞൊപ്പിച്ചു . എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ നിർവികാരയായിരുന്നു .
വാസുദേവന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അയാൾക്കരികിലായി ഇന്ദിര ഇരിപ്പുറപ്പിച്ചു .
" നമ്മുടെ മോനെ വീണ്ടുമെന്റെ കയ്യിൽ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണോ വാസുവേട്ട ഇത്രയും നാൾ ഇവിടെ തങ്ങിയിരുന്നത് . ..."
അതു പറഞ്ഞവർ അയാളുടെ നെഞ്ചിലേക്ക് വീണാർത്തലച്ചു ... ഇന്ദിരയെ പിടിച്ച് ഉയർത്താൻ ശ്രമിച്ച അനായികയെ വാസുദേവൻ തടഞ്ഞു .
" വേണ്ട ... ഓപ്പോൾ കരയട്ടെ ... കരഞ്ഞ് മനസ്സിലെ ഭാരമൊക്കെ ഇറക്കിവയ്ക്കട്ടെ ..."
ചടങ്ങുകൾ ആരംഭിച്ചു . അനിരുദ്ധനായിരുന്നു കർമ്മങ്ങൾ ചെയ്തത് . എല്ലാം കണ്ടിരുന്ന ഇന്ദിര എഴുന്നേറ്റ് വന്നു അവനെ തടഞ്ഞു കൊണ്ട് സഹദേവനോട് പറഞ്ഞു .
"
എന്താ ദേവാ ഈ കാട്ടണെ ...? കണ്ണൻ വേണ്ടായോ കർമ്മങ്ങൾ ചെയ്യാൻ . മകൻ ജീവിച്ചിരിക്കെ അനന്തിരവനാണോ ഇതൊക്കെ ചെയ്യുക ...? "
ഇന്ദിരയുടെ ചോദ്യത്തിൽ സഹദേവനും അനിരുദ്ധനും കമലവുമടക്കം അവിടെ കൂടിനിന്നവരൊക്കെ ഞട്ടിത്തരിച്ചു .
ഒരുനിമിഷം ശങ്കിച്ചു നിന്ന ശേഷം സഹദേവൻ അനുവിനെ കൂട്ടികൊണ്ടുവന്നു . അവളോട് പവിത്രമണിഞ്ഞ് കർമങ്ങൾ ചെയ്യാൻ ആവിശ്യപ്പെട്ടു ....!
അന്ധാളിച്ചു നിന്ന അവളോടായി അദ്ദേഹം പറഞ്ഞു ,
"കുട്ടിയെ കണ്ണന്റെ സ്ഥാനത്ത് കണ്ടിട്ടാ വാസുവേട്ടൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത് . ഏറ്റവും സുരക്ഷിതമായ കൈകളിലാ ഓപ്പോളെ ഏൽപ്പിച്ചതെന്ന് ഉറങ്ങാൻ പോകുന്നതിന് മുൻപ് അവസാനമായി വാസുവേട്ടൻ എന്നോട് പറഞ്ഞത് . അദ്ദേഹം മനസ്സമാധാനത്തോടാ ഇവിടം വിട്ട് പോയത് . ആ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ അനാമിക തന്നെ കർമ്മങ്ങൾ ചെയ്യണം . പിതാവിന്റെ കർമ്മങ്ങൾ ചെയ്യാൻ എന്തുകൊണ്ടും യോജ്യർ മക്കൾ തന്നെയാണ് ...! "
സഹദേവന്റെ വാക്കുകൾക്ക് എതിരുപറയാൻ അനുവിന് കഴിഞ്ഞില്ല . പവിത്രമണിഞ്ഞ് കർമ്മങ്ങൾ പൂർത്തിയാക്കിയവൾ വാസുദേവന്റെ ചിതക്ക് തീ കൊളുത്തി ...
' കണ്ണാ മാപ്പ് ... നീ ചെയ്യണ്ടതൊക്കയും ഇന്ന് ഞാൻ ചെയ്യുന്നു . എന്നോട് ക്ഷമിക്കൂ ...
ഈ ജന്മം തിരുകെ കിട്ടില്ലന്നു കരുതിയ ഒരമ്മയേയും അച്ഛനേയും നീ എനിക്ക് നൽകിയിരിക്കുന്നു ... അവരോട് ഒരുമകനുള്ള കടമ നിറവേറ്റാൻ സർവേശ്വരൻ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു ... '
അണ പൊട്ടിയൊഴുകുന്ന സങ്കടങ്ങൾ നിയന്ത്രിക്കാനാകാതെ അനാമിക വാസുദേവന്റെ ചിത ക്കരുകിൽ ഇരുന്ന് ഏങ്ങി ഏങ്ങി കരഞ്ഞു ...
എല്ലാം കണ്ടും കേട്ടും മുത്തു അവൾക്കരികിൽ നിന്നു . അന്യരുടെ വാക്ക് കേട്ട് തന്റെ ചേച്ചിയേയും പാവം ഒരു മനുഷ്യനേയും സംശയച്ചതോർത്ത് അവന്റെ മനമുരുകി .
..................................................................
നീലാംബരി ഹോസ്പിറ്റലിനു മുൻപിൽ കാർ നിറുത്തി വിശ്വനാഥനും സിദ്ധാർത്ഥും ഇറങ്ങി . സിദ്ധാർത്ഥ് റിസപ്ഷനിൽ ചെന്ന് ടോക്കൺ എടുത്തു . കഴിഞ്ഞ തവണ ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ ബുക്ക് ചെയ്തിരുന്നു എന്നിട്ടും കിട്ടിയ നംബർ 13 . ഡോക്ടർ ഓ പി യിൽ എത്തിയിട്ടില്ലായിരുന്നു . ഡോക്ടറുടെ റൂമിനു വെളിയിലെ കസേരയിൽ ഇരുവരും ചെന്നിരുന്നു . ആൾക്കൂട്ടത്തിൽ സിദ്ധാർത്ഥ് അജിയുടെ മുഖം തിരഞ്ഞുകൊണ്ടിരുന്നു .
' സമയമുണ്ടല്ലോ നീ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ , വെളുപ്പിനെ പുറപ്പെട്ടതല്ലേ ? വിശ്വനാഥൻ പറഞ്ഞു .
സിദ്ധാർത്ഥ് മറുപടി പറയാതെ അവിടെത്തന്നെ ഇരുന്നു . അര മണിക്കൂറിനു ശേഷം ഡോക്ടറെത്തി . ചില നംമ്പറുകൾ എത്താത്തതിനാൽ വിശ്വനാഥന്റെ നമ്പർ വേഗം വിളിച്ചു . ചില പരിശോധനകൾക്ക് വിശ്വനാഥന് എടുക്കേണ്ടി വന്നു . റിസൾട്ടെല്ലാം കിട്ടിയപ്പോൾ ഉച്ചയോടടുത്തു . റിസൽട്ടുമായി വീണ്ടും ഡോക്ടറെ കണ്ടു .
ഡോക്ടർ ഭഗത് അഡ്മിറ്റ് ഷീറ്റ് നൽകി അദ്ദേഹത്തിന്റെ ജൂനിയറെ ഏൽപ്പിച്ചു .
പേ വാർഡിൽ എത്തിയ വിശ്വനാഥൻ ക്ഷീണത്തോടെ കട്ടിലിലേക്ക് ചാഞ്ഞു .
" കഴിക്കാനെന്താ വേണ്ടത് ഞാൻ വാങ്ങി വരാം " സിദ്ധാർത്ഥ് പറഞ്ഞു .
" എനിക്കൊന്നും വേണ്ടാ വിശപ്പ് തോന്നുന്നില്ല "
" ഒന്നും കഴിക്കാതെ മരുന്ന് കഴിക്കാൻ പറ്റോ ?
സിദ്ധാർത്ഥ് കാൻറിനിൽ പോയി ഭക്ഷണം വാങ്ങി വന്നു , അയാളെ നിർബന്ധിച്ച് കഴിപ്പിച്ചു .
" നീ വല്ലതും കഴിച്ചോ ?
" ഞാൻ കഴിച്ചോളാം "
മുറിയിൽ അൽപസമയം ചെലവഴിച്ച ശേഷം അവൻ പറഞ്ഞു .
" ഞാൻ പുറത്തൊന്നു പോയിട്ട് വരാം " വിശ്വനാഥന്റെ മറുപടി കാത്തു നിൽക്കാതെ അവൻ മുറിക്ക് പുറത്തിറങ്ങി .
അജിയെക്കുറിച്ച് തിരക്കണം . സിദ്ധു എൻക്വയറിലേക്ക് ചെന്നു , കാര്യം പറഞ്ഞു .
" സ്റ്റാഫ് ലിസ്റ്റ് റിസപ്ഷനിലേ കാണു അവിടെ ചോദിക്കു "
സിദ്ധു റിസപ്ഷനിലേക്ക് ചെന്നു .
" ഇവിടെ വർക്ക് ചെയ്യുന്ന അജി എന്ന നഴ്സ് വന്നിട്ടുണ്ടോ ?
റിസപ്ഷനിസ്റ്റ് സംശയദൃഷ്ടിയോടെ സിദ്ധുനെ നോക്കി .
" എന്റെ ഫ്രണ്ട് ആണ് ഇവിടെ വരുമ്പോൾ കോൺടെക്ട് ചെയ്യാൻ പറഞ്ഞിരുന്നു , ഫോൺ എടുക്കാൻ മറന്നു അവന്റെ നംമ്പർ അതിലായിരുന്നു "
സിദ്ധു പറഞ്ഞു .
" ആരെയാ കാണേണ്ടത് ?
" അജി..... അജീഷ് "
" ജനറൽ വാർഡിലുണ്ടാകും "
പരിശോധനയ്ക്ക് ശേഷം റിസപ്ഷനിസ്റ്റ് പറഞ്ഞു .
" ജനറൽ വാർഡ് ?
അവർ വഴി പറഞ്ഞു കൊടുത്തു . സിദ്ധു അവിടേക്ക് നടന്നു .
അവൻ എങ്ങനെ പെരുമാറുമെന്ന് അറിയില്ല . എന്ത് പറഞ്ഞ് തുടങ്ങണമെന്നും അറിയില്ല .
പക്ഷേ കണ്ടേ പറ്റൂ .
സിദ്ധു റാമ്പ് കയറി പകുതി എത്തിയതും വാർഡിൽ നിന്നും ഇറങ്ങിയ അജി തനിക്ക് എതിരേ വരുന്നത് സിദ്ധു കണ്ടു . പെട്ടെന്ന് സിദ്ധുനെ കണ്ട അജി ഞെട്ടി , അവിടെ തന്നെ നിന്നു . പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു . അനാമികയുടെ ഉപദേശങ്ങൾ അവൻ ഓർത്തു .
" ഭയപ്പെടരുത് , തെറ്റ് ചെയ്തത് നീ അല്ല അയാളാണ് . പേടിക്കേണ്ടത് അയാളാണ് . കൺമുമ്പിൽ വന്നാൽ കാണാത്ത പോലെ നടന്നകലണം "
ധൈര്യം സംഭരിച്ച് അജി സിദ്ധുനെ നോക്കാതെ മുൻപോട്ട് നടന്നു .
അജി അടുത്ത് എത്തിയപ്പോൾ സിദ്ധു വഴി തടസ്സമായി അവനു മുൻപിൽ നിന്നു .
അജി ദേഷ്യത്തോടെ സിദ്ധുനെ നോക്കി .
''
എന്താ തനിക്ക് വേണ്ടത് ?
" അജീ...... "
" ഓ.... ആ പേര് ഓർമ്മയുണ്ടോ ?
" ഞാൻ മറന്നിട്ടില്ല , നിനക്കും മറക്കാൻ കഴിയില്ലെന്ന് എനിക്കറിയാം "
" അത് തന്റെ വെറും തോന്നലാണ് '
" അജീ...... "
'' ഇനിയും പിന്നാലെ കൂടി എന്റെ ഉള്ള സ്വസ്ഥത കൂടി കളയരുത് '
" ഇവിടെ വെച്ച് നിന്നേ കാണാൻ കഴിയുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല "
" എത്ര പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാകില്ലേ ? അജിയുടെ ശബ്ദമുയർന്നു .
വരാന്തയിലൂടെ കടന്നുപോയ ചിലർ അവരെ ശ്രദ്ധിക്കാൻ തുടങ്ങി . എതിരേ വന്ന ഹോസ്പിറ്റലിലെ മറ്റു രണ്ട് സ്റ്റാഫുകൾ അജിയോട് കാര്യം തിരക്കി .
'' ഇത് ഞങ്ങൾ തമ്മിലുളള പ്രശ്നമാണ് മൂന്നാമതൊരു ആളുടെ ആവശ്യം ഇവിടെയില്ല " സിദ്ധുവും അൽപം ശബ്ദമുയർത്തി പറഞ്ഞു കൊണ്ട് അജിയെ നോക്കി .
സിദ്ധുവിന്റെ പഴയ തന്റേടം ആ നിഷേധിത്തരം അജിക്ക് വീണ്ടും കാണാൻ കഴിഞ്ഞു .
അജി കൈ ഉയർത്തി സഹപ്രവർത്തകരോട് ഒന്നുമില്ലേന്ന് ആഗ്യം കാണിച്ചു . കുറച്ചു നേരം ശങ്കിച്ചുനിന്ന ശേഷം അജി നടന്നുനീങ്ങി .
വീണ്ടും പലകുറി സിദ്ധാർത്ഥും അജിയും കണ്ടുമുട്ടിയപ്പോഴെല്ലാം അജി ഒഴിഞ്ഞുമാറി . ഒരിക്കൽ സിദ്ധു അജിയെ ബലമായി പിടിച്ചു നിറുത്തി . ആഒരു നിമിഷം സിദ്ധുവിന്റെ കൈ കരുത്ത് ഒരിക്കൽക്കൂടി അജിക്ക് അനുഭവപ്പെട്ടു .
" ഇനിയും താനെന്നെ ശല്യം ചെയ്താൽ ഹോസ്പിറ്റൽ അതോറിറ്റക്ക് കംപ്ലയിന്റ് ചെയ്യും എന്നിട്ടും താൻ അടങ്ങുന്നില്ലെങ്കിൽ ഈ ജോലി തന്നെ ഞാൻ വേണ്ടെന്ന് വെയ്ക്കും അപ്പോൾ തീരുമല്ലോ തന്റെ എല്ലാ കുഴപ്പവും "
" എനിക്ക് തെറ്റ് പറ്റി ഞാൻ സമ്മതിക്കുന്നു . എനിക്കതിന് നിന്നോട് മാപ്പ് പറയണം "
" ഒരു മാപ്പു കൊണ്ട് തീരുന്നതല്ല താൻ എന്നോടു ചെയ്തതൊന്നും , ഞാനത് പൊറുക്കാനും പോകുന്നതല്ല "
" പിന്നെ ഞാൻ എന്താ വേണ്ടത് ?
" എന്റെ കൺമുൻപിൽ വരാതിരിക്കണം അത്ര വേണ്ടു "
" അജി ഞാൻ "
" കൂടുതലൊന്നും പറയണ്ട , എനിക്ക് കേൾക്കുകയും വേണ്ടാ , എല്ലാം അവസാനിപ്പിച്ചിട്ടാണ് ഞാൻ ഇവിടേക്ക് വന്നത് . പഴംകഥകൾ പൊടി തട്ടിയെടുത്ത് ബന്ധം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . എന്റെ മനസ്സിൽ നിങ്ങൾ എന്നേ മരിച്ചു കഴിഞ്ഞതാണ് . അത് മനസ്സിലാക്കാനുളള സാമാന്യബോധം പോലും ഇല്ലാതെ പട്ടിയെ പോലെ പിന്നാലെ കൂടിയേക്കുവാ . നാണമില്ലേ നിങ്ങൾക്ക് ..? "
അജിയുടെ വാക്കുകൾ കേട്ട് സിദ്ധു പെട്ടെന്ന് തന്റെ കൈ വിട്ടു .
അവന്റെ കണ്ണുകൾ നിറഞ്ഞു . ദയാവായ് പോടെ അവൻ അജിയെ നോക്കി .
ഇനി ഒരു നിമിഷം കൂടി അവിടെ നിന്നാൽ തന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുമെന്ന് മനസിലാക്കിയ സിദ്ധു പെട്ടെന്ന് മുഖം തിരിച്ച് നടന്നു .
വീറോടെ വന്നവൻ വിധേയനായി പോകുന്നത് കണ്ടപ്പോൾ അജിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി . എങ്കിലും അവന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു . എത്ര ശ്രമിച്ചിട്ടും മനസ്സിന്റെ കടിഞ്ഞാൻ കൈപ്പിടിയിലൊതുക്കാൻ കഴിയാതെ വന്നപ്പോൾ ഒരിറ്റ് ആശ്വാസത്തിനായി അവൻ വീണ്ടും അനാമികയെ വിളിച്ചു . ഹോസ്പിറ്റലിൽ വെച്ച് സിദ്ധുനെ കണ്ട ദിവസം മുതലുള്ള ഓരോ കാര്യവും അവൻ അനാമികയോട് ഷെയർ ചെയ്തിരുന്നു . മറുതലയ്ക്കൽ അനാമിക കോൾ അറ്റന്റ് ചെയ്തു .
" എന്താ അജി , അയാൾ പിന്നെം പ്രശ്നത്തിന് വന്നോ "
അവൻ ഹോസ്പിറ്റലിൽ ഉണ്ടായ സംഭവ വികാസങ്ങൾ അനാമികയോടായി പങ്കുവെച്ചു .
" അങ്കിളിന്റെ ഒപ്പറേഷൻ കഴിഞ്ഞില്ലേ ? അവൾ ചോദിച്ചു .
" ഇല്ല . ടെസ്റ്റുകൾ മറ്റും കഴിഞ്ഞതെയുള്ളു , അങ്കിളിന്റെ പ്രഷർ ലെവലിൽ വേരിയെഷൻ ഉളളതു കൊണ്ട് സർജറി പോസ്പോണ്ട് ചെയ്തിരിക്കയാണെന്നാണ് അറിയാൻ കഴിഞ്ഞത് "
" നീ അങ്കിളിനെ കണ്ടോ ?
" കാണണമെന്നുണ്ട് , പക്ഷേ അയാൾ ഉളളയിടത്ത് ഞാൻ എങ്ങനെ പോകും "
" ഉം "
" നീ എന്നാ മടങ്ങി വരുന്നേ ?
"നാളെ ഇവിടത്തെ ചടങ്ങുകൾ കഴിയും , അതു കഴിഞ്ഞ് തിരിച്ചുവരും - ഇവിടെ നിന്ന് ക്ലാസ്സ് കളയണ്ട എന്ന് കരുതിയാണ് മുത്തുനെ അങ്ങോട്ട് അയച്ചത് ശല്യം ചെയ്യുന്നുണ്ടോ നിങ്ങളെ "
ഒരമ്മയുടെ ആധി അനാമികയുടെ വാക്കുകളിൽ അജിക്ക് അനുഭവപ്പെട്ടു .
" ഹേയ് അവൻ നല്ല കുട്ടിയല്ലേ . അവനിപ്പോൾ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് അതവന്റെ സംസാരത്തിൽ നിന്നും അറിയാം , നിന്നെ തെറ്റുധരിച്ചൂന്നും പറഞ്ഞ് കരഞ്ഞു "
" ഉം "
" ഇന്ദിരാമയ്ക്ക് എങ്ങനെയുണ്ട് ?
" പഴയ പോലെ സംസാരം ഇപ്പോഴില്ല . മുറിയിൽ തന്നെ ചടഞ്ഞിരിപ്പാണ് . അമ്മ ഇപ്പോൾ മനസ്സിലാക്കിയെന്ന് തോന്നുന്നു ഞാനവരുടെ മകനല്ലന്ന് . ഒരു ദിവസത്തെക്ക് ആണെങ്കിലും എനിക്ക് കിട്ടിയ സൗഭാഗ്യം നഷ്ടപ്പെടുമെന്ന് ഓർക്കുമ്പോഴാണ് സങ്കടം "
" നിനക്ക് ഞങ്ങളൊക്കെ ഇല്ലേ ?
" അതെ "
" അപ്പു എന്നോട് ഒരകൽച്ച കാണിക്കുന്ന പോലെ "
" തോന്നലല്ലേ ? അപ്പു ഒരിക്കലും അങ്ങനെ ചെയ്യില്ല , നിന്റെ പെരുമാറ്റം ആണ് എല്ലാത്തിനും കാരണം "
" ശരിയായിരിക്കും , അയാളാ , അയാൾ മാത്രാ എന്റെ സ്ഥത കെടുത്തുന്നത് "
" അജി , അപ്പൂനെ പോലെ ഒരാളെ ഈ ജന്മം നോമ്പുനോറ്റിരുന്നാൽ നിനക്ക് കിട്ടില്ല . കയ്യ് വെള്ളയിലെ മഹാഭാഗ്യത്തെ തട്ടികളയാനാണ് നിന്റെ തീരുമാനമെങ്കിൽ എനിക്ക് പിന്നെ ഒന്നും പറയാനില്ല "
" എനിക്കറിയാം , പക്ഷേ കഴിയാഞ്ഞിട്ടല്ലേടോ "
" കഴിയണം , അവിടെയാണ് വിജയം "
" എത്ര തന്നെ കണ്ണുകൾ ഇറുക്കിയടച്ചാലും ആ ദുഷ്ടന്റെ മുഖം മനസ്സിലേക്ക് വരികയാണ് "
" നീ ഇന്നും കൂടി ക്ഷമിക്ക് നാളെ ഞാൻ വരുമ്പോൾ അയാളെ കണ്ട് സംസാരിക്കാം , അതോടെ എല്ലാ പ്രശ്നങ്ങളും തീരും "
" ഉം.... നേരത്തെ എത്തില്ലേ ? പകൽ ഞാൻ വീട്ടിൽ ഉണ്ടാകും നാളെ മുതൽ നൈറ്റ് ഷിഫ്റ്റാണ് "
" ശരി എന്നാൽ "
കോൾ കട്ടാക്കി അനാമിക തിരിഞ്ഞപ്പോൾ കണ്ടു അനിരുദ്ധൻ തന്നെ നോക്കി നിൽപ്പുണ്ട് .
" നാളെത്തന്നെ പോകാൻ തീരുമാനിച്ചോ ?
" ഒരു ദിവസത്തേക്ക് വേണ്ടിയാണ് ഞാനിവിടെ വന്നത് ഇന്നേക്ക് എത്ര ദിവസം കഴിഞ്ഞിരിക്കുന്നു "
" നാളെ പോയാൽ അമ്മായിയെ കാണാൻ ഇനി വരില്ലേ ?
" അറിയില്ല "
" അമ്മായിക്ക് തന്നെ കാണാതിരിക്കാൻ കഴിയില്ല "
" അമ്മയ്ക്ക് ഇപ്പോൾ നല്ല മാറ്റമുണ്ട് "
" എനിക്കും തോന്നി "
" ട്രീറ്റ്മെന്റ് തുടരണം , വൈദ്യ മഠത്തിലാകുമ്പോൾ വളരെ വളരെ നല്ലതാണ് "
" അവിടെ ആകുമ്പോൾ തനിക്ക് ഇടയക്ക് ഇടയക്ക് വന്ന് കാണാം "
" ശ്രമിക്കാം - അല്ലാ എന്താ എന്നോടിന്ന് സംസാരിക്കാൻ തോന്നിയത് . അമ്മ വീടു വരെ പോയ ധൈര്യമാണോ ?
" ഏയ് ധൈര്യക്കുറവൊന്നുമില്ല . അമ്മയ്ക്ക് എന്നോട് വാത്സല്യം അൽപം കൂടുതലാണ് "
" ഒറ്റ പുത്രനല്ലേ അതാ "
" അത് നല്ലതല്ലേ ?
" ചിലപ്പോൾ നിർഭാഗ്യവുമാണ് "
" എങ്ങനെ ?
" തന്നെ പോലെ ഭാഗ്യവാനും കണ്ണനെ പോലെ നിർഭാഗ്യവാനും "
അനിരുദ്ധൻ കുറേ നേരം അനാമികയുടെ മുഖത്തേക്ക് നോക്കി നിന്നു . ആനോട്ടം നേരിടാനാകാതെ അവൾ തല കുമ്പിട്ടു .
" താനൊരു സംഭവാട്ടോ "
" എന്തേ ?
" ഏയ് ഒന്നുമില്ല "
അവൻ ചമലനക്കി ചിരിച്ചു . അവളും ഒന്നു ചിരിച്ചു .
" തന്റെ ചിരിയും പ്രത്യേക ഭംഗിയാണ് " അവൻ പറഞ്ഞു .
തന്നോട് ഇതേ വാക്കുകൾ അവസാനമായി പറഞ്ഞത് വാസുദേവനാണെന്ന് അവളോർത്തു . തനിക്ക് പാദസരം സമ്മാനമായി തന്ന ദിവസം .
" എനിക്ക് വിശക്കുന്നു , എന്തെങ്കിലും ഉണ്ടാക്കി തന്നാൽ കഴിക്കാമായിരുന്നു "
" ഞാനത് മറന്നു , ഇപ്പോ ഉണ്ടാക്കിത്തരാം . തന്റെ അമ്മ വന്നാൽ എന്നെ കൊല്ലും മോനേ പട്ടിണിക്ക് ഇട്ടതിന് "
അതും പറഞ്ഞ് തിരക്കിട്ട് അടുക്കളയിലേക്ക് പോകുന്ന അനാമികയെ നോക്കി അനിരുദ്ധൻ നിന്നു .

ഭാഗം - 40
ഡ്യൂട്ടി കഴിഞ്ഞ് അജിയെത്തുമ്പോൾ മീനാക്ഷിയമ്മ പൂജാമുറിയിലായിരുന്നു . നിത്യേനയുള്ള രാമായണ പാരായണം കേൾക്കാനുണ്ട് ...
' ശ്രീ മഹാദേവൻ പരമേശ്വരൻ സർവേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതി പ്രാണനാഥയും മമ
വാരിജമകയാള ദേവിയും തുണയ്ക്കേണം ....'
പോർച്ചിൽ ബൈക്ക് കാണാത്തതിനാൽ അപ്പു ഇനിയും എത്തിയിട്ടില്ലന്നവൻ ഊഹിച്ചു . ഇപ്പോൾ നിത്യേന അപ്പു വരാൻ വൈകുന്നു ...! അമ്മയുടെ ചോദ്യങ്ങൾക്കൊക്കെ ഓരോ ദിവസവും പുതിയ കാരണങ്ങൾ നിരത്തുന്നുണ്ട് . ബാങ്കിൽ സെന്റോഫ് പാർട്ടിയുണ്ടായിരുന്നു , ക്ലോസിംഗ് വൈകി ... എല്ലാം പൊള്ളയായ കാരണങ്ങൾ ആണന്ന് തനിക്കറിയാം പക്ഷേ എന്തിനുവേണ്ടിയാണ് ഇതൊന്ന് ചോദിക്കാനുള്ള തന്റെ ധൈര്യം നഷ്ടമായിരിക്കുന്നു . മുഖാമുഖമായി കണ്ടുമുട്ടുമ്പോഴൊക്കെ ആദ്യമാദ്യം താൻ ഒഴിഞ്ഞ് മാറി ഇപ്പോൾ അപ്പുവും ...
അന്നും പതിവ് പോലെ ഒൻപതുമണി കഴിഞ്ഞിരുന്നു അപ്പു വരാൻ . കുളി കഴിഞ്ഞ് രാത്രി അത്താഴത്തിനിരിക്കുമ്പോൾ പഴയപോലെ അന്നും കളിയോ വർത്തമാനങ്ങളോ ഉണ്ടായിരുന്നില്ല . മുത്തു മാത്രം എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു . അജി ഭക്ഷണത്തിൽ വെറുതെ വിരലോടിച്ചിരുന്ന തല്ലാതെ ഒന്നും കഴിച്ചില്ല . ഒന്നും സംസാരിച്ചില്ലെങ്കിലും അപ്പു അജിയെ ശ്രദ്ധിച്ചു . മക്കൾ തമ്മിലുളള മൗനം മീനാക്ഷിയമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
" പാത്രത്തിൽ ചിത്രം വരയ്ക്കാനാണോ അജി ഇരിക്കുന്നേ ? " അമ്മയുടെ ചോദ്യം കേട്ട് അജി മുഖമുയർത്തി .
" വിശപ്പില്ല "
" ഈയിടയായി രണ്ടു പേർക്കും വിശപ്പില്ലല്ലോ , എന്താ കാര്യം ? "
അമ്മ അപ്പുവിനേയും അജിയേയും മാറി മാറി നോക്കി .
അജി പെട്ടെന്ന് ഭക്ഷണ പാത്രവും എടുത്ത് എഴുന്നേറ്റു പോയി . അപ്പുവും എഴുന്നേറ്റപ്പോൾ അമ്മയ്ക്ക് ബോധ്യമായി - രണ്ടു പേരും വഴക്കിട്ട് ഇരിക്കുകയാണെന്ന് . കൈ കഴുകി മുറിയിലെത്തിയ
അപ്പു മൊബൈലും എടുത്ത് ബാൽക്കണയിലേക്ക് പോയി .
അജി കിച്ചൺ ക്ലീൻ ചെയ്യാനായി നിന്നു . അവനെ സഹായിക്കാൻ എത്തിയ അമ്മയെ അവൻ തടഞ്ഞു .
" ഞാൻ ചെയ്തോളാം അമ്മേ "
" നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ? "
" ഒന്നുമില്ല "
" എന്തോ ഉണ്ട് അതറിയാം അത് വെറുമൊരു സൗന്ദര്യപ്പിണക്കം മാത്രമായിരിക്കണം "
അത്രയും പറഞ്ഞ് അവർ മുറിയിലേക്ക് പോയി . പണിയെല്ലാം തീർത്തശേഷം അജി റൂമിലെത്തി , അപ്പു മുറിയിലേക്ക് വന്നിട്ടില്ല . അജി പോയി സിറ്റൗട്ടിൽ ചെന്നിരുന്നു . മഴ പെയ്യുന്നുണ്ട് , എത്ര സമയം മുറ്റത്തേക്കും നോക്കിയിരുനെന്ന് അറിയില്ല .
അപ്പു തിരികെ മുറിയിൽ എത്തിയപ്പോൾ അജിയെ കാണാതെ അവൻ താഴെ സിറ്റൗട്ടിലേക്ക് ചെന്നു . അവിടെ അജി കുനികൂടി ഇരിപ്പുണ്ട് .
" സമയം കുറേയായി കിടക്കുന്നില്ലേ ? " അപ്പു ചോദിച്ചു .
" അപ്പു കിടന്നോളു , ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കട്ടെ "
" മഴയുണ്ട് , വെറുതെ തണുപ്പ് കയറ്റണ്ട , എഴുന്നേറ്റ് വാ "
" അപ്പു നടന്നോ ഞാൻ വരാം "
" ഇനി ഞാൻ കൂടെ കിടക്കുന്നതു കൊണ്ടാണെങ്കിൽ ഞാൻ ഹാളിൽ കിടന്നോളാം "
" എന്താ അപ്പു ഇങ്ങനെ പറയുന്നേ ? "
" ഞാനാണല്ലോ ഇപ്പോൾ തന്റെ ഇഷ്ടക്കേട് "
" എഴുതാപ്പുറം വായിക്കണ്ട "
" പിന്നെന്താ തനിക്ക് പറ്റിയത് . എന്നോട് മിണ്ടാൻ പോലും തനിക്കിപ്പോൾ നേരമില്ല . എപ്പോഴും ആലോചനയും ഇരിപ്പും . ഞാനറിയാത്ത എന്താ ഇത്ര ആലോചിക്കാൻ "
"
ഹേയ് ഒന്നുമില്ല . ഞാൻ വെറുതെ മഴ കാണുകയാ ..."
" ഹോ ... അതുശരി മാനത്ത് നിന്ന് ഇപ്പോൾ പൊട്ടി മുളച്ചതാണല്ലോ ... ആദ്യമായിട്ട് മഴകാണാൻ .
എന്നോട് ഷെയറ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ഇന്നജിക്കുണ്ടല്ലേ ."
" എന്താപ്പൂ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നത് . ഹോസ്പിറ്റലിലെ ഓരോരോ പ്രശ്നങ്ങൾ .... "
" ഹോസ്പിറ്റലിൽ എന്ത് പ്രശ്നം ...?"
" ഏയ് ഒന്നുമില്ല . "
" എന്റെ മുന്നിലണിയുന്ന മുഖംമൂടി ഇന്നമ്മക്ക് മനസിലായിരിക്കുന്നു . നമ്മൾ തമ്മിൽ ഇനി എന്തങ്കിലും പ്രശ്നം ഉണ്ടങ്കിൽ തന്നെ നമ്മൾക്കിടയിൽ ഒതുക്കി വെച്ചിരിക്കുന്നതാണ് നല്ലത് . വെറുതെ അമ്മയുടെ മനസ്സ് വിഷമിപ്പിക്കാനായി .... എന്തുണ്ടങ്കിലും ഇനി ബെഡ് റൂംമിന് പുറത്തേക്ക് വ്യാപിക്കണ്ട . ഇപ്പോൾ താൻവന്ന് കിടക്കാൻ നോക്ക് നേരം ഒരുപാട് വൈകി ."
" അപ്പു കിടന്നോളൂ ... എനിക്കുറക്കം വരുന്നില്ല ."
" വന്ന് കിടക്ക് നാളെ ഡ്യൂട്ടിക്കിടക്ക് ഉറങ്ങി ബോറാകേണ്ട .."
" നാളെ മുതൽ എനിക്ക് നൈറ്റ് ഷിഫ്ടാ പകൽ കുറച്ച് ഉറങ്ങിയാലും കുഴപ്പമില്ല . "
അപ്പു കുറേനിമിഷം അജിയെ നോക്കി നിന്നതിന് ശേഷം മുറിയിലേക്ക് കയറിപ്പോയി ...
പിന്നെ വളരെ സമയം കഴിഞ്ഞാണ് അജി കിടക്കാനായി മുകളിലേക്ക് പോയത് .
മുറിയിലെത്തിയ അജി കട്ടിലിൽ വന്നിരുന്നു .
സിദ്ധാർത്ഥ് ഹോസ്പിറ്റലിൽ ഉളള കാര്യം താൻ എങ്ങനെ അപ്പുവിനോട് പറയും , അപ്പു എന്ത് കരുതും ?
നാളെ അനുവന്ന് സംസാരിച്ച് എല്ലാം ശരിയാക്കിയാലേ മനസ്സിനൊരു സമാധാനം കിട്ടുകയുളളൂ , അത് വരെ അപ്പു ഒന്നും അറിയണ്ട .
തന്റെ ഭയവും മുഖമാറ്റവും അപ്പു വേഗം കണ്ടു പിടിച്ചിരിക്കുന്നു , ഇനി അതിന്റെ കാരണം കൂടി അറിഞ്ഞാൽ മതി .
അപ്പുവിൽ നിന്നും ഇത് മറച്ചുവെക്കുന്നത് ശരിയാണോ ?
ആ നശിച്ച മനുഷ്യൻ തന്റെ ജീവിതം തകർത്തേ അടങ്ങു എന്ന വാശിയിലാണോ ?
ഒരിക്കൽ ഹൃദയത്തിന് കടും വേദന നൽകി പോയതാണയാൾ . പിന്നേയും വന്നിരിക്കുന്നു .
ഈ രാത്രി പോലെ എത്രയോ നാളുകൾ അയാളുടെ ഓർമ്മകൾ തന്നെ വീർപ്പുമുട്ടിച്ചിരിക്കുന്നു എന്ന് അജി ഓർത്തു .
അച്ഛച്ഛന്റെ മരണശേഷം തിരുവനന്തപുരത്തെ വീട്ടിൽ താൻ ജീവച്ഛവമായി ജീവിച്ചത് , അതിനെല്ലാം കാരണം അയാളായിരുന്നു , സിദ്ധാർത്ഥ് .
അയാൾ വിവാഹം കഴിച്ച് മധുവിധു ആഘോഷിക്കുന്ന നാളുകളിൽ തനിക്ക് വന്ന വിധിയോർത്ത് രാത്രിയോ പകലുമെന്നില്ലാതെ കണ്ണീരോഴിക്കിയ ദിനങ്ങൾ .
തന്റെ എല്ലാ സന്തോഷങ്ങളും ഉത്സാഹവും ഒരു നിമിഷം കൊണ്ട് അവസാനിച്ചതാണ് .
അച്ഛച്ഛന്റെ ആണ്ടെത്തും മുൻപേ അച്ഛമ്മയും മരിച്ചപ്പോൾ തനിച്ചായത് താനാണ് .
രണ്ടാമത്തെ ചേട്ടന്റെ കല്യാണവും തറവാട് ഭാഗം വെപ്പിച്ചതും തൃശ്ശൂരുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത് അമ്മയുടെ മാത്രം മിടുക്ക് .
അമ്മ ആഗ്രഹിച്ച പോലെ അനന്തപുരയിൽ ആഡംബര സൗധം .
ആർക്ക് വേണ്ടിയായിരുന്നു അവരുടെ കാട്ടിക്കൂട്ടലുകൾ .
" പ്രഫസറും വളർത്തു മോനുമായി പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയിരുന്നല്ലോ , എവിടെപ്പോയി അവരെല്ലാം "
അംബിക അജിയെ പരിഹസിച്ചു .
" ഇപ്പോൾ മനസ്സിലായോ അവസാനം ഞങ്ങളെ കാണൂ എന്ന് "
അജി എല്ലാം കേട്ടുകൊണ്ട് ഇരുന്നു . അംബികയോട് തർക്കിക്കാൻ അവൻ പോയില്ല .
അമ്മ പറഞ്ഞതിലും സത്യമില്ലേ എന്ന് അവൻ ആലോചിച്ചു .
വീട്ടിൽ നിൽക്കാൻ തന്നെ വെറുപ്പ് തോന്നിയ നാളുകൾ .
ഹോസ്പിറ്റലിൽ ബോണ്ടിന്റെ കാലാവധി കഴിയാൻ കാത്തിരുന്ന ദിവസങ്ങൾ .
പിന്നീട് തനിച്ച് എവിടെയെങ്കിലും പോകാനായിരുന്നു തീരുമാനം .
മരിക്കില്ലാന്ന് താൻ ഉറപ്പിച്ചതാണ് , അതും ഒരു ദുഷ്ടനു വേണ്ടി , സ്നേഹമില്ലാത്ത കൂടപ്പിറപ്പുകൾക്കു വേണ്ടി , താനൊരിക്കലും ആത്മഹത്യ ചെയ്യില്ല .
ആ നരകത്തിൽ നിന്നും രക്ഷപ്പെടണം എന്ന് കരുതിയിരിക്കുമ്പോഴാണ് ദൈവാനുഗ്രഹം പോലെ അൻസാർ വിളിച്ചത് . പഴയ സൗഹൃദങ്ങളിൽ വിട്ടു പോകാത്ത ഒരേ ഒരു ചങ്ങാതി . വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിൽ അവൻ പറഞ്ഞു : " അവൻ ഗൾഫിലേക്ക് പോവുകയാണെന്നും കോഴിക്കോട് നീലാംബരി ഹോസ്പിറ്റലിൽ മെയിൽ നെഴ്സ് ഒഴിവുണ്ടെന്നും .
കൂടുതൽ ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല . അടുത്ത ദിവസം പുറപ്പെട്ടു .
നല്ല മാർക്കും എക്സ്പീരിയൻസും ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല .
ഹോസ്പിറ്റൽ ക്വാർട്ടേസിൽ താമസം . നശിച്ച ഓർമ്മകളിൽ നിന്നുള്ള ഒളിച്ചോട്ട ജീവിതമായിരുന്നു പിന്നീട് .
നീലാബരിയിൽ വെച്ചാണ് അനാമികയെ പരിചയപ്പെടുന്നത് . ഡോക്ടർ റസിയയുടെ പേഷ്യന്റ് ആയിരുന്നു അനാമിക . അനാമികയെ പോലെ ഒരു ട്രാൻസ് ജൻഡറെ ചികിത്സിക്കാൻ മടിച്ചു നിന്ന ഡോക്ടർമാരിൽ വേറിട്ട വ്യക്തിയായിരുന്നു റസിയ .
അനാമികയുമായി നല്ലൊരു സൗഹൃദ ബന്ധം ഉണ്ടാക്കായിടുക്കാൻ അജിക്ക് സാധിച്ചു .
ഒഴിവു സമയങ്ങളിൽ അജി , അനുവിന്റെ ഷോപ്പിൽ പോകും . ബീച്ചിലും പാർക്കിലും വിശേഷങ്ങൾ പറഞ്ഞ് ഇരിക്കും . ബാലസദനത്തിൽ പോയി മുത്തുനെ കാണും .
സന്തോഷകരമായ നാളുകൾ .
മുത്തിനെ പുറത്ത് വിടാറായ അവസാന നാളുകളായിരുന്നു അത് . പതിനെട്ട് വയസ്സ് തികയുന്ന നാളുകൾ . ഇനി മുത്തുവിന് അവന് ഇഷ്ടമുളളവരുടെ കൂടെ പോകാം . അവനെ എറ്റെടുക്കാനായി അനാമിക കാത്തിരുന്നു .
ഒരിക്കൽ അവൾ പറഞ്ഞു മുത്തുനെ കിട്ടിയ കഥ .
ഷോപ്പിൽ കൂടുതൽ ജോലിയുളള ദിവസം ഒരു വിധം ജോലി ഒതുക്കി വീട്ടിലേക്ക് പുറപ്പെടുമ്പോൾ സമയം വൈകിയിരുന്നു .
ഇനി ഓട്ടോ കിട്ടാൻ സെൻറർ വരെ നടക്കണം . ഇരുട്ടു വീണ വഴിയിലൂടെ വേഗം നടന്നു . ആ സമയത്താണ് ഒരു കടയുടെ മറവിൽ നിന്നും ഒരു പയ്യന്റെ കരച്ചിൽ കേട്ടത് .
പോയി നോക്കണോ ? ഒന്ന് സംശയിച്ചു .
ശ്രദ്ധിക്കാതെ നടന്നു പോകാൻ ശ്രമിച്ചു സാധിക്കുന്നില്ല . പെട്ടെന്ന് തോന്നിയ ആവേശത്തിൽ
കടയുടെ മറവിൽ ചെന്ന് നോക്കി .
മൂന്ന് പേർ ചേർന്ന് അവനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു . അവൻ കരയുന്നുണ്ട് . ആ ദുഷ്ടന്മാർ ആ കരച്ചിലും ആസ്വദിക്കുകയാണ് . അനാമികയ കണ്ടതും അവർ അവളേയും പിടിച്ചു വലിക്കാൻ തുടങ്ങി . അവൾക്ക് തനിയെ അവരോട് ചെറുത്തു നിൽക്കാൻ സാധിച്ചില്ല . പിടിവലി നടക്കുന്നതിനിടയിൽ ഒരു ബൈക്ക് പോകുന്നതു കണ്ടതും അനാമിക സഹായത്തിനായി ഒച്ചയെടുത്തു .
ബൈക്കിൽ വന്ന ചെറുപ്പക്കാരനുമായി അവർ അടിപിടിയായി . കയ്യിൽ കിട്ടിയ വടിയുമായി അനാമികയും അവരെ അടിക്കാൻ തുടങ്ങി .
ചെറുത്ത് നിൽക്കാൻ കഴിയാതെ വന്നപ്പോൾ അവർ ഓടിപ്പോയി .
പിന്നെ മുറിവ് പറ്റിയതിനാൽ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി ചികിത്സ തേടി .
മുത്തുവിനോട് അച്ഛനമ്മമാരെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ കരയുകയാണ് ചെയ്തത് . അവരാണത്ര അവനെ ആ ദുഷ്ടന്മാരുടെ കൂടെവിട്ടത് . ഇനി അവരുടെ അടുത്തേക്ക് പോകാൻ തനിക്ക് ഇഷ്ടമല്ലന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ ബാലസദനത്തിൽ ആക്കി . പഠിപ്പിക്കുന്നു . തമിഴരാണെങ്കിലും ചെറുപ്പം മുതൽ ഇവിടെ ആയതിനാൽ അവന് നന്നായി മലയാളം സംസാരിക്കാൻ അറിയാം .
പതിനെട്ട് വയസ്സ് തികയാതെ എന്റെ കൂടെ നിർത്താൻ പറ്റില്ലല്ലോ ?
അനാമികയോട് അജി അവന്റെ കഥയും പറഞ്ഞു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു : " നമ്മളെ ദുഃഖത്തിലാഴ്ത്തിയിട്ട് അവർ സുഖമായി ജീവിക്കുന്നു . നമ്മൾ മാത്രം എന്തിന് വിഷമിച്ച് ജീവിതത്തിന്റെ നല്ല നാളുകൾ കഴിയണം "
..........................
രാവിലെ ഓഫുളള ഒരു ദിവസം അനാമികയുടെ ഷോപ്പിലേക്ക് ചെന്നു , അവിടെ അവളുടെ സുഹൃത്തും ഉണ്ടായിരുന്നു .
അവൾ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി തന്നു .
" ഇത് നീരജ് , ഞങ്ങൾ അപ്പൂന്ന് വിളിക്കും "
" ഹായ് " നീരജ് കൈ നീട്ടി .
" ഞാൻ അജീഷ് "
" അജീന്ന് വിളിക്കും " അനാമിക ഇടയക്ക് കയറി പറഞ്ഞു .
" നിങ്ങളേ തമ്മിൽ പരിചയപ്പെടുത്തണമെന്ന് കുറച്ചായി ഞാൻ കരുതുന്നു . അപ്പു ഒരു കുഞ്ഞു കവിയാണ് ട്ടോ "
അപ്പുവുമായി അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല .
വായിച്ച പുസ്തകങ്ങളെക്കുറിച്ച് സംസാരം . ലൈബ്രറിയിലും പുസ്തകോത്സവങ്ങളിലും കൂടിയുള് യാത്രകൾ . ഒഴിവു ദിവസങ്ങളിലെ കൂടിക്കാഴ്ചകൾ എല്ലാത്തിലും തങ്ങൾ തമ്മിൽ ഒരുപാട് പൊരുത്തം ഉണ്ടെന്ന് കാണിക്കുന്നതായിരുന്നു .
അപ്പുവിനെ ജോലി കേട്ടപ്പോൾ മാത്രം ഒരു മുഷിപ്പ് ആദ്യം തോന്നി . ബാങ്കിലാണ് .
തന്നെ ചതിച്ചവനും ബാങ്കിൽ ആയിരുന്നു .
അനാമിക മുത്തുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു . അന്നൊരു ആഘോഷമായിരുന്നു . ആ സന്തോഷത്തിനിടയ്ക്ക് അനാമിക മടിച്ച് മടിച്ച് ആ കാര്യം തന്നോട് പറഞ്ഞു .
" അപ്പുവും ഒരു സ്വവർഗ പ്രണയം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് . അവന് തന്നെ പാട്നർ ആക്കിയാൽ കൊള്ളാമെന്നുണ്ട് . അവനത് തന്നോട് നേരിട്ട് പറയാൻ ഒരു മടി . ഇങ്ങനെ ചോദിച്ചതിന്റെ പേരിൽ ഈ സൗഹൃദം കളയരുതെന്ന് അവനുണ്ട് "
മറുപടി കൊടുക്കാതെ . ആരോടും യാത്ര പറയാതെ താനന്ന് അവിടെ നിന്നും ഇറങ്ങി .
ഇല്ല . ഇനി ഒരു പുരുഷനുമായും അത്തരം ജീവിതം താൻ സ്വപ്നം കാണുന്ന പോലുമില്ലാ . അത് ഒരർത്ഥവും ഇല്ലാത്ത കാര്യമാണ് . ഒരിക്കലും നടക്കാത്ത സംഗതി .
അപ്പുനോട് സംസാരിക്കാൻ മടി തോന്നി . തന്റെ ഒഴിഞ്ഞു മാറൽ അപ്പുന് വേദനയാണെന്ന് അനാമിക പറഞ്ഞറിഞ്ഞു .
എല്ലാം തുറന്ന് സംസാരിച്ച അപ്പുവിനോട് ബഹുമാനം തോന്നി . വീണ്ടും സൗഹൃദത്തിലായി .
അപ്പു തനിക്ക് യോജിച്ച പങ്കാളിയാണെന്ന് കാണുമ്പോഴെല്ലാം അനാമിക സൂചിപ്പിച്ചു .
മുൻപ് തന്നെയും മുത്തുവിനേയും ഉപദ്രവിക്കാൻ ശ്രമിച്ചവരിൽ നിന്നും തങ്ങളെ രക്ഷിച്ച ചെറുപ്പക്കാരൻ അപ്പുവാണെന്ന് അനാമിക പറഞ്ഞു .
പാതി മനസ്സുമായി ഒരിഷ്ടം അപ്പു നോട്തോന്നി തുടങ്ങിയതായി അജിതിരിച്ചറിഞ്ഞു .
അത് ഒന്നിച്ചുള്ള ജീവിതത്തിലേക്കും പൂർണ്ണ ഇഷ്ടത്തിലേക്കും വഴിവെച്ചത് അനാമിക തന്നെ കൂട്ടി ഒരാളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് അപ്പു താമസിക്കുന്നിടത്തേക്ക് കൊണ്ടുപോയപ്പോഴാണ് .
അവിടെ അപ്പുവിന്റെ അമ്മ ഉണ്ടായിരുന്നു .
'' ഇതാണോ അപ്പൂ , നീ പറഞ്ഞ ഫ്രണ്ട് " എന്നും പറഞ്ഞ് മീനാക്ഷിയമ്മ അജിയെ സ്നേഹപൂർവ്വം തലോടി .
ആ അമ്മയെ കൂടുതൽ അടുത്തറിഞ്ഞു . മകന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആ അമ്മയെ അജിക്കും ഇഷ്ടമായി . അപ്പുവുമായി ഒരു ജീവിതം തുടങ്ങണമെങ്കിൽ തന്റെ ഭൂതകാലം അപ്പു അറിഞ്ഞിരിക്കണം എന്ന് അജിക്ക് നിർബന്ധം ഉണ്ടായിരുന്നു . തനിക്ക് ഭൂതകാലം തിരയാൻ താൽപര്യമില്ലെന്ന് അപ്പു പറഞ്ഞു . എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു . അനാമിക താമസിക്കുന്ന സ്ഥലത്ത് വില്ല വാടകയ്ക്ക് എടുത്ത് അവിടേക്ക് താമസം മാറി .
വീടുമായുളള ബന്ധങ്ങൾ അവസാനിച്ച മട്ടായി . അംബിക വന്ന് ബഹളം വെച്ചു . അച്ഛൻ നിസ്സഹായനായി നിന്നു . ഏട്ടന്മാർ കുറപ്പെടുത്തി .
എല്ലാം മറന്നു തുടങ്ങി .
പുതിയ ജീവിതം . സന്തോഷത്തിന്റെ നാളുകൾ .
ഇപ്പോൾ ദേ ഒരു ദു:ശകുനമായി അയാൾ വീണ്ടും വന്നിരിക്കുന്നു ...
കണ്ണുകൾ ഇറുകി അടച്ച അജിയുടെ മനസ്സിലേക്ക് ഓർമ്മകളുടെ വേലിയേറ്റമുണ്ടായി ... അവൻ കട്ടിലിന് ഒരുവശം ചരിഞ്ഞ് കിടന്നു നിദ്രാദേവിയെ തന്നിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു ... പക്ഷേ ഉറക്കം കിട്ടാത്ത മനസ്സുമായി മറ്റ് രണ്ടുപേർ ആരാത്രിയിൽ ഉണർന്ന് കിടന്നിരുന്നു ... അജിയുടെ ഭാവമാറ്റങ്ങളെ കുറിച്ച് ചിന്തിച്ചപ്പുവും സിറ്റൗട്ടിലെ അജിയുടേയും അപ്പുവിന്റെയും സംസാരം കേൾക്കാൻ ഇടയായ മീനാക്ഷിയമ്മയും ... തന്റെ മക്കൾക്കിടയിലെ സ്വര വ്യത്യാസങ്ങളുടെ കാരണം അന്വേഷിച്ചവർക്ക് ആരാത്രിയിലെ ഉറക്കം കൂടി നഷ്ടപ്പെട്ടു ...

No comments:

Post a Comment

പ്രണയതീരം (ഭാഗം 1-20)

ഇത് എന്റെ സൃഷ്‌ടി അല്ല. എല്ലാ ക്രെഡിറ്റും ഇത് എഴുതിയ ആൾക്കാണ്. പ്രണയതീരം ഓം നമ:ശിവായ....... ഓം നമ:ശിവായ.......   ഓം ന...