ഭാഗം - 21
മഴ പെയ്തു തുടങ്ങിയപ്പോൾ സിദ്ധു വണ്ടി ഒതുക്കി നിറുത്തി
അടുത്ത് കണ്ട കട വരാന്തയിൽ കയറി നിന്നു . മഴയുടെ ശക്തി കൂടിയപ്പോൾ സിദ്ധു അജിയെ
ഓർത്തു . അവൻ സുരക്ഷിതമായ എവിടെയെങ്കിലും എത്തി കാണുമോ ? വണ്ടിയൊന്നും
കിട്ടിയില്ലെങ്കിൽ നടക്കണം , നടന്നാൽ
സെന്റർ എത്താൻ വഴിയില്ല അതിനു മുന്നേ മഴ പെയ്തു - അപ്പോൾ അവൻ ?
പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടല്ലേ താൻ അവനെ തല്ലിയത് , കൊടുത്ത
ശിക്ഷ കൂടിപ്പോയോ ?
മഴ കുറച്ചു കുറഞ്ഞപ്പോൾ സിദ്ധു അജിയെ ഇറക്കി വിട്ട
സ്ഥലത്തേക്ക് പോയി .
അവിടെ അജിയെ കാണാതെ ആയപ്പോൾ സിദ്ധു അൽപ്പം കൂടി മുൻപോട്ടു പോയി , അവിടെ ഒരു മരത്തിനു കീഴെ നനഞ്ഞു കുതിർന്ന അജി നിൽപുണ്ട .
സിദ്ധുനെ കണ്ടപ്പോൾ അജി മുഖം തിരിച്ചു .
അവിടെ അജിയെ കാണാതെ ആയപ്പോൾ സിദ്ധു അൽപ്പം കൂടി മുൻപോട്ടു പോയി , അവിടെ ഒരു മരത്തിനു കീഴെ നനഞ്ഞു കുതിർന്ന അജി നിൽപുണ്ട .
സിദ്ധുനെ കണ്ടപ്പോൾ അജി മുഖം തിരിച്ചു .
" വരു ഞാൻ കൊണ്ടുവിടാം " സിദ്ധു പറഞ്ഞു .
" വേണ്ട , ചെയ്ത
സഹായത്തിനു താങ്ക്സ് "
" ഞാൻ അപ്പോഴേതെ ദേഷ്യത്തിന് ചെയ്തുപോയതാണ്
"
" നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ അത് തീർക്കുന്നത്
എന്റെ ദേഹത്ത് ആണോ ?
" സോറി "
" ഒരു സോറി കൊണ്ട് എല്ലാ തെറ്റും
ന്യായികരിക്കാൻ പറ്റില്ല "
സിദ്ധുവിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അജി നടന്നു .
സിദ്ധു കുറച്ചു നേരം അവനെ നോക്കി നിന്ന ശേഷം തിരിച്ചു പോയി
.
രാത്രി കവിളിൽ വേദന കാരണം അജി ഉറക്കം വരാതെ കിടന്നു .
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര വേദനിപ്പികുന്ന അടി കിട്ടുന്നത് . അയാൾക്ക്
എന്താണ് എന്നോട് ഇത്ര ദേഷ്യം , ഒരു
കാരണവും ഇല്ലാതെ എന്തിനാണ് വഴക്കിടുന്നത് . ഇല്ല ഇനി ഒരിക്കലും അയാളുടെ മുൻപിൽ ഞാൻ
ചെല്ലില്ല . അവൻ ലൈറ്റ് ഓഫ് ചെയ്തു , ഉറക്കത്തിനായി
കാത്തു കിടന്നു .
"""''''''""""""""""""""""""
വിശ്വനാഥൻ ചെക്കപിനായി ഹോസ്പിറ്റലിൽ എത്തിയപ്പോൾ അജിയെ
വിളിച്ചേങ്കിലും അവന്റെ ഫോൺ ഓഫ് ആയിരുന്നു . പരിശോധനയെല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം
വിശ്വാനാഥനു
അജിയെ കാണാജാതിൽ നിരാശ തോന്നി . സിദ്ധു താല്പര്യം ഇല്ലാത്ത മട്ടിൽ നിന്നെങ്കിലും അവനും അജിയെ ഒന്ന് കാണണമെന്ന് തോന്നി , പക്ഷേ അത് പുറത്തു പ്രകടിപികാതെ നിന്നു . മുറ്റത്തെക്ക് ഇറങ്ങുന്ന നേരത്തണ് , അൻസാറും അജിയും വരുന്നത് കണ്ടത് . വിശ്വനാഥന്റെ മുഖം തെളിഞ്ഞു .

" എവിടെ ആയിരുന്നു , ഇന്നലെ
മുതൽ വിളിക്കുന്നതാ മോനെ കിട്ടിയതേ ഇല്ല ഫോണിൽ "
" ഫോൺ മഴ നനഞ്ഞു കേടായി , വീടിന്റെ
അടുത്ത് സെരിയാക്കാൻ കൊടുത്തിട്ടുണ്ട് "
അപ്പോഴാണ് വിശ്വനാഥൻ അജിയെ ശ്രെദ്ധിചത് .
" എന്താ ആകെ ഒരു ക്ഷീണം കവിളിൽ വീർമത ഉണ്ടല്ലോ
"
അജി സിദ്ധുനെ നോക്കി , അവനും
തിരിച്ചു നോക്കി നിന്നു .
" വീണപ്പോൾ കല്ലിൽ മുഖം അടിച്ചു കൊണ്ടു "
" നല്ല നീര് ഉണ്ടായിരുന്നു , തലവേദന
ആയിട്ട് കിടപ്പായിരുന്നു , ഇന്നാ ഡ്യൂട്ടിക്ക് കയറിയത് " അൻസാർ ഇടക്ക് കയറി
പറഞ്ഞു .
അത് കേട്ടപ്പോൾ സിദ്ധുനു വല്ലായ്മ തോന്നി ,
" സൂക്ഷിച്ചു നടക്കണ്ടേ ? വിശ്വാനാഥൻ
പറഞ്ഞു .
അടുത്ത വെക്കേഷന് വീട്ടിൽ ചെന്നപ്പോൾ വിശ്വാനാഥനെ കാണാൻ
പോകാൻ അജിക് ഒട്ടും താല്പര്യം തോന്നിയില്ല , അവിടെ
സിദ്ധു ഉണ്ടാകും അവന്റെ മുൻപിൽ ചെല്ലാൻ അജി ആഗ്രഹിച്ചില്ല . വിശ്വനാഥൻ ഫോൺ
ചെയ്തപ്പോൾ വീട്ടിൽ വന്ന കാര്യം അജി മറച്ചു വെച്ചു . സംസാരത്തിനിടക്ക് സിദ്ധു ഒരു
കൂട്ടുകാരന്റെ കൂടെ തിരുവനന്തപുരം വരെ പോയെന്നു അങ്കിൾ പറഞ്ഞപ്പോൾ അയാളുടെ വീട്ടിൽ
പോകാൻ അജി തീരുമാനിച്ചു . അവിടെ ചെല്ലുമ്പോൾ ഷീബ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
" സാറ് പട്ടാളത്തിന്റെ അടുത്ത് പോയി " ഷീബ
പറഞ്ഞു .
" പട്ടാളം ?
" ഇവിടെ എല്ലാവരും ആളെ അങ്ങനെ വിളിക്കാ, സാറിന്റെ
വല്ല്യ കൂട്ടാ - എന്നും രണ്ടു മൂന്നു മണിക്കൂർ അവിടെ ആയിരിക്കും സാറ് "
" വരാൻ വൈകുമോ ?
" ഇപ്പൊ വരും , ഇവിടെ
അടുത്ത് തന്നെയാ - ഞാൻ വിളിച്ചിട്ട് വരാം "
' വേണ്ട കുറച്ചു നേരം ഞാൻ വെയിറ്റ് ചെയ്യാം "
സിദ്ധുനെ കുറിച്ച് അങ്കിളിനോട് ചോദിച്ചപ്പോൾ വെക്തമായമറുപടി
കിട്ടിയില്ല , ഷീബ ചേച്ചിയോട് ചോദിച്ചാലോ ? ഇവർ
തന്നോട് പറയുമോ ?
" ഷീബ ചേച്ചി "
" എന്താ മോനെ "
" സിദ്ധുന്റെ അച്ഛനും അമ്മയും എവിടെയാ ?
" അതൊന്നും മോനു അറിയില്ലേ ?
" അങ്കിൾ ചിലതൊക്കെ പറഞ്ഞിരുന്നു "
" ഇവിടെത്തെ സാറിന്റെ വളർത്തു മോനാ സിദ്ധു -
സാറ് പണ്ട് പഠിപ്പിച്ചിരുന്ന കോളേജിൽ ഒരു സുന്ദരി കൊച്ചു പഠിച്ചിരുന്നു , അതിനു
എങ്ങനെയോ വിശേഷം ആയി , ചതിച്ചതു ആരാണെന്നു ഇപ്പോഴും ആർക്കും അറിയില്ല . വീട്ടുകാരു
പുറത്താക്കിയപ്പോൾ സാറ് ആ കൊച്ചിനെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു , അന്ന്
ഇവിടെത്തെ അച്ഛനും അമ്മയും ഉണ്ട് - നല്ല സ്നേഹം ഉള്ളവരാണ് അവര് ആ കുട്ടിനെ നന്നായി
നോക്കി - പ്രസവിച്ചു കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ ആ മോളു ആത്മഹത്യ ചെയ്തു .
ഭാഗ്യം കുട്ടിനെ ഒന്നും ചെയ്തില്ല - പിന്നെ സാറാ നോക്കുന്നെ അതിനെ "
" അങ്കിൾ കല്യാണം കഴിച്ചില്ലേ "
" ഇവിടെ അമ്മക്ക് വല്ല്യ ആഗ്രഹം ആയിരുന്നു സാർ
കല്യാണം കഴിച്ചു കാണാൻ - ആ കൊച്ചിനെ കൊണ്ടുവന്നതോടെ സാറിനു ചീത്ത പേരായി - പല
ആലോചനകളും മുടങ്ങി , പിന്നെ അമ്മ പെട്ടെന്ന് മരിച്ചപ്പോൾ ആൾക്ക് വിഷമം ആയി -
അമ്മേടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പറ്റിയില്ല അതുകൊണ്ട് ഇനി വിവാഹം വേണ്ട
എന്നായി സാറ് "
"അപ്പോൾ അങ്കിളിനു മറ്റു ബന്ധുക്കൾ ഇല്ലേ ?
" ഒറ്റണ്ണത്തിനെ ഇവിടെ കയറ്റില്ല , പണ്ട്
പഠിക്കുന്ന സമയത്തു ഒത്തിരി കഷ്ടപ്പെട്ട് - അന്നൊക്കെ മുഖം തിരിച്ച ബന്ധുക്കൾ
ഇന്ന് എനിക്ക് വേണ്ട എന്ന് പറഞ്ഞു സാറ് , ഈ
കാണുന്നതെല്ലാം സാറ് ഉണ്ടാക്കിയതാ ഒന്നും കുടുബ സ്വത്തല്ല , മരണ
ശേഷം എല്ലാം സിദ്ധു മോന്റെ പേരിലെക്ക് എഴുതി വെച്ചിരിക്കാ , നാളെ
ആരും വന്ന് പ്രശ്നം ഉണ്ടാക്കരുതല്ലോ "
" സിദ്ധു ഒരു മുൻകോപകാരനാണല്ലേ ?
" കുറെ കാലം സാറും മോനും വേറെ വേറെ സ്ഥലങ്ങളിൽ
ആയിരുന്നു , ജോലി പഠിപ്പും അതൊക്കെ ആയിട്ട് , ഇവിടെ
വന്ന് താമസം ആക്കിയപ്പോൾ നാട്ടുകാരുടെ ഈ മുന വെച്ചുള്ള സംസാരം സിദ്ധു മോനെ വല്ലാതെ
ദേഷ്യം പിടിപ്പിച്ചിരുന്നു , പിന്നെ
പിന്നെ അതെല്ലാം മാറി എല്ലാവരുമായി നല്ല ചങ്ങാത്തം ആയി , എന്നാലും
ഇടക്ക് ഹാലിളകും , മോനോടും വല്ലതും പറഞ്ഞോ ?
അജി കൈ കൊണ്ടു കവിളിൽ തലോടി .
പറഞ്ഞില്ല പ്രവർത്തിച്ചു എന്ന് അവൻ മനസ്സിൽ പറഞ്ഞു .
" പാവട്ടോ അത് , അച്ഛന്റേം
അമ്മെടം സ്നേഹം കിട്ടാതെ വളർന്നതല്ലേ ?
അങ്കിൾ വന്നപ്പോൾ ഷീബ സംസാരം നിർത്തി . അജി അങ്കിളിനോട്
സുഖവിവരങ്ങൾ തിരക്കി .
അവിടെനിന്നും പോരുമ്പോൾ സിദ്ധുനോടുള്ള ദേഷ്യം അല്പം
കുറഞ്ഞിരുന്നു അജിയുടെ മനസ്സിൽ .
പിറ്റേന്ന് ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപ് ശരിയാക്കാന്
കൊടുത്ത ഫോൺ വാങ്ങാൻ ബസ് സ്റ്റാന്റിന് അടുത്തുള്ള മൊബൈൽ ഷോപ്പിൽ നിൽകുമ്പോൾ അജി
കണ്ടു , സിദ്ധു ബസ്സിൽ നിന്നും ഇറങ്ങി ഒരു ബാഗും തൂക്കി മൊബൈൽ
ഷോപ്പിലെക്ക് നടന്നു വരുന്നത് .
ഭാഗം - 22
അജിയുടെ കയ്യിൽ നിന്നും സിം വാങ്ങി ഫോണിൽ ഇട്ട ശേഷം ഒന്ന്
വിളിച്ചു നോക്കാൻ പറഞ്ഞ് കടക്കാരൻ ഫോൺ കൊടുത്തു . അപ്പോഴേക്കും സിദ്ധു
അടുത്തെത്തിയിരുന്നു . സിദ്ധുന്റെ മുഖത്തു പഴയ മുൻകോപം ഇല്ലെന്നു അജി പ്രത്യേകം
ശ്രെദ്ധിച്ചു . പകരം ആ ചുണ്ടിൽ ചെറുപുഞ്ചിരി വിടരുന്നുമുണ്ട് .
പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിയേങ്കിലും രണ്ടു പേരും ഒന്നും മിണ്ടിയില്ല . അജി അൻസാറിനെ ഫോൺ ചെയ്തു , സംസാരിച്ചു . സിദ്ധു ഒരു റീചാർജ് കാർഡ് വാങ്ങി കടയുടെ വെളിയിൽ ഇറങ്ങി നിന്നു .
ഫോണിന്റെ സർവീസ് ചാർജും കൊടുത്തു അജിയും കടയുടെ പുറത്തു വന്നു . സിദ്ധു അജിയെ നോക്കി . അവൻ തിരിച്ചും .
അജി റോഡിലെക്ക് ഇറങ്ങിയപ്പോൾ സിദ്ധു വിളിച്ചു .

" അജി..... "
കേട്ടത് വിശ്വസിക്കാനാകാതെ അജി തിരിഞ്ഞു നോക്കി .
ആദ്യമായിട്ടാണ് സിദ്ധു തന്റെ പേര് വിളിക്കുന്നത് ,, അതും
ഇത്ര സൗമ്യമായി .
സിദ്ധു അജിയുടെ അരികിൽ വന്നു .
സിദ്ധു അജിയുടെ അരികിൽ വന്നു .
" സോറി.... "
കൂടുതലൊന്നും പറയാതെ മൊബൈലും നോക്കി സിദ്ധു മുൻപോട്ടു
നടന്നു .
അജിയുടെ ഫോണിൽ ഒരു മെസ്സേജ് വന്ന സൗണ്ട് കേട്ടപ്പോൾ അവൻ നോക്കി . തെമ്മാടി എന്ന പേരിൽ നിന്നുമാണ് മെസ്സേജ് . മുൻപ് അങ്കിൾ സിദ്ധുന്റെ ഫോണിൽ നിന്നും വിളിച്ചപ്പോൾ താൻ ദേഷ്യം കൊണ്ട് തെമ്മാടി എന്നാണ് സേവ് ചെയ്തത് . അവൻ വേഗം മെസ്സേജ് ഓപ്പൺ ചെയ്തു .

" സോറി " എന്ന് മാത്രം .
അജി , സിദ്ധു
നടന്ന ഭാഗത്തേക്ക് നോക്കി . തനിക്കു കയരെണ്ട ബസ് കിടക്കുന്നഭാഗത്തു സിദ്ധു
നിൽപ്പുണ്ട് . അജിയും അവിടേക്ക് നടന്നു , സിദ്ധു
നിൽക്കുന്ന അടുത്തായി നിന്നു .
താൻ സോറി പറഞ്ഞിട്ടും മെസ്സേജ് അയച്ചിട്ടും തിരിച്ചു ഇവൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന ചിന്ത ആയിരുന്നു സിദ്ധുനു . സിദ്ധു അജിയോട് സംസാരിക്കാനായി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
താൻ സോറി പറഞ്ഞിട്ടും മെസ്സേജ് അയച്ചിട്ടും തിരിച്ചു ഇവൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന ചിന്ത ആയിരുന്നു സിദ്ധുനു . സിദ്ധു അജിയോട് സംസാരിക്കാനായി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
" ഹോസ്പിറ്റലിലേക്കാന്നോ ? സിദ്ധു
ചോദിച്ചു .
അജി മുഖം ഉയർത്തി അവനെ നോക്കി ഒട്ടും കൂസാദേ പറഞ്ഞു .
" അല്ല...... കാശിക്ക് പോവാ.... പോരുന്നോ ?
"
" ഈ പ്രായത്തിലോ " സിദ്ധുവും വിട്ടു
കൊടുത്തില്ല .
" കാശിക്ക് പോകാൻ അങ്ങനെ പ്രായം ഉണ്ടോ "
" തർക്കുത്തരത്തിനു ഒരു മാറ്റോം ഇല്ലല്ലോടാ , നിന്നെയൊക്കെ
വീട്ടിൽ എങ്ങനെ സഹിക്കുന്നു "
" തന്നെ അങ്കിൾ സഹിക്കുന്നില്ലേ അത്രം വരില്ല
"
ബസ് വന്നപ്പോൾ അജി കയറി വിൻഡോസിനു അടുത്ത് വന്നിരുന്നു .
സിദ്ധു അവിടെ തന്നെ നിൽപ്പുണ്ട് .
അജി കപട ഗൗരവത്തിൽ ഇരുന്നു .
അജി കപട ഗൗരവത്തിൽ ഇരുന്നു .
" അമ്മാവാ ഞാനും വരട്ടെ കാശിക്ക് ?
സിദ്ധു കുറച്ചു ഉറക്കെ ചോദിച്ചു .
ബസ് നീങ്ങി തുടങ്ങിയിരുന്നു .
അജി വിൻഡോസ് വഴി തല പുറത്തിട്ടു സിദ്ധുനെ നോക്കി "
പോടാ " എന്ന് പറഞ്ഞു .
" നീ അടുത്ത തവണ വരുമ്പോൾ ഞാൻ എടുത്തോളാം
"
" താൻ എടുത്താൽ എന്നെ പൊന്തതില്ല "
എന്നും പറഞ്ഞു സീറ്റിൽ നേരെ ഇരുന്നു ചുറ്റും നോക്കിയപ്പോൾ
എല്ലാവരും തന്നെ ഉറ്റനോക്കുന്നു . ജ്യല്യത മറച്ചു പുറത്തേ കാഴ്ചകളിലെക്ക് ദൃഷ്ടി
പായിച്ചു .
അവനു വല്ലാത്ത സന്തോഷം തോന്നി , സിദ്ധു
സംസാരിച്ചിരിക്കുന്നു , ദേഷ്യത്തിൽ അല്ല , ചിരിച്ചു
കൊണ്ട് കളി വാക്കുകൾ..... പറഞ്ഞു കൊണ്ട് .
..................................
സിദ്ധു വീട്ടിൽ കയറുമ്പോൾ ഹാളിൽ തന്നെ വിശ്വനാഥൻ ടീവി കണ്ടു കൊണ്ട് ഇരിപ്പുണ്ട്... സിദ്ധു വന്ന് അയാളുടെ അടുത്ത് ഇരുന്നു .
" പോയ കാര്യം ശരിയയോ ?
" എല്ലാം ഓക്കേ , ഈ
സിദ്ധു കൂടെ പോയാൽ ശെരിയാകാതിരിക്കോ "
" അവിടെ മൊത്തത്തിൽ സെരിയാക്കിയോ ?
സിദ്ധു അങ്കിളിനെ മിഴിച്ചു നോക്കി .
സിദ്ധു അങ്കിളിനെ മിഴിച്ചു നോക്കി .
" നിന്റെ സ്വഭാവം വെച്ച് ചോദിച്ചുന്നെയുള്ളൂ , പോയി
കുളിച്ചിട്ടു വാ "
" കുറച്ചു കഴിയട്ടെ "
" നീ കഴിച്ചോ വല്ലതും "
" ഫ്രണ്ടിന്റെ വീട്ടിൽ പോയി ഫുഡ് കഴിച്ചു
എന്നിട്ടാ പൊന്നെ, പിന്നെ സ്റ്റാൻഡിൽ വെച്ച് ആ കുട്ടി പിശാചിനെ കണ്ടു "
" ആരെ ?
" ഇപ്പോഴത്തെ അങ്കിളിന്റെ ഫ്രണ്ട് "
" അജിയോ "
" ആ.... ആ സാധനം തന്നെ "
" എന്തിനാ മോനെ അതിനോട് ഇങ്ങനെ , അതൊരു
പാവമല്ലേ - കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു പലതും പറഞ്ഞു സങ്കടപെട്ടു "
" ഞാനില്ലാത്തെ നേരം നോക്കി തന്നെ വന്നുലേ
"
" അത് ആ കുട്ടി പറഞ്ഞു , നീ
ഉണ്ടാകുമെന്നു കരുതിയാ പിന്നെ വരാഞ്ഞത് എന്ന് - നീ അതിനോട് പിന്നെയും കയർത്തോ ?
താൻ അടിച്ച കാര്യം അജി അങ്കിളിനോട് പറഞ്ഞിട്ടില്ല എന്ന്
സിദ്ധുനു മനസ്സിലായി .
" വലിയ വീടും കുറെ ബന്ധുക്കളും ഉണ്ടായിട്ടും
അതിനൊരു ഏകാന്ത ജീവിതം ആണെന്നാ എനിക്ക് ആ കുട്ടീടെ സംസാരത്തിൽ നിന്നു മനസ്സിലായത് , അച്ഛനും
അമ്മയും ജോലിയുമായി ഒരിടത്തു ചേട്ടന്മാർ രണ്ടു പേരും വെവ്വേറെ സ്ഥലത്തു , ബോഡിങ്കിലും
ഹോസ്റ്റലുകളിലും ആയി ഈ കുട്ടി "
സിദ്ധു ഒന്നും മറുപടി പറഞ്ഞില്ല . ആരും ഇല്ലാത്തവരുടെ
വേദനയെക്കാൾ വലുതാണ് ആൾകൂട്ടത്തിൽ ഒറ്റപ്പെടുന്നവന്റെ വേദന എന്ന് എവിടെയോ
വായിച്ചത് സിദ്ധു ഓർത്തു . അവന്റെ നെഞ്ചിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു.
അങ്കിൾ തുടർന്നു " മലയാളം സാഹിത്യത്തേ കുറച്ചു എത്ര
അറിവോടെയാ അജി സംസാരിക്കുന്നെ , മിക്ക
എഴുത്തുകാരെയും കഥകളും അതിനറിയാം - മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത്
നിന്നും കിട്ടിയതാണ് വായന ശീലം "
" ഞാൻ അവനോടു ഇനി ദേഷ്യപ്പെടില്ല പോരേ ?
" മതി...... നമ്മളെപ്പോലെ ഒറ്റപെട്ടു
ജീവിക്കുന്ന കുട്ടിയല്ലേ അത് ആ ഒരു പരിഗണന നീ അവനു കൊടുത്താൽ മതി "
സിദ്ധു അങ്കിളിനോട് ചേർന്ന്ഇരുന്നു " നമ്മൾ അതിനു
ഒറ്റക്ക് അല്ലല്ലോ - അങ്കിളിനു ഞാനും എനിക്ക് അങ്കിളും ഉണ്ടല്ലോ "
" അത് മാത്രം പോരാ , നീയും
നിനക്കൊരു പെണ്ണും മക്കളും എല്ലാം വേണം "
" അതെല്ലാം ഞാൻ വിട്ടു "
"എന്ത് "
" കല്യാണം "
സിദ്ധു ബാഗ് എടുത്തു മുകളിലേക്ക് കോണി പടി കയറുമ്പോൾ അങ്കിൾ
ചോദിച്
" രണ്ടു ആലോചന മുടങ്ങി എന്ന് കരുതി കല്യാണം
വേണ്ടെന്നാ "
കുറച്ചു പടികൾ കയറിയ ശേഷം സിദ്ധു നിന്നു .
" എന്തുണ്ടായിട്ട് എന്താ , കുടുംബചരിത്രം
അന്നെഷിക്കുമ്പോൾ ഈ സിദ്ധു വട്ട പൂജ്യം അല്ലേ , ഇനിയും
ആലോചനകലുമായി പോയി നാണം കെടണോ ? ഇനി
ആ പറഞ്ഞു പണിക്കു ഞാനില്ല "
സിദ്ധു തമാശ മട്ടിൽ ആണ് അത് പറഞ്ഞതെക്കിലും അങ്കിളിനു
അവന്റെ സംസാരത്തിലേ സ്വൊയം കുറ്റപ്പെടുത്തൽ സങ്കടം ആയി .
" നമ്മളെ മനസ്സിലാകുന്ന നല്ല ആലോചനകൾ ഇനിയും
വരും "
സിദ്ധു തൊഴുതു " വേണ്ടായേ "
" പിന്നെന്താ പ്ലാൻ സന്യസിക്കാനോ ?
" അവിവാഹിധനായി അങ്കിൾ ജീവിക്കുന്നില്ലേ
അതുപോലെ ജീവിക്കും "
" എനിക്ക് കാരണം ഉണ്ടായിരുന്നു വിവാഹം
വേണ്ടെന്നു വെക്കാൻ "
" എനിക്കും കാരണങ്ങൾ ഉണ്ടെന്നു കൂട്ടിക്കോ
"
സിദ്ധു വേഗം പടികൾ കയറി പോയി .
അങ്കിൾ വിഷണ്ണനായി , അയാൾ
മനസ്സിൽ പറഞ്ഞു .
" ഇല്ല മോനെ , ഒരിക്കലും
എന്നെപോലെ ആകരുത് നീ , നിനക്ക് ഒരു കുടുംബം വേണം , അത്
ഞാൻ കണ്ടെത്തി തരും "
................................................................
" എന്റെ കവിളിൽ പതിഞ്ഞ നിന്റെ വിരലുകളോ
എന്റെ കാതിൽ പതിഞ്ഞ നിന്റെ ശബ്ദമോ
ഏതിലാണ് മാറ്റത്തിന്റെ പ്രതിധ്വനിയെന്ന് എനിക്ക് മനസ്സിലാകുന്നില്ലല്ലോ മാഷേ......."
എന്റെ കാതിൽ പതിഞ്ഞ നിന്റെ ശബ്ദമോ
ഏതിലാണ് മാറ്റത്തിന്റെ പ്രതിധ്വനിയെന്ന് എനിക്ക് മനസ്സിലാകുന്നില്ലല്ലോ മാഷേ......."
ഡയറിയിൽ കുറിച്ചു വെച്ച വരികൾ അജി വീണ്ടും വീണ്ടും വായിച്ചു
.
ഡയറി അടച്ചു വെച്ച് അജി വാച്ചിൽ സമയം നോക്കി . 12
മണി ആകുന്നു . അൻസാർ ഉറക്കം തുടങ്ങിയിട്ട് സമയം കുറെ ആയിരിക്കുന്നു . ഹോസ്റ്റലിൽ
ഒരേ മുറി പങ്കിടാൻ തുടങ്ങിയത് മുതൽ ആണ് അൻസാറുമായി കൂടുതൽ ചങ്ങാത്തം ആയത് . ഒരു
പാവത്താൻ , ആരു എന്തു പറഞ്ഞാലും വിശ്വസിചോളും . അജി ലൈറ്റ് ഓഫ് ചെയ്ത്
അവന്റെ ബെഡിൽ ചെന്ന് കിടന്നു . ഉറക്കം വരുന്നേയില്ല . എഴുന്നേറ്റു പോയി മേശയിൽ
വെച്ചിരുന്ന ഫോൺ എടുത്തു വീണ്ടും വന്നു കിടന്നു .
സിദ്ധു അയച്ച മെസ്സേജ് എടുത്തു . ബസ്സിൽ വെച്ചു തന്നെ
മെസ്സേജ് അയക്കാൻ ചിന്തിച്ചു . എന്താണ് അയക്കേണ്ടത് എന്ന് ഒരുപിടിയും
കിട്ടുന്നില്ല .
സിദ്ധു അയച്ച " സോറി " എന്ന മെസ്സേജിന് താഴെ " എന്തിനാ സോറി ? എന്ന് ടൈപ്പ് ചെയ്ത് അയക്കണോ എന്ന് ഒന്നുകൂടി ആലോചിച്ചു . പെട്ടന്നൊരു ആവേശത്തിൽ സെൻറ് ബട്ടൺ അമർത്തി . മെസ്സേജ് കണ്ടാൽ സിദ്ധു എന്തായിരിക്കും തിരിച്ചു അയക്കുക . അജിയുടെ ഹൃദയമിടിപ്പ് കൂടി . മറുപടി മെസ്സേജ് പ്രതീക്ഷിച്ചു കിടന്നു എപ്പോഴോ അജി ഉറക്കത്തിലേക്ക് വീണു .

ഭാഗം - 23
കൂട്ടുകാരുമോത്തു ള്ള കറക്കവും വീക്കെൻഡ് ഉള്ള വെള്ളമടി
പരിപാടിയും കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയ നേരത്താണ് സിദ്ധു , അജി
അയച്ച മെസ്സേജ് കണ്ടത് . സിദ്ധു അതിനു മറുപടിയൊന്നും അയച്ചില്ല . അടുത്ത
ദിവസങ്ങളിലും അജിയുടെ സന്ദേശങ്ങൾ സിദ്ദുന്റെ ഫോണിൽ വന്നു , അതെല്ലാം
കാണാത്ത മട്ടിൽ സിദ്ധു ഇരുന്നു .
...................
അടുത്ത അവധിക്കു അജി വീട്ടിലേക്ക് പുറപ്പെട്ടു . ഗേയെറ്റ്
കടന്നു ചെല്ലുമ്പോൾ കണ്ടു , മുറ്റത്തു കാർ കിടക്കുന്നു . അച്ഛൻ വന്നു കാണും .
ചവിട്ടുപടിയിൽ കിടക്കുന്ന ചെരുപ്പുകൾ കണ്ടപ്പോൾ തീരുമാനം ആയി , വേറെ
ആരൊക്കയോ വന്നിട്ടുണ്ട് . ബാഗും തൂക്കി അജി അകത്തു കടന്നു , ഹാളിൽ
മേശക്ക് ചുറ്റും എല്ലാവരും ചായ കുടിയിൽ ആയിരുന്നു . അച്ഛൻ , അമ്മ
, ഏട്ടന്മാർ , വല്ല്യച്ഛൻ
, വല്ല്യമ്മ , അച്ചാച്ചൻ
.
" കിഴക്കേടത്തെ മാലാഖ വന്നല്ലോ "
ഹാളിലേക്ക് കടന്നു വന്ന അജിയെ കണ്ടതും രാഘവൻ പരിഹാസം കലർത്തി പറഞ്ഞു , അപ്പോഴാണ്
മറ്റുള്ളവർ അവനെ കണ്ടത് . എല്ലാവരും അവനെ നോക്കി ചിരിച്ചു .
രാഘവൻ രവീന്ദ്രനെ നോക്കി തുടർന്നു " ഏട്ടന് അറിയോ , ഇളയ മകൻ എന്ത് ചെയുന്നു എന്ന് സഹപ്രവർത്തകർ ചോദിക്കുമ്പോൾ ഞാൻ നാണംകേട്ടു പോകുന്നു "
രാഘവൻ രവീന്ദ്രനെ നോക്കി തുടർന്നു " ഏട്ടന് അറിയോ , ഇളയ മകൻ എന്ത് ചെയുന്നു എന്ന് സഹപ്രവർത്തകർ ചോദിക്കുമ്പോൾ ഞാൻ നാണംകേട്ടു പോകുന്നു "
" മകന് കൊടുക്കാത്ത കെയർ മകന്റെ കാരിയാറിനും
കൊടുക്കണ്ട " എന്നും ദേഷ്യത്തിൽ പറഞ്ഞു , അജി
മുറിയിലേക്ക് പോയി .
" കണ്ടോ ഇതാണ് അവന്റെ സ്വൊഭാവം " രാഘവന്
പറഞ്ഞപ്പോൾ അംബിക ഭർത്താവിനെ നോക്കി പറഞ്ഞു :
" ഇത് വളർത്തു ദോഷം അല്ലാതെ വേറൊന്നും
പറയാനില്ല "
രാഘവൻ അച്ഛനെ നോക്കി - അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും
എഴുനേറ്റുപോയി .
" അച്ഛന് വിഷമം ആയെന്നു തോന്നുന്നു "
" അതിനു ഞാൻ എന്തു പറഞ്ഞു , അഭിലാഷിനും
അനീഷിനേം ഈ സാമർഥ്യം ഇല്ലല്ലോ , ഞാൻ
പറയുന്നതെല്ലാം എന്റെ മക്കൾ അനുസരിക്കും - ഇവൻ മാത്രം "
രവീന്ദ്രനും ഭാര്യയും മുഖത്തോടു മുഖം നോക്കി , ഭാര്യ
അയാളോട് ഒന്നും മിണ്ടണ്ട എന്ന് കണ്ണുകൊണ്ടു ആഗ്യം കാണിച്ചു .
അഭിലാഷും അനീഷും സൂത്രത്തിൽ അവിടെ നിന്നും വലിഞ്ഞു .
" നിങ്ങളുടെ അച്ഛനും അമ്മയും തന്നെയാണ് അവനെ
ഇത്രയും വഷളാക്കിയത് " അംബിക നിർത്താനുള്ള ഭാവം ഇല്ലായിരുന്നു .
മുറിയിൽ ഇരുന്നു അജി എല്ലാം കേട്ടു , ഇവിടേക്ക്
വരേണ്ടിയിരുന്നില്ല എന്ന് അജിക്ക് തോന്നി . എപ്പോഴും കുറവുകളും കുറ്റപ്പെടുത്തലും
മാത്രം . താൻ നേഴ്സിങ് തിരഞ്ഞെടുത്തത് അച്ഛനും അമ്മയ്ക്കും ഒട്ടും താല്പര്യ
ഇല്ലായിരുന്നു . അച്ചാച്ചൻ അന്ന് തന്റെ കൂടെ നിന്നു . അജിക്ക് വല്ലാത്ത
വീർപ്പുമുട്ടൽ അനുഭവപെട്ടു .
" വന്നിട്ട് ഇത്ര നേരായിട്ടും എന്നെ കാണണമെന്ന്
തോന്നില്ല ലെ ?
വാതിൽ തുറന്നു അകത്തു വന്ന അച്ഛമ്മ പറഞ്ഞു .
" പ്രിയപ്പെട്ട രണ്ടു മക്കളും പുന്നാര
മരുമക്കളും വട്ടം നിൽകുമ്പോൾ നമ്മൾ എന്തിനാ അങ്ങോട്ട് വരുന്നേ "
" എന്റെ കുട്ടി അടുത്ത് വരുന്നതാ എനിക്ക്
കൂടുതൽ ഇഷ്ടം " അവർ അജിയെ തഴുകി .
" ഉവ്വാ "
" അംബിക അവളുടെ ജോലി തുടങ്ങി "
" എനിക്ക് കുഴപ്പമില്ല , അച്ചാച്ചനും
അച്ഛമ്മക്കും ഇട്ട അമ്മയുടെ തട്ട് "
" അവള് പണ്ടേ അങ്ങനെയാ - നമ്മൾ ഒന്നും മിണ്ടാതെ
നിന്നാൽ ഒരു പ്രശ്നം ഇല്ല "
" അല്ല , സരോജിനി
- എന്താ ഇപ്പൊ എല്ലാവരും കൂടി വന്നേ "
" അപ്പോൾ നീ അറിഞ്ഞില്ലേ ?
" എന്നെ ഒരു മകനായിട്ട് അവർ കണ്ടിട്ടുണ്ടോ , എന്നോട്
ഒന്നും പറഞ്ഞില്ല "
" മകനായിട്ട് കാണണ്ട ഇത്ര വലുതാക്കി എടുത്തത്
"
" അതൊക്കെ പിന്നെ പറയാം , അവർ
എന്തിനാ വന്നത് "
" അഭിക്ക് പെണ്ണുറപ്പിക്കാൻ പോകാൻ "
" എവിടുന്ന് ?
" വടക്കാഞ്ചേരിനിന്നും , അംബികയുടെ
കണ്ടെത്തലാ "
" അപ്പോൾ പുളീംകൊമ്പ് ആയിരിക്കും "
" അല്ലാതെ അവൾ സമ്മതിക്കോ - മോൻ വായോ ചായ
കുടിക്കാം "
" ആ vip കൂട്ടത്തിലേക്ക്
ഞാനില്ല "
" അവരൊക്കെ എഴുന്നേറ്റു പോയി , മോൻ
വാ - അസ്സല് അട ഉണ്ടാക്കിട്ടുണ്ട് "
" ശർക്കരയോ പഞ്ചസാരയോ ?
" രണ്ടു അല്ല - ചക്ക "
" എന്നാലേ സരോജിനി പോയ് എടുത്തു വെച്ചോളൂ , ഞാൻ
കുളിച്ചിട്ടു ഓടി വരാം "
അവർ സന്ദോഷത്തോടെ പുറത്ത് പോയപ്പോൾ അജി കുളിക്കാനായി
കുളുമുറിയിൽ കയറി .
ഭാഗം - 24
അടുക്കളയിൽ പാത്രങ്ങളും ടിന്നുകളും വെക്കാനായി പണിത
സ്ലാബിന്മുകളിൽ കയറി ഇരുന്നു അജി . അതാണ് അവന്റെ സ്ഥലം . അച്ഛമ്മ ജോലി ചെയുന്ന
സമയങ്ങളിൽ അവരോടു സംസാരിച്ചുകൊണ്ട് അജി അവിടെയാണ് ഇരിക്കുക . അല്ലേൽ അവരെ ജോലിയിൽ
സഹായിക്കും - പാചകം പഠിച്ചത് അങ്ങനെ അച്ഛമ്മയിൽ നിന്നാണ് .
അടയും ചായയും അച്ഛമ്മ അജിയുടെ മുൻപിൽ കൊണ്ടുവച്ചു .
" ഇത് ഏത് ചക്കയാ ? ഒരു
കഷ്ണം തിന്നുകൊണ്ട് അജി ചോദിച്ചു .
" കിഴക്കേപുറത്തേ പ്ലാവിലെ "
" ഇനി ഉണ്ടോ അതിൽ "
" എല്ലാം കാക്ക കൊത്തിയും ചീഞ്ഞും പോകുന്നു , പൊട്ടിക്കാൻ
ആള് വേണ്ടേ - പൊട്ടിച്ചിട്ടും എന്തിനാ ആരാ ഇവിടെ അത്രേം തിന്നാ "
" ഹോസ്പിറ്റലിൽ പോകുമ്പോൾ എനിക്ക് കുറച്ച് വേണം
, അൻസാറിന് കൊടുക്കണം "
" മോന് പൊട്ടിക്കാൻ പറ്റോന്ന് നോക്ക് , പറ്റിയില്ലേൽ
ആരെങ്കിലുംകൊണ്ട് പൊട്ടിപ്പിക്കാം "
" ഇത് നല്ല മധുരം ഉണ്ട് "
അടുക്കളയിലേക്ക് കടന്നു വന്ന അംബിക ഫ്രിഡ്ജ് തുറന്ന് ഒരു
കുപ്പി വെള്ളം എടുത്തു . ഒരു ഗ്ലാസിൽ വെള്ളം പകർന്നു കുറച്ച് കുടിച്ചു .
" നിന്റെ പഠിപ്പ് എങ്ങനെ ഉണ്ട് " അംബിക
ചോദിച്ചു .
" കുഴപ്പമില്ല " ഒട്ടും താല്പര്യം
ഇല്ലാത്ത മട്ടിൽ അജി മറുപടി പറഞ്ഞു .
" ആ മറുപടിക്ക് വ്യക്തത ഇല്ല "
" മോശമാണ് പഠിപ്പ് , മതിയോ
?
" ആരോടാ നിന്റെ ഈ വാശി , എന്നോടോ
- നിന്റെ വാശി അവസാനിപ്പിക്കാൻ എനിക്ക് നാന്നായറിയാം "
" അംബികേ.... കുട്ടിടെ ഒപ്പം നീയും ഇങ്ങനെ
നിന്നാൽ അവന്റെ വാശി കൂടല്ലേ ഉള്ളു , പറഞ്ഞു
മനസ്സിലാക്കല്ലേ വേണ്ടത് " ഇടക്ക് കയറി അച്ഛമ്മ പറഞ്ഞു .
" നിങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയതിന്റെ
ഗുണമാണ് ഈ കാണുന്നത് "
" അച്ഛമ്മയെ ഒന്നും പറയണ്ട "
" കാര്യം പറയുമ്പോൾ ആർക്കും പിടിക്കില്ല -
എത്രയോ തവണ ഞാനും അച്ഛനും പറഞ്ഞു എൻജിനിയറിങ്ങോ എംബിബിഎസ്സോ നോക്കാൻ , എന്നിട്ട്
പോയി എടുത്തിരിക്കുന്നു - പഠിക്കാൻ കഴിവ് ഇല്ലാഞ്ഞിട്ടല്ലല്ലോ , അതും
നിന്റെ വാശി "
" ഞാൻ തിരഞ്ഞെടുത്തതിൽ പൂർണ സംതൃപ്തി
എനിക്കുണ്ട് "
" ഈ നെഗളിപ്പ് ഞങ്ങളുടെ പണം കൊണ്ടാണ് അത്
മറക്കണ്ട "
അജിക്ക് പിന്നെ ഒന്നും പറയാനുണ്ടായില്ല . അവൻ കഴിക്കൽ
നിർത്തി മുറിയിലേക്ക് പോയി .
...........
അച്ഛമ്മ ഒഴികെ ബാക്കി എല്ലാവരും വാക്കുറപ്പിക്കലിന്
വടക്കാഞ്ചേരിയിലേക്ക് പോയി . അവർ പോയതിനു ശേഷം മാത്രമാണ് അജി താഴെക്ക് ചെന്നുള്ളു
. അച്ഛമ്മ നിർബന്ധിച്ചപ്പോൾ ബ്രേക്ഫാസ്റ് കഴിച്ചു . പുറത്തു പോകുവാണെന്നും പറഞ്ഞ്
ഉച്ചയോടെ അജി വീട്ടിൽനിന്നും ഇറങ്ങി . വിശ്വനാഥന്റെ വീട്ടിൽ ചെല്ലുമ്പോൾ അയാളും
ഷീബ ചേച്ചിയുംമുണ്ട് .
സിദ്ധു ഓഫീസിൽ പോയിരുന്നു . വീട്ടിലേക്ക് വേഗം തിരിച്ചു പോകാൻ അവൻ ആഗ്രഹിച്ചില്ല , പോകാൻ വേറെ ഇടവും ഇല്ല . സന്ധ്യവരെ അജി സിദ്ധുന്റെ വീട്ടിൽ ചുറ്റിപറ്റി നിന്നു . ഷീബ ജോലി തീർത്തു ഉച്ചക്ക് ശേഷം പോയിരുന്നു . സിദ്ധു വരുമ്പോൾ ആറ്മണി കഴിഞ്ഞു . സിദ്ധു പ്രധാന വാതിൽ തുറന്ന് അങ്കിളിന്റെ റൂമിൽ ചെന്നു . അങ്കിൾ കിടക്കുകയായിരുന്നു . അയാളെ ഒന്ന് നോക്കിയ ശേഷം സിദ്ധു മുകളിലെ മുറിയിലേക്ക് സ്റ്റെയർകേസ് കയറാൻ തുടങ്ങിയ നേരത്താണ് താഴത്തെ മറ്റൊരു മുറിയിൽ ലൈറ്റും ആളനക്കവും ശ്രദ്ധിച്ചത് , അവൻ തിരിച്ചു ആമുറിയിൽ ചെന്നു . അത് അങ്കിൾ ഉപയോഗിക്കുന്ന മുറിയാണ് , അങ്കിളിന്റെ കുഞ്ഞ് ലൈബ്രറി . വാതിൽ തുറന്ന സിദ്ധു കണ്ടു - ബുക്സ് ഒതുക്കി വെക്കുന്ന അജിയെ . വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ അജിയും കണ്ടു സിദ്ധുനെ .

" നീയെന്താ ഈ നേരത്ത് ഇവിടെ ? സിദ്ധു
ചോദിച്ചു .
" അതെന്താ.... ഇവിടെ വരാൻ നേരോം കാലോം ഉണ്ടോ
"
" സമയം എത്ര ആയെന്നു അറിയോ ?
" ആറ് കഴിഞ്ഞു "
" നീ എങ്ങനെ പോകും ?
" ഇവിടേക്ക് വരാൻ അറിയാമെങ്കിൽ പോകാനും
എനിക്കറിയാം "
അജിയുടെ മറുപടി കേട്ട് അവനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട്
സിദ്ധു റൂമിലേക്ക് പോയി . കുളിച്ച് ഡ്രസ്സ് മാറിയ ശേഷം സിദ്ധു ഹാളിൽ വന്നു .
അങ്കിൾ ടീവി കണ്ടു കൊണ്ട് ഇരുപ്പുണ്ട് . അവിടേക്ക് അജിയും വന്നു .
അങ്കിൾ ടീവി കണ്ടു കൊണ്ട് ഇരുപ്പുണ്ട് . അവിടേക്ക് അജിയും വന്നു .
" അങ്കിൾ , ബുക്സ്
കുറച്ചു ഞാൻ ഒതുക്കി വെച്ചിട്ടുണ്ട് ബാക്കി ഇനി വരുമ്പോൾ സെറ്റ് ചെയ്തു തരാം . ഞാൻ
ഇറങ്ങട്ടെ "
" സമയം ഇത്ര ആയില്ലേ , ചായ
കുടിച്ചിട്ട് പോകാം "
" വേണ്ട അങ്കിൾ "
" അതെന്താ , ഉച്ചക്കോ
കഴിച്ചില്ല "
" ഉച്ചക്ക് വിശപ്പില്ലായിരുന്നു , ഇനി
ഞാൻ വീട്ടിലേക്ക് അല്ലേ പോകുന്നെ "
" ചായകുടിച്ചിട്ട് പോയാൽ മതി "
അങ്കിൾ അവന്റെ കൈ പിടിച്ചു ഭക്ഷണം കഴിക്കുന്ന മേശയ്ക്കരികെ
കൊണ്ടിരുത്തി . അയാളുടെ വാക്ക് ധിക്കരിക്കാൻ അവനു തോന്നിയില്ല .
എല്ലാം നോക്കികൊണ്ട് നിന്ന സിദ്ധുനെയും അയാൾ വിളിച്ചു .
" നമുക്ക് ഒരതിഥി ഉള്ളതല്ലേ , വാ
നമുക്ക് ഒന്നിച്ചു കുടിക്കാം "
" ഞാൻ ക്ലബ്ബിലോട്ട് പോവാ "
" ചായ കുടിച്ചിട്ട് പോകാലോ "
സിദ്ധുവും വന്നിരുന്നു .
" നീ അജിയെ വീട്ടിൽ ഒന്ന് വിടണം "
" വന്ന പോലെ തിരിച്ച് പോയിക്കോളാം എന്നാണല്ലോ
അവൻ പറഞ്ഞേ "
" നീ എന്തായാലും പുറത്ത് പോകുന്നുണ്ട് , അത്ര
ദൂരം ഒന്നുമില്ലല്ലോ പോരാത്തതിന് നേരം ഇത്രയായി - "
" ഉം.... " സിദ്ധു മൂളി .
അജി സിദ്ധുനെ തന്നെ ശ്രെദ്ധിച്ചിരുന്നു , സിദ്ധു
തിരിച്ചും .
അജി അങ്കിളിനു ചായ പകർന്ന ശേഷം സിദ്ധുന്റെ മുൻപിൽ നിരത്തിയ
ഗ്ലാസിലേക്ക് ചായ ഒഴിക്കാൻ തുടങ്ങിയതും അവൻ ഫ്ലാസ്ക് പിടിച്ചു വാങ്ങി . " ഞാൻ
എടുത്തോളാം , ആരുടേയും സഹായം വേണ്ട "
എല്ലാ ദിവസങ്ങളിലും ചായ സമയം നിശബ്ദത ആയിരുന്ന ഇടം അജിയുടെ
സംസാരം കൊണ്ട് ശബ്ദമുഖരിതമായി. ആ വീട്ടിലെ ഒരംഗത്തെ പോലെ ആണ് അജിയുടെ പെരുമാറ്റം .
ചിരിക്കാൻ വകയുള്ള അജിയുടെ ചില ഹോസ്പിറ്റൽ അനുഭവങ്ങൾ കേട്ടപ്പോൾ ഉള്ളിൽ
ചിരിച്ചെങ്കിലും പുറമെ അത് പ്രകടമാകാതെ സിദ്ധു ചായ കുടിച്ച്കൊണ്ടിരുന്നു .
പെട്ടെന്ന് ചായ നെറുകിൽ കയറിയപ്പോൾ സിദ്ധു ചുമച്ചു . അജി ഒന്നാലോചിച്ച ശേഷം വേഗം
എഴുനേറ്റു സിദ്ധുന്റെ തലയിൽ രണ്ടു അടിവെച്ചു കൊടുത്തു . സിദ്ധു അവന്റെ കൈ
തട്ടിമാറ്റി .
" അച്ഛമ്മ പറഞ്ഞിട്ടുണ്ട് , നെറുകിൽ
കയറിയാൽ ഇങ്ങനെ തട്ടിയാൽ മതിയെന്ന് - ഇപ്പോൾ ശരിയായോ ?
സിദ്ധു ദഹിപ്പിക്കുന്ന നോട്ടം നോക്കി . അജി അത്
കാര്യമാക്കാതെ പറഞ്ഞു " അങ്കിൾ.... എനിക്ക് രണ്ടു ബുക്സ് തരണം ട്ടോ , വായിച്ചിട്ട്
കൊണ്ട് വരാം "
" അജിക്ക് ഇഷ്ടോള്ളത് എടുത്തോ "
" താങ്ക്സ് അങ്കിൾ "
" mt അല്ലേ അജിയുടെ ഫേവറിറ്റ് റൈറ്റർ ?
" അതെ "
" mt യുടെ ഏതു കഥയാണ് കൂടുതൽ ഇഷ്ടം ?
" മഞ്ഞ് "
" അതെന്താ ? ''
'' മഞ്ഞ് ഒരു പ്രതീക്ഷയാണങ്കിൾ , ഈ
കാത്തിരിപ്പിന് വിരാമമായി എന്നങ്കിലും ....''
പൂർത്തിയാക്കാത്ത വാക്കുകൾ ഉരുവിടുമ്പോൾ അജി സിദ്ധുന്റെ
കണ്ണുകളിലേക്ക് നോക്കി . ഒരു നിമിഷത്തെ നിശബ്ദതതക്ക് ശേഷം ദൃഷ്ടി മാറ്റാതെ അവൻ
തുടർന്നു . '' എന്നങ്കിലുമൊരിക്കൽ .... ''
സിദ്ധുന്റെ ബൈക്കിന് പുറകിൽ ഗ്യാപ് ഇട്ടു അജി ഇരുന്നു .
യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല . അജി പൂർത്തിയാക്കാത്ത വാക്കുകൾ ആയിരുന്നു
സിദ്ധുന്റെ ചിന്തകൾ . എന്ത് പ്രതീക്ഷയാണ് ആ പുസ്തകത്തിൽ ഉള്ളത് . ..?
കിഴക്കേടത്തു വീടിന്റെ ഗേറ്റിൽ സിദ്ധു വണ്ടി നിർത്തി , അജി
ഇറങ്ങി .
" താങ്ക്സ് " അവൻ പറഞ്ഞു .
" കിട്ടിയ ചാൻസ് നീ മുതലാക്കി അല്ലേ ?
''
'' എന്ത് ...? ''
'' തലയിൽ അടിച്ചത് ''
തലയിൽ അടിച്ച കാര്യമാണ് സിദ്ധു പറയുന്നത് , താനത് മനഃപൂർവം തന്നെയാ അടിച്ചതും .
എങ്കിലും കപട അതിശയത്തോടെ അജി ചോദിച്ചു " അയ്യോ ഞാനോ ?
തലയിൽ അടിച്ച കാര്യമാണ് സിദ്ധു പറയുന്നത് , താനത് മനഃപൂർവം തന്നെയാ അടിച്ചതും .
എങ്കിലും കപട അതിശയത്തോടെ അജി ചോദിച്ചു " അയ്യോ ഞാനോ ?
" നീ തന്നെ "
" അങ്ങനെ തോന്നിയെങ്കിൽ കാര്യായിപ്പോയി , ഇപ്പോൾ
മനസ്സിലായില്ലേ എന്നോട് കളിച്ചാൽ തിരിച്ചും പണി കിട്ടുമെന്ന് "
" ഓ എന്തൊരു വലിയ പണി , ഒന്നുപോടാ
..."
അജി ഗേറ്റ് തുറക്കുന്നതിനിടയിൽ സിദ്ധു ചോദിച്ചു "
നിനക്ക് പഠിക്കാൻ ഒന്നും ഉണ്ടാകാറില്ലേ ?
അജി സംശയത്തോടെ സിദ്ധുനെ നോക്കി .
" അല്ല ഇപ്പോൾ ടെക്സ്റ്റ് മെസ്സേജ് അയക്കലാണോ
പ്രധാന ജോലി എന്നറിയാൻ ചോദിച്ചതാ "
താൻ അയച്ച മെസ്സേജുകൾ സിദ്ധു കണ്ടിരിക്കുന്നു , എന്നിട്ടും
ദുഷ്ടൻ ഒരു റിപ്ലൈ പോലും തന്നില്ലല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു .
" മെസ്സേജ് കണ്ടു ലെ ?
''
" കണ്ടു അതുകൊണ്ടാണല്ലോ ചോദിച്ചത് .''
" എന്നിട്ട് ഒരു റിപ്ലൈ പോലും കണ്ടില്ല "
" അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നിയില്ല
"
അജിയുടെ മുഖം വാടി , സിദ്ധു
അത് ശ്രെദ്ധിച്ചു .
അവൻ മുറ്റത്തു കയറി ഗേറ്റ് അടച്ചു .
സിദ്ധു ബൈക്ക് സ്റ്റാർട്ട് ചെയുന്നതിന്റെ ഇടയിൽ അജി
വിളിച്ചു ചോദിച്ചു " അന്ന് ബസ് സ്റ്റാൻഡിൽ വെച്ച് എന്നെ എടുക്കുമെന്നോ
പോക്കുമെന്നോ എന്നൊക്കെ പറയന്നത് കേട്ടു , എന്താ
എടുക്കുന്നില്ലേ ?
" ഡാ..... എന്നും പറഞ്ഞ് സിദ്ധു വണ്ടിയിൽ നിന്നും
ഇറങ്ങുന്ന പോലെ കാണിച്ചപ്പോൾ അജി ചിരിച്ചുകൊണ്ട് ഓടി .
" വല്ലാത്തൊരു സാധനം തന്നെ സിദ്ധു പിറുപിറുത്തു , അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ...!
........
" വല്ലാത്തൊരു സാധനം തന്നെ സിദ്ധു പിറുപിറുത്തു , അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ...!
........
സിദ്ധു റൂമിൽ കയറി കിടന്നു . ഉറക്കം വരുന്നില്ല . എട്ടും
പൊട്ടും തിരിയാത്ത ഒരു പയ്യൻ തന്റെ ഉറക്കം കെടുത്തുന്നു . അവൻ എന്താണ് ആ പുസ്തകം
തന്നെ ഇഷ്ടപ്പെടാൻ കാരണം . സിദ്ധു എഴുന്നേറ്റു അങ്കിളിന്റെ പുസ്തകങ്ങൾ
സൂക്ഷിക്കുന്ന മുറിയിൽ ചെന്ന് , മഞ്ഞു
നോവൽ തപ്പാൻ തുടങ്ങി .
" നീ എന്താ അവിടെ തിരയുന്നേ ? അങ്കിലിനെ
കണ്ടപ്പോൾ സിദ്ധു ഒന്ന് പരുങ്ങി .
" അത്..... ഞാൻ..... ഒരു ബുക്ക് നോക്കുവാ
"
" ഏതു ബുക്ക് , അതിന്
സ്പോർട്സ് മാഗസിൻ ഒന്നും ഞാൻ ഇവിടെ സൂക്ഷിക്കുന്നില്ലല്ലോ ...? ഏതാണ്
വേണ്ടത് എന്നു പറയൂ ഞാൻ എടുത്തു തരാം "
" അവൻ പറഞ്ഞില്ലേ മഞ്ഞോ മഴയന്നോ മറ്റോ എന്തോ
...? "
" ഓ അതോ " അങ്കിൾ പുസ്തകങ്ങൾക്കിടയിൽ
നിന്നും മഞ്ഞു എടുത്തു കൊടുത്തു .
" പുസ്തകം എന്ന് കേൾക്കുന്നതെ അലർജി ഉള്ള നീ
ഇത് വായിക്കാൻ പോകുവാണോ ?
" വായിക്കാൻ ഒന്നുമല്ല , ബുക്ക്
ഒന്ന് നോക്കാനാണ് " എന്നും പറഞ്ഞു സിദ്ധു റൂമിലേക്ക് പോയി .
അങ്കിളിനു അതിശയം ആയി , ഇവന്
ഇത് എന്തുപറ്റി ?
റൂമിൽ വന്ന പാടെ സിദ്ധു മഞ്ഞു വായിക്കാൻ തുടങ്ങി .
ശീലം ഇല്ലാത്തതു കൊണ്ട് അവനു മടുപ്പ് തോന്നി , പുസ്തകം മാറ്റി വെച്ചു .
പിന്നെയും ഉറക്കം വരാതെ മനസ്സ് അസസ്ഥമായപ്പോൾ , അവൻ എഴുനേറ്റു വീണ്ടും വായന തുടർന്നു . ആദ്യത്തെ മടുപ്പ് മാഞ്ഞുപോയപ്പോൾ കഥയിലെക്ക് മനസ്സ് ആഴ്ന്നിറങ്ങി . വായന കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ ... മനസ്സിലുടെ നൂറുകണക്കിന് ചിന്തകൾ മാറി മറിഞ്ഞു .
മനസ്സിലും മഞ്ഞ് ഘനീഭവിച്ച അനുഭവം . സിദ്ധു എഴുനേറ്റു പേന എടുത്തു , ആ പുസ്തകത്തിന്റെ അവസാന പേജിൽ ഒരു വരി എഴുതി ഒരു ചോദ്യചിന്നവും ഇട്ടു ...!
പുസ്തകം കട്ടിലിന്റെ ഒരു ഭാഗത്ത് മാറ്റിവെച്ചു ഉറക്കത്തിനായി കണ്ണടച്ച് കിടന്നു .

ഭാഗം - 25
രാവിലെ അങ്കിളിന്റെ വീട്ടിൽ പോകാൻ അജി റെഡിയായി വരുമ്പോൾ
അവനെ കാത്ത് രവീന്ദ്രൻ ഹാളിൽ ഇരുപ്പുണ്ടായിരുന്നു .
" പോകാം " അവനോടു അയാൾ പറഞ്ഞു .
അവൻ ചിരിച്ചുകൊണ്ട് തലയാട്ടി .
അജിയുടെ അച്ഛന്റെ കാറിലാണ് അവർ പോയത് .
" നമുക്ക് വേഗം തിരിച്ചു വരണം , രാഘവന്
ഉച്ചക്ക് തിരുവനന്തപുരത്തേക്ക് പോകണമെന്ന് പറഞ്ഞിട്ടുണ്ട് , അതിനു
മുൻപ് വണ്ടി കൊണ്ട് കൊടുത്തില്ലെങ്കിൽ നിന്റെ അമ്മ കലിതുള്ളും "
" വെല്ല്യഛനും എന്റെ അമ്മേനെ പേടിയാ ?
തമാശ മട്ടിലാണ് അജിയുടെ ചോദ്യം .
" അവളെ പേടി ഇല്ലാത്ത ഒരാളല്ലേ ഉള്ളു ......
" അതാരാ ?
" നീ തന്നെ "
" വെല്ല്യഛനു എപ്പോഴാ ട്രെയിൻ ?
" രാത്രി 8 മണിക്ക്
"
..................................................................
വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തിനെ കെട്ടിപിടിച്ചു
അങ്കിൾ സന്തോഷം പ്രകടിപ്പിച്ചു .
ഇരുവർക്കും പറയാൻ വിശേഷങ്ങൾ ഒരുപാട് ഉണ്ടായിരുന്നു .
ഇരുവർക്കും പറയാൻ വിശേഷങ്ങൾ ഒരുപാട് ഉണ്ടായിരുന്നു .
" അജി കാരണമാണ് നമ്മൾ വീണ്ടും കണ്ടുമുട്ടിയത്
" അങ്കിൾ പറഞ്ഞു .
ചായസൽക്കാരത്തിനിടയിൽ അവർ പഴയ കാല സംഭവങ്ങൾ അയവിറക്കി .
കുറെ നേരം അജി അതെല്ലാം കേട്ടിരുന്നു . ഇടക്ക് അവിടെന്നു എഴുനേറ്റു അടുക്കളയിൽ
ചെന്നു . അവിടെ ഷീബ പണികൾ തീർക്കുന്ന തിരക്കിൽ ആയിരുന്നു .
" ഷീബ ചേച്ചി പോകാറായോ " അജി തിരക്കി .
" സിദ്ധു കൊച്ചിന്റെ മുറികൂടി അടിച്ചു
വൃത്തിയാക്കാൻ ഉണ്ട് , അതുംകൂടി കഴിഞ്ഞാൽ പോകും "
" ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് "
" ഞാനും ചേട്ടനും , രണ്ടു
പിള്ളേരും"
" മക്കള് പഠിക്കാണോ ?
" അതെ.... മോള് പത്തിലും മോൻ എട്ടിലും - മോള്
നന്നായി പഠിക്കും , അവനൊരു കണക്കാ "
" സിദ്ധു...... എവിടെ പോയെന്നു അറിയോ ?
" ഞായറാഴ്ചയല്ലേ ഇന്ന് , ചിലപ്പോൾ
പാടത്തു കാണും , അല്ലേൽ പൂരത്തിന്റെ മീറ്റിങ്ങിനു പോയിക്കാണും "
" എവിടെയാ പൂരം "
" ഇവിടെത്തെ സുബ്രമണ്യക്ഷേത്രത്തിലെ...., ഈ
ഭാഗത്തെ കാവടി കൊണ്ടുപോകുന്ന ടീമിലെ പ്രധാന ആളല്ലേ സിദ്ധു കൊച്ച് "
" എന്നാ പൂരം "
" രണ്ടു മാസം ഉണ്ട് , ഒരുക്കങ്ങൾ
നേരത്തെ തുടങ്ങും , ഈ ഭാഗത്തുഉള്ളവരുടെ പ്രധാന ആഘോഷം ആണ് - മോൻ ഇതൊന്നും
കണ്ടിട്ടില്ലേ ?
" ഇല്ല ചേച്ചി , മെഡിക്കൽ
കോളേജിൽ ചേർന്ന ശേഷം ആണ് കൂടെ കൂടെ തറവാട്ടിൽ വരുന്നേ "
ഷീബ ചൂലും കോരിയും എടുത്തു .
" ഞാൻ മുകളിലെ മുറി അടിച്ചു വാരട്ടെ " എന്നും പറഞ്ഞു ഷീബ നടന്നപ്പോൾ അജിയും പുറകെ ചെന്നു .
" ഞാൻ മുകളിലെ മുറി അടിച്ചു വാരട്ടെ " എന്നും പറഞ്ഞു ഷീബ നടന്നപ്പോൾ അജിയും പുറകെ ചെന്നു .
" ഞാനും ഉണ്ട് ചേച്ചി "
സാമാന്യം വലിയ റൂം . മേശയിൽ വാരി വലിച്ചിട്ട സ്പോർട്സ്
മാസികകൾ . ഗോൾഡ് ഫ്ലാക്കിന്റെ പാക്കറ്റ് . അജി ആ പാക്കറ്റ് എടുത്തു ഉയർത്തി
ഷീബയോട് ചോദിച്ചു : " സിദ്ധു സിഗരറ്റ് വലിക്കോ ?
അവർക്ക് വലിയ അതിശയം തോന്നിയില്ല .
" പിന്നല്ലാതെ ഇത് ഇവിടെ എങ്ങനെ വരാനാ.....
എന്റെ കെട്ട്യോന്റെ കൂട്ട് എപ്പോഴും വലിക്കില്ല , അല്ലാ
ഞാൻ അങ്ങനെ കണ്ടിട്ടില്ല "
" അപ്പോൾ കുടിയും ഉണ്ടാകും ഇല്ലേ "
" ആൺകുട്ടി അല്ലേ , ചോദിക്കാനും
പറയാനും ആരും ഇല്ലല്ലോ "
സിദ്ധുനെ കുറ്റപ്പെടുത്താൻ ആ സ്ത്രീക്ക് കഴിഞ്ഞില്ല .
" അങ്കിളിനു ഉപദേശിച്ചുടെ ?
ഷീബ ചിരിച്ചതെയുള്ളൂ .
" ഇത്തരം കാര്യങ്ങളിൽ എറ്റവും കൂടുതൽ
ശ്രദ്ധചെലുത്തുന്നത് അമ്മമാരല്ലേ , ഇവിടെ
ആ കുറവ് ഉണ്ടല്ലോ - പിന്നെ ഇതൊന്നും സാറിന് അറിയില്ല . കുട്ടി വിചാരിക്കുന്ന പോലെ
കുടിച്ചും വലിച്ചു നടക്കുന്ന ആളല്ല സിദ്ധു കൊച്ച് "
" ഞാൻ ഒന്നും വിചാരിച്ചില്ല ചേച്ചി , പിന്നെ
ചേച്ചി എന്നെ പേര് വിളിച്ചാൽ മതി , കുട്ടി
എന്നൊന്നും വിളിക്കണ്ട "
" അതിപ്പോ ?
" ഒന്നുല്ല്യ അജിന്ന് വിളിച്ചാൽ മതി "
ഷീബ കിടക്ക വിരി
മാറ്റിവിരിക്കാൻ , ഇട്ടിരുന്ന വിരി വലിച്ചതും രാവിലെ സിദ്ധു കിടക്കയിൽ മാറ്റിയിട്ട ഡ്രെസ്സും പുസ്തകവും പേനയും നിലത്തു വീണു . പേനയും ബുക്കും എടുത്തു അജിക്ക് നേരെ നീട്ടി .
മാറ്റിവിരിക്കാൻ , ഇട്ടിരുന്ന വിരി വലിച്ചതും രാവിലെ സിദ്ധു കിടക്കയിൽ മാറ്റിയിട്ട ഡ്രെസ്സും പുസ്തകവും പേനയും നിലത്തു വീണു . പേനയും ബുക്കും എടുത്തു അജിക്ക് നേരെ നീട്ടി .
" മോനെ.... ഇതൊന്നു ആ മേശമേൽ വെച്ചേ "
ഒരു മാസിക മറിച്ചു നോക്കി നിന്നിരുന്ന അജി കൈ നീട്ടി ഷീബ
കൊടുത്ത പുസ്തകം വാങ്ങി .
മഞ്ഞ്., നോവൽ....... ഇവിടെ എങ്ങനെ വന്നു ...!!! താൻ ഇന്നലെ ഒതുക്കി വെച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതാണല്ലോ .
നോവൽ വായിക്കുന്ന ശീലം സിദ്ധുനു ഇല്ലാ എന്നാണല്ലോ അങ്കിൾ പറഞ്ഞിരുന്നെ .
മഞ്ഞ്., നോവൽ....... ഇവിടെ എങ്ങനെ വന്നു ...!!! താൻ ഇന്നലെ ഒതുക്കി വെച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതാണല്ലോ .
നോവൽ വായിക്കുന്ന ശീലം സിദ്ധുനു ഇല്ലാ എന്നാണല്ലോ അങ്കിൾ പറഞ്ഞിരുന്നെ .
അവൻ പേജ് മറിച്ചു നോക്കി . മേശക്ക് മുകളിൽ വെച്ചു . പിന്നെ
സംശയത്തോടെ ഒന്നും കൂടെ പുസ്തകം എടുത്തു വീണ്ടും മറിച്ചു നോക്കി .
അവസാന പേജിൽ നീല മഷിയിൽ എഴുതിയ വരികൾ അവൻ വായിച്ചു .
അവനൊരു കുസൃതി തോന്നി . ആ വരികൾക്ക് താഴെ അവനും
കുറിച്ചിട്ടു .
ജോലി തീർത്തു ഷീബ പോകാൻ തുടങ്ങിയപ്പോൾ പറഞ്ഞു "
പോരുമ്പോൾ മുറി അടച്ചിടണം "
അജി പുസ്തകം കട്ടിലിൽ തന്നെ ഇട്ടു , പുറത്ത്
ഇറങ്ങി വാതിൽ അടച്ചു .
................................................................
രവീന്ദ്രൻ വാച്ചിൽ സമയം നോക്കി .
രവീന്ദ്രൻ വാച്ചിൽ സമയം നോക്കി .
" സമയമായി വിശ്വാ ,, ഞങ്ങൾ
ഇറങ്ങട്ടെ . ഇടയ്ക്ക് വരാം "
" എന്നാൽ അങ്ങനെ ആകട്ടെ "
അജിയും രവീന്ദ്രനും കാറിൽ കയറാൻ തുടങ്ങിയ നേരത്ത് സിദ്ധു
വന്നു .
അങ്കിൾ സിദ്ധുനെ രവീന്ദ്രന് പരിചയപ്പെടുത്തി .
സിദ്ധു അജിയെ നോക്കി ചിരിച്ചു , അജി കാറിൽ കയറി ഇരുന്നു .
സിദ്ധു അജിയെ നോക്കി ചിരിച്ചു , അജി കാറിൽ കയറി ഇരുന്നു .
പോകാൻ നേരം അജി അങ്കിളിനോട് കൈ വീശി യാത്ര പറഞ്ഞു .
വണ്ടി പുറപ്പെടും മുൻപ് അജി സിദ്ധു നെ പാളി നോക്കി , ചിരിച്ചു
.
................
................
അടുത്ത ദിവസം സിദ്ധു പ്രതീക്ഷയോടെയാണ് ഓഫീസിൽ നിന്നും
വീട്ടിൽ എത്തിയത് . ആകാംഷയോടെ അവൻ അങ്കിളിന്റെ റൂമിലും ലൈബ്രറിയിലും കയറി നോക്കി .
ഇന്ന് അജി വന്നില്ലേ ? അതോ നേരത്തെ മടങ്ങിപോയോ ?
" ഇന്ന് അവൻ വന്നില്ലേ ?
സിദ്ധു അങ്കിളിനോട് തിരക്കി .
സിദ്ധു അങ്കിളിനോട് തിരക്കി .
" ആര് ?
" അവൻ ......അജി "
" ആ കുട്ടി ഹോസ്റ്റലിലേക്ക് മടങ്ങിപോയല്ലോ
"
സിദ്ധു ചിന്തിച്ചിരുന്നു .
.................................
സിദ്ധു ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു . ചിന്തയോടെ റൂമിൽ
ഉലാത്താൻ തുടങ്ങി .
സിദ്ധുന് ഒരു തവണ കൂടി ആ നോവൽ വായിച്ചു നോക്കാൻ തോന്നി . മഞ്ഞ് എടുത്തു , തുടക്കം മുതൽ വായിക്കാൻ തുടങ്ങി . അവസാന പേജിൽ എത്തിയപ്പോൾ ആണ് ഇന്നലെ താൻ എഴുതി ഇട്ടതിനു താഴെ മറ്റൊരു വരി കണ്ടത് . അജി തന്നെ ആയിരിക്കുമോ ഇത് എഴുതിയത് , വേറെ ആരാണ് ഇവിടെ വന്നിട്ടുള്ളത് ...? അന്ന് കാറിൽ കയറുമ്പോൾ താൻ ചിരിച്ചങ്കിലും അവൻ മുഖം തരാതെ കാറിൽ കയറി ഇരുന്നു , എന്നാൽ വണ്ടി പോകും മുൻപ് അവൻ തന്നെ പാളി നോക്കിയിരുന്നു .
അജിയെ ഫോണിൽ വിളിക്കണം എന്നുണ്ട് , വിളിക്കാൻ മടിയും ഉണ്ട് . ആലോചനക്കൊടുവിൽ അവൻ നമ്പർ ഡെയിൽ ചെയ്തു , രണ്ടു റിങ് ചെയ്തപ്പോൾ സിദ്ധു കാൾ കട്ട് ചെയ്തു .
ഫോൺ എടുത്താൽ എന്താണ് പറയുക ...?
. കുറച്ചു സമയത്തിനു ശേഷം തിരിച്ചു വിളി വന്നു . സിദ്ധു ഫോൺ അറ്റൻഡ് ചെയ്തു .

" ഹലോ "
" ഹലോ "
" മിസ്സ് കാൾ കണ്ടല്ലോ , എന്താ
വിളിച്ചേ ?
" അത്... ഞാൻ , നമ്പർ
തെറ്റി വിളിച്ചതാ "
" നംബർ നോക്കി ഡയൽചയ്തൂടെ ?
" സോറി "
" കൊട്ടക്കണക്കിനു സോറി ഉണ്ടല്ലോ കയ്യിൽ "
" സോറി പറയുന്നതും കുറ്റമാണോ ?
''
" ഇനി സോറി സ്വീകരിക്കില്ല , മാപ്പ്
മാത്രം "
" മാപ്പ് അല്ല കോപ്പാ പറയാൻ പോണേ "
" എന്തായാലും വിളിച്ചതല്ലേ , അങ്കിളിനു സുഖമാണോ ? ''
" അത് അങ്കിളിന്റെ ഫോണിൽ വിളിച്ചു ചോദിക്കണം
"
'' അങ്ങനെയാണോ ?
" അതെ "
" സിദ്ധു.....ഏട്ടന് സുഖമാണോ ?
ഏട്ടൻ എന്ന വിളി സിദ്ധുന്റെ ഹൃദയത്തിൽ തട്ടി , അവൻ
വാക്കുകൾ കിട്ടാതെ നിശബ്ദനായി .
" ഹലോ പോയോ ?
" ഇല്ല "
" സുഖമാണോ എന്ന് ചോദിച്ചിട്ട് മറുപടി ഒന്നും
പറഞ്ഞില്ല "
" മ്മ് " സിദ്ധു ഒന്ന് മൂളി .
" നീ ഹോസ്റ്റലിൽ തിരിച്ചു പോകുന്ന കാര്യം ഇവിടെ
ആരും പറയുന്നത് കേട്ടില്ലല്ലോ ? ''
" ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു "
" എന്നോട് ആരും പറഞ്ഞില്ല "
" എന്നോട് മിണ്ടാതെ നിന്ന ആളോട് ഞാൻ എങ്ങനെ
പറയും "
" അങ്ങോട്ട് മിണ്ടിയാലേ തിരിച്ചു മിണ്ടൂ
"
" എന്തിനാ വഴിയിൽ കൂടെ പോകുന്ന അടി ഇരന്നു
വാങ്ങുന്നെ "
" ആ വേദന ഇപ്പോഴും ഉണ്ടോ ?
''
" ഉണ്ടെങ്കിൽ മാറ്റിത്തരോ ? പശും
ചത്തു മോരിലെ പുളിയും പോയി അപ്പോഴാ വേദന അന്വേഷിക്കുന്നേ "
" എപ്പോഴും നിന്റെ വായിൽ ഇങ്ങനെ തർക്കുത്തരമേ
വരു "
" നിങ്ങളോടൊക്കെ അല്ലേ സംസാരിക്കേണ്ടത് , ഒരു
വെടിക്കുള്ള മരുന്നൊക്കെ എന്റെ പക്കലും ഉണ്ട് "
" ഇപ്പഴേ മരുന്നും കൊണ്ട് നടപ്പ് തുടങ്ങിയോ ?
" ആ.... എന്തേ ?
" മരുന്നിന്റെ ആവശ്യം വരുമ്പോൾ ഇനി നിന്നെ
കോൺടെക്ട് ചെയ്താൽ മതിയല്ലേ ?
" നിങ്ങൾ ഉപയോഗിക്കുന്ന മരുനൊന്നും എന്റേൽ
സ്റ്റോക്കില്ല "
" ഞാൻ ഉപയോഗിക്കുന്ന മരുന്നോ ?
" ആംപ്യൂളെ "
" ആംപ്യൂളോ , നിന്നോടാരാ
പറഞ്ഞത് ഞാൻ അതൊക്കെ ഉപയോഗിക്കുമെന്ന് "
" അത് പ്രത്യേകിച്ച് പറയണോ ആളെ കണ്ടാൽ
അറിഞ്ഞുടെ "
" എന്ത് ?
" എല്ലാ ദുശ്ശിലവും ഉളള ആളാണെന്ന് "
" നീ വിഷയം മാറ്റാതെ . നിന്നോട് ആരാ പറഞ്ഞെ ഞാൻ
അതൊക്കെ ഉപയോഗിക്കുമെന്ന് "
" ഞാൻ കണ്ടല്ലോ...... "
" നീ എന്താ കണ്ടേ "
" മുറിയില്......"
" മുറിയിൽ എന്ത് ?
" ഗോൾഡ് ഫ്ലേക്കിന്റെ പാക്കറ്റ് , കബോടിൽ
പച്ചകുപ്പി , ഗ്രീൻ ലേബൽ ... "
" നീ എന്റെ മുറിയിലും പരിശോധന നടത്തിയോ ?
''
" അതെലോ.... അതുകൊണ്ടല്ലേ തനി രൂപം മനസ്സിലായത്
"
" റൂമിൽ അത് ഇരിക്കുന്നതല്ലേ കണ്ടുള്ളു , ഞാനത്
ഉപയോഗിക്കുന്നത് നീ കണ്ടോ ?
" ഉപയോഗിക്കാനല്ലങ്കിൽ ഷോക്കേയ്സിൽ വെക്കാനാ
വാങ്ങിച്ചത് "
" ആ.... അത് പോകട്ടെ , മറ്റേ
മരുന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
"
"
" ഏത് മരുന്ന് ?
" ആംപ്ലൂള് "
" എന്തിനാ ഇപ്പോ അത് "
" അതും കൂടി ഒന്ന് ട്രൈ ചെയ്യാനാ "
" അങ്കിളിനോട് പറഞ്ഞു കൊടുക്കണോ ഞാൻ ?
" ഡാ..... മോനേ ചതിക്കല്ലേ "
" മോനോ..... അങ്ങനെ അല്ലല്ലോ മുൻപ് എന്നെ
വിളിച്ചേ.... "
" നീയാണ് എന്റെ റൂമിൽ കയറിയത് അത് കൺഫോം ആയി , ആ
ബുക്കിൽ കുറിച്ചിട്ടത് നീ തന്നെ അല്ലേ ? ''
" ഏത് ബുക്ക് ? എന്ത്
കുറിച്ചിട്ടു ? "
" അഭിനയമൊന്നും വേണ്ടാ . എന്താണ് ആ വരികളുടെ
അർത്ഥം ?
" ഏതു വരികൾ ? ''
" നീയാണ് അത് എഴുതിയത് എന്ന് എനിക്ക് അറിയാം
"
" മലയാളം ആണ് എഴുതിയത് , മനസ്സിലായില്ലേ
?
" നിങ്ങളുടെ കൂട്ട് സാഹിത്യമൊന്നും എനിക്ക്
വശമില്ലല്ലോ "
" അത് സാഹിത്യം ഒന്നുമല്ല , മുകളിൽ
എഴുതിയ വരികളുടെ മറുപടി മാത്രം "
" അതിന്റെ അർത്ഥമാണ് ഞാൻ ചോദിച്ചത് "
" പ്രൊഫസർ അല്ലേ കൂടെയുളളത് അവിടെ ചോദിച്ചോ
"
സിദ്ധു ഒരിക്കലും ആ വരികളുടെ അർത്ഥം തേടി അങ്കിളിനെ
സമീപിക്കില്ല എന്ന ആത്മവിശ്വാസം അജിയുടെ വാക്കുകളിൽ നിഴലിച്ചു നിന്നിരുന്നു .
'' എന്നാ ശരി , ആരുടെഹെൽപ്പില്ലാതെ
കണ്ടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ "
" അന്വേഷിച്ചു കണ്ടെത്തിയില്ലെങ്കിൽ പറയണേ
"
" എങ്കിൽ ശരി "
" താങ്ക്സ് "
"താങ്ക്സ് , എന്തിന്
? സിദ്ധു സംശയത്തോടെ ചോദിച്ചു .
" ഇത്ര നേരം എന്നോട് സംസാരിച്ചതിന് "
" ഓ വരവ് വെച്ചിരിക്കുന്നു.... നിനക്ക് നാളെ
ക്ലാസ്സ് ഉളളതല്ലേ , ഫോൺ വെച്ചിട്ട് പോയിക്കിടന്നുറങ്ങടാ "
" ഓ ശരി ...'' , എന്ന്
അജിമറുപടി പറയും മുൻപേ മറുതലൽ കോൾ കട്ടായി . സിദ്ധു ഫോൺ മേശപ്പുറത്ത് വച്ചു .
മേശമേലിരുന്ന മഞ്ഞ് കൈയിലിടുത്ത് അവസാന പേജ് മറിച്ചു ,
' എന്നെങ്കിലും തേടിവരുംമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്
ഒരു സുഖമാണ് . ഈ ആൾക്കൂട്ടത്തിലെ ഒറ്റപ്പെടലിൽ നിന്ന് മോചനമേകുന്ന സുഖം . പക്ഷേ , അങ്ങനെ
ഒരാളങ്കിലും തേടി വരാനില്ലാത്തവർക്ക് ആസുഖവും അനുഭവിക്കാൻ ഈ ജന്മം
യോഗ്യമുണ്ടാവുകയില്ലല്ലോ ... '
താൻ കുറിച്ചിട്ട വരികൾ . അതിനുതാഴയായി അജിയുടെ കൈപ്പടയിൽ അജി കുറിച്ചിട്ട വരികൾ , അവനാവരികൾ ഒരാവർത്തികൂടി വായിച്ചു .
താൻ കുറിച്ചിട്ട വരികൾ . അതിനുതാഴയായി അജിയുടെ കൈപ്പടയിൽ അജി കുറിച്ചിട്ട വരികൾ , അവനാവരികൾ ഒരാവർത്തികൂടി വായിച്ചു .
' ഒരു നാൾ നിന്റെ മനം സന്തോഷത്താൽ നിറയും അന്ന് നീ
ആഗ്രഹിച്ചതിലേറയും നിനക്ക് ലഭിക്കും ...'
എന്താണീവരികൾ കൊണ്ടവൻ ഉദ്ദേശിച്ചത് ...? സിദ്ധു ആ വരികൾക്ക് മേലെ വിരലോടിച്ചു ...
എന്താണീവരികൾ കൊണ്ടവൻ ഉദ്ദേശിച്ചത് ...? സിദ്ധു ആ വരികൾക്ക് മേലെ വിരലോടിച്ചു ...
ഭാഗം - 26
പറഞ്ഞറിക്കാൻ പറ്റാത്ത എന്തോ വല്ലാത്ത സന്തോഷം തോന്നി
അജിക്ക് .
അവൻ കട്ടിലിൽ ചെന്നിരുന്നു , തലയിണ എടുത്ത് മടിയിൽ വെച്ച് അതിൽ കയ്യ് ഊന്നി ചിന്തിച്ചു .
സിദ്ധു തന്നോട് സംസാരിച്ചിരിക്കുന്നു .
മുൻപ് കണ്ടതിനേക്കാൾ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ട് .
ചിരിക്കുന്നു - അതു തന്നെയാണ് പ്രധാനമാറ്റം .
കളി പറയുന്നു .
അപ്പോൾ ഒന്നും അറിയാഞ്ഞിട്ടല്ല , വേണ്ടാ എന്ന് വെച്ചിട്ടാണ് .
ജീവിത സാഹചര്യം സിദ്ധുനെ അങ്ങനെ ആക്കിയതാകാം .
ഒന്നുറപ്പ് .
തന്നോട് ഇപ്പോൾ പിണക്കമില്ല , ദേഷ്യമില്ല .
താൻ എഴുതി വെച്ച വരികൾ ശ്രദ്ധിച്ചിരിക്കുന്നു . അതിന്റെ അർത്ഥം തേടാൻ ശ്രമിക്കുന്നു .

സിദ്ധുവും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു .
ക്ലബ്ബിലെ സമപ്രായക്കാരോടും സഹപ്രവർത്തകരോടും സംസാരിക്കുമ്പോൾ തോന്നുന്ന സന്തോഷത്തേക്കാൾ ഉപരി അജിയോട് സംസാരിക്കുമ്പോൾ തോന്നുന്നു .
എന്താണ് അതിനു കാരണം ?
അവന്റെ നിഷ്കളങ്കമായ സംസാരമാണോ ?
അതോ
തന്നെ ദേഷ്യം പിടിപ്പിക്കുന്ന അവന്റെ കുസൃതി നിറഞ്ഞ മറുപടികളോ ?
ഫോൺ വെയ്ക്കും മുൻപ് അവനോട് ഒരു good Night പറയേണ്ടതായിരുന്നു . സിദ്ധു ഓർത്തു , എന്തായാലും ഇനി
നാളെയാകട്ടെ .

..............................
പിറ്റെന്ന് രാവിലെ ക്ലാസിനു പോകാൻ തെയ്യാറായി ഇറങ്ങുന്ന
നേരത്താണ് ഫോണിൽ വന്ന മെസ്സേജ് അജി ശ്രദ്ധിച്ചത് . സിദ്ധു good
Morning അയച്ചിരിക്കുന്നു .
അജി സിദ്ധുന്റെ നംമ്പറിലേക്ക് കോൾ ചെയ്തു .
'' ഹാലോ ആരാ ?
മറുതലയ്ക്കലെ ശബ്ദം കേട്ട അജി പരുങ്ങി . കോൾ
എടുത്തിരിക്കുന്നത് അങ്കിളാണ് .
" ഹാലോ ആരാ ? മറുപടി
കേൾക്കാതായപ്പോൾ അയാൾ വീണ്ടും ചോദിച്ചു .
" ഞാനാ..... അങ്കിൾ , അജി
"
" എന്താ മോനേ രാവിലെ ?
" അത്...... ഞാൻ..... വീട്ടിലേക്ക്
വിളിച്ചപ്പോൾ നംബർ തെറ്റി "
" അതെയോ , ക്ലാസിനു
പോകാൻ നേരായോ ?
" ഉവ്വ , ഞാൻ
ഹോസ്റ്റലീന്ന് ഇറങ്ങി - ശരി അങ്കിൾ ഞാൻ അച്ഛച്ഛനെ വിളിക്കട്ടെ "
" ഉം..... ശരി "
മോർണിംഗ് വാക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ സിദ്ധു അകത്ത്
കയറുമ്പോൾ വിശ്വനാഥൻ ഫോൺ മേശയിൽ തിരികെ വെയ്ക്കുന്നതാണ് കണ്ടത് .
" ആരെങ്കിലും വിളിച്ചോ ? സിദ്ധു
ചോദിച്ചു .
" അജി ആയിരുന്നു "
ആപേര് കേട്ടപ്പോൾ സിദ്ധു ഫോൺ എടുത്ത് വേഗം റൂമിലേക്ക് കയറി
.
അജിയെ തിരിച്ചുവിളിച്ചു .
അജിയെ തിരിച്ചുവിളിച്ചു .
" ഹാലോ..... നീ വിളിച്ചിരുന്നോ ? അജി
കോൾ അറ്റൻഡ് ചെയ്തതും സിദ്ധു ചോദിച്ചു .
" വിളിച്ചിരുന്നു , അങ്കിളിനോട്
സംസാരിച്ചു "
" ഉം..... എന്താ കാര്യം "
" good Morning കണ്ടു , തിരിച്ച്
വിഷ് ചെയ്യാൻ വിളിച്ചതാണ് "
" ഞാൻ മെസ്സേജ് അല്ലേ അയച്ചത് അപ്പോൾ തിരിച്ചും
മെസ്സേജ് അയച്ചാൽ മതി "
അജി നിരശ്ശയോടെ മൂളി . ഇതെന്തൊരു സാധനം .
കൈതമുള്ളിന്റെ സ്വഭാവാ മേലോട്ടും ഉഴിയാൻ പറ്റില്ല താഴോട്ടും ഉഴിയാൻ പറ്റില്ല .
കൈതമുള്ളിന്റെ സ്വഭാവാ മേലോട്ടും ഉഴിയാൻ പറ്റില്ല താഴോട്ടും ഉഴിയാൻ പറ്റില്ല .
" വെറെ എന്തെങ്കിലും പറയാനുണ്ടോ ?
" സിദ്ധു തിരക്കി .
അജിക്കും വാശി തോന്നി .
" ഒന്നുമില്ല " എന്നും പറഞ്ഞ് അജി കോൾ
കട്ടാക്കി .
അന്ന് രാത്രി സിദ്ധു good Night അയച്ചു
.
സിദ്ധുനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ വിളിച്ചാൽ അവൻ
വഴക്ക് പറയുമോ എന്ന് ഭയന്ന് അജി തിരിച്ച് മെസ്സേജ് മാത്രം അയച്ചു .
ഒരാഴ്ച രാവിലെത്തെ good Morning രാത്രിയിലെ
good night തെറ്റാതെ ഇരുവരും അയച്ചു .
അജിക്ക് സിദ്ധുവിനോട് സംസാരിക്കണമെന്ന് തോന്നി , ഭയം
കാരണം അവൻ വിളിച്ചില്ല .
കോൾ ചെയ്യരുത് എന്ന് താക്കീത് ചെയ്തത് താനാണ് എന്നിട്ട് എങ്ങനെ അവനെ വിളിച്ച് സംസാരിക്കും എന്ന ചിന്തയിലായിരുന്നു സിദ്ധു .
കോൾ ചെയ്യരുത് എന്ന് താക്കീത് ചെയ്തത് താനാണ് എന്നിട്ട് എങ്ങനെ അവനെ വിളിച്ച് സംസാരിക്കും എന്ന ചിന്തയിലായിരുന്നു സിദ്ധു .
പറയുന്നത് പറയട്ടെ , ഫോണിലൂടെയല്ലേ
, എന്തായാലും ഫോണിലൂടെ തല്ലാൻ പറ്റില്ലല്ലോ - എന്നെല്ലാം
മനസ്സിൽ കൂട്ടിക്കിഴിക്കൽ നടത്തിയ ശേഷം ഒരു ദിവസം രാത്രി അജി സിദ്ധുനെ വിളിച്ചു .
സിദ്ധു ഫോൺ ചെവിയോട് ചേർത്തു .
സിദ്ധു ഫോൺ ചെവിയോട് ചേർത്തു .
" എന്താ അജി വിശേഷിച്ച് ?
"
" കുറേ ദിവസമായില്ലേ വിളിച്ചിട്ട് "
" ഞാനും നിന്നെ വിളിക്കണം എന്ന് വിചാരിച്ചിട്ട്
കുറച്ചു ദിവസമായി "
" എന്നിട്ടെന്തെ വിളിക്കാഞ്ഞത് ?
"
" നീ എന്തേ നേരത്തെ വിളിക്കാതിരുന്നേ ?
"
" സിദ്ധു ഏട്ടൻ ചീത്ത പറയുമോ എന്ന് കരുതിയാ
"
" നിനക്ക് പഠിക്കേണ്ട സമയമാണ് ഇപ്പോൾ - മെസേജും
കോളുമായി ഇരുന്നാൽ പഠിക്കാനുളള സമയമാണ് നഷ്ടപ്പെടുക - അതാ ഞാൻ വിളിക്കാതിരുന്നത്
"
" ആകെ രണ്ട് മെസ്സേജും രണ്ട് മിനിറ്റ് സംസാരവും
- എന്റെ അത്രസമയം പോകുന്നുള്ളു "
" ഒഴപ്പിയാലേ തോറ്റ് തുന്നം പാടും "
" ഞാൻ ഒഴപ്പൊന്നുമല്ല , പഠിക്കുന്നൊക്കെയുണ്ട്
"
പിന്നെ പിന്നെ മെസ്സേജുകൾ പതിവായി . വിശേഷങ്ങൾ തിരക്കിയുളള
മെസ്സേജുകൾ വർദ്ധിച്ചു . ദിവസേന സംസാരിക്കാനും ഇരുവരും സമയം കണ്ടെത്തി തുടങ്ങി .
ഇരുവരുടേയും
ഭാവം വെറും മൂടുപടം മാത്രമാണെന്ന് പിന്നേടുളള ദിവസങ്ങളിൽ അജിക്ക് മനസ്സിലായി .
ഭാവം വെറും മൂടുപടം മാത്രമാണെന്ന് പിന്നേടുളള ദിവസങ്ങളിൽ അജിക്ക് മനസ്സിലായി .
അതുവരെ ഫോൺ അധികം ശ്രദ്ധിക്കാത്ത അജി സിദ്ധുവിന്റെ
മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങി .
നേരിൽ കാണണമെന്ന മോഹം ഇരുവർക്കും ഉദിച്ചു . പറയാൻ രണ്ടു
പേരും മടിച്ചു . എങ്കിലും മടിച്ചു മടിച്ചു സിദ്ധു തിരക്കി .
" ഇനി എന്നാ നീ വരുന്നേ ?
"
'' അടുത്ത മാസം "
" പോയിട്ട് ഇപ്പോൾ രണ്ട് മാസം ആയില്ലേ ?
"
" ആകുന്നു , അങ്കിളിന്
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ മാത്രം ചെക്കപ്പിന് വന്നാൽ മതിയെന്ന്
ഡോക്ടർ പറഞ്ഞു അല്ലേ ? "
" അതെ "
" അല്ലെങ്കിൽ ഇവിടെ വരുമ്പോൾ കാണാമായിരുന്നു ''
" അങ്കിളിനെയോ ? "
" രണ്ടാളേയും "
" അങ്കിൾ കോളേജിൽ പോകാൻ തീരുമാനിച്ചോ ?
"
" ഇല്ല , മെഡിക്കൽ
ലീവ് നീട്ടി "
" രണ്ട് വർഷം കൂടിയല്ലേ സർവ്വീസ് ഉള്ളു "
" അതെ...... പിന്നെ..... ബുധനാഴച വരണം , ഇവിടെത്തെ
ഉത്സവമാണ് "
" എനിക്ക് ഓഫ് അല്ല "
" നീ ഉത്സവം കണ്ടിട്ടില്ലല്ലോ "
" കാണണമെന്നുണ്ട് "
" വരണം , രാത്രി
ഗാനമേളയാണ് പരുപാടി . "
" ഉത്സവത്തിലെ രാത്രിപ്പരുവാടികൾ ഒന്നും ഞാൻ
കണ്ടിട്ടില്ല ."
" എങ്കിൽ നീ തീർച്ചയായി വരണം . നമുക്കീ ഉത്സവം
ആഘോഷിക്കാമടാ ..."
" ലീവ് കിട്ടുമോന്നറിയില്ല . ടൂട്ടറോട്
എന്തങ്കിലും കള്ളം പറയേണ്ടി വരും ."
" കാക്കകൂട്ടിൽ കല്ലെറിഞ്ഞപ്പോലെ എപ്പോഴും
അലച്ചു കൊണ്ടിരിക്കുന്ന നിനക്കാണോ ടൂട്ടറെ വീഴ്ത്താൻ പാട് ."
" പിന്നെ എത്ര പേരെയാ ഞാൻ സംസാരിച്ച്
വീഴിത്തിയിരിക്കുന്നെ . എനിക്കന്താ സെയിൽസ് എക്സിക്യൂട്ടീവിന്റെ പണിയാണോ ഇവിടെ ...? നോക്കട്ടെ
വരാൻ പറ്റുമോന്ന് ."
" നോക്കിയാൽ പറ്റില്ല വരണം . എനിക്ക് ഒരു
കാര്യം പറയാനും ഉണ്ട് "
" എന്ത് കാര്യം ? "
" അത് നേരിട്ട് പറയേണ്ടതാണ് , നീ
വാ അപ്പോൾ പറയാം "
" മം ... ശരി ഞാൻ വരാം ."
" ഉറപ്പാണല്ലോ ...?
"
"അതെ ഉറപ്പ് ."
" കുറുപ്പിന്റെ ഉറപ്പാണോ ...?
"
" അതെ , സുകുമാര
കുറിപ്പിന്റെ ഉറപ്പാ ... എന്തേ ...? "
" ഹേയ് ..." . ഒന്നുമില്ല സിദ്ധു
ചിരിച്ച്കൊണ്ട് കോൾ കട്ടു ചെയ്തു .
....
....
....
അജിയും വല്ലാത്ത ഉത്സാഹത്തിലായിരുന്നു . നാട്ടിലെ ഉത്സവത്തിന് കൂടാൻ പോകുന്നു ...! ആദ്യമായി രാത്രിപ്പരുവാടി ആസ്വദിക്കുന്നു ...!!! ബോർഡിംഗ് ലൈഫിൽ തനിക്ക് നിഷിധമായതൊക്കെ ആദ്യമായി തനിക്ക് കിട്ടാൻ പോകുന്നു ...!!! അതിലുപരി രണ്ട് മാസത്തിനു ശേഷം സിദ്ധുവിനെ വീണ്ടും കാണാൻ പോകുന്നു ...!!! എന്തായിരിക്കും സിദ്ധുവിന് തന്നോട് പറയാനുണ്ടാകുക ....? എത്ര തന്നെ ആലോചിച്ചിട്ടും അജിക്ക് അതേപ്പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല ... അവൻ തന്റെ മനോരാജ്യത്തിൽ മുഴുകി ....

ചൊവ്വാഴ്ച ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ അജി ഫ്രഷ് ആയി
കോളേജ് ബാഗിൽ ഒരുജോടി ഡ്രസ്സുമായി വീട്ടിലേ തിരിച്ചു . ബസ്സ് സ്റ്റോപ്പ് വരെ
അൻസാറും അവന്റെ ഒപ്പമുണ്ടായിരുന്നു .
" നീ എന്ന് മടങ്ങിവരും ...? "
" നീ എന്ന് മടങ്ങിവരും ...? "
" വ്യാഴാഴ്ച രാവിലെ എത്തുമടാ ..."
" ഉത്സവത്തിന് പോവല്ലേ , വരുമ്പോൾ
എനിക്ക് എന്താ തിന്നാൻ കൊണ്ടുവരുന്നേ ....? "
" എന്ത് വേണം ...?
"
" എന്തായാലും വേണ്ടില്ല , കുറച്ച്
കനത്തിലായിക്കോട്ടെ ..."
" കനമുള്ളത് മതിയോ , എങ്കിൽ
അങ്കിളിന്റെ വീട്ടീന്ന് തടിച്ച രണ്ട് പുസ്തകം കൊണ്ട് തരാം ."
" ആ പുസ്തകം നീയാ കാണ്ടാമൃഗത്തിന് കൊടുത്തേരെ
..."
" കാണ്ടാമൃഗമോ ...ഏത് ...?
"
" അന്ന് നിന്നെ പൊരിച്ചടുക്കിയില്ലേ , ആ
ജോൺ എബ്രഹാംമിന് തന്നെ ..."
" ഓ ... സിദ്ധുച്ചേട്ടനോ ..."
" ച്ചേട്ടനോ ...? എപ്പൊ
മുതൽ , ഞാനറിഞ്ഞില്ലല്ലോ ."
" അതൊക്കെയുണ്ട് ... " അജി ചിരിച്ച്കൊണ്ട്
പറഞ്ഞു .
" ബസ്റ്റ് കൂട്ടാടാ നിനക്ക് കിട്ടിയിരിക്കുന്നെ ...! "
" ബസ്റ്റ് കൂട്ടാടാ നിനക്ക് കിട്ടിയിരിക്കുന്നെ ...! "
"അതേല്ലോ ..."
" ടാ , അജി
ബസ്സ് വരുന്നു . " ബസ്സ് വന്നപ്പോൾ അജി അതിൽ കയറി അൻസാറിന് നേരെ കൈ വീശി റ്റാ
റ്റാ കാട്ടി . " വീട്ടിൽ എത്തിയാൽ ഉടൻ വിളിക്കണെ ..."
" ഉം , ശരി
ടാ ..."
അജി ഒഴിഞ്ഞ സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു . അവന്റെ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി . നാട്ടിലെ ഉത്സവത്തിന് പങ്ക് കൊള്ളാൻ പോകുന്നു , ആദ്യമായി രാത്രി പരുവാടി ആസ്വദിക്കാൻ പോകുന്നു .... പിന്നെ , പിന്നെ ... രണ്ട് മാസങ്ങൾക്ക് ശേഷം സിദ്ധുവിനെ കാണാൻ പോകുന്നു ... ഉത്സവം കാണാനാണോ സിദ്ധുവിനെ കാണാനാണോ എന്തിനാണ് തനിക്കിത്ര ഉത്സാഹം ...? സിദ്ധാർത്ഥ് ... സിദ്ധു ... തെമ്മാടി ... ഇപ്പോൾ സിദ്ധുച്ചേട്ടൻ ...!!! അപേര് മനസിൽ ഉരുവിട്ടപ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി മുളപൊട്ടി ... ടിക്കറ്റെടുത്ത് വീടെത്തുംവരെ അജി അവന്റെ മായിക ലോകത്തായിരുന്നു ....!!!

ഭാഗം - 27
ഉച്ചയൂണിന് ശേഷമാണ് അജി വിശ്വനാഥന്റെ വീട്ടിലേക്ക്
പുറപ്പെട്ടത് . അജി അവിടെ എത്തിയപ്പോൾ അജിയെ പ്രതീക്ഷിച്ചവണ്ണം വിശ്വനാഥൻ
ഉമ്മറത്ത് തന്നെയുണ്ടായിരുന്നു . " എന്താ ഇത്ര വൈകിയത് ...?
" വിശ്വനാഥൻ അജിയോട് ചോദിച്ചു . " ഊണ് കഴിച്ചിട്ട് ഇറങ്ങിയാൽ
മതിയന്ന് മുത്തശ്ശി ശഠിച്ചു അതാ അങ്കിൾ വൈകിയത് " .
" അതുകൊള്ളാമല്ലോ ഉത്സവമായിട്ട് ഇവിടുന്ന് കഴിക്കണ്ടതിന് പകരം വീട്ടിൽ നിന്ന് കഴിച്ചോണ്ടാ പോരുന്നേ .... ഞങ്ങൾക്ക് ആകെ കൂടിയുള്ള വിരുന്ന്കാരൻ കൊളളാമല്ലോ ...! "
" അതുകൊള്ളാമല്ലോ ഉത്സവമായിട്ട് ഇവിടുന്ന് കഴിക്കണ്ടതിന് പകരം വീട്ടിൽ നിന്ന് കഴിച്ചോണ്ടാ പോരുന്നേ .... ഞങ്ങൾക്ക് ആകെ കൂടിയുള്ള വിരുന്ന്കാരൻ കൊളളാമല്ലോ ...! "
" അപ്പോ ഇവിടെ ഉണ്ടാക്കിയത് ഒക്കെ ആര് കഴിക്കും
."
" അതിനിവിടെ സദ്യയൊരുക്കിയോ ...?
"
" പിന്നില്ലാതെ .... ഉത്സവമല്ലേ അജി .
എല്ലാവരും ആഘോഷിക്കുമ്പോൾ ഞങ്ങൾ മാത്രം മാറി നിൽക്കുന്നത് ശരിയല്ലല്ലോ ..."
" സദ്യ ഉണ്ണാനുള്ള ഇടം വയറ്റിലില്ല . എങ്കിലും
പായസമുണ്ടങ്കിൽ ഒരു ഗ്ലാസ് തന്നാമതി ..."
" ഒക്കെ മേശപ്പുറത്ത്
അടച്ച് വെച്ചിട്ടുണ്ട് . ആവിശ്യത്തിന് വിളമ്പി കഴിച്ചോ ." അജി ഒരു ഗ്ലാസിലേക്ക് പായസം പകർന്ന് ഉമ്മറത്തേക്ക് വന്നു . " വിപുലമായിട്ടാണല്ലോ അങ്കിൾ , ആരാ സദ്യയുടെ ചുമതല ...? "
അടച്ച് വെച്ചിട്ടുണ്ട് . ആവിശ്യത്തിന് വിളമ്പി കഴിച്ചോ ." അജി ഒരു ഗ്ലാസിലേക്ക് പായസം പകർന്ന് ഉമ്മറത്തേക്ക് വന്നു . " വിപുലമായിട്ടാണല്ലോ അങ്കിൾ , ആരാ സദ്യയുടെ ചുമതല ...? "
" ഇതൊന്നും ഇവിടെ ഉണ്ടാക്കിയതല്ല അജി . ഒക്കെ
ഷീബ വീട്ടിൽനിന്ന് ഉണ്ടാക്കികൊണ്ട് വന്നതാണ് . ഓണത്തിനും വിഷുവിനും ഉത്സവത്തിനും
ഞങ്ങൾക്കുള്ള ഊണ് ഷീബയുടെ വകയാണ് . "
" സിദ്ധുച്ചേട്ടൻ എവിടെ അങ്കിൾ ...?
"
" ഓഹോ ഇത് നല്ല ചോദ്യം കാവടി ഘോഷയാത്രയുടെ
മുഖ്യ സംഘാടകൻ ഇന്ന് വീട്ടിൽ ഇരിക്കുമോ ....? രാവിലത്തെ
പ്രാതല് കഴിഞ്ഞിറങ്ങിയതാണ് . ഉച്ചക്ക് ഉണ്ണാൻ പോലും വന്നില്ല . ഇനി എല്ലാ
പരുപാടിയും കഴിഞ്ഞിട്ട് നോക്കിയാൽ മതി ...! "
" കഴിക്കാതെ എങ്ങനെ നിക്കും അതുവരെ ...? "
" കഴിക്കാതെ എങ്ങനെ നിക്കും അതുവരെ ...? "
" അവൻ ആരുടെയെങ്കിലും കൂട്ടുകാരുടെ വീട്ടിൽ
നിന്ന് കഴിക്കും ഇല്ലങ്കിൽ ഉച്ചക്ക് ഉണ്ണാൻ ഷീബയുടെ വീട്ടിലേക്ക് ചെല്ലും . ഇന്ന്
ഒരു നേരമെങ്കിലും അവിടുന്ന് കഴിച്ചില്ലങ്കിൽ ഷീബക്കത് വിഷമമാകും . "
" അങ്കിള് ഉത്സവം കാണാൻ പോകുന്നില്ലേ ...?
"
" പോകാറൊക്കെയുണ്ട് ഇപ്പോഴെയില്ല . കുറച്ചൂടെ
കഴിഞ്ഞ് . എല്ലാഘോഷയാത്രകളും അമ്പലത്തിൽ എത്തുമ്പോഴേ ഞാൻ പോകു ." അജിയും
വിശ്വനാഥനും കുറേ നേരം സംസാരിച്ചിരുന്നു . " അജി ആദ്യമായിട്ടല്ലേ ഇവിടുത്തെ
പൂരം കാണാൻ വന്നെ ഇവിടിരുന്ന് മുഷിയണ്ട . ബാ , നമുക്ക്
അങ്ങോട്ട് പോകാം . "
"അങ്കിൾ ഇപ്പോഴെ വരണമെന്നില്ല . എവിടെ നിന്ന
ഘോഷയാത്ര തുടങ്ങുന്നന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് പോയിക്കോളാം ."
" അതുശരിയാവില്ല , നമുക്ക്
ഒരുമിച്ച് അങ്ങോട്ട് പോകാം ." വീട് പൂട്ടിയിറങ്ങാൻ നേരമാണ് ഷീബയുടെ മകൻ ചന്തു
, ചായയുമായി വന്നത് . അജി ചന്തുവിന്റെ ഒപ്പം പൊയ്ക്കോളാമെന്ന്
പറഞ്ഞ് ഇറങ്ങി . അജിയും ചന്തുവും യാത്രയിൽ പരസ്പരം പരിജയപ്പെട്ടു . ഷീബ പറഞ്ഞ്
അജിയെപ്പറ്റി അറിയാമെന്നവൻ പറഞ്ഞു . സിദ്ധുവിന്റെ വിശേഷങ്ങൾ പറയുമ്പോൾ ചന്തുവിന്
വല്ലാത്തൊരു മതിപ്പും ആരാധനയും അവന്റെ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നതായി
അജിക്ക് തോന്നി . ഘോഷയാത്ര പുറപ്പെടുന്ന കാവിലെത്തിയപ്പോൾ താലപ്പൊലിക്കാരെയും
മേളെക്കാരയും അണിനിരത്തുന്നതിൽ ആയിരുന്നു സിദ്ധു .
" സിദ്ധു ച്ചേട്ടാ ..., ദേണ്ടെ നിങ്ങടെ വിരുന്ന്കാരൻ ." ചന്തു വിളിച്ച് പറഞ്ഞു . ചന്തുവിന്റെ ശബ്ദം മുഴങ്ങിയപ്പോൾ അവിടെയുണ്ടായിരുന്നവരുടെഒക്കെയും നോട്ടം അജിയിലേക്ക് മാത്രമായി . ആനിമിഷം അജിക്ക് ചെറിയ ചമ്മൽ അനുഭവപ്പെട്ടു . സിദ്ധു മുഖമുയർത്തി അവനെയൊന്ന് നോക്കിച്ചിരിച്ചു . അജിതിരിച്ചും . പിന്നെയും വളരെ നേരം കഴിഞ്ഞാണ് സിദ്ധു അജിക്കരുകിലേക്ക് വന്നത് . " എപ്പോഴാടാ വന്നെ ...? "

" ഇന്നലെ രാത്രി ."
" അതല്ല നിന്നോട് ചോദിച്ചെ ഇവിടെ എപ്പോ
എത്തിയന്ന് .? " സിദ്ധുവിന്റെ ശബ്ദം അല്പം
ഉറക്കെയായിരുന്നു . " കുറച്ച് മുൻപ് . "
" അങ്കിൾ എന്തെ ...?
"
" കുറച്ച് കഴിഞ്ഞ് അമ്പലത്തിലോട്ട് വരാമെന്ന്
പറഞ്ഞു ." സിദ്ധു സംസാരിക്കുമ്പോൾ ചെറിയ തോതിൽ മദ്യത്തിന്റെ ഗന്ധം അജിക്ക്
അനുഭവപ്പെട്ടു .
" നല്ല ദിവമായിട്ട് ഇന്നും കഴിച്ചിട്ടുണ്ടല്ലേ ...? "
" നല്ല ദിവമായിട്ട് ഇന്നും കഴിച്ചിട്ടുണ്ടല്ലേ ...? "
" ഉണ്ടങ്കിൽ ...? നീയെന്നെ
ഉപദേശിക്കൻ വന്നതാണോ ... അതിനും മാത്രം നീ ആയിട്ടില്ല കേട്ടല്ലോ അജി . ഇത്തരം
കാര്യങ്ങളിൽ നീ കൈകടത്തണ്ട ." സിദ്ധുന്റെ ശബ്ദം മുൻപത്തേക്കാളും കുറച്ചുകൂടി
ഉച്ചത്തിലായി . ആ നിമിഷം അജി വല്ലാതെ ചൂളിപ്പോയി . ക്ലബിലെ മറ്റംഗങ്ങളൊക്കെ തങ്ങളെ
ശ്രദ്ധിക്കുന്നു .
" പറഞ്ഞത് കേട്ടോ നീ ... നിന്നോടല്ലേ ചോദിച്ചെ , കേട്ടോന്ന് ...? "
നിശബ്ദനായ അജി ഒന്ന് മൂളുക മാത്രം ചെയ്തു .
" എന്താ സിദ്ധു പ്രശ്നം ...? " അവരുടെ അടുത്തേക്ക് വന്ന ഒരു ക്ലബ് പ്രതിനിധി സിദ്ധുവിനോട് ചോദിച്ചു . " ഏയ് ഒന്നുമില്ല , ചുമ്മ " സിദ്ധു മറുപടി നൽകി . " എങ്കിൽ നീ വന്നെ ഘോഷയാത്രക്കുള്ള സമയമായി . എന്തായാലും പിന്നെ സംസാരിക്കാല്ലോ നിങ്ങൾക്ക് ." സിദ്ധു അയാളോടൊപ്പം പോയി . ഇത്രക്ക് കയർത്ത് സംസാരിക്കാൻ ഞാൻ എന്താ മോശമായി പറഞ്ഞെ ... ഈ വഴക്ക് കേൾക്കാൻ വേണ്ടിയാണോ താൻ ലീവിടുത്ത് ഇവിടേക്ക് വന്നത് ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്ന ഒരാളെ വീണ്ടും കാണാൻ വേണ്ടിയാണോ ഈ രണ്ട് മാസം താൻ കാത്തിരുന്നത് ... അജിക്ക് ആ ഒരു നിമിഷം അവനോട് തന്നെ ആത്മനിന്ദ തോന്നി , തിരിച്ച് പോയാലോ എന്ന് പോലും ഒരുവേള അജി ചിന്തിച്ചു . ഘോഷയാത്ര പുറപ്പെട്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും പിന്നിലായിയാണ് അജി നടന്നത് , വർണ മനോഹരമായ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കാൻ അവന്റെ കണ്ണുകൾക്ക് കഴിഞ്ഞിരുന്നില്ല . അവന്റെ മനസ്സിപ്പോഴും സിദ്ധുവിന്റെ മുൻപത്തെ പെരുമാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇടയ്ക്ക് വച്ച് ഘോഷയാത്രയുടെ പിന്നിലേക്ക് വന്ന സിദ്ധു ഒറ്റപ്പെട്ട് നടക്കുന്ന അജിയെ കണ്ട് അവന്റെ അരുകിലേക്ക് ചെന്നു . " എന്തുട്ട് കാഴ്ച കാണാനാടാ നീയിവിടെ പതുങ്ങി നിക്കണെ ....? "

" ഏയ് ... വെറുതെ ."
" വെറുതെ ... എന്തുട്ട് ...?
"
" എനിക്കീ ശബ്ദ കോലാഹലം അത്രക്കിഷ്ടമല്ല , അതാ
ഞാൻ ..."
" ഇതൊന്നും കാണാനും കേൾക്കാനും കഴിയില്ലങ്കിൽ
പിന്നെ എന്തിനാടാ നീയിങ്ങോട്ട് വന്നെ ...? നിനക്ക്
കോളേജിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ ."
" ഹേ , അങ്ങനെയല്ല
"
" എങ്ങനെയല്ല , നീ വന്നെ ..." അതുപറഞ്ഞ് സിദ്ധു അജിയെ ഘോഷയാത്രയുടെ മുൻപിലേക്ക് കൂട്ടികൊണ്ട് പോയി . സിദ്ധുവിന്റെയും കൂട്ടുകാരുടെയും ഒപ്പം നടക്കുമ്പോൾ അവന് വല്ലാത്ത വീർപ്പ്മുട്ടൽ അനുഭവപ്പെട്ടു . ഇടയ്ക്ക് വഴിയരികിൽ നിൽക്കുന്ന ഷീബയെ കണ്ടപ്പോൾ സിദ്ധുവിന്റെ കണ്ണ് വെട്ടിച്ച് അജി അവരുടെ അടുത്തേക്ക് പോയി . ഷീബയോടൊപ്പമാണ് പിന്നീട് അജി ക്ഷേത്രത്തിലേക്ക് പോയത് . ഷീബ തന്റെ മകളെ അജിക്ക് പരിചയപ്പെടുത്തി കൊടുത്തു . ഉത്സവ പറമ്പിൽ വെച്ച് ഷീബ തന്റെ ഭർത്താവിനെ അജിക്ക് കാട്ടികൊടുത്തു . അയാൾ നല്ലപോലെ മിനുങ്ങിയിട്ടുണ്ടായിരുന്നു . ഷീബയേയും മകളേയും കണ്ടപ്പോൾ അയാൾ അവർക്കരുകിലേക്ക് വന്നു . ഷീബ അവരെ പരസ്പരം പരിചയപ്പെടുത്തി . അയാളിൽ നിന്ന് ഉയർന്ന മദ്യത്തിന്റെ ഗന്ധം അവനെ കൂടുതൽ ബുദ്ധിമുട്ടിച്ചു . അയ്യാളുടെ വാചാലതയിൽ നിന്ന് ഓടിയൊളിക്കാൻ അവനാഗ്രഹിച്ചു . അജിയുടെ അവസ്ഥ മനസ്സിലാക്കിയ ഷീബ അവനോട് പറഞ്ഞു , " അജി ഉത്സവ പറമ്പ് മുഴുവനും ചുറ്റിക്കണ്ടോ ." ആനിമിഷം അവൻ അവരുടെ ഇടയിൽ നിന്ന് ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു . നേരം വളരെ വൈകിയപ്പോഴാണ് എല്ലാദേശങ്ങളിൽനിന്നുള്ള ഘോഷയാത്രകളും അമ്പലപ്പറമ്പിൽ എത്തിച്ചേർന്നത് . ഒന്നും കാണാൻ മനസ്സിന് ഒരു സുഖവും തോന്നുന്നില്ല . എങ്കിലും ആനേരമത്രയും അജി അവിടെ ചുറ്റി നടന്നു . തിരിച്ച് പോയാലോ ...? അങ്കിളിനെ കണ്ട് പറഞ്ഞിട്ട് പോകാം . സിദ്ധുവിനോട് പറയണോ ...? വേണ്ട , എന്തിന് പറയണം ...? ഉത്സവത്തിന് തന്നെ ക്ഷണിച്ച് വരുത്തിയിട്ട് നേരാവണ്ണം ഒന്നും സംസാരിച്ചത് പോലുമില്ല . കാണുമ്പോഴൊക്കെ വഴക്ക് പറച്ചിലും . അജി ക്ഷേത്രഗോപുരനടയിലേക്ക് നടന്നു . ഗോപുരത്തിനരികിലായി നിൽക്കുന്ന ആൽത്തറയിൽ വിശ്വനാഥനെ അവൻ കണ്ടു . " അങ്കിൾ ഞാൻ തിരിച്ച് പോവുകയാണ് ."

" സിദ്ധുനെ കണ്ടോ മോൻ ...?
"
" കാവിൽ വച്ച് കണ്ടിരുന്നു . ഞാൻ തിരിച്ച്
പോയന്ന് അങ്കിൾ സിദ്ധുച്ചേട്ടനോട് പറഞ്ഞേരെ ...? "
" അതെങ്ങനെ ശരിയാവും സിദ്ധുവിളിച്ചിട്ടല്ലേ
അജിവന്നത് . അപ്പോൾ സിദ്ധുവിനോട് പറയാതെ പോകുന്നത് ശരിയല്ല . നേരിൽകണ്ട്
പറഞ്ഞിട്ട് പോയാൽ മതി . "
" സിദ്ധുച്ചേട്ടനെ കാത്തിരുന്നാൽ ഇനിയും വൈകും
ഇനി നിന്നാൽ ഓട്ടോ ഒന്നും കിട്ടിയന്ന് വരില്ല . "
" അത് സാരമില്ല വൈകിയാൽ സിദ്ധു വീട്ടിൽ കൊണ്ട്
വിടും . "
വിശ്വനാഥന്റെ വാക്കുകളെ എതിർക്കാൻ അവന് കഴിഞ്ഞില്ല . മനസ്സില്ലാ മനസ്സോടെ അവൻ സിദ്ധുവിന്റെ വരവും പ്രതീക്ഷിച്ച് നിന്നും . കുറച്ച് നേരം കഴിഞ്ഞപ്പോൾ സിദ്ധു ഷീബയുടെയും മക്കൾക്കുമൊപ്പം അവർക്കരികിൽ എത്തിച്ചേർന്നു . അജിയെ കണ്ടതും ചന്തു അവന്റെ കൈയിലിരുന്ന വീഡിയോ ഗെയിം ഉയർത്തിക്കാട്ടി പറഞ്ഞു . " ഇത് കണ്ടോച്ചേട്ടാ സിദ്ധുച്ചേട്ടൻ വാങ്ങിത്തന്നതാണ് . "

" വെറുതെ സിദ്ധു കൊച്ചിന്റെ കാശ് കളയാനായിട്ട് , ഇവനിത്
രണ്ട് ദിവസത്തേക്ക് പോലും കാണില്ല ...! " ഷീബ ചന്തുവിനെ കുറ്റപ്പെടുത്തി .
അങ്കിളിനെ കണ്ട സിദ്ധു അവർക്കരികിൽ നിന്ന് നല്ല അകലം പാലിച്ചാണ് നിന്നത് . "
കേട്ടോ സിദ്ധു , അജി തിരിച്ച് പോകാൻ തുടങ്ങിയതാണ് . ഞാനാണ് ഇവിടെ പിടിച്ച്
നിർത്തിയത് . ഉത്സവത്തിന് ക്ഷണിച്ച ആളോട് പറയാതെ പോകുന്നത് ശരിയല്ലല്ലോ . നീ അജിയെ
ഒന്ന് വീട്ടിൽ കൊണ്ട് ചെന്ന് വിടു , ഇത്രയും
വൈകിയില്ലേ ഇനി ഓട്ടോക്കൊന്നും പോകുന്നത് ശരിയല്ല . "
" വണ്ടി വീട്ടിലിരിക്കുകയല്ലേ അങ്കിൾ , അവിടെ
ചെന്നിട്ടാകട്ടെ ..." അതുപറഞ്ഞവൻ അജിയെ തീഷ്ണമായി നോക്കി . സിദ്ധുവിന്റെ
നോട്ടം നേരിടാനാകാതെ അജിമുഖം കുനിച്ചു . അവർ വീട്ടിലേക്ക് നടന്നു . എല്ലാവർക്കും
ഏറ്റവും പിന്നിലായാണ് സിദ്ധു നടന്നത് . അവന്റെ കയ്യിൽ തൂങ്ങി
ചന്തുവുമുണ്ടായിരുന്നു . വീഡിയോ ഗെയിം പ്രവർത്തിപ്പിക്കേണ്ട വിധം യാത്രയിലുടനീളം
സിദ്ധു അവന് വിവരിച്ച് നൽകി . ഗേറ്റ് വാതിൽക്കൽ വച്ച് ഷീബയും മക്കളും യാത്ര പറഞ്ഞ്
പോയി . അങ്കിൾ ഗേറ്റ് തുറന്ന് അകത്ത് കയറി . പിന്നാലെ കയറിയ അജിയുടെ കൈക്ക്
പിടിച്ച് തടഞ്ഞ്കൊണ്ട് സിദ്ധു ചോദിച്ചു , " ഉത്സവം
കാണാനല്ലേ നീ വന്നേ , പിന്നെ ധൃതി പിടിച്ച് എവിടെ പോവാണ് ...?
"
" ഉത്സവം കഴിഞ്ഞല്ലോ ."
" എവിടെ കഴിഞ്ഞു , രാത്രി
ഗാനമേള ഉണ്ടല്ലോ . രാത്രി പരുപാടി നീ കണ്ടിട്ടില്ലന്നല്ലേ പറഞ്ഞത് , അത്
കാണാതെ എങ്ങനെയാണ് പോണെ ...? "
" എനിക്ക് രാത്രി ഉറക്കമൊളക്കാൻ വയ്യ . നാളെ
ക്ലാസുണ്ട് , രാവിലെ മടങ്ങേണ്ടതാണ് . "
" ഉത്സവത്തിന് വിളിച്ചപ്പോൾ നീയതൊക്കെ സമ്മതിച്ചതാണല്ലോ
പിന്നെന്താ ഇപ്പോൾ ."
" അത് അപ്പോഴല്ലേ ... എനിക്ക് പോണം "
" ആമ്പിള്ളേരാണങ്കിൽ പറഞ്ഞ വാക്കിൽ ഒറച്ച്
നിൽക്കടാ ...
ഗാനമേള കണ്ടിട്ടേ നീ പോകുന്നുള്ളൂ . "
ഗാനമേള കണ്ടിട്ടേ നീ പോകുന്നുള്ളൂ . "
" എനിക്ക് പോണം . "
"എങ്കിൽ നീ തനിയെ പൊയ്ക്കോ എനിക്ക് നിന്നോട്
കുറച്ച് സംസാരിക്കാനുണ്ട് . "
" എന്താ സിദ്ധു രണ്ടാളും അവിടെ നിന്ന്
സംസാരിക്കുന്നെ നേരം വൈകുന്നതിന് മുൻപ് അജിയെ വീട്ടിൽ കൊണ്ട് ചെന്നാക്കൂ ."
ഉമ്മറത്ത് നിന്ന് വിശ്വനാഥൻ വിളിച്ച് പറഞ്ഞു .
"ഞാനൊന്ന് കുളിച്ചിട്ട് കൊണ്ടാക്കാം അങ്കിൾ " , അതുപറഞ്ഞ് സിദ്ധു അകത്തേക്ക് കയറിപ്പോയി . എന്ത് ചെയ്യണമെന്നറിയാതെ അജി ശങ്കിച്ചു നിന്നു . അവൻ ഉമ്മറകോലായിൽ വന്നിരുന്നു . കുളിച്ച് വസ്ത്രം മാറിവന്ന സിദ്ധു അജിയെ ഭക്ഷണം കഴിക്കാൻ വിളിച്ചു . അജി ക്ലോക്കിലേക്കും വിശ്വനാഥന്റെ മുഖത്തേക്കും മാറി മാറി നോക്കി .
" സമയം വൈകുന്നു സിദ്ധു , "

" എനിക്ക് വല്ലാത്ത വിശപ്പങ്കിളേ ഭക്ഷണം
കഴിച്ചിട്ട് കൊണ്ടാക്കാം . എന്തായാലും ബൈക്കിലല്ലേ പോകുന്നെ ." സിദ്ധു
അജിക്കും വിശ്വനാഥനുമുള്ള പ്ലേറ്റുകൾ കൂടി നിരത്തി ഭക്ഷണം വിളമ്പി . അജി പേരിന്
ഭക്ഷണം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു . സിദ്ധു ഭക്ഷണം കഴിച്ച് കൈ കഴുകി വന്ന്
ടി വി ഓൺ ചെയ്ത് വാർത്താ ചനൽവച്ചു . അജി സിദ്ധുവിനേയും അങ്കിളേയും മാറി മാറി
ദയനീയമായി നോക്കി .
" സിദ്ധൂ ...."
" സിദ്ധൂ ...."
" ഒരു പത്ത് മിനിറ്റങ്കിളേ , ഇന്നത്തെ
ന്യൂസ് ഒന്നും അറിയാൻ കഴിഞ്ഞില്ല . "
" നീ അജിയെ കൊണ്ട് വിട്ടിട്ട് വന്ന് ടി വി കാണൂ
സിദ്ധു ."
" കഴിച്ചിട്ടങ്ങനെയാങ്കിളെ ഒടനേ യാത്രക്കിറങ്ങുന്നേ
..." സിദ്ധുവിന്റെ ശ്രദ്ധ ന്യൂസ് ചാനലുകളിൽ മാത്രമായി . വിശ്വനാഥൻ
എഴുന്നേറ്റ് ടി വി ഓഫ് ചെയ്തു . സിദ്ധു മനസ്സില്ലാമനസ്സോടെ ചാവി എടുത്ത് വരാമെന്ന്
പറഞ്ഞ് മുറിയിലേക്ക് പോയി . ഏകദേശം പതിനഞ്ച് മിനിറ്റിലധികം വൈകിയാണ് തിരിച്ച്
വന്നത് . തന്നെ ഇവിടെ പിടിച്ച് നിർത്താൻ വേണ്ടി മാത്രമാണ് സിദ്ധു ഓരോ നിമിഷവും
വൈകുന്നതെന്ന് അജിക്ക് മനസ്സിലായി . അജി വിശ്വനാഥനോട് യാത്ര പറഞ്ഞ് ഇറങ്ങി .
റോഡിലിറങ്ങി ഗേറ്റ് ചാരി ബൈക്കിൽ കയറി . സിദ്ധു ബൈക്ക്
സുബ്രമണ്യക്ഷേത്രത്തിലേക്കാണ് ഓടിച്ചത് .
" ഇങ്ങോട്ട് എവിടെ പോവാ ....? "
" ഇങ്ങോട്ട് എവിടെ പോവാ ....? "
" ഘോഷയാത്രയുടെ കണക്ക് എനിക്ക് കമ്മറ്റി
ഓഫീസ്സിൽ ഏൽപ്പിക്കാനുണ്ട് അത് കൊടുത്തിട്ട് വീട്ടിൽ കൊണ്ടാക്കാമ ടാ ."
സിദ്ധു കമ്മറ്റി ഓഫീസിനരികിലായി ബൈക്ക് നിർത്തി . അജിയേയും കൂട്ടി ഓഫിസിനുള്ളിലേക്ക് കയറി .
" ഞാൻ പുറത്ത് നിന്നോളാം . "
സിദ്ധു കമ്മറ്റി ഓഫീസിനരികിലായി ബൈക്ക് നിർത്തി . അജിയേയും കൂട്ടി ഓഫിസിനുള്ളിലേക്ക് കയറി .
" ഞാൻ പുറത്ത് നിന്നോളാം . "
"കയറിവരാനല്ലേ പറഞ്ഞത് . " സിദ്ധു
അജിയുടെ കൈക്ക് പിടിച്ച് അകത്തേക്ക് കയറി . പല സംഘാടകരോടും വിശേഷങ്ങൾ പങ്ക് വെച്ചു
. പേരിന് ഒന്നു രണ്ട് രജിസ്റ്ററുകൾ മുന്നിൽ നിരത്തി വച്ചിട്ടുണ്ട് . സിദ്ധുവിന്റെ
പ്രവർത്തികൾ കണ്ടപ്പോൾ അജിക്ക് ഭ്രാന്ത് കയറി . അവൻ സിദ്ധുവിന്റെ അരികിലേക്ക്
ചെന്നു . " ചേട്ടാ എനിക്ക് പോണം . "
" ഇതെന്ന് കഴിയട്ട ടാ എന്നിട്ടാകാം ."
" ചേട്ടനിവിടെ കണക്ക് ക്ലിയർ ചെയ്യുവല്ലല്ലോ , കളി
പറഞ്ഞിരിക്കുവല്ലേ . "
" അതിന് , നിന്നെ
വീട്ടിൽ കൊണ്ട് വിടാന്ന് പറഞ്ഞില്ലേ പിന്നെന്താ നിനക്കിപ്പോൾ . "
" എനിക്കിപ്പോൾ പോണം ."
" എങ്കിൽ നീ തന്നെ പോടാ , അന്ന്
നടന്ന് ഓർമ്മയുണ്ടല്ലോ . വെറുതേ എന്നെ ... "
സിദ്ധുവിന്റെ ശബ്ദം വല്ലാതെ ഉയർന്നു . അജി ഭയന്ന് പിന്നോക്കം മാറി . അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . സിദ്ധു കുറച്ച് നേരം അജിയെ തന്നെ നോക്കിയിരുന്നു പിന്നെ , ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവന്റെ അരികിലേക്ക് ചെന്നു .
" നീ മുഖം തുടക്ക് , എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് . അത് കഴിഞ്ഞിട്ട് വീട്ടിൽ കൊണ്ട് വിടാം ഷുവർ ." ഓഫീസ് മുറിയിലേക്ക് കയറി വന്ന ചെറുപ്പക്കാരൻ സിദ്ധുവിനെ മാറ്റി നിർത്തി എന്തോ അടക്കം പറഞ്ഞു . " ദാ , ഇപ്പോ വരാം അവരോട് അങ്ങോട്ടേക്ക് പോയിക്കോളാൻ പറഞ്ഞോ " എന്ന് പറഞ്ഞിട്ട് അജിയുടെ കൈപിടിച്ച് ഓഫീസ് റൂമിന് പുറത്തേക്ക് ഇറങ്ങി അമ്പലപ്പറമ്പിനെ ലക്ഷ്യമാക്കി നടന്നു . ആൾക്കാരുടെ ഇടയിലൂടെ ചുറ്റി കറങ്ങി അവസാനം ഷീബയുടേയും മക്കളുടേയും അരുക്കിൽ എത്തിച്ചേർന്നു . " ഷീബേച്ചി , ഞാൻ ഇപ്പോ വരാം അതുവരെ അജിയെ ഒന്ന് ശ്രദ്ധിച്ചോണെ ." അജിയെ ഷീബയുടെ അരികിൽ നിർത്തി സിദ്ധു മടങ്ങിപ്പോയി . അജി മനസ്സില്ലാ മനസ്സോടെ അവരുടെ ഒപ്പം ഇരുന്നു . അപ്പോഴും അവന്റെ കണ്ണുകൾ സിദ്ധുവിന്റെ പിന്നാലെയായിരുന്നു, . സിദ്ധു മറ്റൊരാളയേയും കൂട്ടിൽ ബൈക്കിൽ പോകുന്നത് അജി കണ്ടു . അവൻ തീർത്തും നിസ്സഹായനായി തീർന്നു . മിഴികൾ നിലത്തൂന്നി അജി ചന്തുവിന്റെ അരികിലായി ഇരുന്നു . അവന്റെ കണ്ണിൽ നിന്നടർന്നു വീഴുന്ന നീർമണികൾ മറ്റാരുടേയും ശ്രദ്ധയിൽ പെടാതിരിക്കാൻ നെറ്റി കൽമുട്ടിൽ അമർത്തി മുഖം കുനിച്ചിരുന്നു . ചന്തുവിന്റെ ചോദ്യങ്ങൾക്കൊക്കെയും അവൻ വെറും മൂളലിൽ മാത്രമായി തന്റെ മറുപടി ഒതുക്കി . കുറച്ച് സമയത്തിന് ശേഷം: ഗാനമേള തുടങ്ങി . ആദ്യ രണ്ട് പാട്ട് പാടി കഴിഞ്ഞപ്പോൾ ചാറ്റൽ മഴ തുടങ്ങി . അടുത്ത പാട്ട് പകുതിയായപ്പോഴേക്കും മഴയുടെ ശക്തി വർധിച്ചു . ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് എല്ലാവരും മഴ നനയാതിരിക്കാൻ വേണ്ടി പല ഭാഗത്തേക്ക് മാറി . അജിയും ഷീബയും തമ്മിലുള്ള കൂട്ട് പിരിഞ്ഞു . മഴ പെയ്ത് തോർന്നപ്പോഴാണ് സിദ്ധുതിരികെ വന്നത് . വന്നയുടനെ അജിയെ അന്വേഷിച്ച് പലഭാഗത്തായി നടന്നു . അജിയപ്പോൾ ആനകൊട്ടിലിൽ നിൽക്കുകയായിരുന്നു . ചുറ്റുമുള്ള ആൾക്കൂട്ടം അവന് തികച്ചും അപരിചിതമായിരുന്നു . ആതിരക്കിലുമവൻ സിദ്ധുവിന്റെ മുഖം തിരഞ്ഞ് കൊണ്ടിരുന്നു . ചന്തുവിനൊപ്പം അജിയെ തിരക്കി വരുന്ന സിദ്ധുവിനെ ദൂരെ നിന്നവൻ കണ്ടിരുന്നു . ആന കൊട്ടിലിൽ നിന്നിറങ്ങി അവൻ അവർക്ക് നേരെ, നടന്നടുത്തു . " ഇവരെടെ കൂടെ ഇരിക്കാനല്ലെ നിന്നോട് പറഞ്ഞെ . "

"മഴ വന്നപ്പോൾ ഞാൻ ... " വിറച്ച
ശബ്ദത്തോടെ സിദ്ധുവിനോടായി അജി പറഞ്ഞു . " ശരിയടാ , ഞങ്ങൾ
പോവാണ് " സിദ്ധു ചന്തുവിനോട് യാത്ര പറഞ്ഞു . ചന്തുവും അജിയും കൈ വീശി പരസ്പരം
വിട പറഞ്ഞു . സിദ്ധു അജിയെ ബൈക്കിലേറ്റി യാത്ര തിരിച്ചു . കുറച്ച് ദൂരം പിന്നിട്ട്
വിജനമായ ഒരു സ്ഥലത്ത് ബൈക്ക് നിർത്തി . അജിയോട് ഇറങ്ങാൻ പറഞ്ഞു .
" നിനക്ക് ഈ സ്ഥലം ഏതാണന്ന് അറിയാമോ ...? " ബൈക്കിൽ ചാരിനിന്നുകൊണ്ട് സിദ്ധു അജിയോടായി തിരക്കി . അജി ചുറ്റും പരതി , വയലുകൾക്ക് ഇടയിലൂടെയുള്ള റോഡ് , രാത്രിയായത് കൊണ്ട് എവിടെയാണന്ന് വ്യക്തമല്ല . ഇല്ലന്നവൻ മറുപടി പറഞ്ഞു .
" മുൻപൊരിക്കൽ നിന്നെ ബൈക്കിൽനിന്ന് ഇറക്കിവിട്ട അതേ സ്ഥലം തന്നെ ." തന്നെ വീണ്ടും പാതിവഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയാനാണോ ഇനി സിദ്ധുവിന്റെ മനസ്സിൽ ...! സിദ്ധുവിന്റെ വാക്കുകൾ കേട്ട അജി പരിഭ്രാന്തനായി .
" സിദ്ധുച്ചേട്ട ..., എന്നെ ..." പൂർത്തിയാക്കാത്ത വാക്കുകൾ ഗദ്ഗദത്തിൽ മുങ്ങി അജിയുടെ നാവിൽ നിന്ന് പുറത്തേക്ക് ഒഴുകി .
" പേടിക്കണ്ട അജി അന്നത്തെപ്പോലെ പാതി വഴിക്ക് വിട്ടട്ട് ഞാനിന്ന് തിരിച്ചു പോകില്ല . എനിക്ക് അജിയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ." സിദ്ധു നല്ലത് പോലെ മദ്യപിച്ചിട്ടുണ്ടന്ന് അവന്റെ സംസാരത്തിൽ നിന്ന് അജിക്ക് മനസ്സിലായി . വയലുകളിൽ നിന്ന് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട് , പക്ഷേ സിദ്ധുവിന്റെ നെറ്റിയിലും മൂക്കിൻ തുമ്പിലും വിയർപ്പ് പൊടിഞ്ഞിരിക്കുന്നു ...! " നിന്നോട് ഒന്നു തുറന്ന് സംസാരിക്കാനുള്ള ധൈര്യത്തിന് വേണ്ടിയാ ഇപ്പോൾ ഞാൻ രണ്ട് പെഗ്ഗ് അധികം കഴിച്ചിട്ട് നിക്കുന്നെ ..."

" അപ്പോൾ ഉച്ചക്ക് കഴിച്ചിരുന്നതോ ...?
"
"അതുനീ ഉത്സവദിവസമായിട്ട് നേരത്തേ
വന്നില്ലല്ലോ അതിന്റെ ദേഷ്യത്തിന് . "
" ഇപ്പോ എന്നോട് സംസാരിക്കാൻ , ഉച്ചക്ക്
ഞാൻ വരാൻ വൈകിയതിന് കഴിക്കാൻ ഓരോ കാരണത്തിനും എന്റെ പേര് ച്ചേർത്തോ . "
" ഹേയ് , അങ്ങനെയല്ലടാ
ഉത്സവമല്ലേ , ഫ്രൺഡ്സ് എല്ലാവരും നിർബന്ധിച്ചപ്പോൾ ... "
" ഞാനും ഏട്ടന്റെ ഫ്രണ്ട് അല്ലേ , എന്നിട്ട്
ഞാൻ നിർബന്ധിച്ചില്ലല്ലോ ...? "
" അവരെപ്പോലെയാണോ നീ എനിക്ക് ..."
" അവരെപ്പോലെയല്ലങ്കിൽ ഞാൻ പിന്നെ എങ്ങനാ
ഏട്ടന് ..."
" അത് ... അത് ... അതെനിക്ക് പറയാൻ അറിയില്ല
അജി അതിന് വേണ്ടിയല്ലേ ഞാൻ ഇപ്പോ കഴിച്ചത് ."
" രണ്ട് പെഗ്ഗ് കഴിച്ചാലേ ഞാനേട്ടന്റെ
ഫ്രണ്ടാണന്ന് പറയാൻ ഏട്ടന് കഴിയുള്ളൂ ."
" അങ്ങനെ പറയല്ലേ അജി . നീയെന്റെ ഫ്രണ്ട്
മാത്രമല്ലല്ലോ അജി ... നീ എന്റെ ... നീ എന്റെ ... എല്ലാമല്ലേ ...?
"
" എന്നുവച്ചാൽ ...?
"
" എനിക്കറിയില്ല അജി അതെങ്ങനെയാ നിന്നെ പറഞ്ഞ്
മനസ്സിലാക്കണ്ടതെന്ന് ...?
നീയെന്റെ വെറും ഒരു കൂട്ടുകാരൻ മാത്രമല്ല .... ഈരണ്ട് മാസക്കാലയളവിനുള്ളിൽ നീ എന്റെ ആരൊക്കെയോ ആയി മാറിയന്ന് നിനക്കറിയാമോ ...? "
സിദ്ധുവിന്റെ വാക്കുകൾ കേട്ട് പകച്ച് നിന്ന അജിയുടെ കൈകൾ കൂട്ടിച്ചേർത്ത് പിടിച്ചുകൊണ്ട് സിദ്ധു തുടർന്നു , " ഞാൻ മദ്യത്തിന്റെ പുറത്ത് സംസാരിക്കുകയാണന്ന് നീ ഒരിക്കലും കരുതരുത് . നിന്നോട് സംസാരിച്ച് തുടങ്ങിയതിന് ശേഷം എനിക്ക് എന്ത് സന്തോഷമാണന്ന് നിനക്കറിയാമോ ...? ഒരുദിവസം നിന്നോട് സംസാരിക്കാൻ കഴിഞ്ഞില്ലങ്കിൽ , നിന്റെ മെസ്സേജുകൾ കണ്ടില്ലങ്കിൽ ... എനിക്കറിയില്ലട അന്നെനിക്ക് എന്ത് ബുദ്ധിമുട്ടാണന്നോ . ഞാനും അങ്കിളും മാത്രമുള്ള ലോകത്തേക്ക് പുതിയൊരു വെളിച്ചമായിട്ടാ നീ കടന്ന് വന്നെ ... നിന്നോട് സംസാരിക്കുമ്പോൾ , വഴക്കടിക്കുമ്പോൾ , നിന്റെ തർക്കുത്തരങ്ങൾക്ക് മറുപടി പറയുമ്പോൾ ഞാൻ എന്തും മാത്രം സന്തോഷിക്കുന്നുണ്ടന്ന് നിനക്കറിയാമോ ...? ഇന്നത്തെ ദിവസം ഞാൻ എന്തും മാത്രം സന്തോഷിക്കുന്നുണ്ടന്ന് നിനക്കറിയാമോ അജി , ഞാൻ വിളിച്ചാൽ വരാനൊരു എന്റേതായ ഒരാൾ ഉണ്ടന്ന് തെളിഞ്ഞ ദിവസമാണ് . "

" എന്നിട്ടാണോ ചേട്ടായി എന്നെ വഴക്ക് പറഞ്ഞത്
...? "
" നിന്നെ കാണാതിരുന്നപ്പോൾ , നീ
വരില്ലന്ന് കരുതി അതാ ഞാൻ ... ഈ ഉത്സവം മറക്കാൻ കഴിയാത്തവിധം നിന്നോടൊത്ത്
ആഘോഷിക്കണമെന്ന് വിചാരിച്ചതാണ് , പക്ഷേ
നീ മടങ്ങിപോകുകയാണന്ന് പറയുമ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല
അജി അതാ ഞാൻ ..."
" സിദ്ധുച്ചേട്ടന് അറിയോ ചേട്ടായിയെ കാണാൻ
വേണ്ടി മാത്രമാണ് ഇന്നത്തെ ദിവസം ഇവിടേക്ക് ഞാൻ വന്നത് . പക്ഷേ
കണ്ടിട്ടെന്നോടൊന്ന് മിണ്ടിയോ എല്ലാവരുടെയും മുന്നിൽ വച്ച് വഴക്ക് പറഞ്ഞു , അന്നത്തെപ്പോലെയെങ്ങാനും
എന്നെ തല്ലുമെന്ന് പേടിച്ചിട്ടാ ഞാൻ വേഗം തിരിച്ച് പോകാൻ നോക്കിയേ ..."
" അത്രക്ക് പേടിയാണോ നിനക്ക് എന്നെ ...?
"
അജിതല കുനിച്ച് നിന്നു . അവന്റെ താടി പിടിച്ചുയർത്തികൊണ്ട് സിദ്ധു ചോദിച്ചു . അജിയുടെ കവിളിലൂടെ കണ്ണീർച്ചാൽ ഒഴുകി ഇറങ്ങി .
" എന്തിനാടാ നീ കരയെന്നെ , എന്റെ അജിയെ ഞാൻ ഇനി ഒരിക്കലും വേദനിപ്പിക്കില്ല . സത്യം . എനിക്ക് അങ്കിളിന്റെ കൂട്ട് സ്നേഹത്തോടെ സംസാരിക്കാൻ അറിയില്ല അജി . നിനക്ക് എന്നോട് ദേഷ്യം തോന്നരുതേ ."

" എനിക്ക് സിദ്ധുച്ചേട്ടനോട് ദേഷ്യമൊന്നുമില്ല
. എനിക്ക് ച്ചേട്ടനോട് ദേഷ്യപ്പെടാനും കഴിയില്ല എനിക്ക് ച്ചേട്ടനെ ഒത്തിരി
ഇഷ്ടമാണ് . പക്ഷേ അതെങ്ങനെയാ പറയണ്ടതെന്ന് അറിയില്ല . ച്ചേട്ടായിയെ കാണാൻ വേണ്ടി
മാത്രമാണ് ഞാനിന്ന് വന്നേ പക്ഷേ , ച്ചേട്ടൻ
....." അജിയുടെ ഗദ്ഗദം ഉയർന്നു വന്നു .
" അജീ ... സോറി , സോറീ ടാ ... ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല . "
" അജീ ... സോറി , സോറീ ടാ ... ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല . "
" ഉറപ്പാണോ ...?
ഇനി ഏട്ടനെന്നെ തല്ലുമോ ...? "
ഇനി ഏട്ടനെന്നെ തല്ലുമോ ...? "
" ഇല്ലടാ ...
നിനക്ക് അന്ന് വേദനിച്ചോ ...? "
ഉം ....
സിദ്ധു അജിയുടെ കവിളിൽ തലോടി , " ഇപ്പോഴും വേദനയുണ്ടോ ...? "
നിനക്ക് അന്ന് വേദനിച്ചോ ...? "
ഉം ....
സിദ്ധു അജിയുടെ കവിളിൽ തലോടി , " ഇപ്പോഴും വേദനയുണ്ടോ ...? "
" ഉണ്ട് , പക്ഷേ
ഇവിടെയല്ല . " അജി കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു . " ദാ ... ഇവിടെ "
അവൻ തന്റെ കൈതലം നെഞ്ചിലമർത്തികൊണ്ട് പറഞ്ഞു ...
" സിദ്ധു ച്ചേട്ടൻ ഇന്ന് എന്നോട് മിണ്ടാതിരുന്നപ്പോൾ ..., കണ്ടിട്ടും കാണാതെ പോലെ നടന്നപ്പോൾ ... എന്ത് വേദനിച്ചന്ന് അറിയാമോ ...? "
" സിദ്ധു ച്ചേട്ടൻ ഇന്ന് എന്നോട് മിണ്ടാതിരുന്നപ്പോൾ ..., കണ്ടിട്ടും കാണാതെ പോലെ നടന്നപ്പോൾ ... എന്ത് വേദനിച്ചന്ന് അറിയാമോ ...? "
" അജീ സോറി മോനെ .... " സിദ്ധു അജിയെ
തന്നിലേക്ക് ചേർത്ത് ആശ്ലേഷിച്ചു ... ഒരു നിമിഷം അജിപകച്ച് നിന്നു പിന്നീടവൻ
സിദ്ധുവിനെ ഇറുകെ കെട്ടി പിടിച്ചു ...
" ച്ചേട്ടായിക്ക് അറിയുമോ അൻസാറെന്റെ ഒപ്പമുണ്ട് പക്ഷേ അവനോട് ഒരു ദിവസം തള്ളി നീക്കുന്നതിലും സന്തോഷമാ ഏട്ടനോട് സംസാരിക്കുമ്പോൾ , ഏട്ടന്റെ മെസേജുകൾ കിട്ടുമ്പോൾ , അങ്കിൾ കാട്ടുന്ന സ്നേഹത്തിലും കെയറിലും ഉപരിയാ ഏട്ടനെന്നോട് കാട്ടുന്നതെന്ന് ഓരോ പ്രാവിശ്യവും ഫോണിൽ സംസാരിച്ചപ്പോഴോക്കെ എനിക്ക് തോന്നിയിട്ടുണ്ട് . എന്റെ അച്ഛനേക്കാളും ഏട്ടന്മാരേക്കാളും എന്നെപ്പറ്റി ചിന്തിക്കുകയും എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ഏട്ടൻ ചെയ്തിട്ടുണ്ട് എനിക്കറിയില്ല ഏട്ടാ ഈ രണ്ട് മാസക്കാലയളവിനുള്ളിൽ നിങ്ങളെന്റെ ആരൊക്കെയോ ആയിതീർന്നതെന്ന് ..., അച്ഛന്റെ കൂട്ടാണോ , ഏട്ടന്റെ കൂട്ടാണോ , അതോ എന്റെ ബസ്റ്റ്ഫ്രണ്ട് ആണോ ..... എനിക്കറിയില്ല ഏട്ടാ എങ്ങനയാ അതേപ്പറ്റി പറയുകയെന്ന് ..."

" ശരിക്കും ...!!! " അജിയെ തന്നിൽ നിന്ന്
വേർപ്പെടുത്തി സിദ്ധു ചോദിച്ചു .
മം ... അവൻ ഒന്ന് മൂളുക മാത്രം ചെയ്തു . " പറയൂ അജി നിനക്കെന്നെ അത്രക്ക് ഇഷ്ടമാണോ , മറ്റാരയേക്കാളും കൂടുതൽ ഇഷ്ടം എന്നോടാണോ ..." തലകുനിച്ച് നിന്ന അജിയുടെ മുഖമുയർത്തികൊണ്ട് സിദ്ധു ചോദിച്ചു . സിദ്ധുവിന്റെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കം നേരിടാൻ കഴിയാതെ അവന്റെ മിഴികൾ പാളി ....
" എനിക്ക് സിദ്ധുച്ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടമാ ... മറ്റെല്ലാവരേക്കാളും കൂടുതലിഷ്ടമാ ..."
ആനിമിഷം സിദ്ധു അജിയെ വാരിപ്പുണർന്നു ... അജിയുടെ ചുടുകണ്ണുനീർത്തുള്ളികൊണ്ട് സിദ്ധുവിന്റെ നെഞ്ച് കുതിർന്നു ... " വേറെ ആരൊക്കെ എന്നെ വിട്ട് പോയാലും നീ എന്നെ വിട്ടുപോകുമോ അജി ...? "

" ഇല്ല .മരിക്കുവോളം ഞാൻ
സിദ്ധുച്ചേട്ടനൊപ്പമുണ്ടായിരിക്കും .നമ്മുടെ സൗഹൃദം എന്നന്നും നിലനിൽക്കണമെന്നാണ്
എന്റെ പ്രാർത്ഥന ."
" അങ്കിൾ കഴിഞ്ഞാൽപ്പിന്നെ എനിക്കിന്ന്
സ്വന്തമെന്ന് പറയാൻ നീ മാത്രമേ എനിക്കുള്ളൂ അജി ."
" എനിക്കി ലോകത്ത് ഇന്ന് സ്വന്തമെന്ന് പറയാൻ
സിദ്ധുച്ചേട്ടൻ മാത്രമേയുള്ളൂ ..."
സിദ്ധു അജിയുടെ താടിപിടിച്ച് ഉയർത്തി അവന്റെ നെറുകയിൽ ചുംബിച്ചു ...! വയലേലകളിൽ നിന്ന് വീശുന്ന തണുത്ത കാറ്റിൽ വിയർപ്പും മദ്യവും കലർന്ന പുരുഷഗന്ധം അജിക്ക് പുതിയ അനുഭവമായി ...! അജിതന്റെ മുഖം സിദ്ധുവിന്റെ നെഞ്ചിലേക്ക് ഒന്നുംകൂടി പൂഴ്ത്തി , കൈകൾ കൊണ്ട് പുണർന്ന് സിദ്ധുവിനോട് കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ...!

ഭാഗം - 28
" താനിരുന്ന് ഉറങ്ങാണോ ? സ്റ്റാന്റ്
എത്തി . ഇറങ്ങുന്നില്ലേ ?
കണ്ടക്ടർ തട്ടി വിളിച്ചപ്പോൾ അജി ഞെട്ടിയുണർന്നു .
പരിഭ്രമത്തോടെ അവൻ ചുറ്റും നോക്കി . ബസ്സ് KSRTC സ്റ്റാന്റിലേക്ക്
എത്തിയിരുന്നു , യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു . അജി വേഗം ബസ്സിൽ
നിന്നും ഇറങ്ങി .
ഹോസ്പിറ്റൽ വഴി പോകുന്ന ബസ്സിൽ കയറി . ഇനിയും മിനിമം ചാർജ് യാത്രയുണ്ട് . പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് അവൻ മുഖം അമർത്തി തുടച്ചു . ആകാശം മൂടിക്കെട്ടി നിൽപ്പുണ്ടെങ്കിലും ഇവിടെ മഴ പെയ്തിട്ടില്ല .
ബലിഷ്ടമായ രണ്ട് കൈകൾ തന്നെ പുണരുന്ന പോലെ . എന്തിനാണ് സിദ്ധുവിന്റെ ഓർമ്മകൾ തന്നെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കുന്നത് . നാളെയാണ് അങ്കിൾ ഓപ്പറേഷനു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ദിവസം . തീർച്ചയായും സിദ്ധുവുമായി കൂടിക്കാഴ്ച ഉണ്ടാകും . ആ കാര്യം പലതവണ ചിന്തിച്ച് ചിന്തിച്ചാണ് പഴയ കാല ഓർമ്മകൾ തന്നെ വേട്ടയാടുന്നത് . അത് തന്നെയാണ് കാരണം - അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു .
രാവിലെ ഉണ്ടായിരുന്ന ഉത്സാഹമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു .
ഹോസ്പിറ്റലിൽ എത്തി . ജോലി തുടർന്നു .
ഭക്ഷണ സമയങ്ങളിൽ സഹപ്രവർത്തകരുടെ സംസാരത്തിൽ പങ്കുചേരാനോ അവരുടെ സംസാരം ആസ്വദിക്കാനോ സാധിച്ചില്ല .
വൈകീട്ട് ഇറങ്ങുമ്പോൾ അനാമികയുടെ അടുത്ത് പോകണം , അനുവിനോട് സംസാരിക്കണം എന്ന് അവൻ തീരുമാനിച്ചു . വൈകീട്ട് താൻ ഷോപ്പിൽ വരാമെന്ന് അവളോട് വിളിച്ചു പറയുകയും ചെയ്തു . ഉച്ചയ്ക്ക് അപ്പു വിളിച്ചപ്പോൾ ' തന്നെ ഇന്ന് കൊണ്ടുപോകാൻ വരണ്ടാ , എന്ന് അജി പറഞ്ഞു .

................................................
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുന്ന സമയത്ത് അപ്പു വീണ്ടും
വിളിച്ചു .
" ഇവിടെ നല്ല കാറ്റും മഴയും ഉണ്ട് , സ്റ്റോപ്പിൽ
ഇറങ്ങുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം "
" വേണ്ട അപ്പൂ , അനു
കൂടെ ഉണ്ട് ഞങ്ങൾ ഒന്നിച്ചു വന്നോളാം "
അനാമിക കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അപ്പുന് ആശ്വാസമായി .
" അമ്മ എന്തെടുക്കാ ?
" ദേ തന്നെ ഓർത്ത് ആധിപിടിച്ച് ഇരിപ്പുണ്ട് ''
" ഇവിടെ കുഴപ്പമൊന്നുമില്ല , മഴയുണ്ടെങ്കിലും
അത്ര കാര്യമായിട്ടില്ല "
അവരുടെ ആശ്വാസത്തിനായി അജി കള്ളം പറഞ്ഞു .
" ശരി - വേഗം വരാൻ നോക്ക് "
" ഉം "
............................................................
അജി , അനാമികയുടെ
ബ്യൂട്ടിക് ഷോപ്പിലേക്ക് ചെന്നു .
അനു കസ്റ്റമർക്ക് ഡ്രസ്സ് ഭംഗിയിൽ പൊതിഞ്ഞ് കവറിലാക്കി കൊടുക്കുകയായിരുന്നു .
അജി പോയി സോഫയിൽ ഇരുന്നു .
മറ്റു ജോലിക്കാരെയൊന്നും കണ്ടില്ല .
കസ്റ്റമർ പോയപ്പോൾ അജി എഴുന്നേറ്റ് അനുവിന്റെ അരികെ ചെന്നു .
അവൾ പണം എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങി .

" മറ്റുളളവർ എന്ത്യേ ? അവൻ
ചോദിച്ചു .
'' നല്ല മഴക്കോളും കാറ്റും കണ്ടപ്പോൾ അവരോട്
നേരത്തെ പോയ്ക്കോളാൻ പറഞ്ഞു , നീ
വരാന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഷോപ്പ് പൂട്ടാതെ കാത്തിരിക്കായിരുന്നു , അതുകൊണ്ട്
ഗുണം ഉണ്ടായി , നല്ലൊരു കച്ചോടം കിട്ടി "
അജിയുടെ മുഖം കണ്ട അനുവിന് എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നി
.
" എന്താടാ..... മുഖം വാടിയിരിക്കുന്നേ ?
" മനസ്സിൽ കുഴിച്ചുമൂടിയ ഓർമ്മകൾ എന്നെ വീണ്ടും
കൊത്തിവലിക്കുന്നു , അനൂ "
അവൾ രൂപ അടുക്കി മേശവലിപ്പിൽ വെച്ചു പൂട്ടി , അവനെ
വ്യകുലതയോടെ നോക്കി .
അവൻ തുടർന്നു :
" നാളെ അങ്കിളിനെ ഹോസ്പിറ്റലിൽ കൊണ്ടുവരും - അപ്പോൾ..... അപ്പോൾ അയാളെയും കണേണ്ടി വരും "
അവൻ തുടർന്നു :
" നാളെ അങ്കിളിനെ ഹോസ്പിറ്റലിൽ കൊണ്ടുവരും - അപ്പോൾ..... അപ്പോൾ അയാളെയും കണേണ്ടി വരും "
" നിനക്ക് എത്ര പറഞ്ഞു തന്നാലും മനസ്സിലായില്ലേ
? അയാൾ വരട്ടെ , അതിന്
നിനക്കെന്താ ?
" എനിക്കറിയില്ല , അപ്പൂന്റെ
മുന്നിൽ എത്ര ദിവസം അഭിനയിക്കേണ്ടി വരുമെന്ന് "
" സിദ്ധാർത്ഥ് വരും , അയാളുടെ
കാര്യം കഴിഞ്ഞ് മടങ്ങിപ്പോകും . നിങ്ങൾ തമ്മിൽ ഒരു പരിചയവും ഇല്ലാത്ത മട്ടിൽ
പെരുമാറണം '
ഇടയ്ക്കൊന്ന് നിർത്തി അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു " അതോ ഇപ്പോഴും നിന്റെ മനസ്സിനെറെ എതെങ്കിലും ഒരു കോണിൽ അയാൾ കിടപ്പുണ്ടോ ?
ഇടയ്ക്കൊന്ന് നിർത്തി അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു " അതോ ഇപ്പോഴും നിന്റെ മനസ്സിനെറെ എതെങ്കിലും ഒരു കോണിൽ അയാൾ കിടപ്പുണ്ടോ ?
ഒരു ഞെട്ടലോടെ അവൻ അനാമികയെ നോക്കി " അനൂ ' ഭീതിയോടെ
അവൻ വിളിച്ചു .
അവൾ തുടർന്നു " സ്വന്തം ജീവിതം ഭദ്രമാക്കാൻ വേണ്ടി
നിന്നേ ഒഴിവാക്കിയ ആളല്ലേ ? അയാളോട് പരിചയഭാവം കാണിക്കേണ്ട ഒരാവിശ്യവും ഇല്ല , നീ
സംസാരിക്കുന്ന കേൾക്കുമ്പോൾ ഇപ്പോഴും സ്നേഹം ആണെന്ന് തോന്നിപ്പോകുന്നു "
" സ്നേഹം..... അയാളെ എനിക്ക് വെറുപ്പാണ് "
" വെറുക്കുന്ന ഒരാളെ പിന്നെയും നീ
ഓർക്കുന്നതെന്തിനാണ് . വിവാഹിതനാകാനായി അയാൾ നിന്നേ ഒഴിവാക്കി , കുട്ടികളും
ആയിക്കാണും വർഷം അഞ്ച് കഴിഞ്ഞില്ലേ ? ഇനി
നിന്റെ അരികിൽ വന്ന് എന്താണ് അയാൾക്ക് പറയാനുണ്ടാവുക . അവനെപ്പോലെ ഉള്ളവർക്ക്
വേണ്ട് ആ ഒരു നിമിഷത്തെ സുഖം മാത്രമാണ് . ഉപയോഗിച്ച് മടുക്കുമ്പോൾ പുതിയ
മേച്ചിൽപ്പുറങ്ങൾ തേടി അവർ പോകും "
അജിയുടെ മുഖത്ത് ദൈന്യത നിറഞ്ഞു .
" നീ ആവിശ്യമില്ലാത്തത് ഓർത്ത് മനസ്സിന്റെ
സ്വസ്ഥത കളയരുത് , അതു കൊണ്ട് ഒരു ലാഭവുമില്ല , നഷ്ടങ്ങൾ
ഉണ്ടാവുകയും ചെയ്യും -അപ്പൂനെ കിട്ടിയത് നിന്റെ മഹാഭാഗ്യമാണ് - ലക്ഷം പേരിൽ
ഒരാൾക്ക് മാത്രം കിട്ടുന്ന ഭാഗ്യം , അത്
നീ നശിപ്പിക്കരുത് "
" ഇല്ല അനു , ഞാൻ
അപ്പുനെ വിട്ടു പോകുമെന്ന് അനു , കരുതുന്നുണ്ടോ
?
" അതില്ല , വഞ്ചകനായ
പഴയ കാമുകൻ വീണ്ടും അടുത്തു കൂടാൻ ശ്രമിക്കുന്നത് - അതൊരിക്കലും നിന്റെ മനസ്സ്
മോഹിച്ചായിരിക്കില്ല . തെറ്റുകൾ ഇനിയും ആവർത്തിക്കരുത് അജി . പിന്നെ ടൊരിക്കലും
തിരുത്താൻ കഴിഞ്ഞെന്ന് വരില്ല "
" എനിക്കറിയാമല്ലോ , ഇനിയൊരിക്കലും
അയാളുടെ കപട തന്ത്രങ്ങളിൽ വീഴാതിരിക്കാൻ - ആ പഴയ അജിഷ് മരിച്ചു കഴിഞ്ഞു "
" പിന്നെന്താ നിന്റെ പ്രശ്നം ?
" അത് തന്നെയാണ് അനു എത്ര ചിന്തിച്ചിട്ടും
എനിക്ക് മനസ്സിലാകാത്തത് "
" വേണ്ടാത്ത ചിന്തകൾ മനസ്സിൽ നിന്നും കളയുക -
നോക്കൂ അജീ ,
അവർ ഇനി ഹോസ്പിറ്റലിൽ വരുമ്പോൾ അയാളുടെ ഭാര്യയും കൂടെ കാണും . അവരുടെ സാമീപ്യത്തിൽ പഴയ പരിചയം പുതുക്കാൻ അയാൾ ശ്രമിക്കുമോ ? അഥവാ ശ്രമിച്ചാൽ തന്നെ നിന്നേ ആരാണെന്ന പേരിലാണ് ചിത്രീകരിക്കുക ? ആ ഒരു നിമിഷം പോരേ അയാളുടെ കളളത്തരങ്ങൾ പൊളിച്ചടുക്കാൻ . സ്വന്തം ഭാര്യയുടെ മുൻപിൽ മോശക്കാരനായി ചിത്രീകരിക്കപ്പെട്ടാൽ അയാൾ കെട്ടിപൊക്കിയ ജീവിതത്തിന് എന്ത് ആയുസ്സ് ഉണ്ടാകും "
അനാമികയുടെ വാക്കുകൾക്ക് മൂർച്ച കൂടി " കപടതയുടെ മുഖംമൂടി അണിഞ്ഞ എല്ലാവരുടേയും പൊയ്മുഖം പിച്ചീച്ചീന്തണം . ഇനി ഒരിക്കലും തെറ്റ് ചെയ്യാൻ കഴിയാത്തവണ്ണം അവരെ നിരായുധരാക്കണം "

അനാമികയുടെ വാക്കുകൾ അവളുടെ ജീവിതാനുഭവത്തിൽ നിന്നും കൂടി
ഉയർന്നു വന്നതാണെന്ന് അജിക്ക് മനസ്സിലായി .
" ഇല്ല അനു , അപ്പുനെ
നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല , പഴയതൊന്നും
പൊടി തട്ടിയെടുക്കാനും ഞാൻ ശ്രമിക്കില്ല "
" ഈ ചിന്ത മാത്രം മതി അജി , നിന്റെ
എല്ലാ വിഷമങ്ങളും സോൾവാകും - നമുക്ക് ഇറങ്ങാം ?
" ഉം "
" മഴയുണ്ടല്ലോ . ബസ്സ് കാത്ത് നിൽക്കണോ ? ഓട്ടോക്ക്
പോയാലോ ?
" ചാർജ് ഒരുപാട് ആകില്ലേ അനു "
" എന്തിനാ അജിയെ ഇങ്ങനെ സമ്പാദിച്ച് കുട്ടണേ ?
" എന്റെ അനൂ , നീ
വിൽക്കുന്ന രണ്ട് ചുരിദാറിന്റെ വില പോലും ആകുന്നില്ല എന്റെ ഒരു മാസത്തെ ശമ്പളം .
ശമ്പള വർദ്ധനയ്ക്കു വേണ്ടി രാപകൽ സമരം ചെയ്താലും വേതനം വർദ്ധിപ്പിക്കാൻ ഈ നാട്ടിലെ
ഒരു മാനേജ്മെൻറും തെയ്യാറാകില്ല . എന്നാലോ രോഗികളുടെ കയ്യിൽ നിന്നും വാങ്ങുന്ന
ഫീസിന്റെ കാര്യത്തിൽ ഒട്ടും വിട്ടു വിഴ്ചയും ഉണ്ടാകില്ല "
.....................................................................
വില്ലയുടെ പ്രധാന ഗൈറ്റിനു മുൻപിൽ ഓട്ടോ നിറുത്തി . അജിയും
അനാമികയും ഇറങ്ങി .
അജി ഓട്ടോക്കാരന് പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ ഇടക്ക് കയറി അനാമിക പണം നൽകി .
അജി ഓട്ടോക്കാരന് പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ ഇടക്ക് കയറി അനാമിക പണം നൽകി .
" അജി , നാളെ
ഞാനും മുത്തുവും ഇവിടെ ഉണ്ടാകില്ല " നടത്തത്തിനിടയിൽ അനാമിക പറഞ്ഞു .
" എവിടെ പോണ് ?
" വാസുദേവന്റെ ഒപ്പം ഒരു യാത്രയുണ്ട് "
" എവിടേക്ക് ?
" പോയി വന്നിട്ട് ഞാൻ വിശദമായി പറയാം "
" വാസുദേവന്റെ കൂടെ ആണെങ്കിൽ മുത്തു വരുമോ ?
" ഈ യാത്രയിൽ മുത്തു തീർച്ചയായും ഉണ്ടാകണം .
എങ്കിൽ മാത്രമേ അവന്റെ സംശയങ്ങളേ ദൂരികരിക്കാൻ കഴിയുകയുളളൂ . പോകുന്ന കാര്യം
അപ്പൂനോട് ഒന്ന് പറഞ്ഞേക്കണേ "
" പറയാം "
അജിയുടെ വില്ല എത്തിയപ്പോൾ അവൻ ഗൈറ്റ് തുറക്കാൻ തുടങ്ങവേ
അനു അവനെ വിളിച്ചു .
കുസൃതി നിറഞ്ഞ ചിരിയോടെ അനു ചോദിച്ചു :
കുസൃതി നിറഞ്ഞ ചിരിയോടെ അനു ചോദിച്ചു :
" നിന്റെ കൺപോളകൾക്ക് നല്ല വീക്കം ഉണ്ടല്ലോ , രാത്രി
ഉറക്കം ഇല്ലേ രണ്ടിനും "
അജിമൂളിക്കൊണ്ട് തലയാട്ടി " ഉം.......
നാണത്തോടെ അജി വീട്ടിലേക്ക് നടന്നു , ഡോർ
തുറന്ന് അകത്ത് കയറി .
അമ്മ ഹാളിൽ ഇരിപ്പുണ്ട് , മാഗസിൻ
വായിക്കുകയാണ് .
" അമ്മേ - എന്നും വിളിച്ച് അജി അവരുടെ അരികിൽ പോയിരുന്നു .
" അമ്മേ - എന്നും വിളിച്ച് അജി അവരുടെ അരികിൽ പോയിരുന്നു .
" കൊടുങ്കാറ്റും പേമാരിയും ആണെന്ന് പറഞ്ഞിട്ട്
ഒരു കുഴപ്പോം ഇല്ലല്ലോ ഇവിടെ "
'' നല്ല കാറ്റ് ഉണ്ടായിരുന്നു , എന്തൊക്കയോ
ഒടിഞ്ഞു വീഴുന്ന ശബ്ദോം കേട്ടു - ഇപ്പോഴാ ഒന്ന് ശമിച്ചേ ..... വേഗം എത്തീലോ എങ്ങനാ
വന്നേ ?
" ഞാനും അനുവും ഓട്ടോയിൽ വന്നു "
" ദേ - മാസികയിൽ വന്ന അനുന്റെ ഫീച്ചർ വായിക്കാൻ
തുടങ്ങായിരുന്നു ഞാൻ "
" അമ്മ വായിച്ചോളു , ഞാനൊന്ന്
ഫ്രഷാവട്ടെ "
അജി എഴുന്നേറ്റ് മുറിയിൽ കയറാൻ തുടങ്ങവേയാണ് അപ്പു
കിച്ചണിലാണെന്ന് മനസ്സിലായത് , അവൻ
അങ്ങോട്ട് നടന്നു .
" എന്താ സ്പെഷ്യൽ എന്നും ചോദിച്ച് അവൻ മൂടി
വെച്ച പാത്രം തുറന്നു നോക്കി .
" ചപ്പാത്തി "
അവൻ മുഖം ചുളിച്ചു . " അപ്പോ മുട്ടക്കറി ആകും
അടുപ്പത്ത് അല്ലേ ?
" അതെ അതാണല്ലോ ശീലം "
അജി അടുപ്പത്തിരുന്ന പാത്രത്തിന്റെ മൂടി പൊക്കി നോക്കി .
" സ്ഥിരം ഉണ്ടാക്കുന്നതാണെങ്കിലും മസാല മണം
കൂടുതലാണല്ലോ ഇന്ന് "
" മഴക്കാലമല്ലേ അജി ഇന്ന് നൈറ്റും
മസാലയാക്കിയാലോ ?
അജി അപ്പുന്റെ രോമാവൃതമായ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുത്തു
. ശേഷം ചായ ഗ്ലാസ്സിലേക്ക് പകർന്ന് കുടിച്ചു .
" താൻ പോയി കുളിച്ചിട്ടു വാ , നമുക്ക്
കഴിക്കാം "
..............
അജി ഫ്രഷായി വരുമ്പോൾ അമ്മയും അപ്പുവും ഡൈനിംഗ് ടേബിളിൽ
ഇരിപ്പുണ്ടായിരുന്നു .
അനാമിക നാളെ വാസുദേവന്റെ കൂടെ എവിടെയോ പോകുവാണേന്നുളള
കാര്യം അജി , ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ അവരോട് പറഞ്ഞു .
മീനാക്ഷിയമ്മ ഒരു ചപ്പാത്തി കൂടി എടുത്ത് അജിയുടെ
പ്ലേയ്റ്റിലേക്ക് വെയ്ക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു .
" മതി അമ്മേ , വയറു
നിറഞ്ഞു "
" രണ്ട് ചപ്പാത്തിയല്ലേ കഴിച്ചുള്ളു , എപ്പോഴും
ഇങ്ങനെ നുളളി തിന്നാൽ ശരീരം എങ്ങനെ നന്നാവും . കണ്ടില്ലേ കോലം "
" കുറച്ച് കൂടി കഴിച്ച് വയറു വലുതാക്കിക്കോ ഒരു
കുഞ്ഞിനു കിടക്കാനുളളതല്ലേ ."
അജിയോടായി അപ്പു മന്ത്രിച്ചു .
അജി കാലുകൊണ്ട് അപ്പുന്റെ കാലിൽ ഒരു തട്ട് കൊടുത്തു .
ഭക്ഷണശേഷം അപ്പു മുറിയിലേക്ക് പോയി . എച്ചിൽ പാത്രങ്ങൾ
കഴുകാനായി അജി നിന്നു . അടുക്കളയിലെ ജോലിയെല്ലാം തീർത്ത് ലൈറ്റ് ഓഫ് ചെയ്ത് ഹാളിൽ
വരുമ്പോൾ അമ്മ അവിടെ സോഫയിൽ ഇരിപ്പുണ്ട് .
" കിടക്കുന്നില്ലേ അമ്മേ ?
'' മോൻ പോയി കിടന്നോ നേരത്തെ എണീക്കണ്ടതല്ലേ , ഞാനിത്
വായിച്ചി തീർത്തിട്ട് കിടന്നോളാം "
അമ്മ അനുവിന്റെ ഫീച്ചർ ഉയർത്തിക്കാട്ടി .
അമ്മയോട് good Night പറഞ്ഞ്
അജി മുറിയിൽ കയറി കതകടച്ചു .
അപ്പു കട്ടിലിൽ മൂളിപ്പാട്ടും പാടി കിടപ്പുണ്ട് .
" ഇന്നന്താ , മൂളിപ്പാട്ടൊക്കെ
, പാട്ട് പാടി മഴ പെയ്യിക്കോ ?
" നല്ലൊരു മൂഡ് തോന്നുന്നു - ഒരു മഴ പെയ്യാൻ
ഏത് നിമിഷവും സാധ്യതയുണ്ട് . താൻ ആ ലൈറ്റ് ഓഫ് ചെയ്യു "
അജി ലൈറ്റ് ഓഫ് ചെയ്തു .
അപ്പു അജിയുടെ കൈപിടിച്ച് അവനെ ദേഹത്തേക്ക് വലിച്ചിട്ടു , കട്ടിലിൽ
കിടന്ന് അവർ പരസ്പരം കെട്ടിമറിഞ്ഞു .
മീനാക്ഷിയമ്മ അനാമികയെ കുറിച്ചുള്ള ലേഘനത്തിന്റെ ഹെഡിംങ്
ഒരാവർത്തി കൂടെ വായിച്ചു 'തളരാതെ മുന്നോട്ട് ...'
നിറങ്ങളെ , കടും ചായക്കൂട്ടുകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരാൺകുട്ടി ... 'കണ്ണെഴുതാനും പൊട്ടുകുത്താനും വർണ മനോഹരമായി അണിഞ്ഞൊരുങ്ങി നടക്കാനും അവനാഗ്രഹിച്ചിരുന്നു ...! ബാല്യത്തിലെ കളികൾ എന്നു കരുതി വീട്ടുകാർ സമാധാനിച്ചു . കൗമാരത്തിലും തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോയപ്പോൾ ശാസിച്ചു , ശകാരിച്ചു , ശിക്ഷിച്ചു , അതിക്രൂരമായി ... തല്ലിയിട്ടും പ്രയോജനമില്ലന്ന് മനസ്സിലായപ്പോൾ ബാധ ഉപദ്രവമെന്ന പേരിൽ അമ്പലങ്ങളും വഴിപാടും പൂജകളുമായി രക്ഷിതാക്കൾ ആമകനുമായി പല വഴികളും തേടി , അവസാനം ഒഴിയാബാധയന്ന് കരുതി മനസ്സ് കൊണ്ട് ഉപേക്ഷിച്ചു ... കുറ്റപ്പെടുത്തൽ , പരിഹാസം , ഒറ്റപ്പെടുത്തൽ ... പതിനാറുകാരന് താങ്ങുന്നതിനും പരുധിയില്ലായിരുന്നു ...! മൂത്തമകളുടെ വിവാഹം മകൻ കാരണം മുടങ്ങുന്നു . പിന്നെ അവനോടായി സഹോദരങ്ങൾക്കും ദേഷ്യം ...! അവൻ കാരണം അവരും കുറേ പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട് ...! നാലാമത്തെ കൺമണി പാഴായന്ന് അച്ഛൻ പതം പറഞ്ഞു , നീ ഞങ്ങൾക്കൊരു ബാധ്യതയാണന്ന് മുതിർന്ന സഹോദരിമാർ ഒന്നടങ്കം പ്രഖ്യാപിച്ചു . ആണും പെണ്ണും കെട്ട ഇങ്ങനെയൊന്ന് എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ ദൈവമേ എന്ന് അമ്മയും ... പെറ്റ വയറും കൈയൊഴിഞ്ഞപ്പോൾ പിന്നീടാ വീട്ടിൽ നിൽക്കാൻ അവന് മനസ്സ് തോന്നിയില്ല ആരാത്രി അവൻ വീടും നാടും ഉപേക്ഷിച്ച് നാടുവിട്ടു ...! എവിടേക്ക് എന്നില്ലാതെ ....!!! നാടുവിട്ട് പോയ മകൻ ചെന്നൈയിൽ വച്ച് ആത്മഹത്യ ചെയ്തന്നും ഏറ്റടുക്കാൻ അവകാശികൾ എത്താൻ വൈകിയതിനാൽ മൃതദേഹം അവിടെത്തന്നെ സംസ്കരിച്ചന്നും അഞ്ജാതനായ ഒരാളുടെ ചിതാഭസ്മം ഏറ്റ് വാങ്ങി കർമങ്ങൾ കഴിച്ച് മകൻ മരിച്ചന്ന് സ്വയം വിശ്വസിച്ചും സമൂഹത്തെയും വിശ്വസിപ്പിച്ച് ആ വീട്ടുകാർ ബാധ്യതയായ മകന്റെ ഓർമ്മകൾ കുഴിച്ചുമൂടി ജീവിക്കുന്നു ...!!! മറ്റൊരിടത്ത് രേഖകളിൽ മരിച്ച മകൻ ജീവിക്കുന്നു ...! അതും പെണ്ണായി ....!!!
സിനിമാക്കഥകളെ വെല്ലുന്ന കഥ ... ഇതൊരു വെറും കഥ മാത്രമല്ല കാലിക്കറ്റിലെ പ്രശസ്തമായ മന്ത്ര ബൂട്ടിക് ഉടമ അനാമികയുടെ കഥയാണ് . കുടുക്കയിൽ ഇട്ട് വച്ചിരുന്ന കുറച്ച് നാണയതുട്ടുകളും ഡ്രസും എന്റെ SSLC ബുക്കും മാത്രമായാണ് ഞാനന്ന് വീട് വിട്ടത് . എങ്ങോട്ടാണോ പോകണ്ടത് എന്ന യാതൊരു നിശ്ചയവും ഇല്ലായിരുന്നു . തമിഴ്നാട്ടിൽ നിന്ന് വൈക്കോൽതിരി കൊണ്ടുവരാൻ പോകുന്ന ഒരു ലോറിയിൽ കയറി കോയമ്പത്തൂർ വന്നിറങ്ങി . കടത്തിണ്ണകളിൽ കിടന്നുറങ്ങി , പൈപ്പ് വെള്ളം കുടിച്ചും കയ്യിൽ ഉള്ള പൈസക്ക് വെറും ബ്രഡ് വാങ്ങി കഴിച്ചും ഒരു ജോലി തേടി ഒരാഴ്ച അലഞ്ഞ് തിരിഞ്ഞു . ശരവണ ഭവൻ ഹോട്ടലിൽ ക്ലീനിംഗ്സ്റ്റാഫായി ജോലി കിട്ടി പക്ഷേ എന്റെ സ്ത്രണതയാർന്ന പെരുമാറ്റം എന്നെ ആൾക്കാരുടെ ഇടയിൽ ജോലിക്ക് നിർത്താൻ ഉടമക്ക് മനസ്സ് വന്നില്ല . അടുക്കളയുടെ പിന്നാമ്പുറത്തേക്ക് ഞാൻ മാറ്റപ്പെട്ടു . രാപകലോളം എച്ചിൽപ്പാത്രങ്ങൾ കഴുകി പക്ഷേ അവിടെയും മനസ്സമാധാനം കിട്ടിയില്ല . രാത്രിയുടെ മറവിൽ ശാരീരികമായി സഹപ്രവർത്തകരിൽ പലരും ഉപദ്രവിക്കാൻ ശ്രമിച്ചു . വാക്കുകൾ കൊണ്ട് എനിക്കവരെ എതിർത്ത് നിൽക്കാൻ കഴിയാതെ വന്നു ശാരീരികമായി അവരെ എതിരിടാൻ ഞാനന്ന് അശക്തനായിരുന്നു ... ഒരു മാസം പിന്നിട്ടപ്പോൾ കിട്ടിയ ശമ്പളവുമായി പുതിയൊരു തൊഴിൽ ഇടംതേടി വീണ്ടും അലഞ്ഞു . രാത്രികാലങ്ങളിൽ കടത്തിണ്ണകളിൽ ഉറങ്ങുന്നത് എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾക്കും സുരക്ഷിതമല്ലന്ന് ഞാൻ മനസ്സിലാക്കി ...! പലദിവസത്തെ അലച്ചിലിനൊടുവിൽ തിരിപ്പൂരിലെ ഒരു ബനിയൻ കമ്പിയിൽ പായ്ക്കിംഗ് സെക്ഷനിൽ ജോലിക്ക്ച്ചേർന്നു അവിടെ എന്നെ അവർ വിശ്വസിച്ച് ജോലിക്കെടുത്തത് അന്ന് കൈവശം കരുതിയിരുന്ന SSLC സർട്ടിഫിക്കറ്റ് ഒന്നുകൊണ്ട് മാത്രം . പക്ഷേ തങ്ങാനൊരിടം ഇല്ലാത്തതായിരുന്നു അവിടുത്തെയും പ്രശ്നം . എന്റെ ബുദ്ധിമുട്ട് മനസിലാക്കിയ പാക്കിംങ് സൂപ്പർ വൈസർ അദ്ദേഹത്തിന്റെ റൂമിൽ എനിക്കൊരിടം തന്നു . അവിടെ താമസിക്കുന്ന സമയത്താണ് ആദ്യമായി ഞാൻ ട്രാൻസ് ജെൻഡേഴ്സിനെ കാണുന്നത് . ഭിക്ഷക്കുവന്ന അവരിൽ ഒരാളോട് എന്റെ മുറിഞ്ഞുപോകുന്ന തമിഴിൽ അവരേപ്പോലെ എങ്ങനെയാകും എന്ന് ചോദിച്ചു . അവർ ജന്മനാ അങ്ങനെയുള്ളവർ ആയിരുന്നു . അവരുടെ താമസസ്ഥലത്ത് സർജറി കഴിഞ്ഞ് അവരോടൊപ്പം കഴിയുന്ന പലരേയും അവരെനിക്ക് പരിചയപ്പെടുത്തി . സർജറിക്ക് വേണ്ട ഭീമമായ തുക കണ്ടെത്തുന്നതിനായിരുന്നു പിന്നീടുള്ള എന്റെ ലക്ഷ്യം അതിന് വേണ്ടി അവരിൽപ്പലരേയും പോലെ ഭിക്ഷാടനമോ സെക്സ് വർക്കോ ചെയ്ത് പണം കണ്ടെത്താൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല . പായ്ക്കിംഗ് സെക്ഷനേക്കാൾ കൂടുതൽ ശമ്പളം സ്‌റ്റിച്ചിംഗിൽ കിട്ടും ഞാൻ അങ്ങോട്ടേക്ക് മാറി , ആദ്യദിവസങ്ങളിൽ ഒക്കെ സൂചി കൈയിൽ തുളച്ച് കയറി ചോര വരുമായിരുന്നു പിന്നെ പിന്നെ അത് വഴങ്ങി . പക്ഷേ അതിൽ നിന്നും എന്റെ ലക്ഷ്യത്തിലേക്ക് ഉള്ള പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല . പിന്നെ ചിത്രം വരക്കാനുള്ള കഴിവ്കൊണ്ട് ഡിസൈനിംഗിൽ ഒരു കൈ നോക്കിയാലോ എന്നായി . ബേസില്ലാത്തതിനാൽ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനിംഗ് സങ്കീർണ്ണമായിരുന്നു . എങ്കിൽപ്പിന്നെ അതുപടിച്ചെടുക്കുക തന്നെയന്നു കരുതി . ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഉപയോഗിച്ച് കമ്പ്യൂട്ടർ പടിക്കാൻ തുടങ്ങി . ഒരുവർഷത്തെ പ്രയത്നത്തിനു ശേഷം ഡ്രസുകൾ സ്വന്തമായി ഡിസൈനിംഗ് ചെയ്യാൻ ഞാൻ സ്വായത്തമാക്കി കഴിഞ്ഞിരുന്നു . സ്വന്തമായി ഒരു റൂമെടുത്ത് ഞാൻ അവിടേക്ക് താമസം മാറ്റിയിരുന്നു അപ്പോഴേക്കും . എന്റെ മാത്രമായ ലോകത്ത് ഞാൻ പെണ്ണായി മാറി ആനന്ദം കണ്ടെത്തിയിരുന്നു , ഏഴ് വർഷത്തെ എന്റെ രാപ്പകൽ അധ്യാനം വേണ്ടി വന്നു എനിക്ക് അഭിഷേകിൽ നിന്ന് അനാമികയായി പൂർണമായി മാറാൻ . സർജറിക്ക് ശേഷം തിരിച്ച് ജോലിക്ക് ചെന്ന എന്നെ പൂർണ്ണമായി ഉൾക്കൊള്ളാൻ മാനേജ്മെൻറിന് കഴിഞ്ഞില്ല . അന്നും എനിക്ക് പ്രചോദനമേകിയത് ആ പഴയ സൂപ്പർവൈസർ ശ്രീജേഷ് സാറാണ് . അദ്ദേഹം എന്നോട് പറഞ്ഞു '' ജീവിതം ഒന്നേയുള്ളു , മറ്റുള്ളവർക്ക് വേണ്ടിയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കേണ്ടത് . പക്ഷേ ജീവിക്കാൻ വേണ്ടി ഒരിക്കലും തെറ്റായ വഴികൾ ഒന്നും തെരഞ്ഞെടുക്കരുത് .'' വീണ്ടും ഒരു മൂന്നു വർഷം കൂടി ഞാനവിടെ താമസിച്ചു . നേരിട്ടന്വേഷിച്ചാൽ കിട്ടാത്തതുകൊണ്ട് ശ്രീജേഷ് സാർ എനിക്ക് വേണ്ടി സ്റ്റിച്ചിംഗ് സെൻററുകളിൽ നിന്ന് ഡിസൈനിംഗ് ഓർഡറുകൾ ശേഖരിച്ച് കൊണ്ടു തന്നു . ആ മൂന്ന് വർഷം ശരിക്കും എനിക്ക് പരീക്ഷണഘട്ടമായിരുന്നു എന്റെ അസ്തിത്വം വെളിപ്പെടുത്തിയതിനു ശേഷം സമൂഹം ഞാനടക്കമുള്ളവരെ എങ്ങനെ സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കിയ സമയം . അന്ന് പലതും മനസിലാക്കി . വിദ്യാഭ്യാസം ഇല്ലാത്തതാണ് പലരും മോശമായ തൊഴിലേക്ക് പോകുന്നതെന്നടക്കം . ആസമയത്താണ് കാലിക്കറ്റ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് മുൻപ് ഞാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ അദ്ദേഹത്തിന്റെ ടെക്സ്റ്റയിൽ ഷോപ്പിലേക്ക് തുണിയിടുക്കാൻ വരുന്നത് . ആസമയം അദ്ദേഹത്തിന്റെ മകളുടെ വിവാഹ നിശ്ചയിച്ചിരിക്കുന്ന സമയമായിരുന്നു . വിവാഹത്തിന് വേണ്ട ഡ്രസുകൾ ഡിസൈൻ ചെയ്യുന്ന നല്ല ഡിസൈനർമാരേ വല്ലോം അറിയാമോ എന്ന് ശ്രീജേഷ് സാറിനോട് അദ്ദേഹം തിരക്കി . പരിചയക്കാരിയായ ഒരു ഡിസൈനർ തയ്യാറാക്കി കൊടുത്തത് മകൾക്ക് ഇഷ്ടപ്പെട്ടില്ല . അപ്പോൾ ശ്രീജേഷ് സാർ എന്റെ പേര് പറഞ്ഞു . സാറിന്റെ ഒപ്പം അദ്ദേഹം എന്നെ കാണാൻ വന്നു പക്ഷേ എന്നെ ആദ്യമക്സ്പറ്റ് ചെയ്യാൻ അദ്ധേഹത്തിന് കഴിഞ്ഞില്ല . എന്നിൽ വിശ്വാസമുണ്ടായിരുന്ന ശ്രീ സാർ എനിക്ക് വേണ്ടി അദ്ദേഹത്തിനോട് അപേക്ഷിച്ചു അവസാനം അദ്ദേഹം സമ്മതിച്ചു . നാട്ടിൽ ചെന്നിട്ട് മകളുടെ ഒരു ഫോട്ടോയും മറ്റ് ഡീറ്റേയിൽസും എനിക്ക് മെയിൽ ചെയ്തു . ഞാൻ മൂന്ന് ഡ്രസ്സ് ഡിസൈൻ ചെയ്തു അയച്ചുകൊടുത്തു . മൂന്നും അവർക്കെല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെട്ടു .... ഞാൻ പ്രതീക്ഷി ക്കാത്ത ഒരു സന്തോഷ വാർത്തയായിരുന്നു പ്രതിഫലത്തോടൊപ്പം എന്നെ തേടിയത്തിയത് ഞാൻ ഡിസൈൻ ചെയ്ത പാറ്റേണുകളിലുള്ള ഡിഫറന്റ് കളേഴ്സ് ഡ്രസ് അദ്ദേഹത്തിന്റെ ഷോപ്പിനുവേണ്ടി ഡിസൻ ചെയ്തു കൊടുക്കാനുള്ള ഓർഡർ ആയിരുന്നു അത് ... അവിടെ എന്റെ ജീവിതത്തിന്റെ പുതിയ വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു ... പിന്നീട് അദ്ദേഹത്തിന്റെ ഷോപ്പിന് വേണ്ടി ധാരാളം ഡ്രസുകൾ ഞാൻ ഡിസൈൻ ചെയ്തു ... '' പണത്തിനുവേണ്ടി പണിയെടുക്കാതെ പണത്തെ കൊണ്ട് പണിയെടുപ്പിക്കാൻ '' അഷ്റഫ് സാറെന്നെ ഉപദേശിച്ചു . ജോലിക്കാരി എന്നതിൽ നിന്ന് സംരംഭക എന്നതിലേക്കുള്ള മാറ്റം അങ്ങനെയായിരുന്നു . അതിന് വേണ്ട എല്ലാ മോറൽ സപ്പോർട്ടുകളും അദ്ദേഹമെനിക്ക് നൽകി അങ്ങനെയാണ് ഞാൻ കേരളത്തിലേക്ക് വീണ്ടും വരുന്നത് അതും നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ... നേരിട്ട് എനിക്ക് ഒരു കസ്റ്റമറെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണന്ന് എന്നേക്കാൾ ഉപരി അഷ്റഫ് സാറിനറിയാമായിരുന്നു അതുകൊണ്ട് അദ്ദേഹത്തിന്റെ ടെക്സ്റ്റയിലുമായി ടൈയപ്പ് ചെയ്താണ് എന്റെ തുടക്കം . ഷോപ്പിലേക്ക് ഡിസൈൻ ചെയ്ത് കൊടുത്ത ഡ്രസുകളിൽ സാറ്റിസ്ഫൈഡ് ആകാത്ത കസ്റ്റമേഴ്സിനെ അദ്ദേഹം നേരിട്ട് എന്റെ ബ്യൂട്ടിക്കിലേക്ക് എത്തിച്ചിരുന്നു . പിന്നെ പിന്നെ ഇവിടെ വരാൻ ആൾക്കാർക്ക് മടിയില്ലാതെയായി . ഡയററ്റ് കസ്റ്റമേഴ്സിനെ എനിക്ക് കിട്ടി തുടങ്ങി .
ഓഡറുകൾ കൂടി തുടങ്ങിയപ്പോൾ ആവിശ്യത്തിന് സ്റ്റാഫില്ലാതെ ഞാൻ വല്ലാതെ ബുദ്ധിമുട്ടി . എന്നെപ്പോലൊരാളുടെ കീഴിൽ ജോലി ചെയ്യാൻ തയ്യാറായി ആരുമന്ന് മുന്നോട്ട് വന്നില്ല . ആസമയത്ത് അദ്ദേഹത്തിന്റെ ടെക്സ്റ്റയിൽ ഷോപ്പിലെ സ്റ്റാഫുകളെ എനിക്കായി അദ്ദേഹം സജ്ജമാക്കി തന്നു . ഇന്ന് ഞാനടക്കം അഞ്ച് സ്റ്റാഫന്റെ കൂടെ പ്രവർത്തിക്കുന്നു . താമസത്തിന് ഒരിടം കിട്ടാതെ ഞാൻ ബുദ്ധിമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള വില്ല എനിക്കായി നൽകി . ഇവിടെ എത്തിയപ്പോൾ വീട്ടുകാരെ കാണണമെന്ന മോഹമുദിച്ചു . വീണ്ടും എല്ലാവരേയും കാണാൻ ചെന്നപ്പോൾ മുൻപ് താമസിച്ചിടത്ത് നിന്നവർ താമസം മാറിപോയന്ന് അറിയാൻ കഴിഞ്ഞത് . പുതിയ താമസ സ്ഥലത്തെപ്പറ്റി അയൽക്കാരോട് അന്വേഷിച്ചപ്പോഴാണ് ഞാൻ മരിച്ചു പോയന്ന കഥ അവർ പറഞ്ഞ് അറിയേണ്ടിവന്നത് . അച്ഛനും അമ്മയും ഇളയ സഹോദരിക്കും ഭർത്താവിനുമൊപ്പമാണ് താമസിച്ചിരുന്നെ . ഞാൻ മരിച്ചിട്ടില്ലന്ന സത്യം അവരെ അറിയിക്കാൻ ചെന്ന എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഉണ്ടായത് . എന്നെ പുതിയ രൂപത്തിൽ സ്വീകരിക്കാൻ അച്ഛൻ തയ്യാറായില്ല മരിച്ച് പോയ അജ്ഞാതൻ ഞാൻ തന്നെയാണന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു . അതിലും കഷ്ടമായിരുന്നു അമ്മയുടെ വാക്കുകൾ എന്റെ പൂർവകാലത്തിന്റെ ഓർമകളിൽ നിന്നൊരു ഒളിച്ചോട്ടമായിരിന്നു അവരുടെ പുതിയ താമസ സ്ഥലം . ഞാൻ കാരണം മൂത്ത സഹോദരിയുടെ വിവാഹാലോചനകൾ പലതും മുടങ്ങിയിരുന്നു . ഞാൻ മരിച്ചന്ന് അവരൊക്കെ വിശ്വസിച്ച് ജീവിച്ച് തുടങ്ങിയപ്പോഴാണ് അവർക്ക് ഓരോരുത്തർക്കും ഒരു ജീവിതമുണ്ടായത് . ജാതക പ്രശ്നം കൊണ്ട് മൂന്നാമത്തെ സഹോദരിയുടെ വിവാഹം വളരെ വൈകിയാണ് കഴിഞ്ഞിരുന്നെ അവർക്ക് ലഭിച്ച ജീവിതം ഞാൻ നശിപ്പിക്കരുതന്നായി . ഈ രൂപത്തിൽ എന്നെ കണ്ടാൽ മൂന്ന് പേരുടെയും ജീവിതം എന്നന്നേക്കുമായി തകർന്ന് പോകുമെന്നും അതുകൊണ്ട് വന്നിടത്തേക്ക് തന്നെ മടങ്ങിപ്പോകമെന്നും പറഞ്ഞ് കുറേ അപേക്ഷിച്ചു . അവസാനം എന്റെ കാലിൽ വീണ് യാചിക്കാൻവരെ അമ്മശ്രമിച്ചു ... മക്കളുടെ കാലിൽ വീഴുന്ന മാതാപിതാക്കൾ ഇതിലും വലിയ എന്ത് പാപമാണ് നമ്മളുടെ ശിരസ്സിൽ ഏറുക ... നാലമതായി അമ്മ പ്രസവിച്ചത് ഒരു ചാപിള്ളയാണന്ന് വിശ്വസിച്ച് ജീവിക്കുകയാണ് .... അങ്ങനെ കരുതാനാ അമ്മക്കും അച്ഛനും ഇഷ്ടമെന്ന് പറഞ്ഞപ്പോൾ പിന്നീട് ഒരുനിമിഷം പോലും അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല .
സാമൂഹിക വിരുദ്ധരായ ഒരു പറ്റം മനുഷ്യരുടെ അക്രമങ്ങൾ പലപ്പോഴും ഷോപ്പിലും താമസസ്ഥലത്തും നേരിടേണ്ടി വന്നിട്ടുണ്ട് . കളിയാക്കലുകളും കൂക്കുവിളികളും ഉണ്ടായിട്ടുണ്ട് . പക്ഷേ നമ്മൾ ഒന്നോർക്കണം ഈ പരിഹസിക്കുന്നവരെകൊണ്ട് കൈയടിച്ച് എതിരേക്കാൻ കഴിയുന്നവിധം നല്ലത് ചെയ്താൽ ആരും നമ്മളെ അംഗീകരിക്കും . DNA ടെസ്റ്റിംഗ് അടക്കമുള്ള നിയമസഹായങ്ങളോടെ മരിച്ചന്ന് വീട്ടുകാർ വിശ്വസിക്കുന്ന യത്ഥാർത്ത അനാമികയല്ലന്ന് തെളിയിച്ചൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ : 'ബന്ധങ്ങൾ മനസ്സിൽ മരിച്ചു കഴിഞ്ഞാൽ നിയമ പോരാട്ടത്തിലൂടെ ആബന്ധം നേടിയെടുത്തിട്ട് എന്ത് പ്രയോജനം അവരുടെ മനസ്സിൽ പഴയ സ്ഥാനം ഉണ്ടാക്കി എടുക്കാൻ കഴിയില്ലല്ലോ ...' നിർവികാരമായ ഒരു ചിരി സമ്മാനിച്ച് അനു ചോദിച്ചു ...
ശ്രീജേഷ് സാറിനോടും അഷ്റഫ് സാറിനോടും മാത്രമാണ് ഈജീവിതത്തിൽ ഏറ്റവും താൻ കടപ്പെട്ടിരിക്കുന്നത് . അവരെന്നെ ഒരു സഹജീവിയായി കണ്ടു എന്നിൽ വിശ്വാസമർപ്പിച്ച് എന്റെ കഴിവുകളെ വളർത്താൻ ഊർജ്ജം പകർന്നു ... എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ മുന്നിൽ തൊഴിൽ തേടി വരുന്ന ഒരാളുടേയും ലിംഗമോ ജാതിയോ മതമോ നിങ്ങൾ പരിഗണിക്കരുത് മറിച്ച് അവരുടെ കഴിവും ആജോലി ചെയ്യാനുള്ള പൊട്ടൻഷ്യലും അവർക്ക് ഉണ്ടോയെന്ന് മാത്രം നോക്കുക . അവരുടെ സ്വപ്നങ്ങൾ നിറമുള്ളതാക്കാൻ ... ലക്ഷ്യങ്ങൾ താണ്ടാൻ ... നിങ്ങളാൽ കഴിയുന്നത് ചെയ്യുക . നമ്മൾ കാരണം ഒരാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം .
മുത്തു എന്ന തമിഴ് നാടോടി ബാലന്റെ വിദ്യാഭ്യാസവും സംരക്ഷണവുമടക്കം ഇന്ന് ഏറ്റടുത്ത് നടത്തുന്ന അനാമിക സാക്ഷരതാമിഷന്റെ സഹായത്തോടെ പ്ലസ്ടു പൂർത്തിയാക്കി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ടെക്സ്റ്റയിൽസ് ആൻഡ് ഡിസൈനിംഗിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് . മൂന്നു വർഷം പിന്നിട്ട മന്ത്രയിൽ അനാമികയോടൊപ്പം മറ്റ് രണ്ട് ട്രാൻസ് ഫീമെയിലുകളും വർക്ക് ചെയ്യുന്നുണ്ട് .
ലേഖനം വായിച്ച് കഴിഞ്ഞപ്പോൾ മീനാക്ഷിയമ്മ നെടുവീർപ്പെട്ടു . അവരുടെ കണ്ണുനീർ കോണിൽ നീർമണി പൊടിഞ്ഞ് തുടങ്ങി . ഇത്ര ദുരിതപൂർണമായിരുന്നോ ആകുട്ടിയുടെ ജീവിതം ... അപ്പു അതേപ്പറ്റി ഒരിക്കൽപ്പോലും തന്നോടൊന്നും സൂചിപ്പിച്ചിട്ടില്ലല്ലോ ... അവരുടെ കണ്ണുനീർ തുള്ളി വീണ് പടർന്ന അനാമികയുടെ ചിത്രത്തിലേക്ക് മീനാക്ഷിയമ്മ മിഴികൾ നട്ട് ചിന്തകളിലാണ്ടു ...

ഭാഗം - 29
അപ്പു , അജിയെ
തന്റെ ശരീരത്തോട് ചേർത്തു കിടത്തി . മുഖത്തോടു മുഖം നോക്കി ചെരിഞ്ഞു കിടന്ന
അജിയുടെ തലമുടിയിലൂടെ തഴുകി കവിളിലൂടെ ശരീരത്തിലൂടെ തലോടി ഇടുപ്പിൽ
അമർത്തിപ്പിടിച്ചു .
അപ്പു അജിയുടെ അധരങ്ങളിലും കഴുത്തിലും ചുംബിച്ചു കൊണ്ടിരുന്നു . അപ്പുനെറെ മീശയും താടിയും കഴുത്തിൽ ഉരസിയപ്പോൾ അജിയും ഉണർന്നു തുടങ്ങി , ആവേശത്തോടെ അവൻ അപ്പുനെറ മുടിയിൽ വേദനിക്കും തരത്തിൽ കുട്ടിപ്പിടിക്കുകയും തന്റെ മുഖത്തേക്ക് അപ്പുനെറ മുഖം കൂടുതൽ അടുപ്പിക്കുകയും ചെയ്തു . ചുണ്ടുകൾ തമ്മിൽ കൊർത്ത് സുഖം തേടുന്ന വേളയിൽ അജിയുടെ വസ്ത്രങ്ങൾ പതിയെ അഴിച്ചുമാറ്റി അപ്പു .
വയറിലും പൊക്കിൾച്ചുഴിയിലും ചുംബനങ്ങൾ നൽകുന്ന വേളയിൽ അപ്പുവും വസ്ത്രങ്ങൾ ഊരിമാറ്റി .
അപ്പു അജിയുടെ മാറിടത്തിൽ കൈകളാൽ അമർത്തി അവന്റെ ശരീരത്തിലേക്ക് അമർന്നു .
അപ്പുവിന്റെ വീര്യം അജിയുടെ വയറിൽ അമർന്നു . അജിയുടെ ഒരു കുഞ്ഞു ഞെട്ടിൽ അപ്പു ചുണ്ടിനാൽ തേൻ തേടുകയും മറു ഞെട്ട് കൈയ്യാൽ ഞെരിച്ചൊടിക്കുകയും ചെയ്തു .
അപ്പു സുഖത്താൽ അരഭാഗം ഇളക്കി കൊണ്ടിരിക്കേ അവന്റെ വീര്യം അജിയുടെ വയറിൽ കുത്തിമറിഞ്ഞു കൊണ്ടിരുന്നു .

എറേ നേരത്തെ പരസ്പരമുളള ലാളനകൾക്ക് ശേഷം , അജിയിലേക്ക്
അപ്പു പ്രവേശിച്ചു .
അപ്പുന്റെ ശരീരത്തിൽ നിന്നും വിയർപ്പുതുള്ളികൾ വീണു തുടങ്ങി .
ചലനവും ശ്വാസഗതിയും ഉയർന്നു തുടങ്ങി .
അണ പൊട്ടും മുൻപേ അജിയുടെ അധരങ്ങളെ നുണയാൻ വെമ്പി അപ്പു മുഖം താഴ്ത്തിയതും - ആ ഒരു നിമിഷം .
ആ ഒരു നിമിഷം അജിക്ക് തോന്നി തന്റെ ശരീരത്തിൽ പാഞ്ഞ് കയറുന്നത് സിദ്ധു ആണെന്ന് . അപ്പു മുഖം , അജിയുടെ മുഖത്തേക്ക് അടുപ്പിച്ചതും അജി മുഖം വെട്ടിച്ചു .
അജിയുടെ ഭാവമാറ്റം അപ്പു നെറെ വീരനെ തളർത്തി .
അപ്പു അജിയുടെ ശരീരത്തിൽ നിന്നും വിട്ടകന്നു .
വിയർപ്പടർന്ന് വീഴുന്ന ശരീരമായി അപ്പു അജിയിൽ നിന്ന് വേർപ്പെട്ടു ... വികാരത്തിന്റെ വേലിയേറ്റം പെടുന്നനെ അവസാനിച്ചപ്പോഴാണ് അജിക്ക് സ്ഥലകാലബോധമുണർന്നത് ...! അവൻ അപ്പുവിനെ പുണരാൻ ശ്രമിച്ചു , പക്ഷേ പരാജിതനായി ... !
" അപ്പൂ ... അപ്പൂ ... എന്നോട് ക്ഷമിക്കൂ അപ്പൂ , ഞാൻ ... ഞാൻ മറ്റൊന്തെക്കയോ ചിന്തിച്ചു പോയി ... "
നിശബ്ദനായ അപ്പുവിന്റെ കരംകവർന്ന് കൊണ്ടവൻ തുടർന്നു , " എന്താപ്പൂ ... എന്നോട് ദേഷ്യമാണോ ...? "

" എന്തിന് ...? "
" പിന്നെ ഒന്നും എന്താ മിണ്ടാത്തെ ...?
"
" അജീ , എന്റെ
ഇഷ്ടത്തിന് മാത്രം ചലിക്കുന്ന ഒരു പാവയല്ല എനിക്ക് വേണ്ടത് ... ഞാൻ ഒരിക്കലും
എന്റെ ആഗ്രഹങ്ങൾ മാത്രമായി പൂർത്തികരിക്കാൻ ശ്രമിച്ചിട്ടില്ല , പക്ഷേ
ഇപ്പോൾ തോന്നുന്നു തന്നെ ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രമായി
ഉപയോഗപ്പെടുത്തുകയായിരുന്നന്ന് ..."
" അങ്ങനെ ഒന്നും പറയല്ലേ അപ്പൂ ..."
" എങ്കിൽ തനിക്ക് പറയാൻ കഴിയുമോ ഈ നിമിഷം താൻ
മറ്റെവിടയും അല്ലായിരുന്നു നമ്മൾ പൂർണമായും ഒന്ന് ചേരുകയായിരുന്നന്ന് . അതിന്
വേണ്ടി ഞാൻ ഒരിക്കലും തന്നെ നിർബന്ധിച്ചിട്ടില്ലന്ന് ...? പറ്റുമോ
അജി എന്റെ കണ്ണിൽ നോക്കി പറയുവാൻ തനിക്ക് കഴിയുമോ ...?
"
അജി അപ്പുവിന്റെ രോമാവൃതമായ നെഞ്ചിലേക്ക് മുഖമമർത്തി ...
അവന്റെ കണ്ണുനീർ കോണിൽ നിന്നും അടർന്നു വീഴുന്ന മുത്തുകളിൽ അപ്പുവിന്റെ ഹൃദയം
പൊള്ളി ...!!!
............................................
......................
രാവിലെ അനാമിക കുളി കഴിഞ്ഞു വരുമ്പോൾ മുത്തുന്റ മുറിയിൽ
കയറി നോക്കി . അവൻ എഴുന്നേറ്റ സമയത്ത് ഇരുന്ന അതേ ഇരുപ്പ് തന്നെ .
'' നീ ഇതുവരെ റഡിയായില്ലേ ? അവര്
വരാൻ സമയമായി " അവൾ പറഞ്ഞു .
" ഞാൻ വരുന്നില്ലാന്ന് പറഞ്ഞതല്ലേ ?
" മുത്തു , നിന്റെ
വാശി കൂടുന്നുണ്ട് - പറഞ്ഞത് അനുസരിക്കാൻ നോക്ക് "
" എവിടെക്കാ പോകുന്നതതെന്ന് പറയാതെ ഞാൻ വരില്ല
"
" ഞാനല്ലേ കൊണ്ടു പോകുന്നേ ?
" ആ വാസുദേവന്റെ കൂടെ അല്ലേ ?
" അതെ . നിന്നോട് പറഞ്ഞിരുന്നതല്ലേ ?
" എവിടേക്കാണെന്ന് പറഞ്ഞോ ഇല്ലല്ലോ "
" നമ്മൾ നേരിട്ട് പോകുവല്ലേ , എല്ലാം
നേരിൽ കണ്ട് മനസ്സിലാക്കിയാൽ മതി "
" എവിടെ പോകുന്നതെന്ന് പറഞ്ഞാലെന്താ , അയാളുടെ
ഒപ്പം പോകുന്നതെങ്കിൽ വില്ലയിൽ താമസിക്കുന്നവർക്ക് പറയാൻ ഒരു കഥയായി "
" ഈ പറയുന്ന അവരല്ലാ എനിക്കും നിനക്കും ചിലവിന്
തരുന്നത് , അത് നീ ഓർത്താൽ നല്ലത് "
" അത് എനിക്ക് മനസ്സിലാകുന്നുണ്ട് , അനുചേച്ചിയാണ്
എന്റെ അടക്കം എല്ലാ കാര്യങ്ങളും നോക്കുന്നതെന്ന് എനിക്കറിയാം . എന്നു കരുതി
എല്ലാത്തിനും സപ്പോർട്ട് കിട്ടുമെന്ന് കരുതണ്ട "
" മുത്തൂ..... അനാമിക ദേഷ്യത്തിൽ വിളിച്ചു
കൊണ്ട് അവനെ അടിക്കാനായി കൈ ഉയർത്തി , പൊടുന്നനെ
ശാന്തത കൈവരിച്ച് അവൾ കൈ പിൻവലിച്ചു .
" കണ്ടോ .... ഇന്ന് അയാൾക്ക് വേണ്ടി എന്ന
തല്ലാൻ കൈ പൊക്കി , നാളെ അയാൾക്ക് വേണ്ടി എന്നെ ഉപേക്ഷിക്കില്ലന്ന് ആർക്കറിയാം
"
അനാമിക സങ്കടത്തിന്റെ വക്കിലെത്തി " എന്തു പറഞ്ഞാണ്
മോനേ നിന്നെ ഒന്ന് മനസ്സിലാക്കിക്കുന്നേ -
അവളുടെ ശബ്ദം ഉറച്ചു - " മുത്തു , നീ ഇന്ന് എന്റെ കൂടെ വന്നില്ലെങ്കിൽ എനിയൊരിക്കലും എന്നെ നീ കാണില്ല . ഇത് സത്യം "
അത്രയും പറഞ്ഞ് അവൾ മുറി വിട്ടു പോയി .
അവളുടെ ശബ്ദം ഉറച്ചു - " മുത്തു , നീ ഇന്ന് എന്റെ കൂടെ വന്നില്ലെങ്കിൽ എനിയൊരിക്കലും എന്നെ നീ കാണില്ല . ഇത് സത്യം "
അത്രയും പറഞ്ഞ് അവൾ മുറി വിട്ടു പോയി .
മുത്തു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു .
ഭാഗം - 30
ഏകദേശം ഒൻപത് മണി കഴിഞ്ഞപ്പോഴേക്കും വാസുദേവൻ കാറുമായി
വന്നിരുന്നു . അനുവും മുത്തുവും അയാൾക്കൊപ്പം പുറപ്പെട്ടു . മുത്തുവിന്റെ
സംശയാസ്പദമായ ചോദ്യങ്ങൾക്കൊന്നും അനാമിക കൃത്യമായ മറുപടി നൽകിയില്ല . അവന്റെ
ചോദ്യങ്ങൾ കൂടി കൂടി വന്നപ്പോൾ തീക്ഷ്ണമായ നോട്ടം കൊണ്ടവൾ അവന്റെ ചോദ്യങ്ങളെ
നിർത്തലാക്കി . വാസുദേവനൊപ്പമുള്ള യാത്ര മുത്തുവിനെ കൂടുതൽ മുഷിവുള്ളതാക്കി
തീർത്തു എങ്കിലും നിശബ്ദമായനോട്ടങ്ങൾ കൊണ്ടവൻ അനുവിനോട് തന്റെ എതിർപ്പ്
പ്രകടമാക്കി കൊണ്ടിരുന്നു . വാസുദേവനെ കൂടാതെ അയാളോടൊപ്പം മറ്റു രണ്ട് പേരും കാറിലുണ്ടായിരുന്നു
. അവരെ അയാൾ അനാമികക്ക് പരിചയപ്പെടുത്തി . ഏകദേശം അയാളുടെ സമപ്രായക്കാരനായത്
വാസുദേവന്റെ ഭാര്യ സഹോദരൻ സഹദേവനും അയാളുടെ മകൻ അനിരുദ്ധനുമായിരുന്നു .
അനിരുദ്ധനായിരുന്നുകാർ ഡ്രൈവ് ചെയ്തത് . ഇടക്ക് ഇടക്ക് അവൻ റിവ്യൂ മിററിലൂടെ
അനാമികയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു , അതവൾ
ശ്രദ്ധിച്ചിരുന്നു . ഏകദേശം പതിനൊന്ന് മണികഴിഞ്ഞപ്പോൾ അവർ താമരശ്ശേരിയിലുള്ള
ശ്രീരാമകൃഷ്ണാശ്രമത്തിൽ എത്തിച്ചേർന്നു . വാസുദേവൻ അവരേവരേയും കൂട്ടി ഓഫീസിലേക്ക്
പ്രവേശിച്ചു .
" നമസ്തേ ... വരൂ ഇരിക്കൂ " , അവരെ കണ്ടതും ഓഫീസ് ഇൻചാർജ് ക്ഷണിച്ചു . വാസുദേവനും സഹദേവനും അനിരുദ്ധും ഇരിപ്പിടം കരസ്ഥമാക്കി . അനാമികയും മുത്തുവും അവർക്ക് പിന്നിലായി നിന്നു . " ഇതാണ് ഞാൻ പറഞ്ഞയാൾ " , വാസുദേവൻ അനാമികയെ ഇൻചാർജിന് പരിചയപ്പെടുത്തിക്കൊടുത്തു ...
" ഓഹോ മനസ്സിലായി ." ഔപചാരികമായ ഒരു പരിചയപ്പെടൽ അവർ പരസ്പരം നടത്തി . അദ്ദേഹം അവരെ അന്തേവാസികളുടെ താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി . വലിയ ഒരു ഹാളായിരുന്നു അത് . നിരനിരയായി ഇട്ടിരിക്കുന്ന കട്ടിലുകൾ ... അവിടെ ഇവിടെയായി ബഡ്ഡുകളിൽ അന്തേവാസികളായ സ്ത്രീകൾ ... പലരും വാർദ്ധക്യം പിന്നിട്ടതിന്റെ അവശതകൾ അനുഭവിക്കുന്നവരായിരുന്നു . " അമ്മ ഉറങ്ങുകയാണന്ന് തോന്നുന്നു . "ഇൻ ചാർജ് അവരോടായി പറഞ്ഞു .
" ഹേയ് അല്ല ...വെറുതെ കണ്ണടച്ചു കിടക്കുകയാണ് " അവർക്കരികിലേക്ക് വന്ന കാഷായ വസ്ത്രധാരിയായ സ്ത്രീ അദ്ദേഹത്തെ തിരുത്തി കൊണ്ട് പറഞ്ഞു .
" ഇത് വിമല ... ഇന്ദിരാമ്മയുടെ കാര്യങ്ങൾ നോക്കുന്നത് വിമലയാണ് . പ്രത്യേക പരിചരണം വേണ്ട ഓരോരുത്തർക്കും പരിചരിക്കാനുള്ള ആൾക്കാർ ഇവിടെ തന്നെ സന്നധ്യരായിട്ടുണ്ട് ."

" അമ്മേ ..." വിമല ഇന്ദിരയെ വിളിച്ചു .
അവർ മെല്ലെ കണ്ണ് തുറന്നു . ചുറ്റും കണ്ണോടിച്ചു ... പിന്നെ കട്ടിൽ നിന്ന്
കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു . വിമല അവരെ സഹായിച്ചു . " അമ്മക്ക് ഇവരെ
മനസ്സിലായോ ...? " വിമല ഇന്ദിരയോടായി അന്വേഷിച്ചു ...
വാസുദേവൻ ഇന്ദിരക്ക് അരുകിലായി കട്ടിലിൽ വന്നിരുന്നു . ഭാര്യയുടെ കൈത്തലം കവർന്ന്
കൊണ്ട് ചോദിച്ചു ... " ഇന്ദിരെ ... ഇന്ദിരക്ക് എന്നെ മനസ്സിലായോ ...? നമുക്ക്
വീട്ടിലേക്ക് പോകണ്ടായോ ഇന്ദിരേ ...? "
ആസ്ത്രീ കുറേനേരം തന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു പിന്നെ അയാളോടായി അന്വേഷിച്ചു , " എവിടെ നമ്മുടെ മകനെവിടെ വാസുവേട്ട ... അവനെ കൊണ്ടുവരാന്ന് പറഞ്ഞ് പോയതല്ലേ .... എന്നെ പറ്റിച്ചു അല്ലേ ... എന്താ നമ്മുടെ മോൻ വരാത്തെ വാസുവേട്ടാ .... അവന് ഈ അമ്മേ കാണാതിരിക്കാൻ പറ്റുവോ ...? "

" വന്നിട്ടുണ്ട് ... ഞാൻ കൂട്ടികൊണ്ട്
വന്നിട്ടുണ്ട് , ദാ ... ഇവിടെ " എല്ലാവർക്കും പിന്നിലായി നിൽക്കുന്ന
അനാമികയെ ചൂണ്ടി കൊണ്ടായി വാസുദേവൻ പറഞ്ഞു . അപ്പോഴാണ് അവർ എല്ലാവർക്കും ഏറ്റവും
പിന്നിലായി നിൽക്കുന്ന അനാമികയെ കണ്ടത് . വാസുദേവൻ അനാമികയെ അവരുടെ അരികിലേക്ക്
കൈയാട്ടി വിളിച്ചു ... അനു അവർക്കരികിലേക്ക് കടന്ന് ചെന്നു . വാസുദേവന്റെ കണ്ണുകൾ
അനാമികയോട് സംസാരിച്ചു ... അനാമിക ഇന്ദിരയെ വിളിച്ചു ... " അമ്മേ ..."
വീണ്ടും ഒരാവർത്തികൂടി നീട്ടി വിളിച്ചു " അമ്മേ ...."
ഇന്ദിര അനാമികയെ തന്നെ സാകൂതം വീക്ഷിക്കുകയായിരുന്നു ... അവർ അവളുടെ കവിളിൽ തൊട്ടു , തലമുടിയിൽ തഴുകി , കരതലം കവർന്നു ... വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി ... പിന്നെ അനുവിനെ വാരിപ്പുണർന്നു ...! " എവിടെയായിരുന്നു മോനെ നീ ... എങ്ങനെയാടാ നിനക്ക് അമ്മേനെ കാണാതിരിക്കാൻ ഇത്രയും നാളും കഴിഞ്ഞെ ...? എന്റെ കണ്ണാ ഇപ്പോഴും നിന്റെയീ കുറുമ്പ് മാറിയില്ലേ ..." അണപൊട്ടിയൊഴുകുന്ന പരിഭവങ്ങൾക്കിടയിലും അവർ മകന്റെ ഇഷ്ടത്തെപ്പറ്റിയും ചോദിച്ചു ... ! മകനെ നഷ്ടപ്പെട്ടൊരമ്മ ... അമ്മയെ നഷ്ടപ്പെട്ടൊരു മകൻ അല്ല ഒരു മകൾ ... മനസിന്റെ വിഭ്രാന്തി കൊണ്ട് അനുവിനെ സ്വന്തം മകനായി കണ്ടവർ ആശ്ലേഷിക്കുന്നു ....! അവൾക്ക് വേണ്ടി അവരുടെ മാറിടം മാതൃ വാത്സല്യം ചുരുത്തുന്നു ... ! ഇനി ഒരിക്കലും ഈ ജന്മം തനിക്ക് കിട്ടില്ലന്ന് കരുതിയ അമ്മയുടെ വാത്സല്യവും കരുതലും ഒരുനിമിഷം കൊണ്ട് കൈയണച്ചപ്പോൾ അനുവിന് സ്വർഗ്ഗം കിട്ടിയ ഉത്സാഹമായിരുന്നു ...! അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...! മാതൃവാത്സ്യല്യത്തിന്റെ കൈ ചൂടേറ്റപ്പോൾ അവൾ ഇന്ദിരയിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു ...! കണ്ണുനീർ മുത്തുകൾ വിടർന്ന കണ്ണാൽ ഇരുവരും പരസ്പരം നോക്കിച്ചിരിച്ചു ...! വീണ്ടും ആലിംഗ ബദ്ധരായി ...! " അമ്മേ ... എന്റെ അമ്മേ ...." അനുതന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്ന് വന്ന വാക്കുകൾ ഉച്ചരിച്ചു ... ! ഹൃദയഭേരിയായ ആരംഗം കണ്ട് വാസുദേവന്റെ കണ്ണുകളും ഈറനണിഞ്ഞു ...! അമ്മയ്ക്കും മകനുമായ ഒരുനിമിഷം സമ്മാനിച്ച് അയാൾ ഹാൾ വിട്ട് പുറത്തേക്ക് ഇറങ്ങി ... ഒപ്പം മറ്റുള്ളവരും ... അവിടെ അമ്മയും തന്റെ പ്രിയപ്പെട്ട മകനും നഷ്ടപ്പെട്ട അവരുടെ ദിവസങ്ങളിലെ പരിഭവങ്ങളും വിശേഷങ്ങളും പങ്ക് വയ്ക്കുന്ന തിരക്കിലായിരുന്നു ...
മുറ്റത്തേക്കിറങ്ങിയ വാസുദേവന്റെ ചുമലിൽ സഹദേവൻ കൈയമർത്തി . " വാസുവേട്ടാ ... ഏട്ടൻ പറഞ്ഞപ്പോൾ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു പക്ഷേ ആ കുട്ടിയെ കണ്ടപ്പോൾ എവിടെയൊക്കെയൊ നമ്മുടെ കണ്ണന്റെ മുഖച്ഛായ തോന്നിക്കുന്നു . അതിന്റെ സഹായത്തോടെ നമുക്ക് എന്റെ ഓപ്പോളെ പഴയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയുമായിരിക്കും അല്ലേ ...? "

" അതേ പക്ഷേ , കണ്ണൻ
നഷ്ടപ്പെട്ട യാതാർത്ഥം ഉൾക്കൊള്ളാൻ തിരിച്ച് വന്ന അവൾക്ക് കഴിയുമോ സഹദേവ ...
"
" ഏട്ടൻ വിഷമിക്കാതെ , ദൈവമൊരു
വഴി കാട്ടാതിരിക്കില്ല ."
" എങ്കിൽ നമുക്ക് മറ്റുകാര്യങ്ങളിലേക്ക്
നീങ്ങിയാലോ ...? " ഇൻചാർജ് ചോദിച്ചു . അവരെല്ലാവരും
ഓഫീസ് മുറിയിലേക്ക് നീങ്ങിയപ്പോൾ മുത്തു ആമുറ്റത്ത് തന്നെ നിന്നു . തന്നെപ്പോലെ ആരും
തുണയില്ലാത്തവരുടെ അധിവാസ കേന്ദ്രമാണീ സ്ഥലമെന്ന് അവന് മനസ്സിലായി പക്ഷേ
അനുചേച്ചിയും ഇവരുമായുള്ള ബന്ധo എന്താണ്
...? ഇനി ഇവരുടെ മകനായിരുന്നോ അനുചേച്ചി മുൻപ് ...? അവന്റെ
മനസ്സിൽ സംശത്തിന്റെ പുതിയ വിത്തുകൾ മുള പൊട്ടി ...!
ഇന്ദിരയെ ഏറ്റു വാങ്ങുന്നതിനുവേണ്ടി സമർപ്പിക്കപ്പെട്ട രേഖകളിൽമേൽ ഒരാവർത്തികൂടി വെരിഫിക്കേഷൻ പൂർത്തിയാക്കി , സാക്ഷികളുടെ പട്ടികയിൽ സഹദേവനും മകൻ അനുരദ്ധും ഒപ്പിട്ടു . ശേഷം ആശ്രമ മഠാധിപതിയെ സന്ദർശിച്ചു . " ഇന്ദിരക്ക് ഇപ്പോൾ പ്രകൃതി ചികിത്സ തുടങ്ങിയിട്ടുണ്ട് അതിന്റേതായ മാറ്റങ്ങൾ പെരുമാറ്റത്തിലും കാണാനുണ്ട് . ധാരയുടെ ആദ്യഘട്ടം ഇന്നലെ കൊണ്ട് പൂർത്തിയായി ഇനി അൻപത്തിയാറ് ദിവസം കർശനമായ വിശ്രമം ആവിശ്യമാണ് . ഭക്ഷണ കാര്യത്തിലും ദിനചര്യയിലും വേണ്ട ചിട്ടവട്ടങ്ങൾ ഇതിൽ കുറിച്ചിട്ടുണ്ട് . " വാസുദേവന് നേരെ ഒരു കൈപ്പുസ്തകം നീട്ടി സ്വാമിജി തുടർന്നു . " വിശ്രമത്തിന് ശേഷം രണ്ടാം ഘട്ട ചികിത്സ തുടങ്ങണം പൂർണമായും ഇന്ദിരയെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും . എല്ലാത്തിലും പ്രഥമമായി വേണ്ടത് അർപ്പണമായ നിങ്ങളുടെ ഓരോരുത്തരുടേയും മനസ്സാണ് . അതുണ്ടങ്കിലേ എന്തു ചെയ്തുകൊണ്ടും പ്രയോജനം ഉണ്ടാകൂ ..."

" എന്റെ ഇന്ദിരയെ പഴയ ജീവിതത്തിലേക്ക്
കൊണ്ടുവരാൻ ഞാൻ എന്തിനും തയാറാണ് ." വാസുദേവൻ പോക്കറ്റിൽ നിന്ന് എടുത്ത
ഒരുകവർ മഠാധിപതിക്ക് നേരെ നീട്ടി .
" എന്താ ഇത് ...? "
" എന്താ ഇത് ...? "
" എന്റെ ഇന്ദിരയെ ഇത്രയും ദിവസങ്ങളിൽ
സംരക്ഷിച്ചതിന് ... അതുപോലെ ഇവിടെ എത്തിച്ചേരുന്നവരുടെ സംരക്ഷണത്തിനും മറ്റുമായി
ഒരു ചെറിയ സംഭാവന ..."
" ഞങ്ങളെകൊണ്ട് കഴിയുന്നത് ഞങ്ങൾ ചെയ്യുന്നു .
ആരോടും ഒന്നും ആവിശ്യപ്പെടാറില്ല . നിങ്ങളെപ്പോലെയുള്ളവർ മനസ്സറിഞ്ഞ് തരുന്നത്
മാത്രം വാങ്ങുന്നു . ഇത് ഓഫീസിൽ കൊടുത്താൽ മതി , മേൽനോട്ടം
മാത്രമേ എന്റെ ചുമതല നടത്തിപ്പൊക്കെ അവിടെയാണ് ." വാസുദേവൻ കവർ ഇൻ ചാർജിന്
കൈമാറി , അദ്ദേഹം പണമടങ്ങിയ കവർ അക്കൗണ്ടിനെ ഏൽപ്പിച്ചു . അദ്ദേഹം
ആപ്പണം എണ്ണി തിട്ടപ്പെടുത്തി രജിസ്റ്ററിൽ വരവ് വെച്ചു , തത്തുല്യമായ
തുകയുടെ രസീത് എഴുതി ഇൻചാർജിനെ ഏൽപ്പിച്ചു . ഇൻചാർജത് വാസുദേവന് കൈമാറി .
" ഇതിന്റെ ആവിശ്യമില്ലായിരുന്നു . "
" ഇതിന്റെ ആവിശ്യമില്ലായിരുന്നു . "
" ഇവിടെ എല്ലാം നിയമ വിധേയമായിട്ട് മാത്രം അത്
വരുന്ന ആൾക്കാരുടെ കാര്യത്തിൽ മാത്രമല്ല കൈപ്പറ്റുന്ന സഹായങ്ങ ളുടെ കാര്യത്തിലും
ഞങ്ങൾക്ക് നിർബന്ധമാണ് , അതാണ് കീഴ് വഴക്കം . " നിയമ നടപടികൾ പൂർത്തിയാക്കി
പന്ത്രണ്ട് മണി കഴിഞ്ഞ് അവർ അവിടുന്ന് യാത്ര തിരിച്ചു . തിരിച്ച് വരുന്ന വേളയിൽ
ഇന്ദിര അനാമികയോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു പലതിനും മറുപടി പറയാൻ കഴിയാതെ
അവൾ കുഴങ്ങി അപ്പോഴൊക്കെ സഹായമെന്നപോലെ വാസുദേവന്റെ വാക്കുകൾ അവൾക്ക് അനുഗ്രഹമായി
... രണ്ട് മണി കഴിഞ്ഞപ്പോഴാണ് രാമനാട്ടുകരയിലെ വാസുദേവന്റെ വസതിയിൽ
അവരെത്തിച്ചേർന്നത് . സഹദേവന്റെ ഭാര്യ അവർക്ക് വേണ്ട ഭക്ഷണമൊക്കെ ഒരുക്കി
വച്ചിരുന്നു . തയ്യാറാക്കി വെച്ച ഭക്ഷണത്തിൽ ഇന്ദിരക്ക് വേണ്ടി ആശ്രമത്തിൽ നിന്ന്
നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി . ഇന്ദിര ഭക്ഷണം കഴിക്കുന്നതിനേക്കാൾ ശ്രദ്ധ
അനാമികയെ ഊട്ടുന്നതിനായിരുന്നു ...! ഒരുക്കി വച്ച ഓരോ വിഭവങ്ങളും അവളുടെ
പാത്രത്തിലേക്ക് വിളമ്പി നൽകി കഴിക്കാൻ മടിച്ചപ്പോൾ വാരി കൊടുത്ത് കഴിപ്പിക്കാനൊരു
ശ്രമം നടത്തി ...! ഉണ്ടും ഊട്ടിച്ചും അമ്മയും മകനും പരസ്പരം നിർവൃതിയണഞ്ഞു ...! ഈ
രംഗം കണ്ട് കണ്ണ് നിറഞ്ഞ വാസുദേവൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു ...!
അനാമികയെപ്പറ്റിയുള്ള സഹദേവന്റെ ഭാര്യയുടെ സംശയങ്ങൾ തീർക്കാൻ അയാൾക്ക് നന്നേ
ബുദ്ധിമുട്ടേണ്ടി വന്നു . ഇന്ദിര തിരിച്ച് വന്നത് അറിഞ്ഞ് അയൽവാസികളായ പല
സ്ത്രീകളും അവരെ കാണാൻ വന്നു . അപ്പോഴൊക്കെ അനു തന്റെ മകനാണന്ന്
വിവരിക്കാനായിരുന്നു ഉത്സാഹം ...! യാത്ര ക്ഷീണം കാരണം ഇന്ദിരയുടെ കണ്ണുകൾ ഉറക്കം
വരുന്നത് അനുവിന് മനസ്സിലായി അവൾ നിർബന്ധിച്ച് മുറിയിലേക്ക് കൂട്ടികൊണ്ട് പോയി
ഉറങ്ങാൻ കിടത്തി . ഇന്ദിര ഉറങ്ങുന്നത് വരെ അവർക്കവൾ കാവലിരുന്നു ... ഇന്ദിര
ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ മുറിക്ക് പുറത്തിറങ്ങി വാസുദേവനെ സമീപിച്ചു . " സാർ നേരം
വളരെ വൈകി ഇനി ഞങ്ങൾ ഇറങ്ങട്ടെ ...? "
" ഇന്നുതന്നെ മടങ്ങിപ്പോവാണോ ... അവളുടെ
സന്തോഷം കണ്ടില്ലേ അനു ഈ ഒരറ്റ ദിവസം ഇവിടെ തങ്ങിക്കൂടെ ... ആമുഖത്തെ സന്തോഷം
ഇപ്പോൾ തന്നെ തല്ലി കെടുത്തണോ ...? അവൾ
അനു ഞങ്ങളുടെ മകൻ കണ്ണനാണന്ന വിശ്വാസത്തിലാണ് ... ഞാനെന്റെ മകന്റെ സ്ഥാനത്ത
അനുവിനെ കണ്ടിരിക്കുന്നെ ... എനിക്ക് വേണ്ടി , എന്റെ
ഇന്ദിരക്ക് വേണ്ടി ഈ ഒരറ്റ ദിവസം മാത്രം ഇവിടെ തങ്ങിക്കൂടെ ... നാളെ അതിരാവിലെ
ഇന്ദിര ഉറക്കമുണരുന്നതിന് മുൻപേ ഞാൻ അനുവിനെ തിരിച്ച് കൊണ്ടാക്കാം ."
വാസുദേവന്റെ വാക്കുകളെ നിരാകരിക്കാൻ അവൾക്കായില്ല . മറ്റെല്ലാത്തിനേക്കാളും
ക്ഷണികനേരത്തേക്ക് ലഭിച്ച ആമാതൃവാത്സല്യം ഉപേക്ഷിച്ച് പോകാൻ മനസ്സ്കൊണ്ട് അവൾക്ക്
കഴിയുമായിരുന്നില്ല ...
കണ്ണന്റെ മുറിയാണ് വാസുദേവൻ അനാമികക്ക് നൽകിയത് . മേശപ്പുറത്തും ചുവരിലും തൂക്കിയിട്ടിരിക്കുന്ന കണ്ണന്റെ വിവിധ പോസിലുള്ള ചിത്രങ്ങൾ കൂടി വന്നാൽ ഇരുപതോ ഇരുപത്തിയൊന്നോ പ്രായം ... കുട്ടിത്തം വിടാത്ത കണ്ണുകൾ ... ഒത്തയുവാവ് ആകുമ്പോൾ കണ്ണനെ എന്തുമാത്രം പെൺകുട്ടികൾ മോഹിച്ചു പോകുമെന്ന് അനാമിക ചിന്തിച്ചു ...! അവന്റെ ഓരോ ചിത്രങ്ങളും അത്ര മനോഹരമായിരുന്നു ... എന്തിനാണ് കുട്ടി നീ ഈ സ്നേഹനിധിയായ അമ്മയെ തനിച്ചാക്കി പോയത് ...? നിനക്കും എല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു പോയിക്കൂടായിരുന്നോ പറക്കമുറ്റും കാലം വരെ ... പക്ഷേ എത്ര നാൾ വരെ എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയും ... തീരെ പറ്റാൻ കഴിയാതെ വരുമ്പോൾ എല്ലാമങ്ങ് അവസാനിപ്പിക്കാൻ തോന്നില്ലേ ...? പക്ഷേ ആഒരു നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ ...! അങ്ങനെ കഴിയുമോ ... ? ജീവിക്കാൻ തോന്നുന്നതിനേക്കാൾ ധൈര്യം വേണം മരിക്കാൻ ... അതിലും ധൈര്യം വേണം മരണത്തെ അതിജീവിക്കാൻ ...
അനുവിനെ അന്വേഷിച്ച് ആമുറിയിലേക്ക് വന്ന മുത്തുകണ്ടു കണ്ണന്റെ ചിത്രങ്ങൾ .അതാരാണന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ അവന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവന് പകർന്ന് നൽകി ... ഇന്ദിരയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ... വാസുദേവൻ തന്നെ തേടിവന്നതിനെപ്പറ്റി ... ഈ നിമിഷം എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതിനെപ്പറ്റിയെന്നു വരെ ... എല്ലാം കേട്ടപ്പോൾ കുറ്റബോധം കൊണ്ട് മുത്തു പൊട്ടിക്കരഞ്ഞു . അനാമിക അവനെ തന്നിലേക്ക് ചേർത്ത് ആശ്വസിപ്പിച്ചു ...
അനാമിക ഹാളിലേക്ക് വന്നപ്പോൾ വാസുദേവനും സഹദേവനും അനിരുദ്ധനും ഇന്ദിരയുടെ തുടർചികത്സകളെപ്പറ്റിയുള്ള സംസാരത്തിലായിരുന്നു .
" കോട്ടക്കൽ നോക്കാം അതല്ലേ ഏട്ടാ നല്ലത് ...? "

" അതിലും സൗകര്യം വൈദ്യമഠം അല്ലേ സഹദേവ നമുക്ക്
ഇടക്ക് ഇടക്ക് പോയി വരാൻ അത് കുറച്ച് കൂടി അടുത്ത് ." സഹദേവനോടായി വാസുദേവൻ
പറഞ്ഞു .
" എല്ലാത്തിലും കുട്ടിയുടെ സഹകരണം ഉണ്ടാകില്ലേ ...? " സഹദേവൻ അനാമികയോടായി ചോദിച്ചു .?
അപ്പോഴാണ് അവർക്കരികിൽ നിക്കുന്ന അനുവിനെ വാസുദേവൻ ശ്രദ്ധിച്ചത് . അയാൾ അവളെ പ്രതീക്ഷയോടെ നോക്കി .
ഒന്നും പറയാൻ കഴിയാതെ അനു നിശബ്ദയായി ...
" ഉണ്ടാകണം . കുട്ടിയെ പ്രസവിച്ചതല്ലങ്കിലും സ്വന്തം മകനായിട്ടാ എന്റെ ഓപ്പോൾ തന്നെ കരുതിയിരിക്കുന്നു . സ്വന്തം അമ്മയ്ക്ക ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ താൻ ഉപേക്ഷിച്ച് പോകുമോ ...? "
സഹദേവന്റെ ചോദ്യം അനാമികയുടെ ഹൃദയത്തിൽ തറച്ചു ....!
" എന്റെ അവസ്ഥയൊക്കെ സാറിന് അറിയാം . എനിക്കിവിടെ തുടരാൻ കഴിയില്ല ."

" വാസുവേട്ടൻ ഒക്കെപ്പറഞ്ഞു . ഓപ്പോളുടെ ദണ്ണം
ഒന്ന് ഭേദമാകുന്നത് വരെ മതി . ആകാലയളവിൽ തനിക്കുണ്ടാകുന്ന നഷ്ടം ഞാൻ നികത്താം .
എത് എന്റെ അപേക്ഷയാണ് . എനിക്കന്റെ ഓപ്പോളെ പഴയത് പോലെ തിരിച്ച് വേണം . കുട്ടിയുടെ
അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷയാണ് തള്ളിക്കളയരുത് . "
" ഇത് ലാഭ നഷ്ടത്തിന്റെ കാര്യം ഒന്ന് മാത്രമല്ല
സാർ . എന്നിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന കുറച്ച് പേരുണ്ട് അവരുടെ
നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ് ."
" അത് എനിക്കറിയാം അനു . അതുകൊണ്ടാ ചികിത്സ
വൈദ്യ മഠത്തിലാക്കാമെന്ന് ഞാൻ പറഞ്ഞെ , അപ്പോൾ
കാലിക്കറ്റ് നിന്ന് അനാമികക്ക് ഇടക്ക് ഇടക്ക് അവിടേക്ക് വരാമല്ലോ ,"
വാസുദേവൻ അനാമികയോട് പറഞ്ഞു .
" അനു , ഞാൻ കാരണം എനിക്ക് ഞങ്ങളുടെ മകനെ നഷ്ടമായി , നാളെ എന്റെ ഭാര്യയെ കൂടെ നഷ്ടമാകാൻ ഇടയാവരുത് . "
" അനു , ഞാൻ കാരണം എനിക്ക് ഞങ്ങളുടെ മകനെ നഷ്ടമായി , നാളെ എന്റെ ഭാര്യയെ കൂടെ നഷ്ടമാകാൻ ഇടയാവരുത് . "
" ഞാൻ ശ്രമിക്കാം സാർ "
" അനുവിനെ എന്റെ കണ്ണന്റെ സ്ഥാനത്താ ഇന്ദിര
കണ്ടിരിക്കുന്നത് . ഞാൻ ... ഞാനന്റെ മകന്റെ നടക്കാത പോയ ആഗ്രഹം , ആഒരു
സ്ഥാനത്തിലാ അനുവിൽ കണ്ടിരിക്കുന്നെ . ഞാനെന്റെ മകളായി കരുതിയിട്ട വീണ്ടും അനുവിനെ
തേടിവന്നത് . അനുവിനെപ്പറ്റി എല്ലാ മറിഞ്ഞപ്പോൾ തീരുമാനിച്ചതാ ഞങ്ങളുടെ കണ്ണന്റെ
നഷ്ടം നികത്താൻ അനുവിന് മാത്രമേ കഴിയുള്ളൂ . അവന് നിഷേധിച്ചതൊക്കെ അനുവിന്
നൽകണമെന്ന് ... അവനോട് പ്രായ്ചിത്തം ചെയ്യാൻ എനിക്ക് ഒരവസരമായി കരുതിയാൽ മതി
.അതിന് വേണ്ടി മാത്രമായി കരുതിയാൽ മതി . പകരമായി തരാൻ പൊന്നിനും പൊരുളിനും
ഉപരിയായി എന്റെ കയ്യിൽ വിലമതിക്കുന്നത് ഒന്നേയുള്ളൂ എന്റെ ഇന്ദിര , അവൾ
ആയിസ്സുള്ള കാലത്തോളം അനുവിന് സ്വന്തം അമ്മയായിരിക്കും എത് വാസുദേവന്റെ വാക്ക്
...."
അമ്മ ...! തനിക്ക് സ്വന്തമെന്ന് പറയാനൊരു അമ്മ ... ! ഇതിൽ കൂടുതൽ എന്ത് വരമാണ് ഈ ജന്മം ജഗത് പിതാവ് തനിക്ക് നൽകാനുള്ളത് ...! അനാമികയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി ...!!!
" പൊന്നോ പണമോ ഒന്നും വേണ്ട സാർ എനിക്ക് ഈ അമ്മയെ തന്നാൽ മതി ...."
വാസുദേവൻ അനാമികയെ ച്ചേർത്ത് പിടിച്ചു ... " എന്റെ മകളാ .... എന്റെ സ്വന്തം മകൾ ... ഈ നിമിഷം എന്റെ ജീവൻ നിലച്ചുപോയാലും എന്റെ ഇന്ദിരയെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടാണ് പോകുന്നത് എന്ന് എനിക്ക് സമാധാനിക്കാം . സഹദേവാ , നിനക്കറിയോ ആണായാലും പെണ്ണായാലും എങ്ങനെ ജീവിച്ചാലും അവർ നമ്മുടെ മക്കൾ തന്നെയല്ലേ ആബന്ധം ഒരിക്കലും നഷ്ടമാകുന്നില്ലല്ലോ . പക്ഷേ , എനിക്കത് മനസ്സിലാക്കാൻ എന്റെ കണ്ണനെ ഗുരുതി കൊടുക്കണ്ടി വന്നു ..."

" സാറ് പറഞ്ഞത് വളരെ ശരിയാണ് ആണായി ജീവിച്ചാലും
പെണ്ണായി ജീവിച്ചാലും ഞങ്ങൾ എന്നും നിങ്ങളുടെ മക്കൾ തന്നെയാണ് ആഒരു ഉറവ് ഒരിക്കലും
നഷ്ടമാകുന്നില്ല . അത് മനസ്സിലാക്കാൻ ഓരോ മാതാപിതാക്കൾക്കും കഴിഞ്ഞിരുന്നങ്കിൽ
ഞങ്ങളിൽ എത്രയോ പേർ ഇന്നവശേഷിച്ചേനെ ... ഒരിക്കലും വിടരുന്നതിന് മുൻപ് അവർ തല്ലി
കൊഴിക്കപ്പെടില്ലായിരുന്നു ..."
" എന്റെ ഇന്ദിരയെ അമ്മയായി കണ്ടില്ലേ , അമ്മയന്ന്
വിളിച്ചില്ലേ അതുപോലെ എന്നെയും .... ഒരു പ്രാവിശ്യം മതി ഒരേ ഒരു പ്രാവിശ്യം ... ഈ
സാറന്ന വിളി ഒഴിവാക്കി അച്ഛാ എന്ന് ഒന്ന് വിളിക്കുമോ ...? അങ്ങനെ
വിളിച്ച് കേൾക്കാനൊരു കൊതി കൊണ്ടാ ... ഞങ്ങളുടെ കണ്ണൻ പോയതിൽ പിന്നെ ആരുമെന്നെ
അങ്ങനെ വിളിച്ചിട്ടില്ല ... ! " വാസുദേവൻ അനാമികയോടായി പറഞ്ഞു . അനാമിക
വാസുദേവനേയും സഹദേവനേയും മാറി മാറി നോക്കി .... സഹദേവന്റെ കണ്ണുകൾ അവൾക്ക്
മൗനാനുവാദം നൽകി . വിറയ്ക്കുന്ന ശബ്ദത്തോടെ അനാമിക വിളിച്ചു
" അച്ഛാ ..."
ഒരാവർത്തികൂടി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ... " അച്ഛാ ..."
സന്തോഷം കൊണ്ട് വാസുദേവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു , ആലിംഗനം ചെയ്തു ... !!!
ചായയുമായി അവർക്കരികിലേക്ക് വന്ന സഹദേവന്റെ ഭാര്യ ആരംഗംകണ്ട് അതിശയിച്ചു . ചായ ടീപ്പോയിൽ വച്ചിട്ട് മകനെ നേരെ നോട്ടമെയ്തു . തിരികെ അടുക്കളയിലേക്ക് പോയ അവരുടെ പിന്നാലെ അനിരുദ്ധും ചെന്നു .
" ഏട്ടത്തിക്ക് തലക്ക് സുഖമില്ലന്ന് കരുതാം . പക്ഷേഏട്ടനും നിന്റെ അച്ഛനും എന്തിന്റെ കുഴപ്പാ ... അല്ല ഇവിടെ ആർക്കാ നൊസ്സ് ഏട്ടത്തിക്കോ അതോ ഇവർക്ക് രണ്ടാൾക്കോ ...? "

" എന്താ അമ്മേ പ്രശ്നം ...?
"
" അല്ല പിന്നേ എങ്ങാണ്ട് കിടന്ന ഒന്നിനെ
പിടിച്ച് മകനാക്കിയിരിക്കുന്നു . വീട്ടിൽ നിർത്തിയിരിക്കുന്നു ."
" ഹേ , അത്
ഇന്നത്തേക്ക് ഒരുദിവസം മാത്രമല്ലേ ഇവിടെ നിക്കണേ . നാളെ അവരങ്ങ് പോകും ."
" ആർക്കറിയാം . ഇന്ന് മകനാക്കിയവർ
ജീവിതാവസാനംവരെ ഇവിടെ പിടിച്ച് നിർത്തില്ലന്നാരു കണ്ടു ."
" അതോർത്ത് അമ്മ പേടിക്കണ്ട അമ്മാവൻ
നിർബന്ധിച്ചാലും അവര് ഇവിടെ നിൽക്കില്ല . അവർക്കവിടെ ഷോപ്പും മറ്റുമൊക്കെയൊള്ളതാ , അവിടെ
ജോലി ചെയ്യുന്നവരുടെ കഞ്ഞിയിൽ പാറ്റ വീഴ്ത്തുന്നതൊന്നും അവർ ചെയ്യില്ല ."
" ആർക്കറിയാം ... ദൈവമേ ഇക്കണ്ട സ്വത്ത് ഒക്കെ
വല്ലവർക്കും ചെന്ന് ചേരാനാണോ യോഗം ."
" അതിനാണോ അമ്മ പേടിക്കണേ , അതിനെ
ഞാനങ്ങ് കെട്ടിയാൽ അമ്മയുടെ ഈ പ്രശ്നമങ്ങ് തീർന്നില്ലേ ... പിന്നെ ഈക്കണ്ടതിനൊക്കെ
അവകാശി ഞാനും കൂടിയാകില്ലേ ..."
" ആ ... ഹാ ... ഇതായിരുന്നോ നിന്റെ
മനസ്സിലിരുപ്പ് . ഈ പൂതി വച്ചോണ്ടാണോ മോൻ അവിടെ തന്നിരുന്നത് ."
" ഒന്ന് പോ അമ്മേ ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ .
ഈ നാട്ടിൽ വേറെ പെണ്ണില്ലാഞ്ഞിട്ടാണോ ...? ഞാനമ്മയെ
ചുമ്മ വട്ട് കേറ്റാനായി പറഞ്ഞതല്ലേ ... അമ്മ പേടിക്കണ്ട ഒരു കാര്യവുമില്ല . കൂടി
വന്നാൽ ഒന്നോ രണ്ടോ ദിവസം അതുമല്ലങ്കിൽ ഒരാഴ്ച മാക്സിമം അതിനപ്പുറം പോകില്ല .
അവരങ്ങ് തിരിച്ച് പോകും . പിന്നെ അവരുടെ സൗകര്യാർത്ഥം കൂടിയ ട്രീറ്റ്മന്റ്
വൈദ്യമഠത്തിലേക്ക് ആക്കുന്നെ ... ട്രീറ്റ്മന്റിലൂടെ അമ്മായി പഴയ പടിയായാൽ
അമ്മായിക്ക് അവരെ തിരിച്ചറിയാൻ കഴിയില്ലേ ....? "
" വേഗം ഏട്ടത്തി സുഖം പ്രാപിച്ചാൽ
മതിയായിരുന്നു എന്റെ കൊട്ടിയൂരപ്പാ ..."
രാത്രി ഭക്ഷണത്തിന് ശേഷം കണ്ണന്റെ മുറിയിലേക്ക് കിടക്കാനായി അനാമിക പോയി . അവൾ ബഡ്ഡ് വിരിവിരിച്ചു കൊണ്ടിരുന്നപ്പോൾ ഇന്ദിര അവിടേക്ക് കയറി വന്നു . " ഈ വേഷം നീ ഇതുവരെ മാറിയില്ലേ . ചെല്ലൂ വേഷം മാറി വന്ന് കിടക്കൂ . " കണ്ണന്റെ അലമാരി തുറന്ന് അവന്റെ വസ്ത്രങ്ങൾ അവൾക്ക് നേരെ നീട്ടി ... എന്തു ചെയ്യണം മെന്നറിയാതെ അവൾ ശങ്കിച്ചു നിന്നു , പിന്നെ നീട്ടിയ വസ്ത്രങ്ങളിൽ നിന്ന് ഒരു ഇറക്കമുള്ള ഷർട്ടും മുണ്ടും വാങ്ങി ബാത്ത് റൂമിലേക്ക് പോയി ഉടുത്തിരുന്ന സാരി മാറ്റി അതു ധരിച്ച് തിരിച്ച് വന്നു . " ഇപ്പോഴാ നീ എന്റെ ശരിക്കുള്ള കണ്ണനായത് ." അനാമികയുടെ കരതലം കവർന്ന് കൊണ്ട് ഇന്ദിര പറഞ്ഞു . അവർ അവളെ തന്റെ അടുത്ത് പിടിച്ചിരുത്തി അഴിഞ്ഞ് കിടന്ന മുടി കെട്ടിവച്ചു കൊടുത്തു . ഇന്ദിരയെ അന്വേഷിച്ച് വാസുദേവനവിടേക്ക് വന്നു .അനാമികയെ പുതിയ രൂപത്തിൽകണ്ട് കുറേ നേരം നോക്കി നിന്നു .പിന്നീടയാൾ ഭാര്യയോടായി പറഞ്ഞു ,
" നീ ഇവിടെ ഇരിക്കുകയാണോ വന്നേ നമുക്ക് കിടക്കാം . കണ്ണന് ക്ഷീണം കാണും അവൻ ഉറങ്ങട്ടെ ..."

" ഇല്ല , ഞാൻ
വരുന്നില്ല . ഞാൻ കണ്ണനൊപ്പം ഇവിടെ കിടക്കുവാൻ ... അവൻ ചിലപ്പോൾ മുൻപത്തെ പോലെ
ഉറക്കത്തിൽ എങ്ങോട്ടങ്കിലും പോയാലോ ... ഇവിടാകുമ്പോൾ അവനുണർന്നാൽ എനിക്കറിയാം
...."
ഇന്ദിരയുടെ മറുപടിയിൽ അയാൾ ആശയ കുഴപ്പത്തിലായി ... അവിടേക്ക് കയറി വന്ന സഹദേവന്റെ ചോദ്യത്തിനും ഇന്ദിര തന്റെ മറുപടി ആവർത്തി . " ഈ ഒരു രാത്രിയുടെ കാര്യമല്ലേ ഏട്ടാ ... ഓപ്പോൾ ഇന്നൊരു ദിവസം ഇവിടെ കിടന്നോട്ടെ ...."

" ഇന്നു മാത്രമല്ല ഇനി എന്നും ഞാൻ കണ്ണന്റെ
ഒപ്പമാ ഉറങ്ങുക " ഇന്ദിര തന്റെ സഹോദരനെ തിരുത്തി ...
വാസുദേവനെ കൂട്ടി സഹദേവൻ മുറിക്ക് പുറത്ത് വന്നു .
" ദേവാ , ഇന്ന് എനിക്ക് സമാധാനമായിട്ട് ഉറങ്ങാമടാ . എന്റെ ഇന്ദിരയുടെ ചിരിച്ച മുഖം വീണ്ടും ഞാനിന്ന് കണ്ടടാ , പക്ഷേ നാളെ അനുപോകുമ്പോൾ ഇന്ദിര ...."
വാസുദേവനെ കൂട്ടി സഹദേവൻ മുറിക്ക് പുറത്ത് വന്നു .
" ദേവാ , ഇന്ന് എനിക്ക് സമാധാനമായിട്ട് ഉറങ്ങാമടാ . എന്റെ ഇന്ദിരയുടെ ചിരിച്ച മുഖം വീണ്ടും ഞാനിന്ന് കണ്ടടാ , പക്ഷേ നാളെ അനുപോകുമ്പോൾ ഇന്ദിര ...."
" അത് നാളെ രാവിലത്തെ കാര്യമല്ലേ ... അത്
അപ്പോൾ തീരുമാനിക്കാം . ഏട്ടൻ പോയി കിടക്കൂ . മനസ്സമാധാനമായി ഉറങ്ങൂ ... "
വാസുദേവൻ തന്റെ മുറിയിലേക്ക് പോയി . സഹദേവന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അയാളുടെ ഭാര്യ . " ഏട്ടത്തി എന്തേ മുകളിലേക്ക് പോയെ ...? "
മുകളിലെ മുറിയിലെ സംഭാഷണങ്ങൾ അയാൾ ഭാര്യക്ക് വിവരിച്ച് കൊടുത്തു .
" ഏട്ടത്തി അതിനൊപ്പമാ കിടക്കുക ...? "

" എന്തേ ... ആ കുട്ടി പിടിച്ച് വിഴുങ്ങുമോ ...
അതുമൊരു മനുഷ്യ ജന്മം ആണ് കമലം ."
" എന്നാലും .....?
"
" ഒരന്നാലും ഇല്ല . നീ ലൈറ്റ് അണച്ച് കിടക്കാൻ
നോക്ക് എനിക്ക് ഉറങ്ങണം ."
അനാമിക ഡോർ അടച്ച് കട്ടിലിൽ വന്നിരുന്നു . ഇന്ദിര അപ്പോഴേക്കും കിടന്നിരുന്നു . അവൾ പുതപ്പെടുത്ത് അവരെ പുതപ്പിച്ച് അവർക്കരുകിലായി വന്ന് കിടന്നു . അപ്പോൾ ഇന്ദിര അവരുടെ വലതുകരം അവൾക്ക് വിലങ്ങനെ ചേർത്ത് കെട്ടിപിടിച്ചു ...! ആനിമിഷം അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ...! ഈ നിമിഷം താൻ ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത സ്ഥാനത്താണന്ന് അവൾക്ക് തോന്നി ... പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്ന് തനിക്ക് രക്ഷ നേടാൻ ഈ ഒറ്റ കവചം മാത്രം മതി ... ഈ അമ്മപ്പുതപ്പിന്റെ ....!!!
ചിന്തകളുടെ ലോകത്ത് നിന്ന് എപ്പോഴാണവൾ ഉറക്കത്തിലേക്ക് വഴുതി വീണതന്ന് അറിയില്ല . ഉറങ്ങി എഴുന്നേറ്റപ്പോൾ നേരം നല്ലത് പോലെ വെളിത്തിരിക്കുന്നു . അപ്പോഴും ഇന്ദിരയുടെ വലതുകരം അവൾക്ക് മേലെ ലക്ഷ്മണരേഖയായി നിലനിന്നിരുന്നു ...! കുറേ നേരം അവളങ്ങനെ തന്നെ കിടന്നു . തിരിച്ച് പോകണം എന്ന് ഓർത്തപ്പോൾ കൈ എടുത്ത് മാറ്റി നിശബ്ദയായി എഴുന്നേറ്റു . പ്രഭാതകൃത്യങ്ങൾ കഴിച്ച് വന്ന് ഡ്രസ് മാറി ഇന്ദിരയുടെ നെറുകയിൽ ഒരു മുത്തം നല്കി ...! ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി . ഹാളിലെത്തിയപ്പോൾ കമലത്തെ കണ്ടു അവൾ ചിരിച്ചു . കമലമൊന്ന് ചിരിച്ചന്നു വരുത്തി . വാസുദേവന്റെ മുറിയുടെ വാതിക്കൽ ചെന്നു വിളിച്ചു ,
" അച്ഛാ .... അച്ഛാ ..."
മറുപടിയൊന്നും കേൾക്കാത്തപ്പോൾ അടച്ചിട്ട വാതിലിൽ മുട്ടി .... ഡോർ ലോക്ക് ചെയ്തിരുന്നില്ലായിരുന്നു അവൾ ചാരിയിട്ടിരുന്ന ഡോർ തുറന്ന് മുറിയിലേക്ക് കയറി . തണുപ്പുള്ള പ്രഭാതമായതിനാലാവും വാസുദേവൻ എഴുന്നേൽക്കാൻ വൈകുന്നത് , ഇതുവരയുള്ള അലച്ചിലിനവസാനമായി ഇന്നലെ രാത്രി അദ്ദേഹത്തിന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാകും അവളോർത്തു . കട്ടിലിൽ ഒരു വശം ചരിഞ്ഞ് കിടക്കുകയായിരുന്ന അയാളുടെ ചുമലിൽ തട്ടി അവൾ വിളിച്ചു " അച്ഛാ .... അച്ഛാ ......"
ഒരാന്തലോടെ അവൾ കൈവലിച്ചു ... അവസാന ശാസത്തിന്റെ ചൂട് അപ്പോഴേക്കും അയാളുടെ ശരീരത്തിൽ നിന്ന് വിട്ടകന്നിരുന്നു ...!!!

No comments:
Post a Comment